Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reliance

പ​ഴ​യ ക​മ്പ്യൂ​ട്ട​റു​ക​ളെ ക്ലൗ​ഡ് പി​സി​യാ​ക്കാം; പു​തി​യ ഹാ​ർ​ഡ്‌​വെ​യ​ർ ഇ​ല്ലാ​തെ 'ജി​യോ പി​സി' സേ​വ​ന​വു​മാ​യി റി​ല​യ​ൻ​സ് ജി​യോ

ന്യൂ​ഡ​ൽ​ഹി: പ​ഴ​യ ലാ​പ്‌​ടോ​പ്പു​ക​ളും ഡെ​സ്‌​ക്‌​ടോ​പ്പു​ക​ളും മാ​റ്റാ​തെ ത​ന്നെ അ​വ​യെ ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള 'ക്ലൗ​ഡ് പി​സി'​യാ​ക്കി മാ​റ്റാ​ൻ സ​ഹാ​യി​ക്കു​ന്ന 'ജി​യോ പി​സി' സേ​വ​നം റി​ല​യ​ൻ​സ് ജി​യോ രാ​ജ്യ​ത്തു​ട​നീ​ളം ആ​രം​ഭി​ച്ചു. മു​ൻ​പ് ജി​യോ​ഫൈ​ബ​ർ, ജി​യോ എ​യ​ർ​ഫൈ​ബ​ർ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മാ​യി ല​ഭ്യ​മാ​യി​രു​ന്ന ഈ ​സേ​വ​നം ഇ​നി​മു​ത​ൽ ഏ​ത് ടെ​ലി​കോം/​ബ്രോ​ഡ്‌​ബാ​ൻ​ഡ് നെ​റ്റ്‌​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും ല​ഭ്യ​മാ​കും.

ക​മ്പ്യൂ​ട്ട​റി​ന്‍റെ പ്രൊ​സ​സ്സിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ണ​മാ​യും ജി​യോ​യു​ടെ ക്ലൗ​ഡ് സെ​ർ​വ​റു​ക​ളി​ൽ ന​ട​ത്തു​ന്ന​തി​ലൂ​ടെ, പ​ഴ​ക്ക​മേ​റി​യ​തും വേ​ഗ​ത കു​റ​ഞ്ഞ​തു​മാ​യ ക​മ്പ്യൂ​ട്ട​റു​ക​ളി​ലും ആ​ധു​നി​ക ആ​പ്ലി​ക്കേ​ഷ​നു​ക​ളും എ​ഐ സ​വി​ശേ​ഷ​ത​ക​ളും ത​ട​സ്സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും.

ലാ​പ്‌​ടോ​പ്പു​ക​ൾ​ക്ക് പു​റ​മേ, ജി​യോ സെ​റ്റ്-​ടോ​പ്പ് ബോ​ക്‌​സ് വ​ഴി ടി​വി​യി​ലേ​ക്ക് കീ​ബോ​ർ​ഡും മൗ​സും ബ​ന്ധി​പ്പി​ച്ച് ടി​വി​യെ ഒ​രു ക​മ്പ്യൂ​ട്ട​റാ​ക്കി മാ​റ്റാ​നും ജി​യോ പി​സി സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. അ​ഞ്ച് മി​നി​റ്റി​ൽ താ​ഴെ സ​മ​യം കൊ​ണ്ട് ഡാ​റ്റ​യൊ​ന്നും ന​ഷ്ട​പ്പെ​ടാ​തെ ഈ ​സേ​വ​ന​ത്തി​ലേ​ക്ക് അ​പ്‌​ഗ്രേ​ഡ് ചെ​യ്യാം.

ജി​യോ പി​സി പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ട​സ്സ​മി​ല്ലാ​ത്ത ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ അ​ത്യാ​വ​ശ്യ​മാ​ണ്. ഈ ​ക്ലൗ​ഡ് പി​സി ഉ​ബു​ണ്ടു. ലി​ന​ക്സ് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ൽ വി​ൻ​ഡോ​സ് സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ നേ​രി​ട്ട് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നി​ല്ല. പ​ഠ​നം, ഓ​ഫീ​സ് ജോ​ലി​ക​ൾ, ബ്രൗ​സിം​ഗ് എ​ന്നി​വ​യ്ക്കാ​യി പു​തി​യ ക​മ്പ്യൂ​ട്ട​ർ വാ​ങ്ങി പ​ണം ന​ഷ്ട​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ർ​ക്ക് ജി​യോ പി​സി മി​ക​ച്ചൊ​രു ബ​ദ​ലാ​ണ്.

Kerala

കേ​​ര​​ള​​ത്തി​​ലെ ടെ​​ലി​​കോം ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രി​​ൽ റി​​ല​​യ​​ൻ​​സ് ജി​​യോ​​ ഒ​​ന്നാ​​മ​​ത്

കൊ​​ച്ചി: ടെ​​ലി​​കോം റെ​​ഗു​​ലേ​​റ്റ​​റി അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ (ട്രാ​​യി) പു​​റ​​ത്തു​​വി​​ട്ട ഏ​​റ്റ​​വും പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, 2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ വ​​രു​​മാ​​ന​​ത്തി​​ലും ഉ​​പ​​ഭോ​​ക്തൃ വ​​ർ​​ധ​​ന​​യി​​ലും മി​​ക​​ച്ച മു​​ന്നേ​​റ്റം കൈ​​വ​​രി​​ച്ച് റി​​ല​​യ​​ൻ​​സ് ജി​​യോ കേ​​ര​​ള​​ത്തി​​ലെ സാ​​ന്നി​​ധ്യം കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കി.

ടെ​​ലി​​കോം മേ​​ഖ​​ല​​യി​​ലെ പ്ര​​ധാ​​ന വ​​ള​​ർ​​ച്ചാ സൂ​​ചി​​ക​​യാ​​യ അ​​ഡ്ജ​​സ്റ്റ​​ഡ് ഗ്രോ​​സ് റ​​വ​​ന്യൂ (എ​​ജി​​ആ​​ർ) വി​​ഹി​​ത​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ൽ ജി​​യോ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി. 2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ നാ​​ലാം പാ​​ദ​​ത്തി​​ൽ ജി​​യോ​​യു​​ടെ വി​​പ​​ണി വി​​ഹി​​തം 32.8 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു.

ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ മൂ​​ല്യം ന​​ൽ​​കു​​ന്ന​​തി​​ലും, ഡി​​ജി​​റ്റ​​ൽ സേ​​വ​​ന​​ങ്ങ​​ളു​​ടെ ഉ​​പ​​യോ​​ഗം വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തി​​ലും, വ​​ർ​​ധി​​ച്ചു വ​​രു​​ന്ന ഉ​​പ​​ഭോ​​ക്തൃ അ​​ടി​​ത്ത​​റ​​യി​​ൽ നി​​ന്ന് കൂ​​ടു​​ത​​ൽ വ​​രു​​മാ​​നം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ലും ജി​​യോ കൈ​​വ​​രി​​ച്ച വി​​ജ​​യ​​ത്തി​​ന്‍റെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണ് ഈ ​​വ​​ള​​ർ​​ച്ച.

2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ നാ​​ലാം പാ​​ദ​​ത്തി​​ൽ ജി​​യോ​​യു​​ടെ എ​​ജി​​ആ​​ർ 868.16 കോ​​ടി രൂ​​പ​​യാ​​യി. 2024-25 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ ഇ​​ത് 796.59 കോ​​ടി​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ വാ​​ർ​​ഷി​​ക അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 71.57 കോ​​ടി​​യു​​ടെ വ​​ർ​​ധ​​ന​​യും ഏ​​ക​​ദേ​​ശം 9 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യും ക​​ന്പ​​നി രേ​​ഖ​​പ്പെ​​ടു​​ത്തി.

വ​​രി​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ലും ജി​​യോ ശ​​ക്ത​​മാ​​യ മു​​ന്നേ​​റ്റം തു​​ട​​രു​​ക​​യാ​​ണ്. 2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം 5 ല​​ക്ഷ​​ത്തി​​ല​​ധി​​കം പു​​തി​​യ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ ക​​ന്പ​​നി സ്വ​​ന്ത​​മാ​​ക്കി. ഇ​​തി​​ൽ 3.53 ല​​ക്ഷം മൊ​​ബി​​ലി​​റ്റി ഉ​​പ​​ഭോ​​ക്താ​​ക്ക​​ളും 1.51 ല​​ക്ഷം ഹോം ​​ബ്രോ​​ഡ്ബാ​​ൻ​​ഡ് (ഫൈ​​ബ​​ർ) ഉ​​പ​​ഭോ​​ക്താ​​ക്ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. ഈ ​​നേ​​ട്ടം ജി​​യോ​​യു​​ടെ ഉ​​പ​​ഭോ​​ക്തൃ വി​​പ​​ണി വി​​ഹി​​തം (സി​​എം​​എ​​സ്) കൂ​​ടു​​ത​​ൽ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ക​​യും സം​​സ്ഥാ​​ന​​ത്തെ ഏ​​റ്റ​​വും പ്രി​​യ​​പ്പെ​​ട്ട ഡി​​ജി​​റ്റ​​ൽ സേ​​വ​​ന​​ദാ​​താ​​വ് എ​​ന്ന സ്ഥാ​​നം കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു.

മൊ​​ബൈ​​ൽ ക​​ണ​​ക്റ്റി​​വി​​റ്റി, ജി​​യോ ട്രൂ 5​​ജി സേ​​വ​​ന​​ങ്ങ​​ൾ, ഹോം ​​ബ്രോ​​ഡ്ബാ​​ൻ​​ഡ് സേ​​വ​​ന​​ങ്ങ​​ൾ, വ്യ​​ക്തി​​ഗ​​ത ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ​​യും ബി​​സി​​ന​​സ് സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ആ​​വ​​ശ്യ​​ങ്ങ​​ൾ നി​​റ​​വേ​​റ്റു​​ന്ന വി​​വി​​ധ ഡി​​ജി​​റ്റ​​ൽ പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്ന ജി​​യോ​​യു​​ടെ വി​​പു​​ല​​മാ​​യ ഡി​​ജി​​റ്റ​​ൽ ഇ​​ക്കോ​​സി​​സ്റ്റ​​ത്തി​​ന്‍റെ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ഉ​​പ​​യോ​​ഗ​​മാ​​ണ് ഈ ​​മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തി​​ന് പി​​ന്നി​​ൽ.

Business

റി​​ല​​യ​​ൻ​​സ് ഓ​​ഹ​​രി​​ക​​ൾ​​ക്ക് ഇ​​ടി​​വ്

മും​​ബൈ: ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ ക​​ന​​ത്ത ത​​ക​​ർ​​ച്ച നേ​​രി​​ട്ട് ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മൂ​​ല്യ​​മു​​ള്ള ക​​ന്പ​​നി​​യാ​​യ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ. ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ ത​​ക​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്ന് റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ഓ​​ഹ​​രി​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ ഒ​​ന്പ​​താം ദി​​വ​​സ​​മാ​​ണ് ന​​ഷ്ട​​ത്തി​​ലാ​​കു​​ന്ന​​ത്.

