Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranks

Idukki

റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ രാ​ജാ​ക്കാ​ട് സാ​ൻ​ജോ കോ​ള​ജ്

 രാ​ജാ​ക്കാ​ട്: റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ രാ​ജാ​ക്കാ​ട് സാ​ൻ​ജോ കോ​ള​ജ്. എം​ജി സ​ർ​വ​ക​ലാ​ശാ​ല എം​എ​സ് ഡ​ബ്ല്യു പ​രീ​ക്ഷ​യി​ലാ​ണ് കോ​ള​ജി​ലെ മൂ​ന്ന് മി​ടു​ക്കി​ക​ൾ റാ​ങ്ക് നേ​ടി​യ​ത്. അ​ഞ്ജ​ന ജോ​ൺ​സ​ൺ ര​ണ്ടാം റാ​ങ്കും ആ​ര്യ ഷാ​ന്‍റി അ​ഞ്ചാം റാ​ങ്കും പി.​പി. ജ്യോ​തി​ക പ​ത്താം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.

ബാ​ച്ചി​ലെ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത വി​ജ​യം നേ​ടി. റാ​ങ്ക് ജേ​താ​ക്ക​ളെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ജോ ഇ​ണ്ടി​പ്പ​റ​മ്പി​ൽ, മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ പേ​ണാ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

Kerala

ആ​ഗോ​ള സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ള്‍; പ​രാ​തി​ക​ളി​ല്‍ ഇ​ന്ത്യ ര​ണ്ടാ​മ​ത്

പ​​​ര​​​വൂ​​​ര്‍: ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പ് പ​​​രാ​​​തി​​​ക​​​ള്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ന്ത്യ ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്. കാ​​​ന​​​ഡ​​​യാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ല്‍ ഒ​​​ന്നാ​​​മ​​​ത്.

ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ന്‍ ഏ​​​ജ​​​ന്‍​സി ഫെ​​​ഡ​​​റ​​​ല്‍ ബ്യൂ​​​റോ ഒ​​​ഫ് ഇ​​​ന്‍​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍റെ (എ​​​ഫ്ബി​​​ഐ) 2025-ലെ ​​​ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ക്രൈം ​​​റി​​​പ്പോ​​​ര്‍​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

2025-ല്‍ ​​​മാ​​​ത്രം ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ക്രൈം ​​​കം​​​പ്ലെ​​​യി​​​ന്‍റ് സെ​​​ന്‍റ​​​റി​​​ല്‍ പ​​​ത്തു​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം (1,008,597) പ​​​രാ​​​തി​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ഏ​​​ക​​​ദേ​​​ശം 20.877 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക ന​​​ഷ്ടം ഇ​​​തി​​​ലൂ​​​ടെ സം​​​ഭ​​​വി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ര്‍​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

2024-നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് ന​​​ഷ്ട​​​ത്തി​​​ല്‍ 26 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ര്‍​ധ​​​ന​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. ആ​​​കെ ന​​​ഷ്ട​​​ത്തി​​​ന്‍റെ 85 ശ​​​ത​​​മാ​​​ന​​​വും ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് വ​​​ഴി​​​യു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ള്‍ മൂ​​​ല​​​മാ​​​ണ് സം​​​ഭ​​​വി​​​ച്ച​​​ത്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ പ​​​രാ​​​തി​​​ക​​​ള്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത രാ​​​ജ്യ​​​ങ്ങ​​​ള്‍: കാ​​​ന​​​ഡ (7,479 പ​​​രാ​​​തി​​​ക​​​ള്‍ ), ഇ​​​ന്ത്യ (5,879 പ​​​രാ​​​തി​​​ക​​​ള്‍ ), ജ​​​പ്പാ​​​ന്‍ (5,764 പ​​​രാ​​​തി​​​ക​​​ള്‍ ), യു​​​ണൈ​​​റ്റ​​​ഡ് കിം​​​ഗ്ഡം (4,106 പ​​​രാ​​​തി​​​ക​​​ള്‍ ), ജ​​​ര്‍​മ​​​നി (3,056 പ​​​രാ​​​തി​​​ക​​​ള്‍ ) പ​​​ട്ടി​​​ക​​​യി​​​ല്‍ നൈ​​​ജീ​​​രി​​​യ (14ാം സ്ഥാ​​​നം), പാ​​​കി​​​സ്ഥാ​​​ന്‍ (13ാം സ്ഥാ​​​നം), ചൈ​​​ന (17ാം സ്ഥാ​​​നം) എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളും ആ​​​ദ്യ ഇ​​​രു​​​പ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു.

സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ പ്ര​​​ധാ​​​ന​​​മാ​​​യും ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത് മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​രെ​​​യാ​​​ണെ​​​ന്ന് റി​​​പ്പോ​​​ര്‍​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

60 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രി​​​ല്‍ നി​​​ന്നാ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക ന​​​ഷ്ടം (7.7 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​ര്‍) രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

2001-ല്‍ 17.8 ​​​മി​​​ല്യ​​​ണ്‍ ഡോ​​​ള​​​റാ​​​യി​​​രു​​​ന്ന ആ​​​ഗോ​​​ള സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പ് ന​​​ഷ്ടം 2025-ല്‍ 20.877 ​​​ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റാ​​​യി കു​​​തി​​​ച്ചു​​​യ​​​ര്‍​ന്നു. ഒ​​​രു ഇ​​​ര​​​യ്ക്ക് ശ​​​രാ​​​ശ​​​രി 20,699 ഡോ​​​ള​​​ര്‍ (ഏ​​​ക​​​ദേ​​​ശം 17 ല​​​ക്ഷം രൂ​​​പ) വീ​​​തം ന​​​ഷ്ട​​​മാ​​​കു​​​ന്നു.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ വ​​​ള​​​ര്‍​ച്ച​​​യ്‌​​​ക്കൊ​​​പ്പം സൈ​​​ബ​​​ര്‍ ക്രി​​​മി​​​ന​​​ലു​​​ക​​​ള്‍ പു​​​തി​​​യ ത​​​ന്ത്ര​​​ങ്ങ​​​ള്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും സു​​​ര​​​ക്ഷാ ഏ​​​ജ​​​ന്‍​സി​​​ക​​​ളും കൂ​​​ടു​​​ത​​​ല്‍ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ഫ്ബി​​​ഐ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി.

Leader Page

ഐഎഎ​സി​ൽ ആ​ദ്യ​ത്തെ മൂ​ന്നു റാ​ങ്കു​ക​ൾ എ​ങ്ങ​നെ നേ​ടാം?

“When you want something, all the universe conspires in helping you to achieve it.” പൗ​​ലോ കൊ​​യ്‌​​ലോ​​യു​​ടെ ‘ആ​​ൽ​​ക്കെമി​​സ്റ്റ്’ എ​​ന്ന പു​​സ്ത​​ക​​ത്തി​​ലെ പ്ര​​സി​​ദ്ധ​​മാ​​യ വാ​​ക്യ​​മാ​​ണി​​ത്.

ര​​ണ്ട് ആ​​ഴ്ച​​ക​​ൾ​​ക്കു മു​​മ്പു വ​​ന്ന ഈ ​​വ​​ർ​​ഷ​​ത്തെ സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ൽ മൂ​​ന്നാം റാ​​ങ്ക് നേ​​ടി​​യ ആ​​കാം​​ക്ഷ് ദു​​ൽ എ​​ന്ന ചെ​​റു​​പ്പ​​ക്കാ​​ര​​നും ഇ​​ത്ത​​ര​​മൊ​​രു തി​​രു​​മാ​​ന​​ത്തി​​ന്‍റെ ഉ​​ട​​മ​​യാ​​ണ്. ക​​ഴി​​ഞ്ഞ നാ​​ലു​​വ​​ർ​​ഷ​​മാ​​യി ഞാ​​ൻ എ​​ന്‍റെ ക​​ഴി​​വ​​നു​​സ​​രി​​ച്ചു യു​പി​​എ​​സ്‌​സി പ​​രീ​​ക്ഷ​​യ്ക്കു ആ​​കാം​​ക്ഷി​​നെ പ​​ഠി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹം ഇ​​ത്ത​​വ​​ണ മൂ​​ന്നാം റാ​​ങ്ക് നേ​​ടി​​യ​​ത് എ​​ന്നെ അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തു​​ന്നി​​ല്ല. കാ​​ര​​ണം അ​​ത്ര​​യും ചി​​ട്ട​​യോ​​ടെ​​യും നേ​​ടു​​മെ​​ന്ന ഉ​​റ​​ച്ച വി​​ശ്വാ​​സ​​ത്തോ​​ടെ​​യു​​മു​​ള്ള പ​​ഠ​​ന​​രീ​​തി​​യാ​​യി​​രു​​ന്നു അ​​ത്.

ആ​​കാം​​ക്ഷ് ദു​​ൽ ആ ​​മൂ​​ന്നാം റാ​​ങ്കി​​ൽ എ​​ങ്ങ​​നെ എ​​ത്തി​​യെ​​ന്ന് ന​​മ്മ​​ൾ ആ​​ലോ​​ചി​​ക്ക​​ണം. അ​​തി​​ന് ആ​​റു കാ​​ര​​ണ​​ങ്ങ​​ൾ ഉ​​ണ്ട് എ​​ന്നാ​​ണ് ഞാ​​ൻ മ​​ന​സി​ലാ​​ക്കു​​ന്ന​​ത്.

