District News
ചങ്ങനാശേരി: ജോര്‍ദാന്‍ നദിയില്‍വച്ച് ഈശോ സ്നാപകയോഹന്നാനില്‍നിന്നു ജ്ഞാനസ്നാനം സ്വീകരിച്ചതിന്റെയും പരിശുദ്ധാത്മാവിന്റെ ആവാസത്തിന്റെയും ഓര്‍മകള്‍ പുതുക്കി ഇന്ന് ദേവാലയങ്ങളില്‍ ദനഹാ (രാക്കുളി) തിരുനാള്‍ ആചരിക്കും. പിതാവായ ദൈവം, പുത്രനായ ഈശോയില്‍ പ്രസാദിച്ചതിന്റെ വെളിപ്പെടുത്തല്കൂടിയാണ് ദനഹാ ആചരണം. ഇന്ന് ദേവാലയങ്ങളില്‍ വിശുദ്ധകുര്‍ബാനയും ദനഹാ അനുസ്മരണങ്ങളും നടക്കും.
ഇന്നലെ സായംസന്ധ്യയില്‍ പിണ്ടിയില്‍ ദീപം തെളിച്ച് പിണ്ടികുത്തി തിരുനാള്‍ ആചരിച്ചു. സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കലും പാറേല്‍ പള്ളിയില്‍ വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങംകരിയും മുഖ്യകാർമികത്വം വഹിച്ചു.
തൃക്കൊടിത്താനം ഫൊറോന പള്ളിയില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി പിണ്ടിയില്‍ ദീപം തെളിച്ച് ദനഹാ തിരുനാളിന് ആരംഭം കുറിച്ചു
District News
ശ്രീകണ്ഠപുരം: ഉണ്ണിമിശിഹാ തീർഥാടന പള്ളിയിൽ ഉണ്ണി തിരുനാളിനു വികാരി ഫാ. ജോസഫ് മഞ്ചപ്പിള്ളി കൊടിയേറ്റി. തിരുക്കർമങ്ങൾക്ക് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ മുഖ്യകാർമികനായിരുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരാധന തുടർന്ന് ഉണ്ണിക്കൊന്ത, പ്രസുദേന്തിവാഴ്ച, ആഘോഷമായ തിരുനാൾ കുർബാന, നൊവേന, സെമിത്തേരിയിലേയ്ക്ക് പ്രദക്ഷിണം, ഒപ്പീസ്.
നാളെ മുതൽ ദിവസവും ആരാധന, ജപമാല, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന, നൊവേന എന്നിവ നടക്കും. തിരുനാൾ ആഘോഷം 28ന് സമാപിക്കും.