ഇ​​ന്ന​​ലെ ഓ​​ഹ​​രി ര​​ണ്ട് ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞ് ഒ​​രു വ​​ർ​​ഷ​​ത്തെ (52 ആ​​ഴ്ച) താ​​ഴ്ന്ന നി​​ര​​ക്കാ​​യ 1,267 എ​​ന്ന നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി. തു​​ട​​ർ​​ച്ച​​യാ​​യ ഒ​​ൻ​​പ​​ത് ദി​​വ​​സ​​ത്തെ ഈ ​​ഇ​​ടി​​വോ​​ടെ, മു​​കേ​​ഷ് അം​​ബാ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഈ ​​ക​​ന്പ​​നി​​യു​​ടെ ഓ​​ഹ​​രി മൂ​​ല്യ​​ത്തി​​ൽ 7 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വാ​​ണു​​ണ്ടാ​​യ​​ത്.

ഇ​​തേ​​ത്തു​​ട​​ർ​​ന്ന് റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ വി​​പ​​ണി മൂ​​ല്യം മു​​ൻ​​പു​​ണ്ടാ​​യി​​രു​​ന്ന 18.49 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 17.10 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി കു​​റ​​യു​​ക​​യും, നി​​ക്ഷേ​​പ​​ക​​രു​​ടെ സ​​ന്പ​​ത്തി​​ൽ 1,29,000 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ടം രേ​​ഖ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു.

ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സി​​ൽ ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ റി​​ല​​യ​​ൻ​​സ് ഓ​​ഹ​​രി​​ക​​ൾ​​ക്ക് 19 ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​വ് നേ​​രി​​ട്ടു.

Business

ദേ​​ശീ​​യ ഖ​​ജ​​നാ​​വി​​ലേ​​ക്ക് റി​​ല​​യ​​ൻ​​സി​​ന്‍റെ സം​​ഭാ​​വ​​ന 2.16 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു

മും​​ബൈ: റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ദേ​​ശീ​​യ ഖ​​ജ​​നാ​​വി​​ലേ​​ക്ക് ന​​ൽ​​കി​​യ സം​​ഭാ​​വ​​ന 2025-26 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ 2,16,472 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. 2024-25 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ലെ 2,10,269 കോ​​ടി രൂ​​പ​​യേ​​ക്കാ​​ൾ 2.95 ശ​​ത​​മാ​​നം കൂ​​ടു​​ത​​ലാ​​ണ്.

പൊ​​തു​​മു​​ത​​ലി​​ലേ​​ക്ക് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സം​​ഭാ​​വ​​ന ന​​ൽ​​കു​​ന്ന ഇ​​ന്ത്യ​​യി​​ലെ വ​​ൻ​​കി​​ട ക​​ന്പ​​നി​​ക​​ളി​​ലൊ​​ന്നാ​​ണെ​​ന്ന സ്ഥാ​​നം റി​​ല​​യ​​ൻ​​സ് ഇ​​തി​​ലൂ​​ടെ വീ​​ണ്ടും ഉ​​റ​​പ്പി​​ച്ച​​താ​​യി ക​​ന്പ​​നി​​യു​​ടെ 2025-26ലെ ​​വാ​​ർ​​ഷി​​ക റി​​പ്പോ​​ർ​​ട്ട് വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ഈ ​​സം​​ഭാ​​വ​​ന​​യി​​ൽ സ​​ർ​​ക്കാ​​രി​​ലേ​​ക്ക് അ​​ട​​ച്ച നി​​കു​​തി​​ക​​ൾ, ഡ്യൂ​​ട്ടി​​ക​​ൾ, ക​​ര​​ങ്ങ​​ൾ, മ​​റ്റ് പേ​​മെ​​ന്‍റു​​ക​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്നു. ക​​ഴി​​ഞ്ഞ ഒ​​രു ദ​​ശ​​ക​​ത്തി​​നി​​ടെ ദേ​​ശീ​​യ ഖ​​ജ​​നാ​​വി​​ലേ​​ക്ക് റി​​ല​​യ​​ൻ​​സ് ന​​ൽ​​കി​​യ ആ​​കെ സം​​ഭാ​​വ​​ന 15 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ല​​ധി​​ക​​മാ​​ണ്.

2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ റി​​ല​​യ​​ൻ​​സ് സൃ​​ഷ്ടി​​ച്ച 4,63,448 കോ​​ടി രൂ​​പ​​യു​​ടെ ആ​​കെ മൂ​​ല്യവ​​ർ​​ധ​​ന​​യി​​ൽ ഏ​​റ്റ​​വും വ​​ലി​​യ വി​​ഹി​​ത​​മാ​​യ 2,16,472 കോ​​ടി രൂ​​പ ല​​ഭി​​ച്ച​​ത് സ​​ർ​​ക്കാ​​രി​​നാ​​ണ്. ഗ്രൂ​​പ്പ് ഉ​​ത്പാ​​ദി​​പ്പി​​ച്ച ആ​​കെ മൂ​​ല്യ​​ത്തി​​ന്‍റെ 46.7 ശ​​ത​​മാ​​നം വ​​രും.
മ​​റ്റൊ​​രു വി​​ധ​​ത്തി​​ൽ പ​​റ​​ഞ്ഞാ​​ൽ റി​​ല​​യ​​ൻ​​സ് സൃ​​ഷ്ടി​​ച്ച ഓ​​രോ 100 രൂ​​പ മൂ​​ല്യ​​ത്തി​​ൽ 47 രൂ​​പ നി​​കു​​തി, ഡ്യൂ​​ട്ടി​​ക​​ൾ മ​​റ്റ് നി​​യ​​മ​​പ​​ര​​മാ​​യ പേ​​മെ​​ന്‍റു​​ക​​ൾ എ​​ന്നി​​വ​​യാ​​യി സ​​ർ​​ക്കാ​​രി​​ലേ​​ക്കാ​​ണ് പോ​​യ​​ത്.

സൃ​​ഷ്ടി​​ക്ക​​പ്പെ​​ട്ട മൂ​​ല്യ​​ത്തി​​ന്‍റെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ തു​​ക ബി​​സി​​ന​​സി​​ലേ​​ക്കുത​​ന്നെ വീ​​ണ്ടും നി​​ക്ഷേ​​പി​​ക്കു​​ക​​യാ​​ണ് ചെ​​യ്ത​​ത്. ഗ്രൂ​​പ്പി​​ലു​​ട​​നീ​​ള​​മു​​ള്ള പു​​ന​​ർ​​നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കാ​​യി റി​​ല​​യ​​ൻ​​സ് 1,63,815 കോ​​ടി രൂ​​പ ( ആ​​കെ അ​​ധി​​ക മൂ​​ല്യ​​ത്തി​​ന്‍റെ 35.3%) മാ​​റ്റി​​വ​​ച്ചു. ക​​ടം ന​​ൽ​​കി​​യ​​വ​​ർ​​ക്ക് 43,152 കോ​​ടി കോ​​ടി രൂ​​പ ല​​ഭി​​ച്ചു.

ജീ​​വ​​ന​​ക്കാ​​രു​​ടെ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ​​ക്കാ​​യി മാ​​റ്റി​​വ​​ച്ച​​ത് 30,318 കോ​​ടി രൂ​​പ​​യാ​​ണ്. ആ​​കെ മൂ​​ല്യ​​ത്തി​​ന്‍റെ 6.5 ശ​​ത​​മാ​​ന​​മാ​​ണി​​ത്. ഓ​​ഹ​​രി നി​​ക്ഷേ​​പ​​ക​​ർ​​ക്കു​​ള്ള വി​​ഹി​​തം 7443 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. സാ​​മൂ​​ഹി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്ത പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​ള്ള (സി​​എ​​സ്ആ​​ർ) സം​​ഭാ​​വ​​ന 2248 കോ​​ടി രൂ​​പ​​യാ​​ണ്.

National

അ​നി​ൽ അം​ബാ​നി​യെ വി​ടാ​തെ ഇ​ഡി; മും​ബൈ​യി​ലെ ഫ്ലാ​റ്റും ഫാം ​ഹൗ​സും ഉ​ൾ​പ്പെ​ടെ ക​ണ്ടു​കെ​ട്ടി

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ക​മ്യു​ണി​ക്കേ​ഷ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ അ​നി​ൽ അം​ബാ​നി​യു​ടെ 3,034 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി ഇ​ഡി. ചൊ​വ്വാ​ഴ്ച ആ​യി​രു​ന്നു ഇ​ഡി ന​ട​പ​ടി. കേ​സി​ൽ ഇ​തു​വ​രെ ആ​കെ 19,344 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്.

മും​ബൈ ഉ​ഷാ കി​ര​ൺ ബി​ൽ​ഡിം​ഗി​ലെ ഫ്ലാ​റ്റ്, ഖ​ണ്ഡാ​ല​യി​ലെ ഫാം ​ഹൗ​സ്, മു​ദ്ര ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ക​മ്യു​ണി​ക്കേ​ഷ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് എ​ജ്യൂ​ക്കേ​ഷ​ന്‍റെ പേ​രി​ലു​ള്ള ഭൂ​മി, റി​ല​യ​ൻ​സ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡി​ന്‍റെ 7.71 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ എ​ന്നി​വ​യാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്, എ​ൽ​ഐ​സി, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു അ​നി​ൽ അം​ബാ​നി​ക്കെ​തി​രേ​യും റി​ല​യ​ൻ​സ് ക​മ്യു​ണി​ക്കേ​ഷ​നെ​തി​രേ​യും സി​ബി​ഐ​യും ഇ​ഡി​യും കേ​സെ​ടു​ത്ത​ത്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​ഡി​യു​ടെ കേ​സ്. അ​തേ​സ​മ​യം ക​ണ്ടു​കെ​ട്ടി​യ സ്വ​ത്തു​ക്ക​ളി​ൽ കു​ടും​ബ സ്വ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ഡി ന​ട​പ​ടി​യി​ൽ നി​യ​മാ​നു​സൃ​ത​മാ​യി മ​റു​പ​ടി ന​ൽ​കു​മെ​ന്നും റി​ല​യ​ൻ​സ് ഗ്രൂ​പ്പ് അ​റി​യി​ച്ചു.

Business

റി​ല​യ​ൻ​സി​ന് റി​ക്കാ​ർ​ഡ് നേ​ട്ടം; വാ​ർ​ഷി​ക ലാ​ഭം 10 ബി​ല്യ​ണ്‍ ക​ട​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ കമ്പനി

മും​​ബൈ: ഇ​​ന്ത്യ​​ൻ വ്യ​​വ​​സാ​​യ ഗ്രൂ​​പ്പാ​​യ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡ് 2025-26 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡ് നേ​​ട്ടം. ക​​ന്പ​​നി​​യു​​ടെ സം​​യോ​​ജി​​ത വാ​​ർ​​ഷി​​ക വ​​രു​​മാ​​നം മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 9.8% വ​​ർ​​ധി​​ച്ച് 1,175,919 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.

