Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CCTVfootage

സ്വിമ്മിംഗ് പൂളില്‍ വീണ് ആറുവയസുകാരന്‍റെ മരണം: സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവച്ചു, ഫ്‌ളാറ്റ് അസോസിയേഷനെതിരെ കുടുംബം

കൊച്ചി: കലൂര്‍ ജെഎല്‍എന്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് പിന്നിലെ അപ്പാര്‍ട്ട്മെന്‍റിലെ സ്വിമ്മിംഗ് പൂളില്‍ വീണ് ആറു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റ് അസോസിയേഷനെതിരെ കുട്ടിയുടെ കുടുംബം. ഫ്‌ളാറ്റ് അസോസിയേഷന്‍ സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവച്ചെന്നും അസോസിയേഷന്‍റെ വീഴ്ചയാണ് മകന്‍ ഇസ്മായിലിന്‍റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

ഓഗസ്റ്റ് 17നാണ് ഇസ്മായില്‍ സ്വിമ്മിംഗ് പൂളില്‍ വീണു മരിച്ചത്. ഉത്തരവാദിത്തപ്പെട്ട അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. ഇത്രയും ദിവസമായിട്ടും ആ വാര്‍ത്ത പോലും പുറത്തുവിട്ടിട്ടില്ല. സ്റ്റേഡിയം ലിങ്ക് റോഡിലെ അപ്പാര്‍ട്ട്‌മെന്‍റിലെ ഒരു കുട്ടി വീണു മരിച്ചിട്ട് അതിനെതിരെ പൊലിസ് അനാസ്ഥയ്ക്ക് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ആറു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അപ്പാര്‍ട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍റെ ഭാഗത്തു നിന്ന് പ്രഥമദൃഷ്ട്യാ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. അപകടസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്.

അപകടം നടന്ന സ്വിമ്മിംഗ് പൂളും പരിസരപ്രദേശങ്ങളും നേരിട്ട് കണ്ടു മനസിലാക്കിയ സംഘം, കുട്ടികള്‍ കളിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും പരിപാലനമില്ലാതെയും പൂള്‍ നിലനിര്‍ത്തിയതില്‍ അപ്പാര്‍ട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍റെ ഭാഗത്തുനിന്നു പ്രഥമദൃഷ്ട്യാ അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്നും വിലയിരുത്തിയിരുന്നു.

Viral

പൂ​ച്ച ക​ട​ന്നു​പോ​യി, യു​വ​തി തെ​റി​ച്ചു​വീ​ണു! ആ​രും കാ​ണാ​ത്ത ആ ​അ​ദൃ​ശ്യ ശ​ക്തി ഏ​ത്?

ഒ​രു കെ​ട്ടി​ട​ത്തി​ലെ ഗോ​വ​ണി​പ്പ​ടി​യി​ലൂ​ടെ ഇ​റ​ങ്ങി​വ​രു​ന്ന യു​വ​തി പെ​ട്ടെ​ന്ന് വ​ഴി​യ​രി​കി​ലെ പൂ​ച്ച​യെ നോ​ക്കി​നി​ൽ​ക്കു​ക​യും, പൂ​ച്ച അ​രി​കെ​ക്കൂ​ടി ക​ട​ന്നു​പോ​യ നി​മി​ഷം ത​ന്നെ ആ​രോ ത​ള്ളി​വി​ട്ട​തു​പോ​ലെ പ​ടി​ക​ളി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യും ചെ​യ്യു​ന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

ഈ​ജി​പ്തി​ൽ നി​ന്നു​ള്ള​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഈ ​സി​സി​ടി​വി വീ​ഡി​യോ​യി​ൽ യു​വ​തി​ക്ക് സ​മീ​പം മ​റ്റ് മ​നു​ഷ്യ​രാ​രും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് സം​ഭ​വ​ത്തി​ന്‍റെ ദു​രൂ​ഹ​ത കൂ​ട്ടു​ന്ന​ത്. 'ഡെ​യ്‌​ലി ദ​സ്ത​ക്' എ​ന്ന എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​ച​രി​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം 60 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

വീ​ഡി​യോ​യി​ലെ വീ​ഴ്ച​യു​ടെ അ​സ്വാ​ഭാ​വി​ക​ത​യും, പൂ​ച്ച​യു​ടെ അ​സാ​ധാ​ര​ണ​മാ​യ ശാ​ന്ത​ത​യും ചൂ​ണ്ടി​ക്കാ​ട്ടി ഇ​തൊ​രു എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച വ്യാ​ജ വീ​ഡി​യോ ആ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ഒ​രു​വി​ഭാ​ഗം ആ​ളു​ക​ൾ വാ​ദി​ക്കു​ന്നു.

