തിരുമുടിക്കുന്ന് ചെറുപുഷ്പ പള്ളിയിൽ തിരുനാളിന് വികാരി റവ.ഡോ. പോൾ മൂഞ്ഞേലി കൊടിയേറ്റുന്നു.
തിരുമുടിക്കുന്ന്
പള്ളി
കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി റവ. ഡോ. പോൾ മൂഞ്ഞേലി കൊടിയേറ്റി. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, ആഘോഷമായ പാട്ടുകുര്‍ബാന, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരുന്നു. തിരുമുടിക്കുന്നിലെ യുവജനങ്ങളും പ്രവാസികളും ചേർന്ന് ഒരുക്കിയ സംഗീത പരിപാടിയും നടന്നു.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നിത്യസഹായ മാതാവിന്റെ നൊവേന, തിരുസ്വരൂപത്തില്‍ അമ്പും മുടിയും ചാര്‍ത്തല്‍. തുടർന്ന് പള്ളിയില്‍നിന്ന് യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍. വൈകിട്ട് അഞ്ചിന് ഫാ. അഖിൽ അപ്പാടന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന. ഫാ. ദേവസി തയ്യിൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. കൂടാതെ യൂണിറ്റുകളിൽ നിന്നും അമ്പ് പ്രദക്ഷിണങ്ങൾ ഉണ്ടായിരിക്കും.
വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷിക്കുന്ന നാളെ രാവിലെ 6.45നും 9നും വിശുദ്ധ കുര്‍ബാന. വൈകീട്ട് 5.30ന് ഫാ.അമൽ മാളിയേക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. മംഗലപ്പുഴ സെമിനാരി റെക്ടർ റവ.ഡോ. സ്റ്റാൻലി പുൽപ്രയിൽ വചനസന്ദേശം നൽകും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.
തിങ്കളാഴ്ച വൈകീട്ട് ഏഴിന് ചലച്ചിത്ര പിന്നണി ഗായകൻ ശ്രീരാഗ് ഭരതനും സംഘവും നയിക്കുന്ന ബീറ്റ്സ് ഓഫ് തൃശൂരിന്റെ ഗാനമേള ഉണ്ടായിരിക്കും.
തിരുനാളിന്റെ ഒരുക്കങ്ങൾക്കായി കൈക്കാരന്മാരായ ഷിബു തയ്യിൽ, ബെന്നി പോൾ വല്ലൂരാൻ, കൺവീനർ അഡ്വ. ഷോജി അഗസ്റ്റിൻ ചൂരക്കൽ, വൈസ് ചെയർമാൻ അവരാച്ചൻ തച്ചിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
മാമ്പ്ര
പള്ളി
കൊരട്ടി: മാമ്പ്ര സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. തോമസ് കരിയിൽ കൊടിയേറ്റി. തുടർന്ന് ഫാ.അമൽ ആന്റണി മാളിയേക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടന്നു. തുടർന്ന് കാഞ്ഞിരപ്പിള്ളി അമല കമ്യൂണിക്കേഷൻസിന്റെ ഗാനമേളയും ഉണ്ടായിരുന്നു.
ഇന്നു രാവിലെ 5.30നും 6.30നും നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. റോമൽ കണിയാംപറമ്പൻ കാർമികനാകും. റവ.ഡോ.ജോയ്സ് കെെതക്കോട്ടിൽ വചനസന്ദേശം നൽകും. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി എട്ടിന് അമ്പ് പ്രദക്ഷിണം തിരിച്ച് പള്ളിയിലെത്തും. തുടർന്ന് ലെെറ്റ് ഷോ. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന നാളെ രാവിലെ 6.30നും ഒമ്പതിനും വിശുദ്ധ കുർബാന. വെെകീട്ട് 4.30ന് ഫാ. ജെസ്ലിൻ തെറ്റയിലിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. റവ.ഡോ.ജോസഫ് മണവാളൻ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, ഫ്യൂഷൻ.
അന്നനാട്
പള്ളി
കാടുകുറ്റി: അന്നനാട് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി.
കൊടിയേറ്റിനും തുടർന്ന് നടന്ന വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നീ തിരുകർമങ്ങൾക്കും ഫാ. ജോസഫ് കരുമത്തി കാർമികനായി. തുടർന്ന് കലാസന്ധ്യയും ഉണ്ടായിരുന്നു. ഇന്നുരാവിലെ 6.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും നൊവേന, ലദീഞ്ഞ് എന്നീ ശുശ്രൂഷകൾക്ക് ഇടവകയിൽ നിന്നുള്ള വെെദീകർ നേതൃത്വം നൽകും. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് ആറിന് അമ്പുകൾ പള്ളിയിലെത്തും. തുടർന്ന് ലദീഞ്ഞ്, ആഘോഷമായ അമ്പ് പ്രദക്ഷിണം, വർണമഴ.