ക​​ന്പ​​നി​​യു​​ടെ വാ​​ർ​​ഷി​​ക അ​​റ്റാ​​ദാ​​യം 95,610 കോ​​ടി രൂ​​പ​​യാ​​യി. ഇ​​തോ​​ടെ വാ​​ർ​​ഷി​​ക ലാ​​ഭം 10 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ (10.15 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​യാ​​യി. മു​​കേ​​ഷ് അം​​ബാ​​നി​​ നേ​​തൃ​​ത്വം ന​​ല്കു​​ന്ന ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മൂ​​ല്യ​​മേ​​റി​​യ ഈ ​​ക​​ന്പ​​നി​​യു​​ടെ നി​​കു​​തി​​ക്കു​​ശേ​​ഷ​​മു​​ള്ള ലാ​​ഭ​​ത്തി​​ൽ 18.3 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

അ​​തേ​​സ​​മ​​യം പ്ര​​വ​​ർ​​ത്ത​​നലാ​​ഭം 13.4% വ​​ള​​ർ​​ച്ച​​യോ​​ടെ 207,911 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.​​ഓ​​ഹ​​രി ഉ​​ട​​മ​​ക​​ൾ​​ക്ക് ഓരോ ​​ഓ​​ഹ​​രി​​ക്കും 6 രൂ​​പ വീ​​തം ഡി​​വി​​ഡ​​ന്‍റ് ന​​ൽ​​കാ​​ൻ ക​​ന്പ​​നി ശിപാ​​ർ​​ശ ചെ​​യ്തു.​​ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​ക​​ട​​ന​​ങ്ങ​​ൾ ശ്ര​​ദ്ധേ​​യ​​മാ​​യി.
ഈ ​​പാ​​ദ​​ത്തി​​ൽ ക​​ന്പ​​നി 16,971 കോ​​ടി രൂ​​പ​​യു​​ടെ അ​​റ്റാ​​ദാ​​യ​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ ലാ​​ഭ​​ത്തേ​​ക്കാ​​ൾ 12.6 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വാ​​ണി​​ത്. പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ലെ അ​​റ്റാ​​ദാ​​യം ഡി​​സം​​ബ​​ർ പാ​​ദ​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ 8.9 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വു​​ണ്ടാ​​യി. അ​​തേ​​സ​​മ​​യം മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ലെ മൊ​​ത്തം വ​​രു​​മാ​​നം മു​​ൻ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 12.9 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 3,25,290 കോ​​ടി രൂ​​പ​​യാ​​യി.
ജി​​യോ പ്ലാ​​റ്റ്ഫോം​​സ് ലാ​​ഭം ഉ​​യ​​ർ​​ന്നു

ഡി​​ജി​​റ്റ​​ൽ സേ​​വ​​നരം​​ഗ​​ത്ത് ജി​​യോ ശ​​ക്ത​​മാ​​യ കു​​തി​​പ്പ് തു​​ട​​രു​​ക​​യാ​​ണ്. ജി​​യോ​​യു​​ടെ ആ​​കെ വ​​രി​​ക്കാ​​രു​​ടെ എ​​ണ്ണം 52.4 കോ​​ടി പി​​ന്നി​​ട്ടു. ഇ​​തി​​ൽ 26.8 കോ​​ടി പേ​​ർ ജി​​യോ ട്രൂ 5​​ജി ഉ​​പ​​ഭോ​​ക്താ​​ക്ക​​ളാ​​ണ്.

മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ൽ ജി​​യോ പ്ലാ​​റ്റ്ഫോം​​സി​​ന്‍റെ അ​​റ്റാ​​ദാ​​യ​​ത്തി​​ൽ 13 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യ​​താ​​യി റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡ് വ്യ​​ക്ത​​മാ​​ക്കി. ഇ​​തോ​​ടെ ക​​ന്പ​​നി​​യു​​ടെ ലാ​​ഭം 7,935 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു.

മു​​ൻ​​വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ ക​​ന്പ​​നി​​യു​​ടെ അ​​റ്റാ​​ദാ​​യം 7,022 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ട പാ​​ദ​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വ​​രു​​മാ​​നം 12.5 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 38,259 കോ​​ടി രൂ​​പ​​യാ​​യി. മു​​ൻ​​വ​​ർ​​ഷം ഇ​​തേ പാ​​ദ​​ത്തി​​ൽ ഇ​​ത് 33,986 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു.

റി​​ല​​യ​​ൻ​​സ് ജി​​യോ ഉ​​ൾ​​പ്പെ​​ടു​​ന്ന ജി​​യോ പ്ലാ​​റ്റ്ഫോം​​സി​​ന്‍റെ ഓരോ ഉ​​പ​​യോ​​ക്താ​​വി​​ൽ നി​​ന്നു​​ള്ള ശ​​രാ​​ശ​​രി വ​​രു​​മാ​​നം, മു​​ൻ​​വ​​ർ​​ഷ​​ത്തെ 206.2 രൂ​​പ​​യി​​ൽ നി​​ന്ന് 3.8 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 214 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു.

റീട്ടെയ്ൽ സ്റ്റോറുകൾ 20,000 കടന്നു

റീ​​ട്ടെ​​യ്ൽ മേ​​ഖ​​ല​​യി​​ൽ 3.70 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​രു​​മാ​​ന​​മാ​​ണ് ക​​ന്പ​​നി നേ​​ടി​​യ​​ത്. രാ​​ജ്യ​​ത്തു​​ട​​നീ​​ള​​മു​​ള്ള റി​​ല​​യ​​ൻ​​സ് റീ​​ട്ടെ​​യ്ൽ സ്റ്റോ​​റു​​ക​​ളു​​ടെ എ​​ണ്ണം 20,000 ക​​ട​​ന്നു.

ഹൈ​​പ്പ​​ർ-​​ലോ​​ക്ക​​ൽ കൊ​​മേ​​ഴ്സ് ഓ​​ർ​​ഡ​​റു​​ക​​ളി​​ൽ മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് നാ​​ലി​​ര​​ട്ടി വ​​ർ​​ധ​​ന​​യു​​ണ്ടാ​​യ​​താ​​യി ക​​ന്പ​​നി അ​​റി​​യി​​ച്ചു. ഓ​​യി​​ൽ-​​ടു-​​കെ​​മി​​ക്ക​​ൽ​​സ് വി​​ഭാ​​ഗം 6,62,401 കോ​​ടി രൂ​​പ​​യു​​ടെ വ​​രു​​മാ​​നം നേ​​ടി റി​​ക്കാ​​ർ​​ഡ് ഇ​​ട്ടു. ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ലെ മി​​ക​​ച്ച വി​​ല്പ​​ന​​യും ഇ​​ന്ധ​​ന വി​​ല​​യി​​ലെ വ​​ർ​​ധ​​ന​​യു​​മാ​​ണ് ഈ ​​നേ​​ട്ട​​ത്തി​​നു പി​​ന്നി​​ൽ.

പു​​തി​​യ സം​​രം​​ഭ​​മാ​​യ ജി​​യോ​​ഹോ​​ട്ട്സ്റ്റാ​​ർ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​ത്. ടി20 ​​ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ റി​​ക്കാ​​ർ​​ഡ് കാ​​യി​​ക പ്രേ​​മി​​ക​​ളെ (72.5 മി​​ല്യ​​ണ്‍) ത​​ത്സ​​മ​​യം ഡി​​ജി​​റ്റ​​ൽ പ്ലാ​​റ്റ്ഫോ​​മി​​ൽ എ​​ത്തി​​ക്കാ​​ൻ ജി​​യോ​​ഹോ​​ട്ട്സ്റ്റാ​​റി​​ന് സാ​​ധി​​ച്ചു.

ജി​​യോ പ്ലാ​​റ്റ്ഫോം​​സി​​ന്‍റെ ഐ​​പി​​ഒ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി ക​​ന്പ​​നി മു​​ന്നോ​​ട്ട് പോ​​കു​​ന്ന​​താ​​യി റി​​ല​​യ​​ൻ​​സ് ചെ​​യ​​ർ​​മാ​​ൻ മു​​കേ​​ഷ് അം​​ബാ​​നി അ​​റി​​യി​​ച്ചു. കൂ​​ടാ​​തെ, ന​​വ ഉൗ​​ർ​​ജ മേ​​ഖ​​ല​​യി​​ലെ ഗി​​ഗാ-​​ഫാ​​ക്ട​​റി​​ക​​ൾ പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും വേ​​ഗ​​ത്തി​​ലാ​​ക്കി വ​​രി​​ക​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

National

കു​റ​ഞ്ഞ വി​ല​യ്ക്ക് ന​ൽ​കി​ല്ല, ഇ​ത്ത​വ​ണ അ​ധി​ക തു​ക; റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​ക്കൂ​ട്ടി റി​ല​യ​ൻ​സും ഐ​ഒ​സി​യും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള എ​ണ്ണ വ്യാ​പാ​രം ഏ​താ​ണ്ട് നി​ല​ച്ച​തോ​ടെ ഉ​യ​ർ​ന്ന വി​ല​യ്ക്ക് റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​ക്കൂ​ട്ടി ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ. റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സും ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നു​മാ​ണ് ഏ​ക​ദേ​ശം മൂ​ന്ന് കോ​ടി ബാ​ര​ല്‍ റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​യ​ത്.

സ്‌​പോ​ട്ട് മാ​ര്‍​ക്ക​റ്റി​ല്‍ വി​ൽ​പ​ന ന​ട​ക്കാ​തി​രു​ന്ന ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​കി​ട​ന്ന റ​ഷ്യ​ൻ ക​പ്പ​ലു​ക​ളി​ലു​ണ്ടാ​യി​രു​ന്ന എ​ണ്ണ​യാ​ണ് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ഉ​യ​ർ​ന്ന് വി​ല​യ്ക്ക് വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​ൽ അ​മേ​രി​ക്ക ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ നീ​ക്കം. ‌

രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ണ്ണ​യു​ടെ 40 ശ​ത​മാ​ന​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണ് എ​ത്തി​യി​രു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ സൗ​ദി അ​റേ​ബ്യ, ഇ​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ണ്ണ​യു​ടെ വ​ര​വും നി​ല​ച്ചി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് വീ​ണ്ടും റ​ഷ്യ​ൻ എ​ണ്ണ​യി​ലേ​ക്ക് രാ​ജ്യ​ത്തെ ക​മ്പ​നി​ക​ൾ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ അ​മേ​രി​ക്ക​ൻ നി​യ​ന്ത്ര​ണ​ത്തി​ന് മു​ൻ​പ് ല​ഭി​ച്ചി​രു​ന്ന വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല​യ്ക്കാ​ണ് നി​ല​വി​ൽ ക​മ്പ​നി​ക​ൾ റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത്.