‘താ​​ൻ യുപി​​എ​​സ്‌സി പ​​രീ​​ക്ഷ വി​​ജ​​യി​​ച്ചേ അ​​ട​​ങ്ങൂ, ഐ​എ​​എ​​സ് പ​​ദ​​വി നേ​​ടി​​യി​​രി​​ക്കും’ - നാ​​ലു​​വ​​ർ​​ഷം​മു​​മ്പ് ആ​​ദ്യ​​ത​​വ​​ണ പ​​രീ​​ക്ഷ എ​​ഴു​​തു​​മ്പോ​​ഴേ​​യു​​ള്ള ആ​​കാം​​ക്ഷി​​ന്‍റെ ഉ​​റ​​ച്ച തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു അ​​ത്. അ​​തു​​ത​​ന്നെ​​യാ​​ണ് ആ ​​വി​​ജ​​യ​​ത്തി​​ള​​ക്ക​​ത്തി​​ന്‍റെ ആ​​ദ്യ കാ​​ര​​ണം! താ​​ൻ വി​​ജ​​യി​​ക്കും എ​​ന്ന ഉ​​റ​​ച്ച വി​​ശ്വാ​​സ​​മു​​ണ്ടാ​​ക്കി​​യെ​​ടു​​ക്കു​​ന്ന ആ​​ർ​​ക്കും എ​​വി​​ടെ​​യും ഒ​​ന്നാ​​മ​​തെ​​ത്താ​​നാ​​വും. ആ​​കാം​​ക്ഷി​​ന്‍റെ വി​​ജ​​യ​​ത്തി​​നു പി​​ന്നി​​ൽ ആ ​​ഉ​​റ​​ച്ച തീ​​രു​​മാ​​ന​​മു​​ണ്ടാ​​യി​​രു​​ന്നു എ​​ന്നു​​കാ​​ണാം. ‘യു​​പി​​എ​​സ്‌​സി സ​​ർ​​വീ​​സ് കൊ​​ണ്ട​​ല്ലാ​​തെ താ​​ൻ തൃ​​പ്തി​​പ്പെ​​ടി​​ല്ല’ എ​​ന്ന ചി​​ന്ത​​യോ​​ടെ പ​​ഠ​​നം തു​​ട​​ങ്ങി​​യെ​​ന്ന​​താ​​ണ് മ​​റ്റൊ​​രു കാ​​ര്യം. അ​​തൊ​​രു അ​​സ​​ന്നി​​ഗ്ദ്ധ​​മാ​​യ തീ​​രു​​മാ​​നം ആ​​യി​​രു​​ന്നി​​രി​​ക്ക​​ണം. മ​​റ്റേ​​തെ​​ങ്കി​​ലു​​മൊ​​ക്കെ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ശ്ര​​മി​​ച്ചാ​​ൽ യു​​പി​​എ​​സ്​‌​സി ത​​യാ​​റെ​​ടു​​പ്പി​​നു സ​​മ​​യം കു​​റ​​യു​​മെ​​ന്ന​​ദ്ദേ​​ഹം മ​​ന​സി​​ലാ​​ക്കി​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടാ​​ണ് ഈ ​​നാ​​ലു​​വ​​ർ​​ഷ​​വും യു​പി​എ​​സ്‌​സി​​ക്കു​വേ​​ണ്ടി മാ​​ത്രം പ​​ഠി​​ച്ച​​ത്. സി​​വി​​ൽ സ​​ർ​​വീ​​സ് നേ​​ടാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കൊ​​ക്കെ ഇ​​തൊ​​രു പാ​​ഠ​​മാ​​ണ്.

ആ​​ദ്യ​​ത​​വ​​ണ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ വി​​ജ​​യി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ലെ​​ങ്കി​​ലും തീ​​രു​​മാ​​നം ഉ​​റ​​ച്ച​​താ​​യ​​തി​​നാ​​ൽ പി​​ന്മാ​​റാ​​ൻ അ​​ദ്ദേ​​ഹം ത​​യാറ​​ല്ലാ​​യി​​രു​​ന്നു. ര​​ണ്ടാ​​മ​​ത്തെ ത​​വ​​ണ 296 ാമ​​ത്തെ റാ​​ങ്ക് നേ​​ടു​​ക​​യും ഇ​​ന്ത്യ​​ൻ ഓ​​ഡി​​റ്റ് ആ​ൻ​ഡ് അ​​ക്കൗ​​ണ്ട് സ​​ർ​​വീ​​സി​​ൽ പ്ര​​വേ​​ശി​​ക്കു​​ക​​യും ചെ​​യ്തു. പ​​ക്ഷെ അ​​വി​​ടം കൊ​​ണ്ടു തൃ​​പ്തി​​പ്പെ​​ടാ​​ൻ കൂ​​ട്ടാ​​ക്കി​​യി​​ല്ല. മൂ​​ന്നാം ത​​വ​​ണ​​യും പ​​രീ​​ക്ഷ എ​​ഴു​​തി. എ​​ന്നാ​​ൽ ന​​ല്ല മാ​​ർ​​ക്കു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​ന്‍റ​ർ​​വ്യൂ​​വി​​ലെ പി​​ഴ​​വു​​കൊ​​ണ്ട് റാ​​ങ്കു മെ​​ച്ച​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ക​​ഠി​​ന​​പ​​രി​​ശ്ര​​മ​​ത്തോ​​ടെ നാ​​ലാം ത​​വ​​ണ എ​​ഴു​​തു​​മ്പോ​​ൾ 3ാം റാ​​ങ്കി​​ൽ എ​​ത്തു​​ക​​യു​​ണ്ടാ​​യി. ആ​​ദ്യ​​ത​​വ​​ണ​​യും ര​​ണ്ടാം ത​​വ​​ണ​​യു​​മൊ​​ക്കെ പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും ഒ​​ന്നും സം​​ഭ​​വി​​ച്ചി​​ട്ടി​​ല്ല എ​​ന്ന ഭാ​​വ​​ത്തി​​ൽ മു​​ന്നോ​​ട്ടു പോ​​വു​​ക​​യും വി​​ജ​​യി​​ക്കു​​ക​​യും ചെ​​യ്യു​​ക എ​​ന്ന​​താ​​ണ് അ​​ദ്ദേ​​ഹം ചെ​​യ്ത​​ത്. അ​​താ​​യി​​രു​​ന്നു വേ​റൊ​​രു സ​​വി​​ശേ​​ഷ​​ത.

