Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Membership

ഇന്ത്യന്‍ കോഫി ഹൗസിൽ അംഗങ്ങളാക്കുന്നത് തടഞ്ഞു

കൊ​​​ച്ചി: തൃ​​​ശൂ​​​ര്‍ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ന്‍ കോ​​​ഫി ഹൗ​​​സ് സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ത്തി​​​ല്‍ ജ​​​ന​​​റ​​​ല്‍ വ​​​ര്‍ക്ക​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​മെ​​​ങ്കി​​​ലും ത​​​ത്കാ​​​ല​​​ത്തേ​​​ക്ക് അം​​​ഗ​​​ങ്ങ​​​ളാ​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ജ​​​ന​​​റ​​​ല്‍ വ​​​ര്‍ക്ക​​​ര്‍ നി​​​യ​​​മ​​​ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ളെ ചേ​​​ര്‍ക്കു​​​ന്ന​​​തും ഷെ​​​യ​​​ര്‍ സം​​​ഖ്യ ഈ​​​ടാ​​​ക്കു​​​ന്ന​​​തും ചോ​​​ദ്യം ചെ​​​യ്ത് ഇ​​​ന്ത്യ​​​ന്‍ കോ​​​ഫി ബോ​​​ര്‍ഡ് എ​​​ംപ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി സി.​​​കെ. രാ​​​ജേ​​​ഷ​​​ട​​​ക്കം സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

ഹ​​​ര്‍ജി ഫ​​​യ​​​ലി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച കോ​​​ട​​​തി കോ​​​ഫി ഹൗ​​​സ് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക്കു നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യി. കോ​​​ഫി ഹൗ​​​സി​​​ല്‍ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ കൂ​​​ടാ​​​തെ​​​യു​​​ള്ള ജ​​​ന​​​റ​​​ല്‍ വ​​​ര്‍ക്ക​​​ര്‍മാ​​​രു​​​ടെ നി​​​യ​​​മ​​​നം അ​​​ന്തി​​​മ​​​വി​​​ധി​​​ക്കു വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് മ​​​റ്റൊ​​​രു ഹ​​​ര്‍ജി​​​യി​​​ല്‍ നി​​​ല​​​വി​​​ലു​​​ണ്ട്.

International

ഒപെക് അംഗത്വം ഉപേക്ഷിക്കുന്നതായി യുഎഇ

ദു​​​​ബാ​​​​യ്: എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ക-​​​ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഒ​​​പെ​​​ക്കുമാ​​​യു​​​ള്ള (​​​ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ ഓ​​​​ഫ് ഓ​​​​യി​​​​ൽ ഓ​​​​ഫ് പെ​​​​ട്രോ​​​​ളി​​​​യം എ​​​​ക്സ്പോ​​​​ർ​​​​ട്ട് ക​​​​ൺ​​​​ട്രീ​​​​സ്) അ​​​ഞ്ചു പ​​​തി​​​റ്റാ​​​ണ്ടി​​​ല​​​ധി​​​കം നീ​​​ണ്ട ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് യു​​​എ​​​ഇ. റ​​​​ഷ്യ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഒ​​​​പെ​​​​ക് ഇ​​​​ത​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ഒ​​​​പെ​​​​ക് പ്ല​​​​സ് അം​​​​ഗ​​​​ത്വ​​​​വും യു​​​​എ​​​​ഇ ഉ​​​​പേ​​​​ക്ഷി​​​​ക്കും. മേ​​​​യ് ഒ​​​​ന്നി​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​കു​​​​ക.

എ​​​​ണ്ണ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​മാ​​​​യ സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം വ​​​​ഷ​​​​ളാ​​​​കു​​​​ന്ന​​​​തു​​​​മാ​​​​ണ് ഒ​​​​പെ​​​​ക് വി​​​​ടാ​​​​ൻ യു​​​​എ​​​​ഇ​​​​യെ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്. സാ​​​​ന്പ​​​​ത്തി​​​​ക വി​​​​ഷ​​​​യ​​​​ത്തി​​​​ലും മേ​​​​ഖ​​​​ല​​​​യി​​​​ലെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലും ഇ​​​​രു​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ ത​​​​ർ​​​​ക്കം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ട്.

