കണ്ണാടി: സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവകത്തിരുനാൾ 26 മുതൽ മേയ് മൂന്നു വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ആന്റണി തലച്ചെല്ലൂർ, ഫാ. സ്കറിയ പറപ്പള്ളിൽ എന്നിവർ അറിയിച്ചു.
26ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, ഇടവകദിന സമ്മേളനം-ഫാ. ജയിംസ് കുന്നിൽ. 27 മുതൽ 29 വരെ ഇടവകധ്യാനം. വൈകുന്നേരം അഞ്ചിന് മധ്യസ്ഥപ്രാർഥന, വിശുദ്ധകുർബാന, വചനപ്രഘോഷണം-ഫാ. ജോസഫ് ആറുപറ.
30ന് വൈകുന്നേരം 5.30ന് കൊടിയേറ്റ്- വികാരി ഫാ. ആന്റണി തലച്ചെല്ലൂർ. തുടർന്ന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം-ഫാ. ജേക്കബ് കളത്തിവീട്ടിൽ. മേയ് ഒന്നിന് വൈകുന്നേരം 5.30ന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം-ഫാ. മാത്യു ചങ്ങങ്കരി, പ്രദക്ഷിണം-ഫാ. സ്കറിയ പറപ്പള്ളിൽ.
രണ്ടിന് വൈകുന്നേരം 5.30ന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം-ഫാ. മാത്യു തെക്കേടം, പ്രദക്ഷിണം-ഫാ. ഓൾവിൻ താന്നിക്കപ്പാറ. പ്രധാനതിരുനാൾ ദിനമായ മൂന്നിന് രാവിലെ 9.45ന് സപ്ര, തിരുനാൾ കുർബാന-ഫാ. വർഗീസ് ഇലഞ്ഞിപ്പറന്പിൽ, സന്ദേശം-ഫാ. ഫിലിപ്പോസ് തുണ്ടുവാലേച്ചിറ സിഎംഐ, തിരുനാൾ പ്രദക്ഷിണം-ബ്രദർ തോമസ് പുള്ളൂക്കാരൻ.
എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മരണത്തിരുനാള്‍ ആചരിച്ചു
എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മരണത്തിരുനാള്‍ ആഘോഷിച്ചു.
ഇന്നലെ രാവിലെ നടന്ന ആഘോഷമായ വി. കുര്‍ബാനയ്ക്കും പള്ളിക്ക് ചുറ്റുമായി നടന്ന പ്രദക്ഷിണത്തിനും വികാരി ഫാ. ജോസഫ് കളരിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജിതിന് നമ്പ്യാത്ത്, ഫാ. സെബാസ്റ്റ്യന്‍ കളത്തിപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൈക്കാരന്മാരായ മനോജ് മാത്യുപുത്തന്വീട്ടില്, സിബിച്ചന് കോനാട്ട്, സാബു ആശാംപറമ്പിൽ, ജനറല്‍ കണ്‍വീനര്‍ പ്രഫ. പി.വി. ജെറോം എന്നിവര്‍ നേതൃത്വം നല്കി.
Tags : Thirunal nattuvishesham local news