സാ​​ധാ​​ര​​ണ ഗ​​തി​​യി​​ൽ ഇ​​ത്ത​​രം പ​​രീ​​ക്ഷ​​യെ​​ഴു​​തി അ​​ക്കൗ​​ണ്ട് ആ​ൻ​ഡ് ഓ​​ഡി​​റ്റ് സ​​ർ​​വീ​​സ് പോ​​ലെ​​യു​​ള്ള ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ചാ​​ൽ അ​​തൊ​​രു സു​​ര​​ക്ഷി​​ത മേ​​ഖ​​ല​​യാ​​യി ക​​ണ്ട് അ​​വി​​ടെ തു​​ട​​രു​​ക​​യാ​​ണ് പ​​ല​​രു​​ടെ​​യും പ​​തി​​വ്. ഇ​​നി​​യും എ​​ന്തി​​നു വെ​​റു​​തേ ബു​​ദ്ധി​​മു​​ട്ട​​ണം എ​​ന്ന ചി​​ന്ത​​യും ഉ​​ണ്ടാ​​വും. മാ​​ത്ര​​മ​​ല്ല ശ​​മ്പ​​ള​​വും ഏ​​റെ​​ക്കു​​റെ തു​​ല്യ​​മാ​​യി​​രി​​ക്കും. എ​​ന്നാ​​ൽ ആ​​കാം​​ക്ഷ് അ​​ങ്ങ​​നെ​​യ​​ല്ല ചി​​ന്തി​​ച്ച​​ത്. ത​​നി​​ക്കു ജോ​​ലി​​യേ കി​​ട്ടി​​യി​​ട്ടി​​ല്ല എ​​ന്നു ക​​രു​​തി തു​​ട​​ർ​​ന്നു പ​​ഠി​​ച്ച​​തി​​നാ​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്താ​​നും ആ​​ഗ്ര​​ഹി​​ച്ച​​തു നേ​​ടാ​​നും ക​​ഴി​​ഞ്ഞു.

ഡി​​ഗ്രി​​യും മാ​​സ്റ്റ​​ർ ഡി​​ഗ്രി​​യു​​മൊ​​ക്കെ വി​​ജ​​യി​​ച്ച പ​​ല​​രും യു​പി​എ​​സ്​‌​സി​​യി​​ൽ ത​​ങ്ങ​​ളു​​ടെ വി​​ഷ​​യം മാ​​റ്റു​​ന്ന​​ത് സ​​ർ​വ​സാ​​ധാ​​ര​​ണ​​മാ​​ണ്. എ​​ന്നാ​​ൽ കോ​​മേ​​ഴ്സ് ഡി​​ഗ്രി വി​​ദ്യാ​​ർ​​ത്ഥി​​യാ​​യ ആ​​കാം​​ക്ഷ് യു​​പി​എ​​സ്‌​സി​​യി​​ലും അ​​തു​​ത​​ന്നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു​​വെ​​ന്ന​​താ​​ണ് വി​​ജ​​യ​​ത്തി​​നു പി​​ന്നി​​ലെ വേ​റൊ​​രു കാ​​ര്യം. പ്ല​​സ്ടു​​വി​​നും ഡി​​ഗ്രി​​ക്കും പി​​ജി​​യ്ക്കു​​മൊ​​ക്കെ പ​​ഠി​​ക്കു​​ന്ന വി​​ഷ​​യം ത​​ന്നെ യു​​പി​എ​​സ്‌​സി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​ത്താ​​ൽ നി​​ശ്ച​​യ​​മാ​​യും അ​​തി​​ന്‍റെ ഗു​​ണം കി​​ട്ടു​​മെ​​ന്നു​​ത​​ന്നെ​​യാ​​ണ് എ​​ന്‍റെ​യും അ​​ഭി​​പ്രാ​​യം. കാ​​ര​​ണം ന​​മ്മ​​ൾ പ​​ഠി​​ച്ച വി​​ഷ​​യ​​വും യു​​പി​​എ​​സ്​‌​സി​യി​​ൽ ന​​മ്മ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന വി​​ഷ​​യ​​വും ത​​മ്മി​​ലൊ​​രു ചേ​​ർ​​ച്ച​​യു​​ണ്ടാ​​യി​​ക്കു​​ക​​യും അ​​തു ന​​മു​​ക്കു മി​​ക​​ച്ച മാ​​ർ​​ക്കു​​നേ​​ടി​​ത്ത​​രാ​​ൻ സ​​ഹാ​​യി​​ക്കു​​ക​​യും ചെ​​യ്യും. മാ​​ത്ര​​മ​​ല്ല, പൊ​​തു​​വി​​ജ്ഞാ​​ന​​ത്തി​​ലും ഇ​​ന്‍റ​ർ​​വ്യൂ​​വി​​ലും ധാ​​രാ​​ളം ചോ​​ദ്യ​​ങ്ങ​​ൾ കോ​​മേ​​ഴ്സ് സ​​ബ്ജ​​ക്‌​ടി​ലാ​​യി​​രു​​ന്നു. ആ ​​ചോ​​ദ്യ​​ങ്ങ​​ളു​​ടെ മ​​റു​​പ​​ടി വ​​ള​​രെ എ​​ളു​​പ്പ​​ത്തി​​ൽ ന​​ല്കാ​​ൻ ആ​​കാം​​ക്ഷി​​നു സാ​​ധി​​ച്ചു.