ല​ണ്ട​നി​ലെ ബ്രെ​ന്‍റ് നി​ര​ക്കി​നേ​ക്കാ​ള്‍ ബാ​ര​ലി​ന് ര​ണ്ട് മു​ത​ല്‍ എ​ട്ട് ഡോ​ള​ര്‍ വ​രെ അ​ധി​ക തു​ക ന​ല്‍​കി​യാ​ണ് ഇ​ന്ത്യ ഇ​ത് വാ​ങ്ങി​യ​ത്. യു​റ​ല്‍​സ്, ഇ​എ​സ്പി​ഒ , വ​രാ​ന്‍​ഡെ തു​ട​ങ്ങി​യ വി​വി​ധ​യി​നം റ​ഷ്യ​ന്‍ ക്രൂ​ഡ് ഓ​യി​ലു​ക​ളാ​ണ് ഈ ​കൂ​ട്ട​ത്തി​ലു​ള്ള​ത്.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ‌ ഏ​ക​ദേ​ശം ഒ​രു കോ​ടി ബാ​ര​ലും, റി​ല​യ​ന്‍​സ് അ​ത്ര​ത​ന്നെ അ​ള​വി​ലും റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. എ​ന്നാ​ൽ ഇ​രു ക​മ്പ​നി​ക​ളും ഇ​തി​നോ​ട് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

International

യുഎസിൽ എണ്ണശുദ്ധീകരണശാല: റിലയന്‍സുമായി 300 കോടി ഡോളര്‍ കരാര്‍ ഒപ്പുവച്ചെന്ന് ട്രംപ്

വാഷിംഗ്ടൺ ഡിസി: റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് യുഎസിലെ ആദ്യത്തെ എണ്ണ ശുദ്ധികരണശാല ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇത് ചരിത്രപരമായി നിമിഷമാണെന്നും അദ്ദേഹം തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അന്‍പത് വര്‍ഷത്തിലാദ്യമായി യുഎസിൽ എണ്ണ ശുദ്ധീകരണ ശാല തുടങ്ങുന്നതില്‍ തനിക്ക് അഭിമാനം ഉണ്ടെന്നും, ടെക്‌സാസിലെ ബ്രോണ്‍സ് വില്ലെയില്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടര്‍ന്ന് എണ്ണ വില വര്‍ധിച്ചിരുന്നു, ഈ സാഹചര്യത്തിലാണ് ട്രംപ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. എലമെന്‍റ് ഫ്യൂവല്‍സ് 2024 ല്‍ പ്രഖ്യാപിച്ച അതേ പദ്ധതിയാണ് ടെക്‌സാസില്‍ ഇപ്പോള്‍ ആരംഭിക്കുന്നത്. 1,60,000 ബാരല്‍ എണ്ണ ദിവസവും പ്രോസസ് ചെയ്യാന്‍ സാധിക്കുന്ന പ്ലാന്‍റ് നിര്‍മിക്കാനുളള അനുമതികള്‍ ലഭിച്ചിട്ടുണ്ടെന്നനും ട്രംപ് പറഞ്ഞു.

ഈ വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും 20 വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ എണ്ണ വില്‍പന നടത്താന്‍ റിലയന്‍സുമായി ഒപ്പുവച്ചെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ട്രംപിന്‍റെ ഔദ്യോഗിക പ്രസ്താവനയോട് ഇതുവരെ റിലയന്‍സ് പ്രതികരിച്ചിട്ടില്ല.

Business

റി​​ല​​യ​​ൻ​​സി​​ന്‍റെ എ​​ഫ്എം​​സി​​ജി ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ

മും​​ബൈ: റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ്സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ ഫാ​​സ്റ്റ് മൂ​​വിം​​ഗ് ക​​ണ്‍​സ്യൂ​​മ​​ർ ഗു​​ഡ്സ് വി​​ഭാ​​ഗ​​മാ​​യ റി​​ല​​യ​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​ർ പ്രോ​​ഡ​​ക്ട്സ് ലി​​മി​​റ്റ​​ഡ് ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ പാ​​നീ​​യ ക​​ന്പ​​നി ഗു​​ഡ്ന​​സ് ഗ്രൂ​​പ്പ് ഗ്ലോ​​ബ​​ലി​​ന്‍റെ ഭൂ​​രി​​ഭാ​​ഗ ഓ​​ഹ​​രി​​ക​​ൾ ഏ​​റ്റെ​​ടു​​ത്ത് ഓ​​സ്ട്രേ​​ലി​​യ​​ൻ ഉ​​പ​​ഭോ​​ക്തൃ ഉ​​ത്പ​​ന്ന വി​​പ​​ണി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു.

ഈ ​​ഏ​​റ്റെ​​ടു​​ക്ക​​ലി​​ലൂ​​ടെ നെ​​ക്സ്ബ, പേ​​സ് എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ ഗു​​ഡ്നെ​​സ് ഗ്രൂ​​പ്പി​​ന്‍റെ ആ​​രോ​​ഗ്യ​​ദാ​​യ​​ക​​മാ​​യ പാ​​നീ​​യ ബ്രാ​​ൻ​​ഡു​​ക​​ളു​​ടെ നി​​യ​​ന്ത്ര​​ണം റി​​ല​​യ​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​ർ പ്രോ​​ഡ​​ക്ട്സി​​നു ല​​ഭി​​ക്കും. ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് ക്യാ​​പ്റ്റ​​ൻ പാ​​റ്റ് ക​​മ്മി​​ൻ​​സു​​മാ​​യി ചേ​​ർ​​ന്ന് വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത ഹൈ​​ഡ്രേ​​ഷ​​ൻ പാ​​നീ​​യ​​മാ​​ണ് പേ​​സ്.

ഈ ​​കൂ​​ട്ടു​​കെ​​ട്ടി​​ലൂ​​ടെ റി​​ല​​യ​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​ർ ഇ​​ന്ത്യ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് ഗു​​ഡ്നെ​​സ് ഗ്രൂ​​പ്പി​​ന്‍റെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ത്തി​​ക്കാ​​ൻ പ​​ദ്ധ​​തി​​യി​​ടു​​ന്നു​​ണ്ട്. ഈ ​​നീ​​ക്കം കു​​റ​​ഞ്ഞ അ​​ള​​വി​​ൽ പ​​ഞ്ച​​സാ​​ര അ​​ട​​ങ്ങി​​യ ഫംഗ്ഷ​​ണ​​ൽ പാ​​നീ​​യ​​ങ്ങ​​ൾ, ഹൈ​​ഡ്രേ​​ഷ​​ൻ ഡ്രി​​ങ്കു​​ക​​ൾ തു​​ട​​ങ്ങി​​യ ആ​​രോ​​ഗ്യ​​ത്തി​​ന് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന പാ​​നീ​​യ വി​​പ​​ണി​​യി​​ലേ​​ക്കു​​ള്ള റി​​ല​​യ​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​റി​​ന്‍റെ ചു​​വ​​ടു​​വ​​യ്പ്പി​​നു ക​​രു​​ത്തു​​പ​​ക​​രു​​ന്നു.

സി​​ഡ്നി ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഗു​​ഡ്നെ​​സ് ഗ്രൂ​​പ്പ് ഓ​​സ്ട്രേ​​ലി​​യ​​യി​​ലും ഇ​​രു​​പ​​തി​​ല​​ധി​​കം അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​ക​​ളി​​ലും ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​പ​​ണ​​നം ചെ​​യ്യു​​ന്നു. സ​​സ്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് വേ​​ർ​​തി​​രി​​ച്ചെ​​ടു​​ത്ത ക​​ലോ​​റി ഇ​​ല്ലാ​​ത്ത മ​​ധു​​രം ഉ​​പ​​യോ​​ഗി​​ച്ച് നി​​ർ​​മി​​ക്കു​​ന്ന ദ​​ഹ​​ന​​പ്ര​​ക്രി​​യ​​യെ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന പാ​​നീ​​യ​​ങ്ങ​​ളി​​ലാ​​ണ് ക​​ന്പ​​നി​​യു​​ടെ മു​​ൻ​​നി​​ര ബ്രാ​​ൻ​​ഡാ​​യ നെ​​ക്സ​​ബ ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന​​ത്.

റി​​ല​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​ർ ഇ​​ന്ത്യ​​ക്കു പു​​റ​​മെ യു​​എ​​ഇ, ഖ​​ത്ത​​ർ, ഒ​​മാ​​ൻ, ബ​​ഹ​​റി​​ൻ, നേ​​പ്പാ​​ൾ, ശ്രീ​​ല​​ങ്ക എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലും പ്ര​​വ​​ർ​​ത്ത​​നം വ്യാ​​പി​​പ്പി​​ച്ച​​കൊ​​ണ്ട് വി​​പ​​ണി വി​​പു​​ലീ​​ക​​രി​​ക്കു​​ക​​യാ​​ണ്. പാ​​ക്കേ​​ജ്ഡ് ഫു​​ഡ്സ്, പാ​​നീ​​യ മേ​​ഖ​​ല​​യി​​ൽ വ​​ലി​​യൊ​​രു സാ​​ന്നി​​ധ്യ​​മാ​​കാ​​ൻ ശ്ര​​മി​​ക്കു​​ന്ന റി​​ല​​യ​​ൻ​​സി​​ന് ഓ​​സ്ട്രേ​​ലി​​യ​​ൻ ക​​രാ​​ർ മ​​റ്റൊ​​രു വി​​ദേ​​ശ വി​​പ​​ണി തു​​റ​​ന്നു ന​​ല്കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

Business

റി​ല​യ​ൻ​സ്: ലാ​ഭം 22,290 കോ​ടി

മും​ബൈ: 2025-26 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ മൂ​ന്നാം​പാ​ദ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ്. വ​രു​മാ​ന​ത്തി​ൽ 10 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഓ​യി​ൽ ടു ​കെ​മി​ക്ക​ൽ​സ്, ജി​യോ വി​ഭാ​ഗ​ങ്ങ​ൾ വ​ള​ർ​ച്ച​യ്ക്ക് ക​രു​ത്തേ​കി​യെ​ന്ന് ക​ന്പ​നി വ്യ​ക്ത​മാ​ക്കി. 2,93,829 കോ​ടി രൂ​പ​യു​ടെ ഏ​കീ​കൃ​ത വ​രു​മാ​ന​മാ​ണ് ക​ന്പ​നി നേ​ടി​യ​ത്. നി​കു​തി​ക്ക് ശേ​ഷ​മു​ള്ള ഏ​കീ​കൃ​ത അ​റ്റാ​ദാ​യം 22,290 കോ​ടി രൂ​പ​യും. 

മൂ​ന്നാം പാ​ദ​ത്തി​ൽ റി​ല​യ​ൻ​സ് ന​ട​ത്തി​യ 33,826 കോ​ടി രൂ​പ​യു​ടെ മൂ​ല​ധ​ന​ച്ചെ​ല​വ്, ത​ങ്ങ​ളു​ടെ 41,303 കോ​ടി രൂ​പ​യു​ടെ കാ​ഷ് പ്രോ​ഫി​റ്റി​ലൂ​ടെ ത​ന്നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചു. സെ​പ്റ്റം​ബ​ർ പാ​ദ​ത്തി​ൽ 118,545 കോ​ടി രൂ​പ​യാ​യി​രു​ന്ന അ​റ്റ​ക​ടം ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 117,102 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു. 

കു​തി​പ്പേ​കി ജി​യോ, റീ​ട്ടെ​യി​ൽ

മൂ​ല​ധ​ന നി​ക്ഷേ​പ​ങ്ങ​ളെ വ​രു​മാ​ന​മാ​ക്കി മാ​റ്റു​ന്ന​തി​ൽ ജി​യോ പ്ലാ​റ്റ്ഫോം​സ് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. 5ജി ​സേ​വ​ന​ങ്ങ​ളു​ടെ വ്യാ​പ​ന​വും വ​ർ​ധി​ച്ചു​വ​രു​ന്ന വ​രി​ക്കാ​രു​ടെ എ​ണ്ണ​വും ജി​യോ​യു​ടെ ലാ​ഭ​ക്ഷ​മ​ത വ​ർ​ധി​പ്പി​ച്ചു.

ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​രു​മാ​നം 12.7% വ​ള​ർ​ച്ച​യോ​ടെ 43,683 കോ​ടി രൂ​പ​യി​ലെ​ത്തി. മൂ​ന്നാം പാ​ദ​ത്തി​ൽ മാ​ത്രം 8.9 ദ​ശ​ല​ക്ഷം പു​തി​യ വ​രി​ക്കാ​രെ ജി​യോ സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ട്രൂ 5​ജി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 25.3 കോ​ടി​യാ​യി. ജി​യോ എ​യ​ർ​ഫൈ​ബ​ർ വ​രി​ക്കാ​രു​ടെ എ​ണ്ണം 1.15 കോ​ടി പി​ന്നി​ട്ടു. 

റി​ല​യ​ൻ​സ് റീ​ട്ടെ​യി​ലി​ന്‍റെ വ​രു​മാ​ന​ത്തി​ൽ 8.1% വ​ള​ർ​ച്ച​യു​മാ​യി 97,605 കോ​ടി രൂ​പ​യി​ലെ​ത്തി.

Business

പെ​​റ്റ് കെ​​യ​​ർ ഫു​​ഡ് വി​​പ​​ണി​​യി​​ൽ റി​​ല​​യ​​ൻ​​സ്

മും​​ബൈ: ഇ​​ന്ത്യ​​യി​​ൽ വ​​ള​​ർ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന വി​​പ​​ണി​​യാ​​യ പെ​​റ്റ് കെ​​യ​​ർ രം​​ഗ​​ത്തേ​​ക്ക് ചു​​വ​​ടു​​വ​​ച്ച് റി​​ല​​യ​​ൻ​​സ്. റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ അ​​നു​​ബ​​ന്ധസ്ഥാ​​പ​​ന​​മാ​​യ റി​​ല​​യ​​ൻ​​സ് ക​​ണ്‍​സ്യൂ​​മ​​ർ പ്രൊ​​ഡ​​ക്ട്സ് ലി​​മി​​റ്റ​​ഡ് പെ​​റ്റ് ഫു​​ഡ് രം​​ഗ​​ത്തു​​ള്ള സാ​​ധ്യ​​ത​​ക​​ൾ തി​​രി​​ച്ച​​റി​​ഞ്ഞാ​​ണ് റി​​ല​​യ​​ൻ​​സ് വ​​ാഗീ​​സ് എ​​ന്ന ബ്രാ​​ൻ​​ഡു​​മാ​​യി എ​​ത്തു​​ന്നു. വി​​ല കു​​റ​​ച്ച് വി​​പ​​ണി പി​​ടി​​ക്കു​​ന്ന പ​​തി​​വുനീ​​ക്ക​​വു​​മാ​​യാ​​ണ് റി​​ല​​യ​​ൻ​​സ് വീ​​ണ്ടു​​മെ​​ത്തു​​ന്ന​​ത്. ഉ​​യ​​ർ​​ന്ന ഗു​​ണ​​മേന്മയു​​ള്ള​​തും ശാ​​സ്ത്രീ​​യ​​മാ​​യി രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​തു​​മാ​​യ പോ​​ഷ​​കാ​​ഹാ​​ര സ​​ന്പൂ​​ർ​​ണ​​മാ​​യ വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള ഭ​​ക്ഷ​​ണം കു​​റ​​ഞ്ഞ വി​​ല​​യി​​ൽ ല​​ഭ്യ​​മാ​​ക്കു​​ക​​യെ​​ന്ന​​താ​​ണ് ബ്രാ​​ൻ​​ഡി​​ന്‍റെ ല​​ക്ഷ്യം.

നെ​​സ്‌ലെ, മാ​​ർ​​സ്, ഗോ​​ദ​​റെ​​ജ് ക​​ണ്‍​സ്യൂ​​മ​​ർ പ്രൊ​​ഡ​​ക്ട്സ്, ഇ​​മാ​​മി എ​​ന്നീ വ​​ന്പന്മാ​​ർ നി​​റ​​ഞ്ഞ പെ​​റ്റ് കെ​​യ​​ർ വി​​പ​​ണി​​യി​​ൽ 20 മു​​ത​​ൽ 50 ശ​​ത​​മാ​​നം വ​​രെ വി​​ല​​ക്കു​​റ​​വി​​ലാ​​ണ് റി​​ല​​യ​​ൻ​​സ് വാ​​ഗീ​​സ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.

ക​​ന്പ​​കോ​​ള​​യി​​ൽ ചെ​​യ്ത ത​​ന്ത്രം ത​​ന്നെ​​യാ​​ണ് റി​​ല​​യ​​ൻ​​സ് പെ​​റ്റ് ഫു​​ഡ് വി​​പ​​ണി​​യി​​ലും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ക​​ന്പ​​കോ​​ള റീ​​ലോ​​ഞ്ച് ചെ​​യ്ത​​പ്പോ​​ഴും എ​​തി​​രാ​​ളി​​ക​​ളേ​​ക്കാ​​ൾ വ​​ലി​​യ വി​​ല​​ക്കു​​റ​​വി​​ലാ​​ണ് റി​​ല​​യ​​ൻ​​സ് കോ​​ള വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ച​​ത്. പെ​​പ്സി​​യും കൊ​​ക്ക​​കോ​​ള​​യും അ​​ട​​ക്കി​​വാ​​ഴു​​ന്ന കോ​​ളവി​​പ​​ണി​​യി​​ൽ ത​​ങ്ങ​​ളു​​ടേ​​താ​​യ സാ​​ന്നി​​ധ്യം ഉ​​റ​​പ്പി​​ക്കാ​​ൻ ഇ​​തു​​വ​​ഴി ക​​ന്പ​​നി​​ക്ക് സാ​​ധി​​ച്ചി​​രു​​ന്നു.

വാഗീ​​സ് പോ​​ർ​​ട്ട്ഫോ​​ളി​​യോ​​യി​​ൽ ഒൗ​​ഷ​​ധ​​സ​​സ്യ​​ങ്ങ​​ൾ, മ​​സ്തി​​ഷ്ക വി​​കാ​​സ​​ത്തി​​നാ​​യു​​ള്ള ഡി​​എ​​ച്ച്എ, അ​​വ​​ശ്യ വി​​റ്റാ​​മി​​നു​​ക​​ൾ, മൊ​​ത്ത​​ത്തി​​ലു​​ള്ള ആ​​രോ​​ഗ്യ​​വും ഉൗ​​ർ​​ജ​​വും ക്ഷേ​​മ​​വും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്നതും എ​​ളു​​പ്പ​​ത്തി​​ൽ ദ​​ഹി​​ക്കു​​ന്ന തുമായ ചേ​​രു​​വ​​ക​​ൾ എ​​ന്നി​​വ​​യാ​​ൽ സ​​ന്പ​​ന്ന​​മാ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്നു.

കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളി​​ലേ​​ക്ക് എ​​ത്താ​​ൻ സാ​​ധി​​ക്കു​​ന്ന വി​​ല​​യി​​ലാ​​ണ് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കി​​ലോ​​യ്ക്ക് 199 രൂ​​പ​​യി​​ലാ​​ണ് വ​​ാഗീ​​സ് ശ്രേ​​ണി​​യു​​ടെ വി​​ല ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഉ​​ത്പ​​ന്ന​​ത്തി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​രം പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​ന് വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ളു​​ടെ ഉ​​ട​​മ​​ക​​ൾ​​ക്കു സാ​​ധി​​ക്കു​​ന്ന​​തി​​നാ​​യി 100 ഗ്രാ​​മി​​ന്‍റെ പാ​​ക്ക​​റ്റ് 20 രൂ​​പ​​യ്ക്കും വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കു​​ന്നു​​ണ്ട്. പ്രീ​​മി​​യം ഉ​​ത്പ​​ന്ന​​മാ​​യ വ​​ാഗീ​​സ് പ്രോ 249 ​​രൂ​​പ മു​​ത​​ലാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ലെ പെ​​റ്റ് ഫു​​ഡ് വി​​പ​​ണി

ഇ​​ന്ത്യ​​യി​​ലെ വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ളു​​ടെ പ​​രി​​ച​​ര​​ണവി​​പ​​ണി അ​​തി​​വേ​​ഗം വി​​ക​​സി​​ക്കു​​ന്ന വേ​​ള​​യി​​ലാ​​ണ് വാഗീ​​സ് റി​​ല​​യ​​ൻ​​സ് പു​​റ​​ത്തി​​റ​​ക്കു​​ന്ന​​ത്. അ​​രു​​മ വ​​ള​​ർ​​ത്തുമൃ​​ഗ​​ങ്ങ​​ളെ സ്വ​​ന്ത​​മാ​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കു​​ന്ന​​തും വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ളു​​ടെ ആ​​രോ​​ഗ്യ​​ത്തി​​നും ക്ഷേ​​മ​​ത്തി​​നും കൂ​​ടു​​ത​​ൽ പ്ര​​ധാ​​ന്യം ന​​ൽ​​കു​​ന്ന​​തു​​മാ​​ണ് ഈ ​​വി​​പ​​ണി​​യു​​ടെ വ​​ള​​ർ​​ച്ച​​യ്ക്കു കാ​​ര​​ണം.

പെ​​റ്റ് കെ​​യ​​ർ മാ​​ർ​​ക്ക​​റ്റ് കോ​​വി​​ഡി​​നു​​ശേ​​ഷം വ​​ലി​​യ​​തോ​​തി​​ൽ വ​​ള​​ർ​​ന്നി​​ട്ടു​​ണ്ട്. 3.5 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ വ​​രു​​ന്ന​​താ​​ണ് നി​​ല​​വി​​ൽ ഈ ​​വി​​പ​​ണി. 2028ഓ​​ടെ 7-7.5 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലേ​​ക്ക് വി​​പ​​ണി വ​​ള​​രു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. അ​​രു​​മ വ​​ള​​ർ​​ത്തുമൃ​​ഗ​​ങ്ങ​​ളെ സ്വ​​ന്ത​​മാ​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ലും വ​​ർ​​ധ​​ന​​യുണ്ടാ​​യി​​ട്ടു​​ണ്ട്.

2019ൽ ​​ഇ​​ന്ത്യ​​ൻ വീ​​ടു​​ക​​ളി​​ലു​​ണ്ടാ​​യി​​രു​​ന്ന വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണം 2.6 കോ​​ടി​​യാ​​യി​​രു​​ന്നെ​​ങ്കി​​ൽ 2024ൽ ​​അ​​വ​​യു​​ടെ എ​​ണ്ണം 3.2 കോ​​ടി​​യാ​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് ക​​ണ​​ക്ക്.