എ​ന്നാ​ൽ അ​മാ​നു​ഷി​ക ശ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് യു​വ​തി​യു​ടെ വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. എ​ഐ വി​ദ്യ​യാ​ണോ അ​തോ അ​മാ​നു​ഷി​ക സം​ഭ​വ​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ തു​ട​രു​മ്പോ​ഴും സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​സ്തു​ത എ​ന്താ​ണെ​ന്ന​തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Viral

മലപ്പുറത്ത് മാലാഖമാരായി ബസ് ജീവനക്കാർ

മ​ല​പ്പു​റ​ത്ത് സ്വകാര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം കു​രു​ന്നു​ജീ​വ​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ കോ​ട്ട​യ്ക്ക​ൽ പു​ത്തൂ​ർ റോ​ഡി​ലാ​യി​രു​ന്നു നെ​ഞ്ചി​ടി​പ്പേ​റ്റു​ന്ന ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ആ ​റൂ​ട്ടി​ലോ​ടി​യി​രു​ന്ന കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് സ്വകാര്യ ബ​സി​ലെ ഡ്രൈ​വ​ർ സി.​പി ഷാ​ജി റോ​ഡി​ലെ കു​ഞ്ഞി​നെ കാ​ണു​ക​യും, അ​ടി​യ​ന്തി​ര​മാ​യി വ​ണ്ടി നി​ർ​ത്തു​ക​യും ചെ​യ്തു.

ബ​സ് തൊ​ട്ടു​മു​ന്നി​ൽ വ​ന്നു​നി​ന്ന പാ​ടെ ക​ണ്ട​ക്ട​ർ ടി.​എ​ൻ ഷാ​ജ​ഹാ​ൻ പു​റ​ത്തേ​ക്ക് ഓ​ടി​യി​റ​ങ്ങി കു​ഞ്ഞി​നെ വാ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​പ​രീ​ത ദി​ശ​യി​ൽ നി​ന്നും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ കു​ഞ്ഞി​നെ റോ​ഡി​ൽ നി​ന്നും മാ​റ്റാ​ൻ സാ​ധി​ച്ച​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് അ​വി​ടെ ഒ​ഴി​വാ​യ​ത്.

പി​ന്നീ​ട് കു​ഞ്ഞി​നെ തി​രി​കെ ഏ​ൽ​പ്പി​ക്കു​മ്പോ​ഴാ​ണ് സ്വ​ന്തം കു​ഞ്ഞ് റോ​ഡി​ൽ അ​ക​പ്പെ​ട്ട വി​വ​രം മാ​താ​പി​താ​ക്ക​ൾ പോ​ലും അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ ഗേ​റ്റ് കൃ​ത്യ​മാ​യി അ​ട​യ്ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് കു​ഞ്ഞ് പു​റ​ത്തേ​ക്ക് ഇ​ഴ​ഞ്ഞു​പോ​യ​ത്.

ബസ് ജീ​വ​ന​ക്കാ​രു​ടെ ഈ ​മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ്ര​വൃ​ത്തി​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

 

Viral

അയൽവാസിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി; വയോധികൻ സിസിടിവിയിൽ കുടുങ്ങിയതോടെ ഫ്ലാറ്റിൽ വൻ പ്രതിഷേധം

ഒ​രു ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ വ​യോ​ധി​ക​ൻ അ​യ​ൽ​വാ​സി​യു​ടെ ബാ​ൽ​ക്ക​ണി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ര​ഹ​സ്യ​മാ​യി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യ്ക്കും പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി​രി​ക്കു​ന്നു.

ഏ​റ്റ​വും സു​ര​ക്ഷി​ത​മെ​ന്ന് ക​രു​തി​യ സ്വ​ന്തം വീ​ടു​ക​ളി​ൽ പോ​ലും സ്വ​കാ​ര്യ​ത ന​ഷ്ട​പ്പെ​ടു​ന്നു എ​ന്ന തി​രി​ച്ച​റി​വാ​ണ് താ​മ​സ​ക്കാ​രെ ചൊ​ടി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കെ​ട്ടി​ട​ത്തി​ന് ചു​റ്റും അ​സ്വാ​ഭാ​വി​ക​മാ​യ ച​ല​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ആ​ദ്യ​മൊ​ക്കെ ആ​രും ഇ​ത് ഗൗ​ര​വ​മാ​യി എ​ടു​ത്തി​രു​ന്നി​ല്ല.