സ്വ​​യം വി​​ശ​​ക​​ല​​നം ചെ​​യ്തു വി​​ല​​യി​​രു​​ത്താ​​നാ​​യി എ​​ന്ന​​ത് ആ ​​വി​​ജ​​യ​​ത്തി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട മ​​റ്റൊ​​രു കാ​​ര്യ​​മാ​​യി കാ​​ണാം. നാ​​ലു​​ത​​വ​​ണ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​പ്പോ​​ഴും ഒ​​രോ ത​​വ​​ണ​​യും എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യി​​ൽ അ​​ദ്ദേ​​ഹം നി​​ല മെ​​ച്ച​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട് എ​​ന്നു​​കാ​​ണാം. എ​​ന്തു​​കൊ​​ണ്ട് ത​​നി​​ക്ക് എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യി​​ൽ മാ​​ർ​​ക്കു കു​​റ​​ഞ്ഞു എ​​ന്നു വി​​ല​​യി​​രു​​ത്തി അ​​തെ​​ങ്ങ​​നെ മ​​റി​​ക​​ട​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​ലോ​​ചി​​ച്ചു. മു​​ൻ തെ​​റ്റു​​ക​​ൾ ആ​​വ​​ർ​​ത്തി​​ക്കാ​​തി​​രി​​ക്കാ​​ൻ വ​​ലി​​യ ജാ​​ഗ്ര​​ത​​യാ​​ണ് പു​​ല​​ർ​​ത്തി​​യ​​ത്. ഉ​​ന്ന​​ത വി​​ജ​​യ​​ത്തി​​ന് അ​​തു നി​​ർ​​ബ​​ന്ധ​​മാ​​ണു​​താ​​നും. യു​പി​​എ​​സ്‌​സി​യി​​ൽ​​എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യും ഇ​​ന്‍റ​​ർ​​വ്യൂ​​വും ഒ​​രു​​പോ​​ലെ പ​​ര​​മ​​പ്ര​​ധാ​​ന​​മാ​​ണ്.

ആ​​യി​ര​​ക്ക​​ണ​​ക്കി​​നു മോ​​ക്ക് ഇ​ന്‍റ​ർ​​വ്യൂ​​ക​​ളി​​ൽ പ​​ങ്കെ​​ട​​ക്കു​​ക​​യെ​​ന്ന തീ​​രു​​മാ​​നം പ​​ര​​മ​​പ്ര​​ധാ​​ന​​മാ​​യ ഒ​​രു കാ​​ര​​ണ​​മാ​​യി ഞാ​​ൻ വി​​ല​​യി​​രു​​ത്തു​​ന്നു. ‘ല​​ക്ഷ്യം നേ​​ടു​​ന്ന​​തി​​നേ​​ക്കാ​​ൾ വ​​ലി​​യ ത​​ട​സം പ​​രാ​​ജ​​യ​​പ്പെ​​ടു​​മോ എ​​ന്ന ഭ​​യ​​മാ​​ണ്. ആ ​​ഭ​​യ​​ത്തെ കീ​​ഴ​​ട​​ക്കു​​ന്ന​​വ​​നാ​​ണ് യ​​ഥാ​​ർ​​ഥ ആ​​ൽ​​ക്കെ​​മി​​സ്റ്റ്’ എ​​ന്ന് പൗ​​ലോ കൊയ്‌​ലോ പ​​റ​​ഞ്ഞ​​ത് ഓ​​ർ​​ക്കു​​ക.

