Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flood

പ്രളയത്തിൽ ഒലിച്ചെത്തിയ സേഫിൽനിന്ന് പണം കവർന്ന 29 പേർ അറസ്റ്റിൽ; മൃതദേഹത്തിൽനിന്ന് കമ്മൽ മോഷ്ടിച്ചവരും പിടിയിൽ

 കാഠ്മണ്ഡു: പ്രളയത്തിൽ ഒലിച്ചുവന്ന ബാങ്ക് സേഫ് തുറന്ന് പണം അപഹരിച്ച 29 പേരെ നേപ്പാളി പോലീസ് അറസ്റ്റ് ചെയ്തു. ത്രിശൂലി നദിയിലൂടെയാണ് സേഫ് ഒഴുകിവന്നത്. ബോതെകോശിയിലെ റസൂവയിലും പിന്നീട് ഗാൽച്ചിയിലും സേഫ് ഒഴുകിയെത്തിയെന്നാണ് റിപ്പോർട്ട്.

പ്രദേശവാസികൾ സേഫ് തുറന്ന് പണമെടുത്തതായി പോലീസിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് 29 പേരെ അറസ്റ്റ് ചെയ്തു. 92.68 ലക്ഷം നേപ്പാളി രൂപ ഇവരിൽനിന്ന് കണ്ടെടുത്തു.

സേഫ് വന്നത് എവിടെനിന്നാണെന്നു കണ്ടെത്താനായിട്ടില്ല. കൂടുതൽ പേർ പണം എടുത്തിരിക്കാം എന്ന നിഗമനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ കാതുകളിൽനിന്ന് സ്വർണ കമ്മൽ അപഹരിച്ച രണ്ടു പേർ അറസ്റ്റിലായി. നാരാണി നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽനിന്ന് ആഭരണം മോഷ്ടിക്കുന്നതിന്‍റെ വീഡിയോ വൈറലായ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

National

ക​ന​ത്ത മ​ഴ​യും മ​ണ്ണിടി​ച്ചി​ലും; ക​ർ​ണാ​ട​ക​യി​ൽ റെ​​​​​യി​​​​​ൽ-​​​​​റോ​​​​​ഡ് ഗ​​​​​താ​​​​​ഗ​​​​​തം ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടു, പ്ര​​​​​ള​​​​​യ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്

മം​​​​​ഗ​​​​​ളൂ​​​​​രു: കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു​​​​പി​​​​​ന്നാ​​​​​ലെ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലും മ​​​​​ഴ​​​​​ക്കെ​​​​​ടു​​​​​തി രൂ​​​​​ക്ഷ​​​​​മാ​​​​​കു​​​​​ന്നു. തീ​​​​​ര​​​​​ദേ​​​​​ശ ജി​​​​​ല്ല​​​​​ക​​​​ളി​​​​ലും കു​​​​​ട​​​​​കി​​​​​ലും പെ​​​​​യ്യു​​​​​ന്ന ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യി​​​​​ലും കാ​​​​​റ്റി​​​​​ലും വ്യാ​​​​​പ​​​​​ക നാ​​​​​ശ​​​​​ന​​​​​ഷ്‌​​​​ട​​​​​മാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​ത്. പ​​​​​ല​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ലും വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​വും ഉ​​​​​ണ്ടാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് പ്ര​​​​​ധാ​​​​​ന റോ​​​​​ഡു​​​​​ക​​​​​ൾ മു​​​​​ങ്ങു​​​​​ക​​​​​യും താ​​​​​ഴ്ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ വെ​​​​​ള്ള​​​​​ത്തി​​​​​ന​​​​​ടി​​​​​യി​​​​​ലാ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു. മ​​​​​ഴ ക​​​​​ന​​​​​ത്ത​​​​​തോ​​​​​ടെ ദ​​​​​ക്ഷി​​​​​ണ ക​​​​​ന്ന​​​​​ഡ​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന ന​​​​​ദി​​​​​ക​​​​​ളെ​​​​​ല്ലാം ക​​​​​ര​​​​​ക​​​​​വി​​​​​ഞ്ഞൊ​​​​​ഴു​​​​​കു​​​​​ക​​​​​യാ​​​​​ണ്. സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ൾ രൂ​​​​​ക്ഷ​​​​​മാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സം​​​​​സ്ഥാ​​​​​ന-​​​​​ദേ​​​​​ശീ​​​​​യ ദു​​​​​ര​​​​​ന്ത നി​​​​​വാ​​​​​ര​​​​​ണ സേ​​​​​ന​​​​​ക​​​​​ളെ സ​​​​​ജ്ജ​​​​​രാ​​​​​ക്കി നി​​​​​ർ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