1967ൽ ​​​​അ​​​​ബു​​​​ദാ​​​​ബി എ​​​​മി​​​​റേ​​​റ്റ്സ് ഒ​​​​പെ​​​​കി​​​​ൽ അം​​​​ഗ​​​​മാ​​​​യി. തു​​​​ട​​​​ർ​​​​ന്ന് 1971ൽ ​​​​യു​​​​എ​​​​ഇ നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​തോ​​​​ടെ ആ ​​​​പേ​​​​രി​​​​ൽ അം​​​​ഗ​​​​ത്വ​​​​മെ​​​​ടു​​​​ത്തു. സൗ​​​​ദി, ഇ​​​​റാ​​​​ക്ക് എ​​​​ന്നി​​​​വ ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഒ​​​​പെ​​​​ക്കി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ എ​​​​ണ്ണ ഉ​​​​ത്പാ​​​​ദ​​​​ക​​​​രാ​​​​ജ്യ​​​​മാ​​​​ണ് ‍യു​​​​എ​​​​ഇ. 2019ൽ ​​​​ഖ​​​​ത്ത​​​​റും ഒ​​​​പെ​​​​ക്കി​​​​ൽ​​​​നി​​​​ന്നു പി​​​​ന്മാ​​​​റി​​​​യി​​​​രു​​​​ന്നു. ഒ​​​​മാ​​​​ൻ, ബ​​​​ഹ​​​റി​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളും ഒ​​​​പെ​​​​ക്കി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ള​​​​ല്ല.

രാ​​​ജ്യ​​​താ​​​ത്പ​​​ര്യം മു​​​ൻ​​​നി​​​ർ​​​ത്തി കൂ​​​ടു​​​ത​​​ൽ സ്വ​​​ത​​​ന്ത്ര​​​മാ​​​യ ഉ​​​ത്പാ​​​ദ​​​നം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് യു​​​എ​​​ഇ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണം. എ​​​ണ്ണ​​​വി​​​പ​​​ണി​​​യി​​​ലെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റാ​​​ൻ സ്വ​​​ത​​​ന്ത്ര​​​മാ​​​യ ഉ​​​ത്പാ​​​ദ​​​ന​​​വും വി​​​ത​​​ര​​​ണ​​​വും അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നാ​​​ണ് യു​​​എ​​​ഇ​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ഹോ​​​ർ​​​മു​​​സി​​​ലും അ​​​റേ​​​ബ്യ​​​ൻ ഗ​​​ൾ​​​ഫി​​​ലും എ​​​ണ്ണ​​​വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ണ്ണ​​​യു​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യു​​​ടെ സു​​​സ്ഥി​​​ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണ് ഒ​​​പെ​​​ക് വി​​​ടു​​​ന്ന​​​തെ​​​ന്ന് യു​​​എ​​​ഇ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

എ​​​ണ്ണ​​​യു​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു വ​​​ഹി​​​ച്ച രാ​​​ജ്യം എ​​​ന്ന​​​നി​​​ല​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സ്വ​​​ത​​​ന്ത്ര​​​മാ​​​യ ഉ​​​ത്പാ​​​ദ​​​ന​​​വും ക​​​യ​​​റ്റു​​​മ​​​തി​​​യും ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് യു​​​എ​​​ഇ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

ഇ​​​റാ​​​ൻ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന കൂ​​​ട്ടാ​​​യ്മ​​​കൂ​​​ടി​​​യാ​​​ണ് ഒ​​​പെ​​​ക്. ഇ​​​റാ​​​ക്ക്, സൗ​​​ദി അ​​​റേ​​​ബ്യ, കു​​​വൈ​​​റ്റ്, വെ​​​ന​​​സ്വേ​​​ല തു​​​ട​​​ങ്ങി 13 രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണു കൂ​​​ട്ടാ​​​യ്മ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എ​​​ണ്ണ​​​യു​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ 80 ശ​​​ത​​​മാ​​​നം കൈ​​​യാ​​​ളു​​​ന്ന കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ​​​നി​​​ന്ന് ര​​​ണ്ടു വ​​​ർ​​​ഷം മു​​​മ്പ് അ​​​ങ്കോ​​​ള പു​​​റ​​​ത്തു​​​പോ​​​യി​​​രു​​​ന്നു.