അ​​തു​​കൊ​​ണ്ട് എ​​ത്ര​​ത്തോ​​ളം മോ​​ക് ഇ​​ന്‍റ​ർ​​വ്യൂ​​വി​​ൽ പ​​ങ്കെ​​ടു​​ക്കാ​​മോ അ​​ത്ര​​യും പ​​ങ്കെ​​ടു​​ക്കു​​ക. അ​​ത് ഭ​​യം മാ​​റ്റാ​​നും അ​​ടു​​ത്ത ത​​വ​​ണ​​ത്തേ​​യ്ക്ക് കൂ​​ടു​​ത​​ൽ ക​​രു​​ത്തു പ​​ക​​രാ​​നും ഭാ​​ഷാ​​പ്രാ​​വീ​​ണ്യം നേ​​ടാ​​നും ഉ​​പ​​ക​​രി​​ക്കും. ഓ​​രോ ത​​വ​​ണ​​യും കി​​ട്ടു​​ന്ന മാ​​ർ​​ക്കു വി​​വ​​ര​​ങ്ങ​​ൾ ഗൂ​​ഗി​​ളി​​ൽ സെ​​ർ​​ച്ചു ചെ​​യ്താ​​ൽ ആ​​ർ​​ക്കും കാ​​ണാ​​വു​​ന്ന​​താ​​ണ്.

സി​​വി​​ൽ സ​​ർ​വീ​സ് നേ​​ടു​​ക എ​​ന്ന​​ത് അ​​ത്ര എ​​ളു​​പ്പ​​മു​​ള്ള കാ​​ര്യ​​മ​​ല്ലെ​​ങ്കി​​ലും ആ​​കാം​​ക്ഷ് ദു​​ല്ലി​​നെ​​പ്പോ​​ലെ ക​​ഠി​​ന​​മാ​​യ പ​​രി​​ശ്ര​​മ​​വും മ​​നഃ​​സാ​​ന്നി​​ധ്യ​​വു​​മു​​ള്ള ആ​​ർ​​ക്കും ആ​​ദ്യ​​ത്തെ പ​​ത്തു റാ​​ങ്കു​​ക​​ൾ​​ക്കു​​ള്ളി​​ൽ എ​​ത്താ​​ൻ ക​​ഴി​​യും എ​​ന്നു​​റ​​പ്പാ​​ണ്.

Kerala

സൈ​ബ​ര്‍ ത​ട്ടി​പ്പ് ; ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​നം ഇ​ന്ത്യ​ക്കെ​ന്ന് റി​പ്പോ​ര്‍​ട്ട്

പ​​​ര​​​വൂ​​​ര്‍: ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ല്‍ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പു​​​ക​​​ള്‍​ക്ക് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ഇ​​​ര​​​യാ​​​കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ രാ​​​ജ്യ​​​മാ​​​യി ഇ​​​ന്ത്യ മാ​​​റി​​​യെ​​​ന്ന് റി​​​പ്പോ​​​ര്‍​ട്ട്. ഇ​​​ന്ത്യ​​​ന്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ത​​​ട്ടി​​​പ്പി​​​ന്‍റെ വ​​​ര്‍​ധി​​​ച്ചു വ​​​രു​​​ന്ന വ്യാ​​​പ്തി​​​യും സ​​​ങ്കീ​​​ര്‍​ണ​​​ത​​​ക​​​ളും എ​​​ടു​​​ത്തു കാ​​​ണി​​​ക്കു​​​ന്ന റി​​​പ്പോ​​​ര്‍​ട്ട് മെ​​​റ്റ​​​യാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.​​

ആ​​​ര്‍​ട്ടി​​​ഫി​​​ഷ്യ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് അ​​​ധി​​​ഷ്ഠി​​​ത ത​​​ട്ടി​​​പ്പു​​​ക​​​ള്‍ രാ​​​ജ്യ​​​ത്ത് അ​​​നു​​​ദി​​​നം വ​​​ര്‍​ധി​​​ച്ച് വ​​​രി​​​ക​​​യാ​​​ണ്. ബി​​​സി​​​ന​​​സു​​​ക​​​ള്‍ പോ​​​ലെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ടി​​​ത ത​​​ട്ടി​​​പ്പ് ശൃം​​​ഖ​​​ല​​​ക​​​ള്‍ വ​​​ന്‍ ഭീ​​​ഷ​​​ണി​​​യാ​​​ണ് ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

രാ​​​ജ്യ​​​ത്ത് ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ അ​​​തി​​​വേ​​​ഗ​​​മാ​​​ണ് വി​​​ക​​​സി​​​ച്ച് വ​​​രു​​​ന്ന​​​ത്. ഇ​​​ത് പ​​​ര​​​മാ​​​വ​​​ധി മു​​​ത​​​ലെ​​​ടു​​​ത്ത് സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ള്‍, മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പു​​​ക​​​ള്‍, നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ളാ​​​ണ് അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. ഈ ​​​സ്ഥി​​​തി​​​വി​​​ശേ​​​ഷം ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ലാ​​​ണ് സൈ​​​ബ​​​ര്‍ കു​​​റ്റ​​​വാ​​​ളി​​​ക​​​ള്‍ ഇ​​​പ്പോ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. കൃ​​​ത്രി​​​മ ബു​​​ദ്ധി ത​​​ട്ടി​​​പ്പു​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും.

Kerala

കെഐആർഎഫ് റാങ്കിംഗ് ; അമൽജ്യോതി കോളജിന് നാലാം റാങ്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി​യ 2025ലെ ​കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ റാ​ങ്കിം​ഗ് ഫ്രെ​യിം​വ​ർ​ക്കി​ൽ (കെ​ഐ​ആ​ർ​എ​ഫ്) നാ​ലാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്).

രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് റാ​ങ്കിം​ഗ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി റ​വ.​ഡോ. സി​ജു ജോ​ൺ, ഐ​ക്യു​എ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​നി​മി ആ​ൻ വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ൽ നി​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

മി​ക​ച്ച അ​ധ്യാ​പ​ക - വി​ദ്യാ​ർ​ഥി അ​നു​പാ​തം, അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ, ന​വീ​ന ആ​ശ​യ​ങ്ങ​ൾ​ക്കും സം​രം​ഭ​ക​ത്വ​ത്തി​നും ന​ൽ​കു​ന്ന മു​ൻ​ഗ​ണ​ന, മി​ക​ച്ച പ്ലേ​സ്‌​മെ​ന്‍റ് - ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ൾ, കാ​മ്പ​സി​ലെ വി​ദ്യാ​ർ​ഥി വൈ​വി​ധ്യം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന സ്കോ​റു​ക​ൾ നേ​ടി​യാ​ണ് കോ​ള​ജ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

കൂ​ടാ​തെ, പേ​റ്റ​ന്‍റ് സം​ബ​ന്ധ​മാ​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ടാം സ്ഥാ​ന​വും കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി. നാ​ക് എ ​പ്ല​സ് ഗ്രേ​ഡ് അം​ഗീ​കാ​ര​മു​ള്ള അ​മ​ൽ​ജ്യോ​തി​യി​ൽ ഏ​ഴ് എ​ൻ​ബി​എ അ​ക്ര​ഡി​റ്റ​ഡ് പ്രോ​ഗ്രാ​മു​ക​ളു​ണ്ട്.

National

ക​​രു​​ത്തു​​റ്റ പാ​​സ്പോ​​ർ​​ട്ട്: ഇ​​ന്ത്യ 75-ാം സ്ഥാ​​ന​​ത്ത്

മും​​ബൈ: ഹെ​​ൻ​​ലി ആ​​ൻ​​ഡ് പാ​​ർ​​ട്ണേ​​ഴ്സ് പു​​റ​​ത്തു​​വി​​ട്ട ഏ​​റ്റ​​വും പു​​തി​​യ ഗ്ലോ​​ബ​​ൽ പാ​​സ്പോ​​ർ​​ട്ട് ഇ​​ൻ​​ഡെ​​ക്സ് റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം ലോ​​ക​​ത്തെ ക​​രു​​ത്തു​​റ്റ പാ​​സ്പോ​​ർ​​ട്ടു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ 75-ാം സ്ഥാ​​ന​​ത്ത്. ഇ​​തു​​വ​​ഴി 56 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് വീസ​​യി​​ല്ലാ​​തെ യാ​​ത്ര ചെ​​യ്യാ​​ൻ ഇ​​ന്ത്യ​​ൻ പാ​​സ്പോ​​ർ​​ട്ട് ഉ​​ട​​മ​​ക​​ൾ​​ക്കു സാ​​ധി​​ക്കും.

2025ൽ 85-ാം ​​സ്ഥാ​​ന​​ത്താ​​യി​​രു​​ന്ന ഇ​​ന്ത്യ ഈ ​​വ​​ർ​​ഷം 10 സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി. റാ​​ങ്കിം​​ഗി​​ൽ മു​​ന്നേറി​​യെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് വീ​​സ​​യി​​ല്ലാ​​തെ യാ​​ത്ര ചെ​​യ്യാ​​വു​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ഈ ​​വ​​ർ​​ഷം ഒ​​ന്നി​​ന്‍റെ കു​​റ​​വു​​ണ്ടാ​​കും.

ഐ​​വ​​റി കോ​​സ്റ്റ്, ഗാ​​ബ​​ണ്‍, മ​​ഡ്ഗാ​​സ്ക​​ർ, മൗ​​റി​​ടാ​​നി​​യ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ​​ക്കൊ​​പ്പ​​മാ​​ണ് ഇ​​ന്ത്യ റാ​​ങ്ക് പ​​ങ്കി​​ടു​​ന്ന​​ത്.

ഒ​​രു രാ​​ജ്യ​​ത്തി​​ന്‍റെ വി​​ദേ​​ശ​​ന​​യ​​ത്തി​​ന്‍റെ ക​​രു​​ത്തും ആ​​ഗോ​​ള രാ​​ഷ്‌ട്രീ​​യ​​ത്തി​​ൽ അ​​തി​​ന്‍റെ സ്ഥാ​​ന​​വു​​മാ​​ണ് പാ​​സ്പോ​​ർ​​ട്ട് ഇ​​ൻ​​ഡ​​ക്സ് പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന​​ത്. 2000ത്തിന്‍റെ മ​​ധ്യം മു​​ത​​ലാ​​ണ് ഹെ​​ൻ​​ലി പാ​​സ്പോ​​ർ​​ട്ട് ഇ​​ൻ​​ഡെ​​ക്സ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. അ​​ന്ന് മു​​ത​​ൽ സിം​​ഗ​​പ്പൂ​​ർ, ജ​​പ്പാ​​ൻ, ജ​​ർ​​മ​​നി, ഫ്രാ​​ൻ​​സ്, ഇ​​റ്റ​​ലി, സ്പെ​​യി​​ൻ രാ​​ജ്യ​​ങ്ങ​​ളാ​​ണ് പ​​ട്ടി​​ക​​യി​​ൽ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തു​​ന്ന​​ത്. സിം​​ഗ​​പ്പൂരാ​​ണ് ഒ​​ന്നാ​​മ​​ത് വി​​സ​​യി​​ല്ലാ​​തെ പാ​​സ്പോ​​ർ​​ട്ടു​​മാ​​യി 192 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യാം.

