x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട് മലവെള്ളപ്പാച്ചിൽ; താത്കാലിക പാലം ഒലിച്ചുപോയി


Published: May 21, 2026 10:30 PM IST | Updated: May 21, 2026 10:31 PM IST

കോഴിക്കോട്: മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി. കോഴിക്കോട് മുത്തപ്പൻപുഴയ്ക്ക് സമീപമാണ് താൽക്കാലിക പാലം ഒലിച്ചുപോയത്.

തിരുവമ്പാടി – മറിപ്പൂഴ റൂട്ടിലാണ് സംഭവം. വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലമാണിത്.മുത്തപ്പൻപുഴ മുസ്‌ലിം പള്ളിക്ക് സമീപം നിർമാണത്തിലിരിക്കുന്ന പാലത്തിന്‍റെ താൽക്കാലിക സംവിധാനമാണ് തകർന്നത്.

ശക്തമായ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരികയായിരുന്നു. തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്.

Tags : bridge flood washed

Recent News

Corehub Up