x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ളി​ൽ ന​വ​സ​ർ​ഗം ക​ലാ​മേ​ള

വെബ് ഡെസ്ക്
Published: September 15, 2026 04:46 AM IST | Updated: September 15, 2026 04:46 AM IST

നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗാ​യി​ക റി​ച്ചു ജെ​യി​ൻ നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്നു.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ചു.

"ന​വ​സ​ർ​ഗം 2കെ26’ ​എ​ന്ന പേ​രി​ൽ ന​ട​ന്ന ക​ലാ​മേ​ള ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ മു​ഹ​മ്മ​ദ് ശി​ഹാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​അ​മ​ൽ പ​ന്ന​യ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​യി​ക റി​ച്ചു​ജെ​യി​ൻ മു​ഖ്യാ​തി​ഥി​തി​യാ​യി​രു​ന്നു. നാ​ല് സ്റ്റേ​ജു​ക​ളി​ലാ​യി 104 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ബി​ൻ ദേ​വ​സ്യ, ട്ര​സ്റ്റ് മെം​ബ​ർ ലി​ജു, അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ദേ​വ​ദാ​സ​ൻ, സ്കൂ​ൾ ആ​ർ​ട്സ് ക​ണ്‍​വീ​ന​ർ ഷി​ബി​ൻ, ജോ​യി​ന്‍റ് ആ​ർ​ട്സ് ക​ണ്‍​വീ​ന​ർ സ​യ​ന ജോ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പോ​ള​ച്ച​ൻ, സ​യ​നാ ജോ​സ്, ബി​ജു ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​മേ​ള​യ്ക്ക് ന​വ​സ​ർ​ഗം 2കെ26 ​എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച അ​യി​ഷ നൗ​റി​നും മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ സ​മ്മ​ന​ങ്ങ​ൾ ന​ൽ​കി. അ​ധ്യാ​പ​ക​രും ട്ര​സ്റ്റ് അം​ഗ​ങ്ങ​ളും അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും സ്കൂ​ൾ പാ​ർ​ലി​മെ​ന്‍റ് അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

Tags : District News Nattuvishesham 'Navasargam Arts Festival

Recent News

Corehub Up