x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഘ​ട​ന​യെ വീ​ണ്ടും കു​റ്റാ​രോ​പി​ത​രു​ടെ കൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം: അ​മ്മ അം​ഗ​ത്വ​വും രാ​ജി വ​ച്ച് ശ്വേ​താ മേ​നോ​ന്‍  


Published: June 22, 2026 08:19 AM IST | Updated: June 22, 2026 08:54 AM IST

ക്ര​മ​ക്കേ​ടു​ക​ള്‍​ക്കു​നേ​രേ ക​ണ്ണ​ട​ച്ച് സം​ഘ​ട​ന​യെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ പാ​വ​ക​ളാ​ക​ണ​മെ​ന്നും അ​ത്ത​ര​ത്തൊ​രു പാ​വ​യാ​കാ​ന്‍ താ​ന്‍ ത​യാ​റ​ല്ലെ​ന്നും അ​മ്മ​യി​ൽ നി​ന്നും രാ​ജി​വ​ച്ച​ശേ​ഷം ശ്വേ​താ മേ​നോ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ത​ന്നെ ചി​ല​ര്‍ അ​ജ​ൻ​ഡ വ​ച്ച് പു​റ​ത്താ​ക്കാ​ന്‍ ശ്ര​മി​ച്ചു. കു​റ്റാ​രോ​പി​ത​രു​ടെ കൈ​യി​ലേ​ക്കു സം​ഘ​ട​ന​യെ വീ​ണ്ടും കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​മാ​ണു ന​ട​ക്കു​ന്ന​ത്. താ​ര​ങ്ങ​ളെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ല്‍ ഒ​പ്പി​ടീ​ച്ചു.

ഞ​ങ്ങ​ള്‍ വ​ന്ന​ശേ​ഷ​മു​ള്ള ക​മ്മി​റ്റി​യു​ടെ ക​ണ​ക്കു​ക​ള്‍ കൃ​ത്യ​മാ​ണ്. അ​തി​നു​മു​ന്പു​ണ്ടാ​യി​രു​ന്ന ബാ​ബു​രാ​ജി​ന്‍റെ ക​മ്മി​റ്റി​യു​ടെ ക​ണ​ക്കി​ല്‍ ഒ​രു​പാ​ട് കു​ഴ​പ്പ​ങ്ങ​ളു​ണ്ടെ​ന്നും രാ​ജി​ക്കു​ശേ​ഷം ശ്വേ​ത മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

"അം​ഗ​ങ്ങ​ളു​ടെ അ​വി​ശ്വാ​സ​ത്തെ തു​ട​ർ​ന്ന് ഭ​ര​ണ​സ​മി​തി രാ​ജി​വെ​ച്ചി​ട്ടു​ണ്ട്. ഞാ​ൻ വ്യ​ക്തി​പ​ര​മാ​യി അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വെ​ക്കു​ക മാ​ത്ര​മ​ല്ല, സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് ത​ന്നെ പൂ​ർ​ണ​മാ​യി പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. പ​ണ്ട് കു​റ​ച്ചു സ്ത്രീ​ക​ൾ പ​റ​ഞ്ഞ​ത് എ​ത്ര​മാ​ത്രം ശ​രി​യാ​ണെ​ന്ന് ഇ​ന്ന് എ​നി​ക്കും തോ​ന്നി​പ്പോ​കു​ന്നു.

കു​റ്റാ​രോ​പി​ത​രാ​യ ആ​ളു​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക് സം​ഘ​ട​ന​യെ വീ​ണ്ടും എ​ത്തി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ്വ​മാ​യ ശ്ര​മ​വും അ​ജ​ണ്ട​യു​മാ​ണ് അ​വി​ടെ ന​ട​ന്ന​ത്. യോ​ഗ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഒ​രു ഭാ​ഗ​ത്താ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ മി​ക്ക ആ​ളു​ക​ളെ​യും നി​ർ​ബ​ന്ധി​ച്ച് അ​പ്പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ൽ ഒ​പ്പ് ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു പ്ലാ​ൻ അ​നു​സ​രി​ച്ച് ഞ​ങ്ങ​ളെ പു​റ​ത്താ​ക്കാ​നാ​ണ് അ​വ​ർ നോ​ക്കി​യ​ത്. എ​നി​ക്കൊ​രു വ്യ​ക്തി​ത്വ​മു​ണ്ട്, എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഞാ​ൻ തു​റ​ന്നു പ​റ​യും.