യു​​​എ​​​ഇ​​​കൂ​​​ടി പ​​​ടി​​​യി​​​റ​​​ങ്ങു​​​ന്ന​​​തോ​​​ടെ അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 11 ആ​​​യി ചു​​​രു​​​ങ്ങും. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ എ​​​ണ്ണ​​​വി​​​ല​​​യെ​​​യും ഉ​​​ത്പാ​​​ദ​​​ന​​​ത്തെ​​​യും നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള ഒ​​​പെ​​​കി​​​ന്‍റെ നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​ന​​​ത്തെ യു​​​എ​​​ഇ​​​യു​​​ടെ പി​​​ന്മാ​​​റ്റം ബാ​​​ധി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ഒ​​​പെ​​​കി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തു​​​പോ​​​യാ​​​ലും എ​​​ണ്ണ​​​യു​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യു​​​ടെ സ്ഥി​​​ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് യു​​​എ​​​ഇ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

National

ലോ​ക്സ​ഭാ അംഗസംഖ്യ ഉയർത്തൽ; ഭേദഗതി ബിൽ നാളെ പാർലമെന്‍റിൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ അം​ഗ​സം​ഖ്യ നി​ല​വി​ലു​ള്ള 543ൽ നി​ന്ന് 850 ആ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള 131-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ​യും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ള്ള ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ​യും പ​ക​ർ​പ്പ് എം​പി​മാ​ർ​ക്ക് കൈ​മാ​റി. 16 മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തെ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കും.

പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് 815 പേ​രെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് 35 പേ​രെ​യും ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം. നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് 2026ന് ​ശേ​ഷ​മു​ള്ള ആ​ദ്യ സെ​ൻ​സ​സി​ന് ശേ​ഷം മാ​ത്ര​മേ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളൂ.

എ​ന്നാ​ൽ, ആ​ർ​ട്ടി​ക്കി​ൾ 82ൽ ​ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തോ​ടെ പു​തി​യ സെ​ൻ​സ​സി​നാ​യി കാ​ത്തു​നി​ൽ​ക്കാ​തെ ത​ന്നെ 2011ലെ ​സെ​ൻ​സ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നു സാ​ധി​ക്കും.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നാ​യു​ള്ള "ഡീ​ലി​മി​റ്റേ​ഷ​ൻ ബി​ൽ 2026’ പ്ര​കാ​രം സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി​യോ നി​ല​വി​ലെ ജ​ഡ്ജി​യോ അ​ധ്യ​ക്ഷ​നാ​യ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ക​മ്മീ​ഷ​നെ കേ​ന്ദ്ര​ത്തി​ന് ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ രൂ​പീ​ക​രി​ക്കാം.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ, ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ ഇ​തി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. കൂ​ടാ​തെ, ഓ​രോ സം​സ്ഥാ​ന​ത്തു​നി​ന്നും അ​ഞ്ച് എം​പി​മാ​രും അ​ഞ്ച് എം​എ​ൽ​എ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ സ​ഹാ​യി​ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും.

എ​ന്നാ​ൽ, ഇ​വ​ർ​ക്ക് ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ ഏ​തൊ​രു തീ​രു​മാ​ന​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​ധി​കാ​രം ഉ​ണ്ടാ​യി​രി​ക്കി​ല്ല. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ക​മ്മീ​ഷ​ൻ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​വ​യ്ക്ക് നി​യ​മ​സാ​ധു​ത ഉ​ണ്ടാ​യി​രി​ക്കും.

പി​ന്നീ​ട് ഒ​രു കോ​ട​തി​യി​ലും അ​തി​നെ ചോ​ദ്യംചെ​യ്യാ​ൻ ക​ഴി​യി​ല്ല. എ​ങ്കി​ലും, നി​ല​വി​ലു​ള്ള സ​ർ​ക്കാ​രു​ക​ൾ പി​രി​ച്ചു​വി​ടു​ന്ന​തു​വ​രെ പ്ര​തി​നി​ധി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും ഉ​പ​തെര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ഴ​യ രീ​തി​യി​ൽ​ത്ത​ന്നെ തു​ട​രു​മെ​ന്നും ബി​ല്ലി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
ലോ​ക്സ​ഭ​യി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും ആ​കെ സീ​റ്റു​ക​ളു​ടെ മൂ​ന്നി​ലൊ​ന്ന് വ​നി​ത​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യു​ന്ന വ്യ​വ​സ്ഥ​യും ബി​ല്ലി​ലു​ണ്ട്.