കു​​​​​ന്ന് ഇടി​​​​​ഞ്ഞു​​​​​വീ​​​​​ണ് മൂ​​​​ന്നു മ​​​​​ര​​​​​ണം

ശി​​​​​വ​​​​​മോ​​​​​ഗ ജി​​​​​ല്ല​​​​​യി​​​​​ലെ തീ​​​​​ർ​​​​​ഥഹ​​​​​ള്ളി ഗാ​​​​​ന്ധി​​​​​ന​​​​​ഗ​​​​​റി​​​​​ൽ ഇ​​​​ന്ന​​​​ലെ പു​​​​​ല​​​​​ർ​​​​​ച്ചെ 2.30ഓ​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​ൽ മൂ​​​​​ന്നു വ​​​​​യ​​​​​സു​​​​​ള്ള കു​​​​​ട്ടി​​​​​യ​​​​​ട​​​​​ക്കം ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ മൂ​​​​​ന്നു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ചു. കെ​​​​​ട്ടി​​​​​ട​​​​​നി​​​​​ർ​​​​​മാ​​​​​ണ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളാ​​​​​യ കൊ​​​​​പ്പ​​​​​ൽ ഗം​​​​​ഗാ​​​​​വ​​​​​തി സ്വ​​​​​ദേ​​​​​ശി മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ (30), ഭാ​​​​​ര്യ നാ​​​​​ഗ​​​​​വേ​​​​​ണി (27), മ​​​​​ക​​​​​ൻ സ​​​​​ന്തോ​​​​​ഷ് (3) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ ഒ​​​​​രാ​​​​​ളെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. അ​​​​​പ​​​​​ക​​​​​ട​​​​​സ​​​​​മ​​​​​യ​​​​​ത്ത് ഷെ​​​​​ഡ്ഡി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 25 തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളി​​​​​ൽ 21 പേ​​​​​രെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി.

ബ​​​​​ൽ​​​​​ത്ത​​​​​ങ്ങാ​​​​​ടി താ​​​​​ലൂ​​​​​ക്കി​​​​​ലാ​​​​​ണ് മ​​​​​ഴ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ നാ​​​​​ശം വി​​​​​ത​​​​​ച്ച​​​​​ത്. മു​​​​​ൻ​​​​​ഡാ​​​​​ജെ - ധ​​​​​ർ​​​​​മ​​​​​സ്ഥ​​​​​ല റൂ​​​​​ട്ടി​​​​​ലു​​​​​ണ്ടാ​​​​​യ ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ലി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഗ​​​​​താ​​​​​ഗ​​​​​തം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ത​​​​​ട​​​​​സ​​​​പ്പെ​​​​​ട്ടു. നെ​​​​​രി​​​​​യ​​​​​യി​​​​​ൽ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ഭി​​​​​ത്തി ത​​​​​ക​​​​​ർ​​​​​ന്ന് വീ​​​​​ടു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് വെ​​​​​ള്ളം ക​​​​​യ​​​​​റി. മു​​​​​ൻ​​​​​ഡാ​​​​​ജെ, ഉ​​​​​ജി​​​​​രെ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ കൃ​​​​​ഷി​​​​​യി​​​​​ട​​​​​ങ്ങ​​​​​ളും വീ​​​​​ടു​​​​​ക​​​​​ളും വെ​​​​​ള്ള​​​​​ത്തി​​​​​ന​​​​​ടി​​​​​യി​​​​​ലാ​​​​​ണ്. പു​​​​​ത്ര​​​​​ബെ​​​​​യി​​​​​ലു, ലൈ​​​​​ല എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ തോ​​​​​ടു​​​​​ക​​​​​ൾ ക​​​​​ര​​​​​ക​​​​​വി​​​​​ഞ്ഞ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ബ​​​​​ൽ​​​​​ത്ത​​​​​ങ്ങാ​​​​​ടി - കി​​​​​ല്ലൂ​​​​​ര് റോ​​​​​ഡി​​​​​ൽ ഗ​​​​​താ​​​​​ഗ​​​​​തം മു​​​​​ട​​​​​ങ്ങി.

