x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയപാത ഉദ്ഘാടന വിവാദം: കോഴിക്കോട് ബദല്‍ റോഡ്‌ഷോ സംഘടിപ്പിച്ച് മന്ത്രി റിയാസ്


Published: March 11, 2026 02:32 PM IST | Updated: March 11, 2026 02:35 PM IST

കോഴിക്കോട്: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബദല്‍ പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍.

പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്ത സമയത്ത് ദേശീയപാത വെങ്ങളം- രാമനാട്ടുകര റീച്ചില്‍ ഇന്ന് ഉച്ചയോടെ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ സമാന്തര റോഡ് ഷോ നടത്തി.

ജനപ്രതിനിധിയല്ലാത്ത ബിജെപി സംസ്ഥാന പ്രസിഡന്‍റിനെ വരെ ചടങ്ങില്‍ ക്ഷണിച്ചതിലും മന്ത്രിയെ ഒഴിവാക്കിയതിലും പ്രതിഷേധം പുകയുന്നതിനിടെയാണ് സിപിഎം കോഴിക്കോട്ട് റോഡ് ഷോ സംഘടിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്‍റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനമെന്നും ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമായ മര്യാദയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ഇ​ത് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​ന് ബ​ദ​ലാ​യു​ള്ള 'സ​മാ​ന്ത​ര ഉ​ദ്ഘാ​ട​ന​മ​ല്ല' എ​ന്നും മ​റി​ച്ച് കേ​ന്ദ്ര​ത്തി​ന്‍റെ വി​വേ​ച​ന​പ​ര​മാ​യ നി​ല​പാ​ടി​നെ​തി​രെ​യു​ള്ള 'പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധം' മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പൊ​തു​മ​രാ​മ​ത്തി​നെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള ഈ ​പ​രി​പാ​ടി കേ​ര​ള​ത്തെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും മ​ന്ത്രി തു​റ​ന്ന​ടി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പ​ങ്കെ​ടു​ക്കാ​ത്ത ച​ട​ങ്ങി​ൽ ബി​ജെ​പി​യു​ടെ കേ​ര​ള അ​ധ്യ​ക്ഷ​ന് ക്ഷ​ണം കി​ട്ടി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളോ​ട് ജീ​ർ​ണി​ച്ച രീ​തി​യി​ൽ മ​റു​പ​ടി പ​റ​യാ​ൻ താ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​മു​ള്ള​താ​ണ്. കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ കാ​ണു​ന്നു​ണ്ടെ​ന്നും അ​വ​ർ എ​ല്ലാം വി​ല​യി​രു​ത്തു​മെ​ന്നും റി​യാ​സ് പ​റ​ഞ്ഞു. 

 

 

Tags : PA Mohammed Riyas PWD Minister roadshow Kozhikode

Recent News

Corehub Up