x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​​ണ്ടി​​കു​​ത്തിത്തി​​രു​​നാ​​ള്‍ പ്ര​​ഭാ​​പൂ​​രി​​തം; ദന​​ഹാ തി​​രു​​നാ​​ള്‍ ആ​​ച​​ര​​ണം ഇ​​ന്ന്


Published: January 6, 2026 04:28 AM IST | Updated: January 6, 2026 04:28 AM IST

ച​​ങ്ങ​​നാ​​ശേ​​രി: ജോ​​ര്‍ദാ​​ന്‍ ന​​ദി​​യി​​ല്‍വ​​ച്ച് ഈ​​ശോ സ്‌​​നാ​​പ​​ക​​യോ​​ഹ​​ന്നാ​​നി​​ല്‍നി​​ന്നു ജ്ഞാ​​ന​​സ്നാ​​നം സ്വീ​​ക​​രി​​ച്ച​​തി​​ന്‍റെ​​യും പ​​രി​​ശു​​ദ്ധാ​​ത്മാ​​വി​​ന്‍റെ ആ​​വാ​​സ​​ത്തി​​ന്‍റെ​​യും ഓ​​ര്‍മ​​ക​​ള്‍ പു​​തു​​ക്കി ഇ​​ന്ന് ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ല്‍ ദ​​ന​​ഹാ (രാ​​ക്കു​​ളി) തി​​രു​​നാ​​ള്‍ ആ​​ച​​രി​​ക്കും. പി​​താ​​വാ​​യ ദൈ​​വം, പു​​ത്ര​​നാ​​യ ഈ​​ശോ​​യി​​ല്‍ പ്ര​​സാ​​ദി​​ച്ച​​തി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ല്‍കൂ​​ടി​​യാ​​ണ് ദ​​ന​​ഹാ ആ​​ച​​ര​​ണം. ഇ​​ന്ന് ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന​​യും ദ​​ന​​ഹാ അ​​നു​​സ്മ​​ര​​ണ​​ങ്ങ​​ളും ന​​ട​​ക്കും.

ഇ​​ന്ന​​ലെ സാ​​യം​​സ​​ന്ധ്യ​​യി​​ല്‍ പി​​ണ്ടി​​യി​​ല്‍ ദീ​​പം തെ​​ളി​​ച്ച് പി​​ണ്ടി​​കു​​ത്തി തി​​രു​​നാ​​ള്‍ ആ​​ച​​രി​​ച്ചു. സെ​​ന്‍റ് മേ​​രീ​​സ്‌ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ല്‍ വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലും പാ​​റേ​​ല്‍ പ​​ള്ളി​​യി​​ല്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ച​ങ്ങം​ക​രിയും മുഖ്യകാർമികത്വം വഹിച്ചു.
തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ന്ന​​ശേ​​രി പി​​ണ്ടി​​യി​​ല്‍ ദീ​​പം തെ​​ളിച്ച് ദ​​ന​​ഹാ തി​​രു​​നാ​​ളി​​ന് ആ​​രം​​ഭം കു​​റി​​ച്ചു

Tags : danaha thirunal

Recent News

Corehub Up