x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ തി​രു​നാ​ൾ


Published: April 24, 2026 09:59 PM IST | Updated: April 24, 2026 09:59 PM IST

കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലെ തി​രു​നാ​ളി​ന് പാ​ലാ കോ​ർ​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ കൊ​ടി​യേ​റ്റു​ന്നു. വി​കാ​രി ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​മം​ഗ​ല​ത്ത്, സ​ഹ​വി​കാ​

കൂ​ട്ടി​ക്ക​ൽ: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​മം​ഗ​ല​ത്ത് അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ 6.10ന് ​ആ​രാ​ധ​ന, ക​രു​ണ​ക്കൊ​ന്ത, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ആ​റി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് സ്നേ​ഹ​വി​രു​ന്ന്.

നാ​ളെ രാ​വി​ലെ 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, 4.45ന് ​പു​ഷ്പ​ക്ക​ൽ പ​ന്ത​ലി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, ആ​റി​ന് ടൗ​ൺ കു​രി​ശു​പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് പ​ള്ളി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം, 8.15ന് ​ഗാ​ന​മേ​ള.

ചെ​ന്നാ​ക്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ

ചെ​ന്നാ​ക്കു​ന്ന്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് നെ​ല്ലി​മ​ല​മ​റ്റ​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ന്നു വൈ​കു​ന്നേ​രം 4.45ന് ​ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ. നാ​ളെ രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, രാ​ത്രി ഏ​ഴി​ന് പ്ലാ​വോ​ലി ക​വ​ല​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ഒ​ന്പ​തി​ന് സ​മാ​പ​നാ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.

വാ​ള​ക്ക​യം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ

ചെ​റു​വ​ള്ളി: വാ​ള​ക്ക​യം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഇ​ന്നും നാ​ളെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​റെ​ജി മാ​ത്യു വ​യ​ലു​ങ്ക​ൽ അ​റി​യി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, 11.45ന് ​പ്ര​ദ​ക്ഷി​ണം, 12.30ന് ​പ്ര​ദ​ക്ഷി​ണം, ഒ​ന്നി​ന് സ്‌​നേ​ഹ​വി​രു​ന്ന്.

ളാ​ലം സെ​ന്‍റ് ജോ​ര്‍​ജ് പു​ത്ത​ന്‍​പ​ള്ളി​ തി​രു​നാ​ള്‍

പാ​ലാ: ളാ​ലം സെ​ന്‍റ് ജോ​ര്‍​ജ് പു​ത്ത​ന്‍​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജോ​ര്‍​ജ് മൂ​ലേ​ച്ചാ​ലി​ല്‍ കൊ​ടി​യേ​റ്റു​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ന്നു.

ഇ​ന്നു രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം 5.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന. നാ​ളെ പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 5.15നും ​രാ​വി​ലെ 6.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന -ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍. ഫാ. ​ജോ​സ​ഫ് ക​ദ​ളി​യി​ല്‍ സ​ന്ദേ​ശം ന​ല്‍​കും. 6.30ന് ​പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് സ്നേ​ഹ​വി​രു​ന്ന്.

Tags : Thirunal nattuvishesham local news

Recent News

Corehub Up