പവർകട്ടിനെതിരേ വ്യാപാരി വ്യവസായി സമിതി മങ്കട ഏരിയ കമ്മിറ്റി അങ്ങാടിപ്പുറത്ത് നടത്തിയ പന്തംകൊളുത്തി പ്രകടനം
അങ്ങാടിപ്പുറം: സർക്കാർ നടപ്പാക്കുന്ന പവർകട്ടിനെതിരേ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മങ്കട ഏരിയ കമ്മിറ്റി അങ്ങാടിപ്പുറത്ത് പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
മങ്കട ഏരിയ സെക്രട്ടറി മഠത്തിൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറം യൂണിറ്റ് സെക്രട്ടറി സലാം യൂണിവേഴ്സൽ അധ്യക്ഷനായിരുന്നു. മങ്കട ഏരിയ ട്രഷറർ നൗഫൽ തിരൂർക്കാട്, ഹംസ മുഴുവൻകോട്ടിൽ, സി.കെ. യൂസഫ്, യുനൈസ് അപ്സര, മോട്ടു അങ്ങാടിപ്പുറം, സുരേഷ്, മൻസൂർ ബാബു,ശശി കളേഴ്സ് എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Traders