റെ​​​​​യി​​​​​ൽ ട്രാ​​​​​ക്കി​​​​​ൽ കൂ​​​​​റ്റ​​​​​ൻ പാ​​​​​റ​​​​​ക​​​​​ൾ

മൈ​​​​​സൂ​​​​​രു റെ​​​​​യി​​​​​ൽ​​​​​വേ ഡി​​​​​വി​​​​​ഷ​​​​​നി​​​​​ലെ യെ​​​​​ദ​​​​​കു​​​​​മാ​​​​​രി - ശി​​​​​രി​​​​​ബാ​​​​​ഗി​​​​​ലു സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലു​​​​​ള്ള ആ​​​​​രെ​​​​​ബെ​​​​​ട്ട​​​​​യി​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ ട്രാ​​​​​ക്കി​​​​​ലേ​​​​​ക്ക് വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ മ​​​​​ണ്ണും കൂ​​​​​റ്റ​​​​​ൻ പാ​​​​​റ​​​​​ക്ക​​​​​ല്ലു​​​​​ക​​​​​ളും ഇ​​​​​ടി​​​​​ഞ്ഞു​​​​​വീ​​​​​ണു. ഇ​​​​​തേ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​നെ മം​​​​​ഗ​​​​​ളൂ​​​​​രു, കാ​​​​​ർ​​​​​വാ​​​​​ർ, കോ​​​​​ഴി​​​​​ക്കോ​​​​​ട്, മു​​​​​രു​​​​​ഡേ​​​​​ശ്വ​​​​​ർ, വി​​​​​ജ​​​​​യ​​​​​പു​​​​​ര എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന പ്ര​​​​​ധാ​​​​​ന ട്രെ​​​​​യി​​​​​ൻ സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ നി​​​​​ർ​​​​​ത്തി​​​​​വ​​​​യ്​​​​​ക്കു​​​​​ക​​​​​യോ വ​​​​​ഴി​​​​​തി​​​​​രി​​​​​ച്ചു​​​​​വി​​​​​ടു​​​​​ക​​​​​യോ ചെ​​​​​യ്തു.
തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി പെ​​​​​യ്യു​​​​​ന്ന മ​​​​​ഴ ട്രാ​​​​​ക്കി​​​​​ലെ മ​​​​​ണ്ണ് നീ​​​​​ക്കം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വ​​​​​ലി​​​​​യ ത​​​​​ട​​​​​സം സൃ​​​​​ഷ്‌​​​​ടി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ജാ​​​​​ഗ്ര​​​​​താ നി​​​​​ർ​​​​​ദേ​​​​​ശം