ഞ​ങ്ങ​ളു​ടെ സ​മി​തി​യി​ലെ ട്ര​ഷ​റ​ർ ഒ​രു ഒ​ളി​ച്ചോ​ടി​യ ആ​ളാ​യി​രു​ന്നു. മെ​യ് ഒ​ന്നാം തീ​യ​തി​യോ​ടെ പു​ള്ളി ഓ​ടി​യൊ​ളി​ച്ചു. അ​മ്മ​യി​ലെ സ്റ്റാ​ഫി​നെ പു​റ​ത്താ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലേ​ബ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലും പോ​ലീ​സി​ലും പ​രാ​തി പോ​യ​പ്പോ​ൾ, ക​മ്മി​റ്റി​യോ​ട് ഒ​രു വാ​ക്കു​പോ​ലും പ​റ​യാ​തെ, ഒ​രു മെ​യി​ൽ പോ​ലും അ​യ​ക്കാ​തെ മൂ​പ്പ​ർ മു​ങ്ങു​ക​യാ​യി​രു​ന്നു.

അ​തു​കൊ​ണ്ട് ത​ന്നെ കൃ​ത്യ​മാ​യി ക​ണ​ക്കു​ക​ൾ ചെ​യ്യാ​ൻ ഞ​ങ്ങ​ൾ​ക്ക് പ​റ്റി​യി​ല്ല. എ​ങ്കി​ലും സെ​പ്റ്റം​ബ​ർ ഒ​ന്നാം തീ​യ​തി തൊ​ട്ടു​ള്ള ഞ​ങ്ങ​ളു​ടെ ക​മ്മി​റ്റി​യു​ടെ ക​ണ​ക്കു​ക​ളെ​ല്ലാം കൃ​ത്യ​മാ​ണ്. ഇ​തി​ന് മു​ൻ​പ് ബാ​ബു​രാ​ജേ​ട്ട​ൻ ചെ​യ്ത ക​മ്മി​റ്റി​യു​ടെ കാ​ല​ത്ത് ഒ​രു​പാ​ട് കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

സം​ഘ​ട​ന​യു​ടെ നാ​ണ​ക്കേ​ട് ഓ​ർ​ത്ത് മാ​ത്ര​മാ​ണ് ഇ​തു​വ​രെ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു പ​റ​യാ​തി​രു​ന്ന​ത്. ഇ​ന്ന് എ​നി​ക്ക് വ​ലി​യൊ​രു ആ​ശ്വാ​സ​മു​ണ്ട്. കാ​ര​ണം ഇ​ന്ന് മു​ത​ൽ ഞാ​ൻ അ​മ്മ​യി​ലെ അം​ഗ​മ​ല്ല.

അം​ഗ​മ​ല്ലാ​ത്ത​തു​കൊ​ണ്ട് ത​ന്നെ എ​നി​ക്ക് എ​ല്ലാം തു​റ​ന്നു​പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​വി​ടെ തി​ക​ഞ്ഞ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ന്ന​ത്. അ​മ്മ​യി​ൽ വെ​റു​മൊ​രു പാ​വ​യാ​യി ഇ​രു​ന്നി​ല്ലെ​ങ്കി​ൽ ഇ​വി​ടെ ആ​ർ​ക്കും ഒ​ന്നും ചെ​യ്യാ​ൻ പ​റ്റി​ല്ല. അ​തി​ന് എ​ന്നെ കി​ട്ടി​ല്ല. ബാ​ക്കി കാ​ര്യ​ങ്ങ​ൾ ഞാ​ൻ പി​ന്നീ​ട് വ്യ​ക്ത​മാ​ക്കാം.'' ശ്വേ​ത പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ യോ​ഗം ആ​രം​ഭി​ച്ച​തു മു​ത​ൽ ത​ന്നെ ഭ​ര​ണ​സ​മി​തി​യെ പു​ക​ച്ചു​പു​റ​ത്താ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷ വി​ഭാ​ഗം സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ 45 ദി​വ​സ​ത്തെ സ​മ​യം ശ്വേ​ത ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അം​ഗ​ങ്ങ​ൾ വ​ഴ​ങ്ങി​യി​ല്ല.

ഒ​ടു​വി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​ക്കി നാ​ണം​കെ​ടു​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ശ്വേ​താ മേ​നോ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ക്കു പ​ര​മേ​ശ്വ​ര​നും അ​ട​ങ്ങു​ന്ന സ​മി​തി കൂ​ട്ട​ത്തോ​ടെ രാ​ജി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

Tags : Shweta Menon AMMA resigns membership

Recent News

Corehub Up