തിരുനാൾ ദിനമായ നാളെ ആറിന് ദിവ്യബലി. 9.30ന് എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറാൾ റവ.ഡോ. ആന്റോ ചേരാംതുരുത്തിയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന. റവ.ഡോ. പോൾ കെെത്തോട്ടുങ്ങൽ വചനസന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. വൈകീട്ട് ഏഴിന് കൊച്ചിൻ തരംഗ് ബീറ്റ്സിന്റെ സൂപ്പർ ഹിറ്റ് മെഗാ ഷോയും ഒരുക്കിയിട്ടുണ്ട്.
വല്ലപ്പാടി
പള്ളി
കൊടകര: വല്ലപ്പാടി ദേവാമാത പള്ളിയില്‍ 6, 7, 8 തീയതികളിലായി നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന് ഫാ. ജിജോ മാളിയേക്കല്‍ (മാപ്സ് സ്കൂള്‍, മേട്ടിപ്പാടം) കൊടിയേറ്റം നിര്‍വഹിച്ചു. ഇടവക വികാരി ഫാ. സജി വലിയവീട്ടില്‍, കൈക്കാരന്മാരായ ആന്റുു ആരോത, സിന്റോ പുല്ലോക്കാരന്‍, ജനറല്‍ കണ്‍വീനര്‍ സിന്‍സന്‍ കരുത്തി എന്നിവര്‍ നേതൃത്വം നല്കി.
നടവരമ്പ്
പള്ളി
നടവരമ്പ്: നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. താഴേക്കാട് വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം ഫാ. സിന്റോ പൊഴോലിപറമ്പില്‍ നിര്‍വഹിച്ചു.
ഇന്ന് രാവിലെ 6.30 ന് ദിവ്യബലി, ലദീഞ്ഞ്, തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവയ്ക്കല്‍ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. തുടര്‍ന്ന് രാത്രി പത്തിന് യൂണിറ്റുകളില്‍ നിന്ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30നും 10നും ഉച്ചതിരിഞ്ഞ് 3.30നും ദിവ്യബലി, 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കാക്കുളിശേരി വികാരി ഫാ. ഷാജി തെക്കേക്കര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഏലിയാസ് തെക്കേമുണ്ടയ്ക്കപടവില് തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് 4.30ന് പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് ആശീര്‍വാദം, വര്‍ണമഴ എന്നിവ നടക്കും.
ഒമ്പതിന് രാവിലെ 6.30ന് മരിച്ചവര്‍ക്കായി അനുസ്മരണ ബലി, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. വര്‍ഗീസ് ചാലിശേരി, കൈക്കാരന്മാരായ മാളിയേക്കല്‍ കുരിയപ്പന്‍ ജോസഫ്, പൊട്ടത്തുപറമ്പില്‍ ജോസ് ഡേവീസ്, കോരേത്ത് ദേവസി ബിജു, ജനറല്‍ കണ്‍വീനര്‍ പാറേക്കാടന്‍ വര്‍ഗീസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.
വള്ളിവട്ടം
പള്ളി
വള്ളിവട്ടം: സെന്റ് ജോസഫ് ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം നടന്നു.
ഇന്ന് രാവിലെ ഏഴിന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, വീടുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. തുടര്‍ന്ന് രാത്രി പത്തിന് യൂണിറ്റുകളില്‍ നിന്ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.
നാളെ രാവിലെ പത്തിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് പോട്ട അസി. വികാരി ഫാ. ജെയ്ക്കബ് കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ലിജോ കരുത്തി തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് അഞ്ചിന് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് ആശീര്‍വാദം, വര്‍ണമഴ എന്നിവ നടക്കും.
ഒമ്പതിന് രാവിലെ 6.30ന് പൂര്‍വികര്‍ക്കുള്ള ദിവ്യബലി, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സാബു പയ്യപിള്ളി, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ മാളിയേക്കല്‍, സെബാസ്റ്റ്യന്‍ ചേലക്കാട്ടുപറമ്പില്‍, കണ്‍വീനര്‍ ജിബിന്‍ എരുമക്കാട്ടുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.
വാളൂർ
പള്ളി
കൊരട്ടി: വാളൂർ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് രാവിലെ 6.30ന് കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നീ തിരുകർമങ്ങൾക്ക് കാെരട്ടി ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട് കാർമികനാകും. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് ആറിന് ഫാ. ജിബി എടത്തിപറമ്പൻ വേസ്പര സായാഹ്ന പ്രാർഥന, ലദീഞ്ഞ്, വചനസന്ദേശം എന്നിവക്ക് നേതൃത്വം നൽകും. തുടർന്ന് കലാസന്ധ്യയും കരോക്കെ ഗാനമേളയും ഉണ്ടായിരിക്കും.
തിരുനാൾ ദിനമായ നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, രൂപം എടുത്തു വയ്ക്കൽ, 9.30ന് ഫാ. ജിന്റേഷ് മാളിയേക്കലിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. പ്രയ്സ് ഓംകമാലിൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. വൈകീട്ട് 5.30ന് അങ്ങാടി ചുറ്റി പ്രദക്ഷിണം. 8.30ന് ലദീഞ്ഞും പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും.
Tags : thirunal nattuvishesham local news