പ​ട്ടി​ക​ജാ​തി​, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ളി​ലും ഇ​തേ അ​നു​പാ​ത​ത്തി​ൽ വ​നി​താ സം​വ​ര​ണം ബാ​ധ​ക​മാ​കും. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും സം​വ​ര​ണ സീ​റ്റു​ക​ൾ മാ​റി​വ​രു​ന്ന രീ​തി​യി​ലാ​യി​രി​ക്കും ക്ര​മീ​ക​രി​ക്കു​ക.

Kerala

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എംപിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്‍റ് ആണ് സുരേഷ് ഗോപിക്കെതിരെ ഹർജി സമർപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റേതാണ് ഉത്തരവ്. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

എന്നാൽ ഈ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വിചാരണയുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്.

Kerala

പത്മകുമാറിനെ മാറ്റിനിർത്താൻ സിപിഎം തീരുമാനം; ജില്ലാ കമ്മിറ്റിയംഗത്വം നഷ്ടമാകില്ല

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള കേ​സി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ മു​തി​ര്‍ന്ന സി​പി​എം നേ​താ​വ് എ. ​പ​ത്മ​കു​മാ​റി​നെ പാ​ർ​ട്ടി​യു​ടെ​ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽനി​ന്നും മാ​റ്റിനി​ർ​ത്തും.

ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ൽ ചേ​ർ​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​ന​മെ​ന്ന് ​കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഡോ.​ തോ​മ​സ്​ ഐ​സ​ക്ക്​ പ​റ​ഞ്ഞു.

നി​ല​വി​ൽ സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യ പ​ത്മ​കു​മാ​റി​നു സ്ഥാ​ന​ത്തു തു​ട​രാ​മെ​ങ്കി​ലും ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ല. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന എ​സ്ഐ​ടി സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച ശേ​ഷ​മാ​കും മ​റ്റു ന​ട​പ​ടികള്‍.

പ​ത്മ​കു​മാ​ർ പാ​ർ​ട്ടി​ക്കു ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്കും. തെ​റ്റ് ചെ​യ്തി​ട്ടി​ല്ല എ​ന്നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണ​മെ​ന്നു പ​റ​യു​ന്നു.

പ​ത്മ​കു​മാ​റി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ​ക്ക​ണ്ടു​ള്ള ന​ട​പ​ടി​യാ​ണ് ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

എ​ൽ​ഡി​എ​ഫ് ആ​റ​ന്മു​ള മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തുനി​ന്നു ക​ഴി​ഞ്ഞ​ ദി​വ​സം നീ​ക്കി​യി​രു​ന്നു.

Kerala

അ​ടു​ക്കാ​തെ ജി. ​സു​ധാ​ക​ര​ൻ; അ​നു​ന​യ​ നീ​ക്കം അ​വ​സാ​നി​പ്പി​ച്ച് സി​പി​എം

ആ​ല​പ്പു​ഴ: പാ​ർ​ട്ടി​യു​മാ​യി അ​ക​ന്നു​നി​ല്‍​ക്കു​ന്ന മു​തി​ര്‍​ന്ന നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ ജി ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ച്ച് സി​പി​എം. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ച​ര്‍​ച്ച ഫ​ല​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നു​ന​യ നീ​ക്കം സി​പി​എം അ​വ​സാ​നി​പ്പി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ അം​ഗ​ത്വം സു​ധാ​ക​ര​ൻ‌ പു​തു​ക്കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പ്രാ​ദേ​ശി​ക ഘ​ട​കം വ​ഴി സി​പി​എം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രീ​ക്ഷ​ണ​വും ഉ​ണ്ട്. ക​രു​തി​ക്കൂ​ട്ടി​യാ​ണ് സു​ധാ​ക​ര​ന്റെ നീ​ക്കം എ​ന്നാ​ണ് പാ​ര്‍​ട്ടി ക​രു​തു​ന്ന​ത്.