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് അ​​​​​തി​​​​​തീ​​​​​വ്ര മ​​​​​ഴ തു​​​​​ട​​​​​രു​​​​​മെ​​​​​ന്നാ​​​​​ണ് കാ​​​​​ലാ​​​​​വ​​​​​സ്ഥാ നി​​​​​രീ​​​​​ക്ഷ​​​​​ണ​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ്. തീ​​​​​ര​​​​​ദേ​​​​​ശ മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ​​​​​ക്കു​​​പു​​​​​റ​​​​​മെ ശി​​​​​വ​​​​​മോ​​​​​ഗ, ചി​​​​​ക്ക​​​​​മ​​​​​ഗ​​​​​ളൂ​​​​​രു, കു​​​​​ട​​​​​ക്, ഹാ​​​​​സ​​​​​ൻ, ബെ​​​​​ല​​​​​ഗാ​​​​​വി, ധാ​​​​​ർ​​​​​വാ​​​​​ഡ്, ഹാ​​​​​വേ​​​​​രി, ഉ​​​​​ഡു​​​​​പ്പി, ഉ​​​​​ത്ത​​​​​ര ക​​​​​ന്ന​​​​​ഡ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ വ​​​​​രും മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ളി​​​​​ൽ അ​​​​​തി​​​​​തീ​​​​​വ്ര മ​​​​​ഴ​​​​​യ്ക്ക് സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

District News

വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ ഫോ​ണ്‍ ക​ണ്ടെ​ത്താ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ്

തൊ​ടു​പു​ഴ: ടൗ​ണി​നു സ​മീ​പം ആ​ര​വ​ല്ലി​ക്കാ​വ് ജം​ഗ്ഷ​നി​ല്‍ റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ മൊ​ബൈ​ല്‍ ഫോ​ണ്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് വെ​ള്ളം വ​റ്റി​ച്ച് ക​ണ്ടെ​ത്തി. ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് ക​ണ്ടെ​ത്തി​യ​ത്.

വെ​ങ്ങ​ല്ലൂ​ര്‍- ഊ​ന്നു​ക​ല്‍ റൂ​ട്ടി​ല്‍ ആ​ര​വ​ല്ലി​ക്കാ​വ് ജം​ഗ്ഷ​നി​ല്‍ ത​ക​ര്‍​ന്ന റോ​ഡും വെ​ള്ള​ക്കെ​ട്ടും മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യി മാ​റി​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് റോ​ഡി​ലെ കു​ഴി​യി​ല്‍ മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന ഭാ​ഗ​ത്തേ​ക്ക് സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​രി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ വെ​ള്ള​ത്തി​ലേ​ക്ക് തെ​റി​ച്ചു വീ​ണ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രും പ്ര​ദേ​ശ​വാ​സി​ക​ളും ഏ​റെ നേ​രം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ന​ത്ത വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും കാ​ര​ണം ഫോ​ണ്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് റോ​ഡി​ലെ വെ​ള്ളം വ​റ്റി​ച്ച ശേ​ഷ​മാ​ണ് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്.

ഒ​രു മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലും ക​ണ്ടെ​ത്താ​നാ​കാ​ത്ത​ത്ര ആ​ഴ​ത്തി​ലും വ്യാ​പ്തി​യി​ലും റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. റോ​ഡി​ലെ കു​ഴി​ക​ള്‍ മൂ​ലം ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​ഴി​ക​ള്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്.

പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ലേ​ക്കു​ള്ള തി​ര​ക്കേ​റി​യ പാ​ത​യാ​യ​തി​നാ​ല്‍ ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​ണ്. സ​ര്‍​വീ​സ് ബ​സു​ക​ളും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ദി​വ​സേ​ന സ​ഞ്ച​രി​ക്കു​ന്ന​ത്.

നി​ര​വ​ധി പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തി​നു​മു​മ്പ് റോ​ഡ് ശാ​സ്ത്രീ​യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി യാ​ത്ര സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

സിസ്റ്റം എറര്‍! കോടികള്‍ മുടക്കി നവീകരിച്ചിട്ടും ഫലമില്ല; വെള്ളക്കെട്ടായി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വീണ്ടും രൂക്ഷമായ വെള്ളക്കെട്ട്. ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. എറണാകുളം സൗത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് ഉണ്ടാവാതിരിക്കാന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു കോടി 88 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്.

