അടിമാലി: ഇരുമ്പുപാലത്ത് വൈദ്യുതി ലൈനിന്റെ ഫ്യൂസ് കുത്തുന്നതിനിടയിൽ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. പടിക്കപ്പ് ഉന്നതിയിലെ രാജപ്പൻ - അനി ദന്പതികളുടെ മകൻ രമേശ് (24) ആണ് മരിച്ചത്.
ടച്ച് വെട്ടിയതിനു ശേഷം ഫ്യൂസ് കുത്തുന്നതിനിയിലാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ ഒപ്പമുണ്ടായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥർ രമേശനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.