കോന്നി: കോന്നി നിയോജക മണ്ഡലം എല്‍ഡിഫ് സ്ഥാനാര്‍ഥി കെ.യു. ജനീഷ് കുമാര്‍ മലയാലപ്പുഴയില്‍ പര്യടനം നടത്തി. മൂന്നാം ദിവസത്തെ പര്യടനമാണ് പൂര്‍ത്തിയാക്കിയത്. മലയാലപ്പുഴയിലെ ഭവനങ്ങളില്‍ നേരിട്ട് എത്തി അദ്ദേഹം വോട്ട് അഭ്യര്‍ഥിച്ചു.
കോന്നിയിലും സീതത്തോട്ടിലും റോഡ്ഷോയിലൂടെ അദ്ദേഹം പ്രചാരണത്തിനു കഴിഞ്ഞദിവസം തുടക്കമിട്ടിരുന്നു.ഭവനങ്ങൾ, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് പരമാവധി വോട്ടര്‍മാരെ നേരില്‍കാണാനുള്ള ശ്രമമാണ് ഇനിയുള്ള ദിവസങ്ങളില്‍ നടത്തുന്നത്.
വീണാ ജോര്‍ജിന്റെ റോഡ് ഷോ ഇന്ന്
പത്തനംതിട്ട: ആറന്മുള മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ റോഡ്ഷോ ഇന്ന് മണ്ഡലത്തില്‍ പര്യടനം നടത്തും. 3.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍നിന്ന് റോഡ് ഷോ ആരംഭിക്കും.
കടമ്മനിട്ട, കണമുക്ക്, വട്ടക്കാവ്, നെല്ലിക്കാല, തുണ്ടഴം, തെക്കേമല, കോഴഞ്ചേരി, തോട്ടപ്പുഴശേരി, പുല്ലാട്, കുമ്പനാട്, ഇരവിപേരൂര്‍, വള്ളംകുളം, ഓതറ, കരീലമുക്ക്, ആറാട്ടുപുഴ, ആറന്മുള, കിടങ്ങന്നൂര്‍, കുറിയാനപ്പള്ളി, കുളനട, ഉളനാട്, ഇലവുംതിട്ട, ഊന്നുകൽ, ഓമല്ലൂര്‍, പ്രക്കാനം, ഇലന്തൂർ, പത്തനംതിട്ട എന്നിവിടങ്ങളിലൂടെ കടന്ന് കുമ്പഴയില്‍ സമാപിക്കും.
Tags : nattu vishesham Janish Kumar roadshow