ബസ് സ്റ്റാന്‍ഡ് കെട്ടിടം ഉയര്‍ത്തുകയും ഡ്രെയ്‌നേജ് സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്‌തെങ്കിലും സ്റ്റാന്‍ഡില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ബസില്‍ കയറണമെങ്കില്‍ നീന്തി ചെല്ലണമെന്ന സ്ഥിതിയിലാണ് ബസ് സ്റ്റാന്‍ഡ് നിലവിലുള്ളത്. രാവിലെ പെയ്ത മഴയില്‍ മുട്ടൊപ്പം വെള്ളം കയറിയിരുന്നു.

തൊട്ടടുത്തുള്ള കാനയിലേക്ക് വെള്ളം ഒഴുകിപ്പോകാത്ത സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാത്തതിനെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാവുന്നുണ്ട്. എന്നാല്‍ എല്ലാം കാര്യക്ഷമമായി നടത്തി എന്നാണ് കോര്‍പ്പറേഷന്‍റെ വാദം.

അതേസമയം, മാര്‍ച്ചില്‍ ആയിരുന്നു നവീകരിച്ച ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നടന്നത്. മഴയത്ത് വിവേകാനന്ദ തോട് നിറഞ്ഞാല്‍ വെള്ളത്തില്‍ മുങ്ങുന്ന കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇനി വെള്ളം കയറാത്ത വിധത്തിലായിരുന്നു നിര്‍മ്മാണം നടത്തിയത്.

ഇതിനായി പ്രതലം ഉയര്‍ത്തി, സ്റ്റാന്‍ഡ് പരിസരത്തു നിന്നു വെള്ളം ഒഴുകിപ്പോകാന്‍ ചുറ്റും കാനയും നിര്‍മ്മിച്ചിരുന്നു. വിവേകാനന്ദ തോട്ടില്‍ നിന്ന് മഴയില്‍ അഴുക്കും മാലിന്യവും സ്റ്റാന്‍ഡ് പരിസരത്തേക്കു കയറാത്ത വിധം തോടിന്റെ വശത്ത് ചുറ്റുമതിലും നിര്‍മ്മിച്ചിരുന്നു. എന്നാല്‍ നവീകരിച്ചിട്ടും ബസ് സ്റ്റാന്‍ഡ് ശോച്യാവസ്ഥയില്‍ തുടരുകയാണ്.

District News

വെ​ള്ള​ക്കെ​ട്ടി​ൽ വ​ല​ഞ്ഞ് ചാ​രു​വേ​ലി

എ​രു​മേ​ലി: മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ മു​ക്ക​ട - ചാ​രു​വേ​ലി റോ​ഡി​ൽ പ​തി​വ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. റോ​ഡ​രി​കി​ലെ ഓ​ട​യി​ൽ നി​റ​ഞ്ഞ ഉ​റ​വ ജ​ലം റോ​ഡി​ലേ​ക്ക് പ​ട​ർ​ന്ന് ഒ​ഴു​കി നി​റ​യു​ക​യാ​ണ്. ഈ ​ഭാ​ഗ​ത്ത്‌ റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യു​മാ​യി​രു​ന്നു. റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​ന്ന​പ്പോ​ൾ ഇ​ക്കാ​ര്യം നാ​ട്ടു​കാ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​ഴ​യ റോ​ഡ് അ​തേ​പ​ടി ടാ​ർ ചെ​യ്ത​ത് അ​ല്ലാ​തെ ഉ​യ​ർ​ത്തി നി​ർ​മി​ച്ചി​ല്ല.

നി​ല​വി​ൽ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ള്ള ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി​യ ക​രാ​റു​കാ​ര​ൻ ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. ഈ ​വ്യ​വ​സ്ഥ​യു​ടെ കാ​ല​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ന്നെ നേ​രി​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണം. ഇ​ത് മു​ൻ​നി​ർ​ത്തി വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് മൂ​ലം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ വെ​ള്ളം തെ​റി​ക്കു​ന്ന​ത് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു.