ജി. ​സു​ധാ​ക​ര​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന വി​വ​രം നേ​ര​ത്തെ ത​ന്നെ ജി​ല്ലാ​നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. ജി ​സു​ധാ​ക​ര​ന്റെ തീ​രു​മാ​നം അ​റി​ഞ്ഞ ശേ​ഷ​മെ അ​മ്പ​ല​പ്പു​ഴ സീ​റ്റി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളു എ​ന്നാ​ണ് വി​വ​രം.

അം​ഗ​ത്വം പു​തു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് സു​ധാ​ക​ര​ൻ. ത​ല്‍​ക്കാ​ലം പാ​ര്‍​ട്ടി അം​ഗ​ത്വം പു​തു​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ന്നാ​ല്‍ പാ​ര്‍​ട്ടി ബ​ന്ധം ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല എ​ന്നു​മാ​ണ് സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്. അം​ഗ​ത്വം പു​തു​ക്കാ​ന്‍ ഈ ​മാ​സം 31 വ​രെ സ​മ​യം ഉ​ണ്ടെ​ന്നി​രി​ക്കെ അ​നു​ഭാ​വി​യാ​യി തു​ട​രാ​നാ​ണ് ജി. ​സു​ധാ​ക​ര​ന്‍റെ തീ​രു​മാ​നം.

 

Kerala

മെമ്പർഷിപ്പ് നഷ്ടപ്പെട്ടവരെല്ലാം പാർട്ടി വിരുദ്ധരായിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍റെ വിമർശനത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ. ഒരാളെയും വിലകുറച്ച് പാർട്ടി നേതൃത്വം കാണില്ലെന്നും പാർട്ടി മെമ്പർഷിപ്പ് നഷ്ടപ്പെട്ടവരെല്ലാം പാർട്ടി വിരുദ്ധരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്‍റെ മെമ്പർഷിപ്പ് പുതുക്കുക എന്നുള്ളത് സംഘടനപരമായ കാര്യമാണ്. മെമ്പർഷിപ്പ് പുതുക്കലിന്‍റെ നടപടിക്രമങ്ങൾ അവസാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമേ അത് പൂർത്തീകരിക്കൂ. ബാക്കി കാര്യങ്ങൾ എം.വി ഗോവിന്ദൻ തന്നെ വിശദീകരിക്കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനെതിരെ കേരളത്തിൽ എൽഡിഎഫിന്‍റെ ആഭിമുഖ്യത്തിൽ മൂന്ന് ബഹുജനറാലികൾ സംഘടിപ്പിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു.

മാർച്ച് ആറിന് കോഴിക്കോട് മുതലക്കുളത്തും ഏഴിന് കൊച്ചി മറൈൻ ഡ്രൈവിലും എട്ടിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ നായനാർ പാർക്കിലുമാണ് പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നതെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു

International

യുക്രെയ്ന് യൂറോപ്യൻ യൂണിയനിൽ പരിമിത അംഗത്വം പരിഗണനയിൽ

ബ്ര​​​സ​​​ൽ​​​സ്: ​​​യു​​​ക്രെ​​​യ്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ (ഇ​​​യു) അ​​​തി​​​വേ​​​ഗ അം​​​ഗ​​​ത്വം ന​​​ൽകു​​​ന്ന​​​തി​​​ൽ ആ​​​ലോ​​​ച​​​ന. പൂ​​​ർ​​​ണ അം​​​ഗ​​​ത്വം വ​​​ർ​​​ഷ​​​ങ്ങ​​​ൾ നീ​​​ണ്ട പ്ര​​​ക്രി​​​യ ആ​​​യ​​​തി​​​നാ​​​ൽ യു​​​ക്രെ​​​യ്ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക​​​മാ​​​യി പ​​​രി​​​മി​​​ത അം​​​ഗ​​​ത്വം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണ് നീ​​​ക്കം.

റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ സ​​​മാ​​​ധാ​​​ന​​​ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ഈ ​​​ആ​​​ലോ​​​ച​​​ന. യു​​​ദ്ധാ​​​ന​​​ന്ത​​​രം സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഇ​​​യു അം​​​ഗ​​​ത്വം വേ​​​ണ​​​മെ​​​ന്ന് യു​​​ക്രെ​​​യ്ൻ നേ​​​തൃ​​​ത്വം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു വ​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ൽ ഇ​​​ക്കാ​​​ര്യ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന. 2027ൽ ​​​യു​​​ക്രെ​​​യ്ന് ഇ​​​യു അം​​​ഗ​​​ത്വം ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശം. അ​​​മേ​​​രി​​​ക്ക​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ൽ ഒ​​​രു രാ​​​ജ്യ​​​ത്തി​​​ന് അം​​​ഗ​​​ത്വം ല​​​ഭി​​​ക്കാ​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ നി​​​ശ്ച​​​യി​​​ക്കു​​​ന്ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തി​​​ന് വ​​​ർ​​​ഷ​​​ങ്ങ​​​ൾ എ​​​ടു​​​ക്കും.

NRI

നാ​റ്റോ അം​ഗ​ത്വം യു​ക്രെ​യ്ൻ ഉ​പേ​ക്ഷി​ച്ച​താ​യി സെ​ല​ന്‍​സ്കി

ബെ​ര്‍​ലി​ന്‍: പാ​ശ്ചാ​ത്യ സൈ​നി​ക കൂ​ട്ടാ​യ്മ​യാ​യ നാ​റ്റോ​യി​ല്‍ ചേ​രാ​നു​ള്ള ആ​ഗ്ര​ഹം യു​ക്രെ​യ്ന്‍ ഉ​പേ​ക്ഷി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് സെ​ല​ന്‍​സ്കി പ്ര​ഖ്യാ​പി​ച്ചു. റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി യു​ക്രെ​യ്ന്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യു​ക​യാ​ണ്.

പ​ക​ര​മാ​യി പാ​ശ്ചാ​ത്യ ശ​ക്തി​ക​ള്‍ യു​ക്രെ​യ്ന് സു​ര​ക്ഷാ ഉ​റ​പ്പു​ക​ള്‍ ന​ല്കും. അ​മേ​രി​ക്ക​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ ജ​ര്‍​മ​ന്‍ ത​ല​സ്ഥാ​ന​മാ​യ ബെ​ര്‍​ലി​നി​ല്‍ എ​ത്തി​യ സെ​ല​ന്‍​സ്കി പ​റ​ഞ്ഞു.​ ഞാ​യ​റാ​ഴ്ച​യാ​ണ് യു​ക്രെ​യ്ൻ ഉ​ച്ച​കോ​ടി ബെ​ർ​ലി​നി​ൽ ആ​രം​ഭി​ച്ച​ത്.

ത​ന്‍റെ രാ​ജ്യ​ത്തി​ന്‍റെ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ ച​ർ​ച്ച​ക​ൾ​ക്കാ​യി പ്ര​സി​ഡ​ന്‍റ് ജ​ർമ​നി​യി​ലെ​ത്തി​യ സെ​ലെ​ൻ​സ്‌​കി ബെ​ർ​ലി​നി​ൽ യു​എ​സ്, യൂ​റോ​പ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

യു​എ​സ് പ്ര​ത്യേ​ക പ്ര​തി​നി​ധി വി​റ്റ്‌​കോ​ഫ് ച​ർ​ച്ച​ക​ളി​ൽ പ​ങ്കു​ചേ​ർ​ന്നു. പ​ക്ഷേ റ​ഷ്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ആ​രും എ​ത്തി​യി​ലു​ള്ള ജ​ർമൻ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് യു​ക്രെ​യ്നി​ൽ സാ​ധ്യ​മാ​യ വെ​ടി​നി​ർ​ത്ത​ൽ എ​ന്ന​താ​യി​രി​ക്കും ച​ർ​ച്ച​ക​ളു​ടെ കേ​ന്ദ്ര​ബി​ന്ദു.

