x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​നാ​പ​തി പ​ള്ളിയിൽ തി​രു​നാ​ളിന് 13നു കൊടിയേറും


Published: February 10, 2026 11:09 PM IST | Updated: February 10, 2026 11:09 PM IST

രാ​ജാ​ക്കാ​ട്: സേ​നാ​പ​തി സെ​ന്‍റ് പോ​ളി​ക്കാ​ർ​പ് ക്നാ​നാ​യ പ​ള്ളി​യി​ൽ വി​ശു​ദ്ധ പോ​ളി​ക്കാ​ർ​പ്പി​ന്‍റെയും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെയും തി​രു​നാ​ൾ 13 മു​ത​ൽ 15 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഷി​ജു ആ​വ​ണൂ​ർ അ​റി​യി​ച്ചു.13നു ​വൈ​കു​ന്നേ​രം 4.45 ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം - ഫാ. ​മി​ഥു​ൻ വ​ലി​യ​പു​ളി​ഞ്ചാ​ക്കി​ൽ.

14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​തോം​സ​ൺ കീ​രി​പ്പേ​ൽ, 6.30 ന് ​പ്ര​ദ​ക്ഷി​ണം സേ​നാ​പ​തി കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്, ല​ദീ​ഞ്ഞ് - ഫാ. ​ജോ​സ് കോ​യി​ക്ക​ൽ, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം - ഫാ. ​ഷാ​ജു ചാ​മ​പ്പാ​റ.

15നു ​രാ​വി​ലെ 9.30ന് ​തി​രു​നാ​ൾ റാ​സ - ഫാ. ​സി​ൽ​ജോ ആ​വ​ണി​ക്കു​ന്നേ​ൽ, ഫാ. ​മ​ജോ വാ​ഴ​ക്കാ​ലാ​യി​ൽ, ഫാ. ​സ​നു ക​ള​ത്തും​പ​റ​മ്പി​ൽ, ഫാ.​ ടി​നോ ചാ​മ​ക്കാ​ലാ​യി​ൽ, ഫാ. ​ഷെ​റി​ൻ കു​രി​ക്കി​ലേ​ട്ട്, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​സ​നു ക​ള​ത്തും​പ​റ​മ്പി​ൽ, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.

നെ​യ്യ​ശേ​രി പ​ള്ളി​യി​ല്‍ ശതോത്തര പ്ലാ​റ്റി​നം ജൂ​ബി​ലി​യും തി​രു​നാ​ളും

​നെ​യ്യ​ശേ​രി: പ​ള്ളി​യി​ല്‍ ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളും 13 മു​ത​ല്‍ 15 വ​രെ ആ​ഘോ​ഷി​ക്കും. 13നു ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​ര്‍​ക്കും ക​ന്യാ​സ്ത്രീ​ക​ള്‍​ക്കും സ്വീ​ക​ര​ണം. വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, 4.30ന് ​ആ​രാ​ധ​ന, നൊ​വേ​ന, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഇ​ട​വ​ക​യി​ല്‍ നി​ന്നു​ള്ള വൈ​ദി​ക​ര്‍, സ​ന്ദേ​ശം- മോ​ണ്‍ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, 6.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം.

14ന് ​രാ​വി​ലെ 5.30ന് ​ആ​രാ​ധ​ന, ആ​റി​നും ഒ​മ്പ​തി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന, തു​ട​ര്‍​ന്ന് രോ​ഗി​ക​ള്‍​ക്കും സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സി​നും വേ​ണ്ടി മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​നേ​ഹവി​രു​ന്ന്. വൈ​കു​ന്നേ​രം നാ​ലി​ന് പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന, സ​ന്ദേ​ശം- മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍, 5.45ന് ​സെ​ന്‍റ് ആ​ന്‍റണീ​സ് ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 6.30ന് ​ക​പ്പേ​ള വെ​ഞ്ച​രി​പ്പ്, 7.30ന് ​സ്‌​നേ​ഹ​വി​രു​ന്ന്, എ​ട്ടി​ന് നാ​ട​കം.

15നു ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. തു​ട​ര്‍​ന്ന് അ​മ്പ്, വീ​ട്ട​മ്പ് എ​ഴു​ന്ന​ള്ളി​ക്ക​ല്‍, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഇ​ട​വ​ക​യി​ല്‍ സേ​വ​നം ചെ​യ്ത മു​ന്‍ വൈ​ദി​ക​ര്‍ , സ​ന്ദേ​ശം- മോ​ണ്‍ ചെ​റി​യാ​ന്‍ കാ​ഞ്ഞി​ര​ക്കൊ​മ്പി​ല്‍, 6.30ന് ​പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​പോ​ള്‍ മൈ​ല​ക്ക​ച്ചാ​ലി​ല്‍, അ​സി.​വി​കാ​രി ഫാ. ​ജോ​ജി ക​രോ​ട്ട്‌​നെ​ടു​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ലൂ​ര്‍​ദ് മാ​താ​വി​ന്‍റെ തി​രു​നാ​ളും ഇ​ടു​ക്കി
രൂ​പ​താ​ത​ല രോ​ഗീദി​നാ​ച​ര​ണ​വും

​നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ക​രു​ണ അ​നി​മേ​ഷ​ന്‍ ആ​ൻ​ഡ് ഡി​വൈ​ന്‍ മേ​ഴ്‌​സി റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ലൂ​ര്‍​ദ് മാ​താ​വി​ന്‍റെ തി​രു​നാ​ളും ഇ​ടു​ക്കി രൂ​പ​താ​ത​ല രോ​ഗീദി​നാ​ച​ര​ണ​വും ക​രു​ണ ആ​ല​യ​ത്തി​ന്റെ മൂ​ന്നാം വാ​ര്‍​ഷി​ക​വും ഇ​ന്നു രാ​വി​ലെ നാ​ല് മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യു​ള്ള 13 മ​ണി​ക്കൂ​ര്‍ ആ​രാ​ധ​ന​യോ​ടെ ന​ട​ക്കും.

രാ​വി​ലെ 10 മു​ത​ല്‍ രോ​ഗി​ക​ള്‍​ക്കു​ള്ള കു​മ്പ​സാ​ര​വും തൈ​ലം പൂ​ശ​ല്‍ പ്രാ​ര്‍​ഥന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രാ​ധ​ന​യു​ടെ ആ​ശീ​ര്‍​വാ​ദ​വും രോ​ഗീ​ദി​ന ശു​ശ്രൂ​ഷ​യും, 5.30 ന് ​പ​രി​ശു​ദ്ധ കു​ര്‍​ബാ​ന, രോ​ഗി​ക​ള്‍​ക്കു​വേ​ണ്ടി​യു​ള്ള കൈ​വയ്പ് പ്രാ​ര്‍​ഥ​ന - ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്. ഏ​ഴി​ന് പാ​ച്ചോ​ര്‍ നേ​ര്‍​ച്ച. ഫോ​ണ്‍: 9400 252 870, 8547 532 177.

Tags : Thirunal nattuvishesham local news

Recent News

Corehub Up