Kerala

കോഴിക്കോട് മലവെള്ളപ്പാച്ചിൽ; താത്കാലിക പാലം ഒലിച്ചുപോയി

കോഴിക്കോട്: മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി. കോഴിക്കോട് മുത്തപ്പൻപുഴയ്ക്ക് സമീപമാണ് താൽക്കാലിക പാലം ഒലിച്ചുപോയത്.

തിരുവമ്പാടി – മറിപ്പൂഴ റൂട്ടിലാണ് സംഭവം. വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലമാണിത്.മുത്തപ്പൻപുഴ മുസ്‌ലിം പള്ളിക്ക് സമീപം നിർമാണത്തിലിരിക്കുന്ന പാലത്തിന്‍റെ താൽക്കാലിക സംവിധാനമാണ് തകർന്നത്.

ശക്തമായ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരികയായിരുന്നു. തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്.

District News

വ​ര​ള്‍​ച്ച​യെ​ത്തും മു​മ്പേ കു​ടി​വെ​ള്ള​ ക്ഷാ​മം; പ​രാ​തി​ക​ളു​ടെ കെ​ട്ട​ഴി​ച്ച് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍

കൊ​ച്ചി: ക​ത്തു​ന്ന വെ​യി​ലി​നും കൊ​ടും വ​ര​ള്‍​ച്ച​യ്ക്കും കാ​ത്തു​നി​ൽ​ക്കാ​തെ, ന​ഗ​ര​ത്തി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി. 1.35 കോ​ടി ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ണ്ടാ​യി​രു​ന്ന ത​മ്മ​നം കു​ടി​വെ​ള്ള സം​ഭ​ര​ണി​യു​ടെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്ന് മൂ​ന്നു മാ​സ​മാ​യി​ട്ടും കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ര്‍​വ​സ്ഥി​തി​യി​ലാ​കാ​ത്ത​താ​ണു കാ​ര​ണ​മാ​യി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

പ​ശ്ചി​മ കൊ​ച്ചി​യി​ലാ​ണ് ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന​ത്. ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പി​ലൂ​ടെ വ​ല്ല​പ്പോ​ഴും മാ​ത്രം വ​രു​ന്ന വെ​ള്ള​ത്തി​ല്‍ ചെ​ളി​യും മാ​ലി​ന്യ​വും ക​ല​ര്‍​ന്ന് മാ​ര​ക രോ​ഗ ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ളെ​ന്ന ആ​ശ​ങ്ക പ​ശ്ചി​മ​കൊ​ച്ചി​യി​ലെ കൗ​ണ്‍​സി​ല​ര്‍​മാ​ർ പ​ങ്കു​വ​ച്ചു.

ത​മ്മ​നം പ​മ്പ്ഹൗ​സി​ല്‍ നി​ന്ന് പൈ​പ്പ് ലൈ​നു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ് കു​ടി​വെ​ള്ള പ്ര​ശ്‌​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സ​ത്തി​ലൊ​രി​ക്ക​ല്‍ കു​റ​ച്ച് സ​മ​യം മാ​ത്രം പൈ​പ്പു​വ​ഴി വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​ണെ​ന്ന് വൈ​റ്റി​ല ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ വി.​പി. ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഒ​രു പു​ഴ അ​പ്പു​റ​മു​ള്ള മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ 24 മ​ണി​ക്കൂ​റും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ണ്. ഇ​വി​ടെ​യൊ​രു പൈ​പ്പ് ക​ണ​ക്ഷ​ന്‍ ന​ല്‍​കി മ​ര​ടി​ല്‍ നി​ന്ന് താ​ല്‍​കാ​ലി​ക​മാ​യി ന​ഗ​ര​ത്തി​ലേ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ച​ന്ദ്ര​ന്‍ കൗ​ണ്‍​സി​ലി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള കൗ​ണ്‍​സി​ല​ര്‍ കെ.​ജെ. ബേ​സി​ല്‍ ആ​വ​ശ്യ​ത്തെ എ​തി​ര്‍​ത്തു. പ​ള്ളു​രു​ത്തി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ വി​ഭാ​വ​നം ചെ​യ്ത മ​ര​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഗു​ണം, വി​ഭാ​വ​നം ചെ​യ്ത നി​ല​യി​ല്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും വെ​ള്ളം തി​രി​ച്ചു​വി​ട്ടാ​ല്‍ പ​ശ്ചി​മ​കൊ​ച്ചി​യാ​കെ കു​ടി​വെ​ള്ള ക്ഷാ​മം കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കു​മെ​ന്നും ബേ​സി​ല്‍ പ​റ​ഞ്ഞു.


