x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ള​യ​ക്കെ​ടു​തി: അ​തി​ജീ​വ​ന​ത്തി​ന്‍റെ ഈ​രാ​റ്റു​പേ​ട്ട മോ​ഡ​ൽ

വെബ് ഡെസ്ക്
Published: August 6, 2026 12:18 AM IST | Updated: August 6, 2026 12:18 AM IST

പ്രതീകാത്മക ചിത്രം

ഈ​രാ​റ്റു​പേ​ട്ട: പ്ര​ള​യ​ക്കെ​ടു​തി​യെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്തി​ൽ അ​തി​ജീ​വി​ച്ച് ഈ​രാ​റ്റു​പേ​ട്ട മാ​തൃ​ക​യാ​യി. സ​മീ​പ​കാ​ല​ത്തൊ​ന്നും കാ​ണാ​ത്ത ശ​ക്ത​മാ​യ പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും നി​മി​ഷ​ങ്ങ​ൾ​ക്ക​കം വെ​ള്ളം ക​യ​റി. ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ച്ച സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും യു​വ​ജ​ന കൂ​ട്ടാ​യ്മ​ക​ളും സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ള​യ​ത്തി​ന്‍റെ ആ​ഘാ​തം ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് ചെ​റു​ക്കാ​നാ​യ​ത്. മു​നി​സി​പ്പാ​ലി​റ്റി, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്‌​സ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​പ്പം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും കൈ​കോ​ർ​ത്ത​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദ്രു​ത​ഗ​തി​യി​ലാ​യി.

പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ, ക​ട​ക​ൾ, പാ​ല​ങ്ങ​ൾ, ക​ലു​ങ്കു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, കി​ണ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി നീ​ക്കം ചെ​യ്യു​ക​യെ​ന്ന വ​ലി​യ ദൗ​ത്യം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് ഏ​റ്റെ​ടു​ത്ത​ത്. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വൃ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​തും ഈ ​നി​സ്വാ​ർ​ഥ പോ​രാ​ളി​ക​ളാ​ണ്.

ഇ​ര​ച്ചെ​ത്തി​യ വെ​ള്ള​ത്തി​നൊ​പ്പം ത​ടി​യും ച​പ്പു ച​വ​റു​ക​ളും പ്ലാ​സ്റ്റി​ക്കും ന​ഗ​ര​ത്തി​ലെ പാ​ല​ങ്ങ​ളി​ൽ അ​ടി​ഞ്ഞ് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​ത് വെ​ള്ള​പ്പൊ​ക്കം രു​ക്ഷ​മാ​ക്കി. ഈ ​ത​ട​സ​ങ്ങ​ൾ നീ​ക്കാ​നി​റ​ങ്ങി​യ​തും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​ണ്. ക​മ്യൂ​ണി​റ്റി കി​ച്ച​ൺ തു​ട​ങ്ങി ക്യാ​മ്പു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കി​യ​ത് ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ്.

വെ​ള്ളം​ക​യ​റി ന​ശി​ച്ച ഇ​ല​ക്ട്രി​ക്, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി റി​പ്പ​യ​ർ ചെ​യ്യാ​നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ മു​ന്നി​ട്ടി​റ​ങ്ങി. നൂ​റു​ക​ണ​ക്കി​ന് ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​തി​ന​കം ന​ന്നാ​ക്കി. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഇ​നി​യു​ള്ള പ്ര​വ​ർ​ത്ത​നം.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം നേ​രി​ട്ട വ്യാ​പാ​ര​മേ​ഖ​ല​യും തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ്. ന​ഷ്ടം നേ​രി​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​പ​ദ്ധ​തി​ക​ൾ വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ ആ​വി​ഷ്‌​ക​രി​ച്ചു​വ​രു​ന്നു. നാ​ട്ടി​ലെ വെ​ള​ള​പ്പൊ​ക്ക ദു​രി​ത​ത്തി​ൽ ആ​ശ്വാ​സ​മേ​കാ​ൻ പ്ര​വാ​സി ഈ​രാ​റ്റു​പേ​ട്ട​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും രം​ഗ​ത്തു​ണ്ട്. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​പി. നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന രീ​തി​യാ​ണ് "ഈ​രാ​റ്റു​പേ​ട്ട മോ​ഡ​ൽ' എ​ന്ന പേ​രി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ടീം ​ന​ന്മ​ക്കൂ​ട്ടം, ടീം ​എ​മ​ർ​ജ​ൻ​സി, ടീം ​റെ​സ്‌​ക്യൂ ഫോ​ഴ്‌​സ്, ഡി​വൈ​എ​ഫ്‌​ഐ, എ​ഐ​വൈ​എ​ഫ്, ഈ​ലാ​ഫ്, ഡി​കെ​എം​വൈ​എ​ഫ്, എ​സ്ഡി​പി​ഐ, ഐ​ഡി​യ​ൽ റി​ലീ​ഫ് വിം​ഗ്, വൈ​റ്റ്ഗാ​ർ​ഡ്, വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള റെ​സ്ക്യൂ-​യു​വ​ജ​ന-​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് വി​പു​ല​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്. പ്ര​തി​സ​ന്ധി​യെ ജ​ന​കീ​യ ശ​ക്തി​യാ​ൽ നേ​രി​ട്ട ഈ​രാ​റ്റു​പേ​ട്ട​യു​ടെ അ​നു​ഭ​വം കേ​ര​ള​ത്തി​ന് മു​ന്നി​ൽ പു​തി​യൊ​രു അ​തി​ജീ​വ​ന മാ​തൃ​ക​യാ​കു​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Flood

Recent News

Corehub Up