Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roadshow

Kottayam

ന​ഗ​രം ഇ​ള​ക്കിമ​റി​ച്ച് തി​രു​വ​ഞ്ചൂ​രി​ന്‍റെ റോ​ഡ്‌ഷോ

കോ​ട്ട​യം: സ്ഥാ​നാ​ര്‍ഥി പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​മ്പേ ന​ഗ​ര​ത്തി​ല്‍ റോ​ഡ് ഷോ​യു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി ഔ​ദ്യോ​ഗി​ക പ്ര​ചാ​ര​ണ​വും ആ​രം​ഭി​ച്ചു.

ന​ഗ​ര​ത്തി​ലെ ചു​വ​രു​ക​ളെ​ല്ലാം യു​ഡി​എ​ഫി​നാ​യി നേ​ര​ത്തെ​ത​ന്നെ ബു​ക്ക് ചെ​യ്തി​ട്ടി​രു​ന്നു. പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ ചു​വ​രെ​ഴു​ത്ത് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു. വീ ​ട്ര​സ്റ്റ് യു ​എ​ന്ന പ്ര​ചാ​ര​ണ​വാ​ക്യ​മു​യ​ര്‍ത്തി​യു​ള്ള പോ​സ്റ്റ​റും ഫ്‌​ളെ​ക്‌​സ് ബോ​ര്‍ഡു​ക​ളും ന​ഗ​ര​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും നി​റ​ഞ്ഞു.

പ​ള്ളി​പ്പു​റ​ത്തു​കാ​വി​നു സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​കോ​ട്ട​യം ന​ഗ​ര​സ​ഭ, വി​ജ​യ​പു​രം, പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി, കോ​ട്ട​യം ടൗ​ണി​ല്‍ ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ച്ചു.

ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, കുര്യൻ ജോയി, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍, മു​ന്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, ജില്ലാപഞ്ചായ ത്തംഗം പി.കെ. വൈശാഖ്, യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ റോ​ഡ് ഷോ​യി​ല്‍ അ​ണി​ചേ​ര്‍ന്നു.
ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ നേ​രി​ല്‍ക്ക​ണ്ടു തി​രു​വ​ഞ്ചൂ​ർ പി​ന്തു​ണ തേ​ടി​. ഇ​ന്നു രാ​വി​ലെ മു​ത​ല്‍ വി​ജ​യ​പു​രം, പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ്ഥാ​നാ​ര്‍ഥി പ​ര്യ​ട​നം ന​ട​ത്തും.

Latest News

Corehub Up