മോ​സ്കോ​യു​മാ​യി സ​മാ​ധാ​ന ക​രാ​റി​ലെ​ത്താ​ൻ വാ​ഷിം​ഗ്ട​ൺ കൈ​വി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ഞാ​യ​റാ​ഴ്ച​ത്തെ ച​ർ​ച്ച​ക​ൾ അഞ്ച് മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് അ​വ​സാ​നി​ച്ച​ത്, യുക്രെ​യ്നി​ലെ റ​ഷ്യ​യു​ടെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് യുക്രെ​നി​യ​ൻ, യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ ഞാ​യ​റാ​ഴ്ച ബെ​ർ​ലി​നി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ രാ​ത്രി​യി​ൽ അ​വ​സാ​നി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ച്ചു. കൂ​ടു​ത​ൽ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് നേ​താ​ക്ക​ൾ ഒ​ത്തു​കൂ​ടി​യ​ത്. യുക്രെ​യ്നി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള വ​ൻ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വീ​ടു​ക​ൾ​ക്ക് വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്.

ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും യോഗങ്ങളിൽ മുഖ്യ പങ്കാളിയായി. ഞായറാഴ്ച രാവിലെ ബെർലിനിൽ എത്തിയ സെലിൻസ്കിയെ മെർസ് ഭരണകൂടം സ്വീകരിച്ചു.

NRI

നോ​ർ​ക്ക​യി​ൽ അം​ഗ​ത്വം ല​ഭി​ച്ച ആ​ദ്യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യി "മാ​പ്പ്'

ഫി​ല​ഡ​ൽ​ഫി​യ: പ്ര​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം സു​ഗ​മ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ ഒ​രു വ​കു​പ്പാ​ണ് പ്ര​വാ​സി കേ​ര​ളീ​യ​കാ​ര്യ വ​കു​പ്പ് (നോ​ർ​ക്ക).

നോ​ർ​ക്ക റൂ​ട്ട്സി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ള സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യ്ക്ക് (മാ​പ്പ്) അം​ഗ​ത്വം ല​ഭി​ച്ച​താ​യി മാ​പ്പ് പ്ര​സി​ഡ​ന്‍റ് ബെ​ൻ​സ​ൺ വ​ർ​ഗീ​സ് പ​ണി​ക്ക​ർ അ​റി​യി​ച്ചു. നോ​ർ​ക്ക​യി​ൽ അം​ഗ​ത്വം നേ​ടു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ സം​ഘ​ട​ന​യാ​ണ് മാ​പ്പ്.

നോ​ർ​ക്ക​യി​ൽ മാ​പ്പി​നെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള നോ​ർ​ക്ക അം​ഗ​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ്, നോ​ർ​ക്ക​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റ് ബെ​ൻ​സ​ൺ വ​ർ​ഗീ​സ് പ​ണി​ക്ക​ർ ഏ​റ്റു​വാ​ങ്ങി. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ര​ള​ത്തി​നു​ള്ളി​ലെ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നും അ​തി​ലൂ​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നോ​ർ​ക്ക റൂ​ട്സ് സ​ഹാ​യി​ക്കു​ന്നു.

നോ​ർ​ക്ക റൂ​ട്സി​ന്‍റെ തു​ട​ക്കം മു​ത​ൽ, ആ​ഗോ​ള​ത​ല​ത്തി​ൽ എ​ൻ​ആ​ർ​കെ ക​മ്യൂ​ണി​റ്റി​യെ അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ അ​വ​സ​ര​ങ്ങ​ളും പി​ന്തു​ണ​യും ന​ൽ​കി ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലും നോ​ർ​ക്ക റൂ​ട്ട്‌​സി​നു​ള്ള പ​ങ്ക് വ​ള​രെ പ്ര​ധാ​ന​മാ​ണ്.

നോ​ർ​ക്ക വ​കു​പ്പി​ന്‍റെ കീ​ഴി​ൽ സ​ർ​ക്കാ​രി​ന്‍റെ 51.3 ശ​ത​മാ​നം ഓ​ഹ​രി പ​ങ്കാ​ളി​ത്ത​ത്തോ​ടെ നോ​ർ​ക്ക-​റൂ​ട്ട്സ് എ​ന്ന സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. പ്ര​സ്തു​ത സ്ഥാ​പ​നം വ​ഴി​യാ​ണ് വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​ത്.

 

Latest News

Corehub Up