ന​ഗ​ര​മേ​ഖ​ല​യി​ല്‍ ഇ​ട​പ്പ​ള്ളി, മാ​മം​ഗ​ലം, അ​ഞ്ചു​മ​ന പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ടു​ത​ല ഉ​ള്‍​പ്പെ​ടു​ന്ന അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മ​മു​ണ്ട്. വ​ടു​ത​ല​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി ഇ​വി​ടെ നി​ര്‍​മി​ച്ച ജ​ല​സം​ഭ​ര​ണി​യി​ല്‍ നി​ന്ന് സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം ന​ല്‍​കു​ന്ന​തും പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ഹെ​ന്‍​ട്രി ഓ​സ്റ്റി​നും പ​റ​ഞ്ഞു.

Kerala

ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ; ത​മ്പാ​നൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലും വെ​ള്ളം​ക​യ​റി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട്. ത​മ്പാ​നൂ​ര്‍, ചാ​ക്ക, ചാ​ല, ശ്രീ​ക​ണ്‌​ഠേ​ശ്വ​രം, കിം​സ് ആ​ശു​പ​ത്രി പ​രി​സ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.

ത​മ്പാ​നൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലും വെ​ള്ളം പൊ​ങ്ങി. റെ​യി​ല്‍​വെ ട്രാ​ക്കു​ക​ളി​ല്‍ വെ​ള്ളം പൊ​ങ്ങി​യ​ത് റെ​യി​ല്‍ ഗ​താ​ഗ​ത​ത്തി​ന് നേ​രി​യ ത​ട​സം സൃ​ഷ്ടി​ച്ചു. റെ​യി​ല്‍​വെ ജീ​വ​ന​ക്കാ​ര്‍ വെ​ള്ള​ക്കെ​ട്ട് മാ​റ്റു​ക​യാ​യി​രു​ന്നു.

പ​ല സ്ഥ​ല​ങ്ങ​ളി​ലും ഓ​ട​ക​ള്‍ ശു​ചീ​ക​രി​ക്കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പം കൊ​ള്ളാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രും ആ​രോ​പി​ക്കു​ന്ന​ത്. ഓ​പ്പ​റേ​ഷ​ന്‍ അ​ന​ന്ത പു​ന​രാം​രം​ഭി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഗ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ മ​ണി​ക്കൂ​റി​ല്‍ മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​ഞ്ഞി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ ക​ന​ത്ത​മ​ഴ തു​ട​രു​ക​യാ​ണ്. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് വാ​മ​ന​പു​രം ന​ദി​യി​ല്‍ നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ച്ചു. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ ഉ​ള്‍​വ​ന​ത്തി​ല്‍ മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ക​യാ​ണ്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം പൊ​ന്മു​ടി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ അ​ട​ച്ചി​ടാ​ന്‍ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​നി​യൊ​രു നി​ര്‍​ദേ​ശ​മു​ണ്ടാ​കു​ന്ന​തു​വ​രെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചി​ടാ​നാ​ണ് ഉ​ത്ത​ര​വ്.

ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി. 15 സെ​ന്‍റീ മീ​റ്റ​ര്‍ വീ​ത​മാ​ണ് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. ഡാ​മി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up