Business

വെ​റും 17 വ​ർ​ഷം; ആ​റാം കോ​ടീ​ശ്വ​ര​ൻ മൂ​ക്കും​കു​ത്തി വീ​ണു

2008ല്‍ ​ഫോ​ര്‍​ബ്‌​സ് പ​ട്ടി​ക​യി​ല്‍ 43 ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ​മ്പ​ത്തു​മാ​യി മു​കേ​ഷ് അം​ബാ​നി ലോ​ക​സ​മ്പ​ന്ന​രി​ല്‍ അ​ഞ്ചാ​മ​ന്‍. തൊ​ട്ടു​പു​റ​കി​ല്‍ 42 ബി​ല്യ​ണ്‍ ഡോ​ള​റു​മാ​യി അ​നു​ജ​ൻ അ​നി​ല്‍ അം​ബാ​നി ആ​റാം സ്ഥാ​ന​ത്ത്. 2025ല്‍ 92.5 ​ബി​ല്യ​ണ്‍ ഡോ​ള​ര്‍ സ​മ്പ​ത്തു​മാ​യി മു​കേ​ഷ് ലോ​ക​സ​മ്പ​ന്ന​രി​ല്‍ 18-ാമ​ത്. അ​നി​ല്‍ പ​ട്ടി​ക​യ്ക്കു പു​റ​ത്ത്.

അ​ധി​കാ​ര​ത്ത​ർ​ക്കം

ധീ​രു​ഭാ​യ് അം​ബാ​നി കെ​ട്ടി​പ്പ​ടു​ത്ത റി​ല​യ​ന്‍​സ് എ​ന്ന ബി​സി​ന​സ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ചെ​ങ്കോ​ല്‍ മ​ക്ക​ള്‍​ക്കു കൈ​മാ​റി​യ​പ്പോ​ള്‍ മാ​റി​യ​ത് റി​ല​യ​ന്‍​സി​ന്‍റെ ച​രി​ത്രം ത​ന്നെ​യാ​ണ്. മു​കേ​ഷി​ന്‍റെ​യും അ​നി​ല്‍ അം​ബാ​നി​യു​ടെ​യും പി​താ​വാ​യ ധീ​രു​ഭാ​യ് അം​ബാ​നി 2002ല്‍ ​വി​ല്‍​പ​ത്രം ത​യാ​റാ​ക്കാ​തെ മ​രി​ച്ച​പ്പോ​ള്‍, മു​കേ​ഷി​നെ ചെ​യ​ര്‍​മാ​നും അ​നി​ലി​നെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി നി​യ​മി​ച്ചു.

28,000 കോ​ടി രൂ​പ​യാ​യി​രു​ന്നു റി​ല​യ​ന്‍​സ് ക​മ്പ​നി​യു​ടെ അ​ന്ന​ത്തെ മൂ​ല്യം. ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളും ഒ​ന്നി​ച്ചു​നീ​ങ്ങു​മെ​ന്നു തോ​ന്നി. എ​ന്നാ​ല്‍, അം​ബാ​നി സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​ധി​കാ​ര ത​ര്‍​ക്ക​മു​ണ്ടെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വ​രാ​ന്‍ അ​ധി​ക സ​മ​യം​വേ​ണ്ടി​വ​ന്നി​ല്ല.

വി​ഭ​ജ​നം

ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്കം മു​റു​കി​യ​തോ​ടെ അ​മ്മ കോ​കി​ല​ബെ​ന്‍ മു​ന്നോ​ട്ടി​റ​ങ്ങി. ഭ​ര്‍​ത്താ​വ് ധീ​രു​ഭാ​യ് അം​ബാ​നി സ്ഥാ​പി​ച്ച റി​ല​യ​ന്‍​സ് സാ​മ്രാ​ജ്യം ര​ണ്ടാ​യി വി​ഭ​ജി​ക്കു​ക​യേ മാ​ര്‍​ഗ​മു​ള്ളൂ​വെ​ന്ന് മ​ന​സി​ലാ​ക്കി. 2005 ല്‍ ​ക​മ്പ​നി ര​ണ്ടാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടു.

മു​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡും അ​നി​ല്‍ ന​യി​ക്കു​ന്ന റി​ല​യ​ന്‍​സ് അ​നി​ല്‍ ധീ​രു​ഭാ​യ് അം​ബാ​നി ഗ്രൂ​പ്പും പി​റ​വി​യെ​ടു​ത്തു. അ​നി​ല്‍ ടെ​ലി​കോം, വൈ​ദ്യു​തി ഉ​ല്‍​പാ​ദ​നം, ധ​ന​കാ​ര്യ സേ​വ​ന ബി​സി​ന​സു​ക​ള്‍ ഏ​റ്റെ​ടു​ത്ത​പ്പോ​ള്‍, മു​കേ​ഷ് എ​ണ്ണ ശു​ദ്ധീ​ക​ര​ണം, പെ​ട്രോ​കെ​മി​ക്ക​ല്‍​സ് ബി​സി​ന​സു​ക​ള്‍ നി​ല​നി​ര്‍​ത്തി. 2010 വ​രെ അ​വ​ര്‍ ബി​സി​ന​സി​ല്‍ പ​ര​സ്പ​രം മ​ത്സ​രി​ക്കി​ല്ലെ​ന്ന ക​രാ​റി​ലും ഒ​പ്പു​വ​ച്ചു.

റി​ല​യ​ന്‍​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍​സ്, റി​ല​യ​ന്‍​സ് പ​വ​ര്‍, റി​ല​യ​ന്‍​സ് ക്യാ​പി​റ്റ​ല്‍, റി​ല​യ​ന്‍​സ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍, റി​ല​യ​ന്‍​സ് നേ​വ​ല്‍, റി​ല​യ​ന്‍​സ് ഹോം ​ഫി​നാ​ന്‍​സ് എ​ന്നി​വ​യാ​ണ് അ​നി​ല്‍ അം​ബാ​നി​യു​ടെ റി​ല​യ​ന്‍​സ് ഗ്രൂ​പ്പ് ന​ട​ത്തു​ന്ന ബി​സി​ന​സു​ക​ള്‍. 2008ല്‍ ​അ​ദ്ദേ​ഹം റി​ല​യ​ന്‍​സ് പ​വ​ര്‍ ഐ​പി​ഒ (ഇ​നി​ഷ്യ​ല്‍ പ​ബ്ലി​ക് ഓ​ഫ​റിം​ഗ്) ആ​രം​ഭി​ച്ചു.

നി​ക്ഷേ​പ​ക​രി​ല്‍​നി​ന്നു വ​ന്‍ താ​ത്പ​ര്യം നേ​ടി​യ​തോ​ടെ ഈ ​ഐ​പി​ഒ ഒ​രു മി​നി​റ്റി​നു​ള്ളി​ല്‍ സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ മൂ​ല​ധ​ന വി​പ​ണി​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ സ​ബ്‌​സ്‌​ക്രി​പ്ഷ​ന്‍ അ​താ​യി​രു​ന്നു. ഇ​തി​ലൂ​ടെ 11,563 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചു. ഐ​പി​ഒ​യു​ടെ ആ​വേ​ശ​ത്തി​ല്‍, അ​നി​ലി​ന്‍റെ ആ​സ്തി ഏ​ക​ദേ​ശം 42 ബി​ല്യ​ണ്‍ ഡോ​ള​റാ​യി ഉ​യ​ര്‍​ന്നു, അ​ദ്ദേ​ഹം ലോ​ക​ത്തി​ലെ ആ​റാ​മ​ത്തെ ധ​നി​ക​നാ​യ വ്യ​ക്തി​യാ​യി.

ആ​ദ്യ അ​ടി

മു​കേ​ഷി​ന്‍റെ റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സാ​യി​രു​ന്നു, കൃ​ഷ്ണ ഗോ​ദാ​വ​രി ത​ട​ത്തി​ലെ പ്ര​കൃ​തി​വാ​ത​കം കു​ഴി​ച്ചെ​ടു​ത്തി​രു​ന്ന​ത്. മു​ഖ്യ ഉ​പ​ഭോ​ക്താ​വ് അ​നി​ലി​ന്‍റെ റി​ല​യ​ന്‍​സ് നാ​ച്ചു​റ​ല്‍ റി​സോ​ഴ്‌​സും. അ​വ​ര്‍ ത​മ്മി​ലു​ള്ള വി​ഭ​ജ​ന ക​രാ​റി​ല്‍ പ​റ​ഞ്ഞ പ​കു​തി വി​ല​യ്ക്കു പ​ക​രം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച ഉ​യ​ര്‍​ന്ന വി​ല​ക്കേ ന​ല്‍​കൂ​വെ​ന്ന് മു​കേ​ഷ് നി​ല​പാ​ടെ​ടു​ത്തു.

സു​പ്രീം​കോ​ട​തി​യി​ല്‍​നി​ന്നു അ​നു​കൂ​ല വി​ധി​യും നേ​ടി. ഇ​തോ​ടെ കു​റ​ഞ്ഞ പ്ര​കൃ​തി വാ​ത​ക വി​ല മു​ന്നി​ല്‍​ക്ക​ണ്ട് തു​ട​ങ്ങി​യ റി​ല​യ​ന്‍​സ് പ​വ​റി​ന്‍റെ (റി​ല​യ​ന്‍​സ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച്ച​റി​ന്‍റെ ഉ​പ ക​മ്പ​നി) വൈ​ദ്യു​ത പ​ദ്ധ​തി​ക​ളും ഇ​തി​നാ​യെ​ടു​ത്ത വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വും പ്ര​ശ്‌​ന​ത്തി​ലാ​യി. ഇ​താ​യി​രു​ന്നു അ​നി​ലി​നേ​റ്റ ആ​ദ്യ തി​രി​ച്ച​ടി

റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ പ​ത​നം

അ​നി​ല്‍ ഏ​റ്റെ​ടു​ത്ത ഏ​റ്റ​വും പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന ബി​സി​ന​സാ​യി​രു​ന്നു റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് അ​ഥ​വാ ആ​ര്‍​കോം.2002-​ല്‍ റി​ല​യ​ന്‍​സ് ഇ​ന്‍​ഫോ​കോം എ​ന്ന പേ​രി​ല്‍ ആ​ര്‍​കോം ആ​രം​ഭി​ച്ച​പ്പോ​ള്‍, അ​ന്ന് വ​ള​ര്‍​ന്നു​വ​രു​ന്ന ഒ​രു സാ​ങ്കേ​തി​ക​വി​ദ്യ​യാ​യി​രു​ന്ന സി​ഡി​എം​എ (കോ​ഡ് ഡി​വി​ഷ​ന്‍ മ​ള്‍​ട്ടി​പ്പി​ള്‍ ആ​ക്സ​സ്) പ്ലാ​റ്റ്ഫോ​മാ​ണ് അ​വ​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​യ​ര്‍​ടെ​ല്‍, ഹ​ച്ച് തു​ട​ങ്ങി​യ എ​തി​രാ​ളി​ക​ള്‍ ജി​എ​സ്എം (ഗ്ലോ​ബ​ല്‍ സി​സ്റ്റം ഫോ​ര്‍ മൊ​ബൈ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍) ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

ടെ​ലി​കോം വ്യ​വ​സാ​യം വ​ള​ര്‍​ന്ന​പ്പോ​ള്‍, ആ​ര്‍​കോ​മി​ന്‍റെ സി​ഡി​എം​എ റി​ല​യ​ന്‍​സി​നു പ്ര​തി​കൂ​ല​മാ​യി. അ​വ 2ജി, 3​ജി എ​ന്നി​വ​യെ മാ​ത്ര​മേ പി​ന്തു​ണ​യ്ക്കു​ന്നു​ള്ളൂ. 4ജി ​വ​ന്ന​തോ​ടെ ന​ഷ്ടം പൂ​ര്‍​ണ​മാ​യി.റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സി​ഡി​എം​എ സാ​ങ്കേ​തി​ക​വി​ദ്യ 4 ജി​ക്കു യോ​ജി​ക്കാ​ത്ത​താ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ല്‍ മ​ത്സ​ര​മൊ​ഴി​വാ​ക്കു​ന്ന ക​രാ​ര്‍ ര​ണ്ടു ഗ്രൂ​പ്പും റ​ദ്ദു​ചെ​യ്തു.

