x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ര്‍ ത​ട്ടി​പ്പ് ; ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​നം ഇ​ന്ത്യ​ക്കെ​ന്ന് റി​പ്പോ​ര്‍​ട്ട്

എ​​​സ്.​​​ആ​​​ര്‍. സു​​​ധീ​​​ര്‍ കു​​​മാ​​​ര്‍
Published: March 21, 2026 01:05 AM IST | Updated: March 21, 2026 01:05 AM IST

പ​​​ര​​​വൂ​​​ര്‍: ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ല്‍ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പു​​​ക​​​ള്‍​ക്ക് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ഇ​​​ര​​​യാ​​​കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ രാ​​​ജ്യ​​​മാ​​​യി ഇ​​​ന്ത്യ മാ​​​റി​​​യെ​​​ന്ന് റി​​​പ്പോ​​​ര്‍​ട്ട്. ഇ​​​ന്ത്യ​​​ന്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ത​​​ട്ടി​​​പ്പി​​​ന്‍റെ വ​​​ര്‍​ധി​​​ച്ചു വ​​​രു​​​ന്ന വ്യാ​​​പ്തി​​​യും സ​​​ങ്കീ​​​ര്‍​ണ​​​ത​​​ക​​​ളും എ​​​ടു​​​ത്തു കാ​​​ണി​​​ക്കു​​​ന്ന റി​​​പ്പോ​​​ര്‍​ട്ട് മെ​​​റ്റ​​​യാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.​​

ആ​​​ര്‍​ട്ടി​​​ഫി​​​ഷ്യ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് അ​​​ധി​​​ഷ്ഠി​​​ത ത​​​ട്ടി​​​പ്പു​​​ക​​​ള്‍ രാ​​​ജ്യ​​​ത്ത് അ​​​നു​​​ദി​​​നം വ​​​ര്‍​ധി​​​ച്ച് വ​​​രി​​​ക​​​യാ​​​ണ്. ബി​​​സി​​​ന​​​സു​​​ക​​​ള്‍ പോ​​​ലെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ടി​​​ത ത​​​ട്ടി​​​പ്പ് ശൃം​​​ഖ​​​ല​​​ക​​​ള്‍ വ​​​ന്‍ ഭീ​​​ഷ​​​ണി​​​യാ​​​ണ് ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

രാ​​​ജ്യ​​​ത്ത് ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ അ​​​തി​​​വേ​​​ഗ​​​മാ​​​ണ് വി​​​ക​​​സി​​​ച്ച് വ​​​രു​​​ന്ന​​​ത്. ഇ​​​ത് പ​​​ര​​​മാ​​​വ​​​ധി മു​​​ത​​​ലെ​​​ടു​​​ത്ത് സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ള്‍, മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പു​​​ക​​​ള്‍, നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ളാ​​​ണ് അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. ഈ ​​​സ്ഥി​​​തി​​​വി​​​ശേ​​​ഷം ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ലാ​​​ണ് സൈ​​​ബ​​​ര്‍ കു​​​റ്റ​​​വാ​​​ളി​​​ക​​​ള്‍ ഇ​​​പ്പോ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. കൃ​​​ത്രി​​​മ ബു​​​ദ്ധി ത​​​ട്ടി​​​പ്പു​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും.

Tags : Cyber ​​fraud India ranks Kerala Police second Positon

Recent News

Corehub Up