എ​ന്നാ​ൽ ആ​രോ ത​ങ്ങ​ളെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​തോ​ടെ​യാ​ണ് താ​മ​സ​ക്കാ​ർ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യോ​ധി​ക​ൻ അ​യ​ൽ​പ​ക്ക​ത്തെ ബാ​ൽ​ക്ക​ണി​ക്ക് സ​മീ​പ​മെ​ത്തി ഒ​ളി​ഞ്ഞു​നോ​ക്കു​ന്ന​തും കൈ​വ​ശ​മു​ള്ള ഫോ​ൺ ഉ​പ​യോ​ഗി​ച്ച് അ​നു​വാ​ദ​മി​ല്ലാ​തെ ത​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തു​മാ​യ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​രു​ടെ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി.

ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​മെ​ന്നും കോ​ള​നി​ക​ളി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ന​ശി​പ്പി​ക്കു​മെ​ന്നും റ​സി​ഡ​ന്‍റ്സ് ഭാ​ര​വാ​ഹി​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ കൗ​തു​ക​ക​ര​വും വി​മ​ർ​ശ​നാ​ത്മ​ക​വു​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.

പ്ര​ശ​സ്തി​ക്ക് വേ​ണ്ടി ആ​ളു​ക​ൾ എ​ന്തും ചെ​യ്യു​ന്ന കാ​ല​മാ​ണി​തെ​ന്നും പ്രാ​യ​ത്തി​ന്‍റേ​താ​യ വി​വേ​കം കാ​ണി​ക്കാ​മാ​യി​രു​ന്നു എ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ബാ​ൽ​ക്ക​ണി​യി​ലൂ​ടെ​യു​ള്ള ഈ ​സാ​ഹ​സം വ​ഴി അ​ല്പ​മൊ​ന്ന് കാ​ലു​തെ​റ്റി​യി​രു​ന്നെ​ങ്കി​ൽ വ​യോ​ധി​ക​ൻ നേ​രെ യ​മ​പു​രി​യി​ൽ എ​ത്തു​മാ​യി​രു​ന്നു എ​ന്ന് മ​റ്റൊ​രാ​ൾ കു​റി​ച്ച​പ്പോ​ൾ, കോ​ള​നി​യി​ൽ എ​വി​ടെ വ​ഴ​ക്കു​ണ്ടാ​യാ​ലും ക്യാ​മ​റ​യു​മാ​യി ഇ​റ​ങ്ങു​ന്ന ത​ന്‍റെ അ​യ​ൽ​ക്കാ​രി​യു​ടെ അ​തേ സ്വ​ഭാ​വ​മാ​ണ് ഈ ​ചാ​ച്ച​നെ​ന്ന് പ​രി​ഹ​സി​ച്ച​വ​രും കു​റ​വ​ല്ല.

എ​ന്താ​യാ​ലും റ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലെ സു​ര​ക്ഷ​യെ​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ​യും കു​റി​ച്ചു​ള്ള പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് ഈ ​സം​ഭ​വം വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

Viral

സിഗരറ്റ് വിലക്കിയതിന് പെട്രോൾ പമ്പിന് തീയിട്ട് യുവാവ്; ജീവനക്കാരന്‍റെ ധീരതയിൽ ഒഴിവായത് വൻ ദുരന്തം

ഛത്തി​സ്ഗ​ഡി​ലെ റാ​യ്പു​റി​ൽ പെ​ട്രോ​ൾ പ​മ്പി​ൽ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​ത് വി​ല​ക്കി​യ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് ഇ​ന്ധ​ന പൈ​പ്പി​ന് തീ​യി​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ധ​ർ​മ്മേ​ന്ദ്ര ഖ​ത്രി, ഇ​മ്രാ​ൻ എ​ന്നി​വ​ർ ബൈ​ക്കി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​യി പ​മ്പി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന ധ​ർ​മ്മേ​ന്ദ്ര സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​ത് സു​ഹൃ​ത്തും പ​മ്പ് ജീ​വ​ന​ക്കാ​ര​നും ത​ട​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ഇ​ന്ധ​ന പൈ​പ്പി​ന് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ തീ ​ആ​ളി​ക്ക​ത്തു​ക​യും ബൈ​ക്കി​ന്‍റെ ടാ​ങ്കി​ലേ​ക്കും പ​മ്പി​ലെ മെ​ഷീ​നി​ലേ​ക്കും തീ ​പ​ട​രു​ക​യും ചെ​യ്തു. എ​ന്നാ​ൽ, പ​മ്പ് ജീ​വ​ന​ക്കാ​ര​ൻ ന​ട​ത്തി​യ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി.