ജ​​പ്പാ​​നും ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​മാ​​ണ് ര​​ണ്ടാം സ്ഥാ​​നം പ​​ങ്കി​​ടു​​ന്ന​​ത്. ഇ​​വ​​യു​​ടെ പാ​​സ്പോ​​ർ​​ട്ടു​​മാ​​യി 187 രാ​​ജ്യ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കാം. മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള സ്വീ​​ഡ​​ൻ, യു​​എ​​ഇ രാ​​ജ്യ​​ങ്ങ​​ളു​​ടെ പാ​​സ്പോ​​ർ​​ട്ടി​​ൽ 186 രാ​​ജ്യ​​ങ്ങ​​ളി​​ലെ​​ത്താം.

ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, സ്പെ​​യി​​ൻ, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, നെ​​ത​​ർ​​ലാ​​ൻ​​ഡ്സ്, ഡെ​​ന്മാർ​​ക്ക് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്. വീ​​സ​​യി​​ല്ലാ​​തെ 185 രാ​​ജ്യ​​ങ്ങ​​ളി​​ൽ രാ​​ത്ര ചെ​​യ്യാം. ഓ​​സ്ട്രി​​യ, ഗ്രീ​​സ്, മാ​​ൾ​​ട്ട, പോ​​ർ​​ച്ചു​​ഗ​​ൽ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ്. ഇ​​വ​​രു​​ടെ പാ​​സ്പോ​​ർ​​ട്ടു​​മാ​​യി 184 രാ​​ജ്യ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കാം.

ഇ​​ത്ത​​വ​​ണ​​ത്തെ പ്ര​​ധാ​​ന ​​മാ​​റ്റം, യു​​എ​​സും (ഏഴാമ​​ത്) യു​​കെ​​യും (10-ാമ​​ത്) ഹെ​​ൻ​​ലി പാ​​സ്പോ​​ർ​​ട്ട് ഇ​​ൻ​​ഡ​​ക്സി​​ലെ ആ​​ദ്യ അ​​ഞ്ചു സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​ല്ല എ​​ന്ന​​താ​​ണ്. ആ​​ദ്യ പ​​ത്തു​​ സ്ഥാ​​ന​​ങ്ങ​​ളി​​ൽ യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ ആ​​ധി​​പ​​ത്യ​​മാ​​ണ്. നോ​​ർ​​ഡി​​ക് രാ​​ജ്യ​​ങ്ങ​​ളി​​ൽ ഡെന്മാ​​ർ​​ക്ക്, ഫി​​ൻ​​ലാ​​ൻ​​ഡ്, സ്വീ​​ഡ​​ൻ, നോ​​ർ​​വെ രാ​​ജ്യ​​ങ്ങ​​ൾ ആ​​ദ്യ അ​​ഞ്ചി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

ഇ​​ന്ത്യ​​യു​​ടെ അ​​യ​​ൽരാ​​ജ്യ​​ങ്ങ​​ളി​​ൽ മാ​​ല​​ദ്വീ​​പ് 49-ാം സ്ഥാ​​ന​​ത്തും ചൈ​​ന 56-ാമ​​തു​​മാ​​ണ്. പ​​ട്ടി​​ക​​യി​​ൽ ഏ​​റ്റ​​വും താ​​ഴെ​​യു​​ള്ള​​വ​​രി​​ൽ പാ​​ക്കി​​സ്ഥാ​​നും അ​​ഫ്ഗാ​​നി​​സ്ഥാ​​നു​​മാ​​ണ്. പാ​​ക്കി​​സ്ഥാ​​ൻ 97-ാമ​​തും പ​​ട്ടി​​ക​​യി​​ൽ ഏ​​റ്റ​​വും അ​​വ​​സാ​​ന സ്ഥാ​​ന​​ത്തു​​ള്ള അ​​ഫ്ഗാ​​ന് 101-ാം സ്ഥാ​​ന​​വു​​മാ​​ണ്. പാ​​ക് പാ​​സ്പോ​​ർ​​ട്ടി​​ൽ വീ​​സ​​യി​​ല്ലാ​​തെ 32 കേ​​ന്ദ്ര​​ങ്ങ​​ളും അ​​ഫ്ഗാ​​ൻ പാ​​സ്പോ​​ർ​​ട്ടി​​ൽ 24 കേ​​ന്ദ്ര​​ങ്ങ​​ളും സ​​ന്ദ​​ർ​​ശി​​ക്കാം.

Latest News

Corehub Up