മു​കേ​ഷി​ന്‍റെ വ​ര​വ്

2010ല്‍ ​നോ​ണ്‍-​കോ​മ്പീ​റ്റ് ക്ലോ​സ് അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം, അ​നി​ല്‍ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ 2016ല്‍ ​മു​കേ​ഷ് ഇ​ന്‍​ഫോ​ടെ​ല്‍ ബ്രോ​ഡ്ബാ​ന്‍​ഡ് വാ​ങ്ങി ടെ​ലി​കോ വ്യ​വ​സാ​യ​ത്തി​ലേ​ക്കു ക​ട​ന്നു. വ​ള​രെ കു​റ​ഞ്ഞ വി​ല​യ്ക്ക് ഫോ​ണും സേ​വ​ന​വും ന​ല്‍​കി​യ മു​കേ​ഷി​ന്‍റെ ത​ന്ത്രം എ​ല്ലാ ടെ​ലി​കോം ക​മ്പ​നി​ക​ളേ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

സ്‌​പെ​ക്ട്ര​ത്തി​നും സേ​വ​ന ശൃം​ഖ​ല വി​പു​ല​മാ​ക്കാ​നും വ​ന്‍​തോ​തി​ല്‍ ക​ട​മെ​ടു​ത്തി​രു​ന്ന റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഇ​തോ​ടെ ത​ക​ര്‍​ന്ന​ടി​ഞ്ഞു. 2016ല്‍, ​റി​ല​യ​ന്‍​സ് ജി​യോ ഇ​ന്‍​ഫോ​കോം ആ​രം​ഭി​ച്ചു​കൊ​ണ്ട് മു​കേ​ഷ് ടെ​ലി​കോ വ്യ​വ​സാ​യ​ത്തി​ല്‍ കൊ​ടു​ങ്കാ​റ്റാ​യി മാ​റി, ഇ​ത് ആ​ര്‍​കോ​മി​ന് മാ​ത്ര​മ​ല്ല, മു​ഴു​വ​ന്‍ ടെ​ലി​കോം വ്യ​വ​സാ​യ​ത്തി​നും ഭീ​ഷ​ണി ഉ​യ​ര്‍​ത്തി.

അ​ങ്ങ​നെ മു​കേ​ഷ് ഇ​തോ​ടെ അ​നി​ലി​ന്‍റെ സ​മ്പ​ത്ത് 2008 ലെ 42 ​ബി​ല്യ​ണി​ല്‍​നി​ന്ന് 2011ല്‍ 8.8 ​ബി​ല്യ​ണി​ലേ​ക്കു കൂ​പ്പു കു​ത്തി. മൂ​ന്നു വ​ര്‍​ഷം​കൊ​ണ്ട് 80 ശ​ത​മാ​നം ഇ​ടി​വ്. പെ​രു​കു​ന്ന ന​ഷ്ട​ങ്ങ​ള്‍​ക്കും ക​ട​ബാ​ധ്യ​ത​ക​ള്‍​ക്കും ഇ​ട​യി​ല്‍, ആ​ര്‍​കോം 2017 ല്‍ ​അ​തി​ന്‍റെ വ​യ​ര്‍​ലെ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി. പി​ന്നീ​ട് അ​നി​ല്‍ മ​റ്റ് ബി​സി​ന​സു​ക​ളി​ലേ​ക്കു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.

ആ​സ്തി​ക​ള്‍ വി​ല്‍​ക്കു​ന്ന​തി​നും ക​ടം വീ​ട്ടു​ന്ന​തി​നു​മു​ള്ള ക​ട പ​രി​ഹാ​ര പ​ദ്ധ​തി​യും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. 2019ല്‍ ​ആ​ര്‍​കോം ക​ടം തി​രി​ച്ച​ട​യ്ക്കാ​ന്‍ ആ​സ്തി​ക​ള്‍ വി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ പാ​പ്പ​ര​ത്ത​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി.

ന​ഷ്ടം തീ​ര്‍​ക്കാ​ന്‍ വി​ൽ​പ്പ​ന

2014ല്‍ ​റി​ല​യ​ന്‍​സ് എ​ന്റ​ര്‍​ടൈ​ന്‍​മെ​ന്‍റ് ബി​ഗ് സി​നി​മാ​സ് തി​യേ​റ്റ​ര്‍ ശൃം​ഖ​ല വി​റ്റു. 2018ല്‍ ​മും​ബൈ​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ ബി​സി​ന​സ് റി​ല​യ​ന്‍​സ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച്ച​ര്‍, അ​ദാ​നി ട്രാ​ന്‍​സ്മി​ഷ​ന് 18800 കോ​ടി രൂ​പ​യ്ക്ക് വി​റ്റു. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍, ഇ​ന്ധ​ന​ല​ഭ്യ​ത പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണം 2014ല്‍ ​ദാ​ദ്രി വൈ​ദ്യു​ത പ​ദ്ധ​തി​യി​ല്‍​നി​ന്നും റി​ല​യ​ന്‍​സ് എ​ന​ര്‍​ജി പി​ന്‍​വാ​ങ്ങി.

2018ല്‍ ​റി​ല​യ​ന്‍​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍​സ് അ​വ​രു​ടെ സ്‌​പെ​ക്ട്രം 18000 കോ​ടി​ക്ക് ജി​യോ​യ്ക്കു വി​ല്‍​ക്കാ​ന്‍ ധാ​ര​ണ​യാ​യെ​ങ്കി​ലും സ്‌​പെ​ക്ട്രം വാ​ങ്ങു​ന്ന​യാ​ള്‍ കു​ടി​ശി​ക കൂ​ടി അ​ട​ക്ക​ണ​മെ​ന്ന് ടെ​ലി​കോം വ​കു​പ്പ് നി​ബ​ന്ധ​ന മൂ​ലം ഇ​തും മു​ട​ങ്ങി.

പ്ര​തി​സ​ന്ധി​യു​ടെ ഘോ​ഷ​യാ​ത്ര

ഇ​ങ്ങ​നെ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി അ​നി​ല്‍ ഗ്രൂ​പ്പ് ക​മ്പ​നി​ക​ള്‍ പ്ര​തി​സ​ന്ധി നേ​രി​ട്ടു. വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ങ്ങി, പാ​പ്പ​രാ​ത്ത​ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങി. ഇ​തി​നി​ട​യി​ലും റി​ല​യ​ന്‍​സ് ക്യാ​പി​റ്റ​ല്‍ ന​ല്ല രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. റി​ല​യ​ന്‍​സ് മ്യു​ച്വ​ല്‍ ഫ​ണ്ട്, റി​ല​യ​ന്‍​സ് ജ​ന​റ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ്, റി​ല​യ​ന്‍​സ് ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് എ​ന്നീ മു​ന്‍​നി​ര സ്ഥാ​പ​ന​ങ്ങ​ളും റി​ല​യ​ന്‍​സ് ഹോം ​ഫി​നാ​ന്‍​സ്, റി​ല​യ​ന്‍​സ് കൊ​മേ​ര്‍​ഷ്യ​ല്‍ ഫി​നാ​ന്‍​സ് എ​ന്നി​വ​യും റി​ല​യ​ന്‍​സ് ക്യാ​പ്പി​റ്റ​ലി​നു കീ​ഴി​ലാ​യി​രു​ന്നു.

ക​ട​ബാ​ധ്യ​ത തീ​ര്‍​ക്കാ​ന്‍ ഇ​ന്ത്യ​യി​ലെ​ത​ന്നെ മി​ക​ച്ച മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ളി​ലൊ​ന്നാ​യ റി​ല​യ​ന്‍​സ് മ്യു​ച്വ​ല്‍ ഫ​ണ്ടും വി​ല്‍​ക്കാ​ന്‍ അ​നി​ല്‍ നി​ര്‍​ന്ധി​ത​നാ​യി. പ​ക്ഷേ, സെ​ബി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ്യു​ച്വ​ല്‍ ഫ​ണ്ടി​ലെ നി​ക്ഷേ​പ​വും ലാ​ഭ​വും യൂ​ണി​റ്റ് ഉ​ട​മ​ക​ള്‍​ക്കു​ള്ള​താ​ണ്. അ​തു വ​ക മാ​റ്റാ​ന്‍ സാ​ധ്യ​മ​ല്ല.

സ്വ​ന്തം ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ അ​നി​ല്‍ പ​ണ​യം വ​ച്ച് ക​ട​മെ​ടു​ത്തി​രു​ന്നു. 2019ല്‍ ​ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​പ്പോ​ള്‍ ഇ​വ​യു​ടെ ഈ​ടി​ല്‍ വാ​യ്പ കൊ​ടു​ത്ത ക​മ്പ​നി​ക​ള്‍ പ​ണ​യ​പ്പെ​ടു​ത്തി​യ ഓ​ഹ​രി​ക​ള്‍ വി​ല്‍​ക്കാ​ന്‍ തു​ട​ങ്ങി. ഇ​തു വി​ല​ത്ത​ക​ര്‍​ച്ച കൂ​ട്ടി. മാ​ത്ര​മ​ല്ല ഇ​തോ​ടെ പ്ര​മോ​ട്ട​റാ​യ അ​നി​ലി​ന്‍റെ ഭൂ​രി​പ​ക്ഷ വി​ഹി​തം വ​ന്‍​തോ​തി​ല്‍ കു​റ​ഞ്ഞു.

തു​ട​രു​ന്ന കോ​ട​തി ന​ട​പ​ടി​ക​ള്‍

2019ല്‍ ​ആ​ര്‍​കോ​മി​നെ​തി​രേ എ​റി​ക്സ​ണ്‍ സ​മ​ര്‍​പ്പി​ച്ച മൂ​ന്ന് ഹ​ര്‍​ജി​ക​ള്‍ നാ​ഷ​ണ​ല്‍ ക​മ്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ല്‍ (എ​ന്‍​സി​എ​ല്‍​ടി) അം​ഗീ​ക​രി​ച്ചു. ആ ​സ​മ​യ​ത്ത്, ആ​ര്‍​കോം 1,100 കോ​ടി​യി​ല​ധി​കം രൂ​പ കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​റി​ക്സ​ണ്‍ അ​വ​കാ​ശ​പ്പെ​ട്ടു.

എ​റി​ക്‌​സ​ണി​നു​ള്ള കു​ടി​ശി​ക അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ സു​പ്രീം കോ​ട​തി അ​നി​ല്‍ അ​നി​ലി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് കേ​സെ​ടു​ത്തു. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ എ​റി​ക്സ​ണ് 453 കോ​ടി രൂ​പ നാ​ലാ​ഴ്ച​ക്കു​ള്ളി​ല്‍ കൊ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു, ഇ​ല്ലെ​ങ്കി​ല്‍ ജ​യി​ല്‍ ശി​ക്ഷ​യും. ഈ ​പ​ണം കൊ​ടു​ത്ത് അ​നു​ജ​നെ ര​ക്ഷി​ച്ച​ത് മു​കേ​ഷാ​യി​രു​ന്നു.

