ചങ്ങനാശേരി: ചങ്ങനാശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബിന്റെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ഥം ഇന്നു നടക്കുന്ന റോഡ് ഷോയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പങ്കെടുക്കും. വൈകുന്നേരം ആറിന് തെങ്ങണയില്‍ ആരംഭിക്കുന്ന റോഡ് ഷോ കുരുശുംമൂട്, സെന്‍ട്രല്‍ ജംഗ്ഷന് വഴി രാത്രി ഏഴിന് പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനത്ത് സമാപിക്കും.
സ്ഥാനാര്‍ഥി ഇന്ന് ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളില്‍ പര്യടനം നടത്തും. പെരുമ്പുഴക്കടവ് പാലത്തില്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.
Tags : nattu vishesham Vinu Job's roadshow