x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ​ര​ഓ​ട്ട​ങ്ങ​ളെ പ്ര​ണ​യി​ക്കു​ന്ന അ​ബ്ദു​വി​ന് സ്വ​ർ​ണ മെ​ഡ​ൽ

വെബ് ഡെസ്ക്
Published: September 15, 2026 04:49 AM IST | Updated: September 15, 2026 04:49 AM IST

മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക്സി​ൽ വി​ജ​യി​യാ​യ അ​ബ്ദു​ പ​റ​ന്പി​ൽ മെ​ഡ​ലും സാ​ക്ഷ്യ​പ​ത്ര​വും ഏ​റ്റു​വാ​ങ്ങു​ന്നു.

മ​ക്ക​ര​പ്പ​റ​ന്പ് : എ​റ​ണാ​കു​ള​ത്ത് മ​ല​യാ​ളി മാ​സ്റ്റേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച കേ​ര​ള സ്റ്റേ​റ്റ് മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ൽ 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള 5000 മീ​റ്റ​ർ റേ​സ് വാ​ക്കി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ ജേ​താ​വാ​യി മ​ക്ക​ര​പ്പ​റ​ന്പ് അ​ബ്ദു പ​റ​ന്പി​ൽ.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലും മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത് നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ഇ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. 10 കി​ലോ​മീ​റ്റ​ർ മി​നി മാ​ര​ത്ത​ണി​ൽ പ​തി​മൂ​ന്നു ത​വ​ണ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

നാ​ലു​വ​ർ​ഷം മു​ന്പ് തി​രി​ച്ച​റി​ഞ്ഞ കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഊ​ർ​ജം സം​ഭ​രി​ക്കു​ന്ന​ത് ത​ന്‍റെ കാ​യി​ക പ്ര​യാ​ണ​ത്തി​ലൂ​ടെ​യാ​ണെ​ന്ന് അ​ബ്ദു പ​റ​യു​ന്നു. കൂ​ടാ​തെ നി​ത്യ​വും ജി​മ്മി​ലെ​ത്തി വ​ർ​ക്ക് ഔ​ട്ട് ചെ​യ്യു​ന്ന 66 വ​യ​സു​കാ​ര​നാ​യ അ​ബ്ദു​പ​റ​ന്പി​ൽ പ്രാ​യ​ത്തെ മ​റി​ക​ട​ന്നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്.

ട്രാ​ക്കു​ക​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ൾ നേ​ടി​യെ​ടു​ത്ത് രം​ഗ​ത്ത് തു​ട​രാ​നാ​ണ് അ​ബ്ദു​വി​ന്‍റെ മോ​ഹം. ഭാ​ര്യ ഷ​ഹ​ർ​ബാ​നു​വും മ​ക​ൻ സ​ൽ​മാ​ൻ റാ​ഷി​ദും മ​രു​മ​ക​ൾ അ​സ്ന​യും പി​ന്തു​ണ​യു​മാ​യി അ​ബ്ദു​വി​നൊ​പ്പ​മു​ണ്ട്. പൊ​തു​രം​ഗ​ത്തും സ​ജീ​വ​മാ​യ അ​ബ്ദു സി​പി​എം മ​ക്ക​ര​പ്പ​റ​ന്പ് ലോ​ക്ക​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ നാ​റാ​ണ​ത്ത് ബ്രാ​ഞ്ച് അം​ഗം കൂ​ടി​യാ​ണ്.

Tags : District News Nattuvishesham Gold medal

Recent News

Corehub Up