ആ​സ്തി​ക​ള്‍ വ​ട്ട​പൂ​ജ്യം

റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ മൂ​ന്നു ചൈ​നീ​സ് ബാ​ങ്കു​ക​ള്‍ ന​ല്കി​യ വാ​യ്പ മു​ട​ക്കം വ​രു​ത്തി​യ കേ​സി​ന്‍റെ വി​ച​രാ​ണ യു​കെ കോ​ട​തി​യി​ലാ​യി​രു​ന്നു. 700 മി​ല്യ​ണ്‍ ഡോ​ള​റി​ല​ധി​ക​മാ​ണ് ഈ ​ബാ​ങ്കു​ള്‍ വാ​യ്പ​യാ​യി ന​ല്‍​കി​യ​ത്.

2020 മേ​യി​ല്‍ യു​കെ കോ​ട​തി അ​നി​ലി​നോ​ട് ജൂ​ണ്‍ 12നോ ​അ​തി​നു മു​മ്പോ കോ​ട​തി ചെ​ല​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 7.17 മി​ല്യ​ണ്‍ ഡോ​ള​ര്‍ ബാ​ങ്കു​ക​ള്‍​ക്കു തി​രി​ച്ച​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്കി. സെ​പ്റ്റം​ബ​റി​ല്‍ 25 കോ​ട​തി​യി​ലെ​ത്തി​യ അ​നി​ല്‍ അം​ബാ​നി ത​ന്‍റെ ആ​സ്തി​ക​ള്‍ വ​ട്ട​പൂ​ജ്യ​മാ​ണെ​ന്നു കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

സെ​ബി​യു​ടെ വി​ല​ക്ക്

ക​മ്പ​നി​യി​ലെ പ​ണം വ​ഴി​തി​രി​ച്ചു​വി​ട്ട​തി​ന് 2024ല്‍ ​സെ​ബി (സെ​ക്യൂ​രി​റ്റീ​സ് എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ര്‍​ഡ് ഓ​ഫ് ഇ​ന്ത്യ) അ​നി​ല്‍ അം​ബാ​നി​ക്ക് ഓ​ഹ​രി വി​പ​ണി​യി​ല്‍​നി​ന്ന് അ​ഞ്ചു വ​ര്‍​ഷ​ത്തെ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. 25 കോ​ടി രൂ​പ പി​ഴ​യും ചു​മ​ത്തി.

റി​ല​യ​ന്‍​സ് ഹോം ​ഫി​നാ​ന്‍​സി​ലെ ഫ​ണ്ട് വ​ഴി​തി​രി​ച്ചു​വി​ട്ട​തി​ന് ആ ​സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​പ്പ​ത്തു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 24 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വി​ല​ക്കും പി​ഴ​യും ചു​മ​ത്തി. റി​ല​യ​ന്‍ ഹോം ​ഫി​നാ​ന്‍​സി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ അ​നി​ല്‍ അം​ബാ​നി ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

സു​പ്രീം കോ​ട​തി​യു​ടെ വി​ധി

2024ല്‍ ​അ​ടു​ത്ത തി​രി​ച്ച​ടി​യു​മേ​റ്റു. റി​ല​യ​ന്‍​സ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​റി​ന്‍റെ മെ​ട്രോ വി​ഭാ​ഗ​മാ​യ ഡ​ല്‍​ഹി എ​യ​ര്‍​പോ​ര്‍​ട്ട് മെ​ട്രോ എ​ക്‌​സ്പ്ര​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും (ഡി​എ​എ​ഇ​പി​എ​ല്‍) ഡ​ല്‍​ഹി മെ​ട്രോ കോ​ര്‍​പ​റേ​ഷ​നും (ഡി​എം​ആ​ര്‍​സി) ത​മ്മി​ലു​ള്ള ത​ക​ര്‍​ത്തി​ല്‍ ആ​ര്‍​ബി​ട്രേ​ഷ​ന്‍ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വ് സു​പ്രീ​കോ​ട​തി അ​സാ​ധു​വാ​ക്കി.

ആ​ര്‍​ബി​ട്രേ​ഷ​ന്‍ തു​ക​യാ​യി ഡി​എ​എ​ഇ​പി​എ​ല്ലി​ന് ല​ഭി​ക്കാ​നി​രു​ന്ന 8000 കോ​ടി രൂ​പ ഡി​എം​ആ​ര്‍​സി ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് വി​ധി വ​ന്ന​ത്. മാ​ത്ര​മ​ല്ല ഡി​എം​ആ​ര്‍​സി ന​ല്‍​കി​യ 3,300 കോ​ടി രൂ​പ അ​നി​ലി​ന്‍റെ ക​മ്പ​നി തി​രി​കെ ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​വി​ട്ടു.

ത​ട്ടി​പ്പാ​യി പ്ര​ഖ്യാ​പി​ച്ച് എ​സ്ബി​ഐ

അ​നി​ല്‍ അം​ബാ​നി പ്രൊ​മോ​ട്ട​ര്‍ ഡ​യ​റ​ക്ട​റാ​യി​രു​ന്ന റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ ലോ​ണ്‍ അ​ക്കൗ​ണ്ടു​ക​ള്‍ ഈ ​വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ത​ട്ടി​പ്പ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ത്തി. ഇ​തി​നു​പി​ന്നാ​ലെ ഈ ​ന​ട​പ​ടി ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സ്വീ​ക​രി​ച്ചു. ഇ​തി​നി​ടെ ആ​ര്‍​കോ​മി​ന് ത​ട്ടി​പ്പ് വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു ക​ന​റാ ബാ​ങ്ക് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി മു​ന്‍ ഡ​യ​റ​ക്ട​റാ​യി​രു​ന്ന അ​നി​ലി​ന് ആ​ശ്വാ​സ​മാ​യി.

ആ​ര്‍​കോം നി​ല​വി​ല്‍ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യാ​ണ്. അ​നി​ല്‍ അം​ബാ​നി​യു​ടെ പ​ല ക​മ്പ​നി​ക​ളും തി​രി​ച്ച​ടി​ക​ളി​ലൂ​ടെ പോ​കു​മ്പോ​ഴും ഈ ​വ​ര്‍​ഷം റി​ല​യ​ന്‍​സ് ഇ​ന്‍​ഫ്രാ​യും റി​ല​യ​ന്‍​സ് പ​വ​റും ലാ​ഭ​ത്തി​ലേ​ക്കു​വ​രു​ന്ന പ്ര​ക​ട​നം ന​ട​ത്തി. ഇ​തോ​ടെ അ​നി​ല്‍ അം​ബാ​നി ഇ​തി​ന്‍റെ സ​ഹ​സ്ഥാ​പ​ന​മാ​യ റി​ല​യ​ന്‍​സ് ഡി​ഫ​ന്‍​സി​ന് പ​ല വി​ദേ​ശ ക​മ്പ​നി​ക​ളി​ല്‍​നി​ന്ന് ആ​യു​ധ​ങ്ങ​ളും നി​ര്‍​മി​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നു​മു​ള്ള ക​രാ​റു​ക​ള്‍ ല​ഭി​ച്ചു.

സ്വ​ത്ത് ക​ണ്ടു​കെ​ട്ടി

വാ​യ്പ ത​ട്ടി​പ്പ് കേ​സി​ല്‍ അ​നി​ല്‍ അം​ബാ​നി​യു​ടെ 7500 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി എ​ന്ന​താ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ സം​ഭ​വം.

Business

എ​ഐ വി​പ്ല​വ​ത്തി​നാ​യി കൈ​കോ​ർ​ത്ത് റി​ല​യ​ൻ​സും ഗൂ​ഗി​ളും

കൊ​ച്ചി/​മും​ബൈ: ഇ​ന്ത്യ​യി​ലു​ട​നീ​ളം ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) വി​പ്ല​വം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡും ഗൂ​ഗി​ളും ചേ​ർ​ന്ന് വി​പു​ല​മാ​യ പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ചു. റി​ല​യ​ൻ​സി​ന്‍റെ ’എ​ഐ എ​ല്ലാ​വ​ർ​ക്കും’ എ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് ഈ ​പ​ങ്കാ​ളി​ത്തം ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് റി​ല​യ​ൻ​സി​ന്‍റെ വ​ൻ​തോ​തി​ലു​ള്ള വ്യാ​പ്തി​യും ക​ണ​ക്റ്റി​വി​റ്റി​യും ഗൂ​ഗി​ളി​ന്‍റെ ലോ​കോ​ത്ത​ര എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​ത്. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ഇ​ന്ത്യ​യു​ടെ എ​ഐ സൂ​പ്പ​ർ പ​വ​റാ​കു​നു​ള്ള യാ​ത്ര​യ്ക്ക് ഡി​ജി​റ്റ​ൽ അ​ടി​ത്ത​റ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം.

​ഗൂ​ഗി​ൾ, റി​ല​യ​ൻ​സ് ഇ​ന്‍റ​ലി​ജ​ൻ​സു​മാ​യി ചേ​ർ​ന്ന്, ഗൂ​ഗി​ൾ ജെ​മി​നി ​യു​ടെ ഏ​റ്റ​വും പു​തി​യ പ​തി​പ്പോ​ടു​കൂ​ടി​യ ഗൂ​ഗി​ൾ എ​ഐ പ്രോ ​പ്ലാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 18 മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കും. 18 മാ​സ​ത്തെ ഈ ​സൗ​ജ​ന്യ ഓ​ഫ​റി​ന് 35,100 രൂ​പ​യാ​ണ് ചെ​ല​വാ​കു​ന്ന​ത്. ഇ​താ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​ത്.

Business

ലോകത്തെ ഏറ്റവും വലിയ ഹരിതോർജ ആവാസവ്യവസ്ഥ നിർമിക്കാൻ റിലയൻസ്

മുംബൈ: ഹ​രി​തോ​ർ​ജ​ത്തി​ന് വേ​ണ്ടി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​ർ​മാ​ണ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളി​ലൊ​ന്നി​ന് രൂ​പം ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ത​ങ്ങ​ളെ​ന്ന് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി.

സോ​ളാ​ർ, ബാ​റ്റ​റി​ക​ൾ, ഹൈ​ഡ്ര​ജ​ൻ, ബ​യോ എ​ന​ർ​ജി എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന പ​ദ്ധ​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്കാ​നും ഭൂ​മി​യു​ടെ ര​ക്ഷ​യ്ക്കു​മാ​യി ക​ന്പ​നി മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​വി​യു​ടെ വ്യ​വ​സാ​യ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് റി​ല​യ​ൻ​സി​ന്‍റെ ശ്ര​മം.

ആ​ദ്യം പോ​ളി​സ്റ്റ​റും പി​ന്നീ​ട് 4ജി​യും നി​ർ​മി​ച്ച​ത് ഇ​തേ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു. ജി​യോ ന​ട​പ്പാ​ക്കി​യ​ത് വ​ള​രെ​യേ​റെ റി​സ്ക് എ​ടു​ത്താ​ണ്. 2027ൽ 50 ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന റി​ല​യ​ൻ​സ് 100 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലും രാ​ജ്യ​ത്തെ സേ​വി​ക്കു​മെ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും അം​ബാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up