പയ്യന്നൂര്‍: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയുടെ ആരംഭമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പി ലൂടെ കേരളം കണ്ടതെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് പി.ടി.മാത്യു. യുഡിഎഫ് പയ്യന്നൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വി. കുഞ്ഞികൃഷ്ണന് എംഎല്‍എയ്ക്ക് പയ്യന്നൂര്‍ ഗാന്ധി മന്ദിരത്തില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ് മുന്‍സിപ്പല്‍ ചെയര്മാന് കെ.വി. ഭാസ്കരന് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കെ.ടി. സഹദുല്ല മുഖ്യപ്രഭാഷണം നടത്തി.
പയ്യന്നൂരിലെ സ്റ്റേഡിയത്തിന്റേയും തീയേറ്റര്‍ സമുച്ചയത്തിന്റേയും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ത്വരിത നടപടി സ്വീകരിക്കുമെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് വി.കുഞ്ഞികൃഷ്ണന് എംഎല്‍എ പറഞ്ഞു. എം.കെ.രാജന്, എ.പി. നാരായണന്, വി.സി. നാരായണന്, ഡി.കെ. ഗോപിനാഥ്, പി. ലളിത, എസ്.എ. ഷുക്കൂര്‍ ഹാജി, കെ. ജയരാജ്, ബി.സജിത് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.