ഇ​യാ​ൾ ഉ​ട​ൻ ത​ന്നെ ഇ​ന്ധ​ന പൈ​പ്പ് ടാ​ങ്കി​ൽ നി​ന്ന് മാ​റ്റു​ക​യും പ്ര​ധാ​ന സ്വി​ച്ച് ഓ​ഫ് ചെ​യ്ത ശേ​ഷം ഫ​യ​ർ എ​ക്സ്റ്റിം​ഗു​യി​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​യ്ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ധ​ർ​മ്മേ​ന്ദ്ര​യെ​യും സു​ഹൃ​ത്തി​നെ​യും ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കി​യ​തി​ന് ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

 

Viral

വീണ്ടും ഓല സ്കൂട്ടറിന് തീപിടിച്ചു: പിഞ്ചുകുഞ്ഞുമായി അച്ഛൻ ചാടി മാറിയത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ

മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ളാ​പൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഒ​രു അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​ല​ക്ട്രി​ക് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ന്ന​ത്.

നി​ത്യേ​ന​യു​ള്ള യാ​ത്ര​യ്ക്കാ​യി സ്കൂ​ട്ട​റി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച പി​താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ച്ചു കു​ട്ടി​യും അ​വി​ശ്വ​സ​നീ​യ​മാ​യ വേ​ഗ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ല ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ന് സ​മീ​പ​ത്തേ​ക്ക് കു​ട്ടി ന​ട​ന്നു​വ​രി​ക​യും വ​ണ്ടി​യി​ൽ ക​യ​റാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത അ​തേ നി​മി​ഷം ത​ന്നെ സീ​റ്റി​ന്‍റെ അ​ടി​ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ രീ​തി​യി​ൽ പു​ക ഉ​യ​രു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു.

ദു​ര​ന്തം മു​ന്നി​ൽ ക​ണ്ട പി​താ​വ് ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ വാ​രി​യെ​ടു​ത്ത് ദൂ​രേ​ക്ക് ചാ​ടി മാ​റി​യ​തി​നാ​ൽ സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഇ​രു​വ​രും പൊ​ള്ള​ലേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​വ​ർ മാ​റി​യ ഉ​ട​ൻ ത​ന്നെ വ​ണ്ടി​യു​ടെ ട​യ​റി​ന് സ​മീ​പ​ത്തു​നി​ന്ന് തീ ​ആ​ളി​പ്പ​ട​ർ​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പെ​ട്ടെ​ന്നു​ത​ന്നെ വെ​ള്ള​മൊ​ഴി​ച്ച് തീ​യ​ണ​ച്ച​തി​നാ​ൽ സ​മീ​പ​ത്തു​ള്ള മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കോ ക​ട​ക​ളി​ലേ​ക്കോ അ​പ​ക​ടം വ്യാ​പി​ച്ചി​ല്ല.

മു​ൻ​പ് പു​നെ​യി​ലും ബം​ഗ​ളൂ​രു​വി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഈ ​അ​പ​ക​ടം വ​ലി​യ സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

പൊ​തു​വെ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലെ ലി​ഥി​യം അ​യ​ൺ ബാ​റ്റ​റി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ളോ അ​ല്ലെ​ങ്കി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ഠി​ന​മാ​യ ചൂ​ട് മൂ​ല​മു​ണ്ടാ​കു​ന്ന അ​മി​ത താ​പ​മോ ആ​കാം ഇ​ത്ത​രം തീ​പി​ടു​ത്ത​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ സം​ശ​യി​ക്കു​ന്നു​ണ്ട്.

പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ത്തു​ന്ന അ​ന​ധി​കൃ​ത​മാ​യ മാ​റ്റ​ങ്ങ​ളും ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​ലേ​ക്ക് ന​യി​ക്കാ​റു​ണ്ട്. ത​ങ്ങ​ളു​ടെ ബാ​റ്റ​റി പാ​ക്കു​ക​ൾ ആ​ഗോ​ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഓ​ല ഇ​ല​ക്ട്രി​ക് മു​ൻ​പ് പ​ല​ത​വ​ണ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും, സോ​ളാ​പൂ​രി​ലെ ഈ ​പു​തി​യ സം​ഭ​വ​ത്തി​ൽ ക​മ്പ​നി ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ല.

നി​ല​വി​ൽ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ത്ര​ത്തോ​ളം കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന ചോ​ദ്യം വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ ഈ ​അ​പ​ക​ടം കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Viral

ദേശീയപാതയിൽ പരിഭ്രാന്തി പരത്തി തെ​രു​വ് കാള; റെസ്റ്റോറന്‍റ് ഉടമയെ ഇ​ടി​ച്ചി​ട്ട്, കൊ​മ്പി​ൽ കോ​രി എ​റി​ഞ്ഞു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ബു​ധ​നാ​ഴ്ച അ​ര​ങ്ങേ​റി​യ​ത് ഭീ​തി​യു​ടെ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു. ക​ങ്ക​ർ​ഖേ​ഡ മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന തെ​രു​വ് കാ​ള പെ​ട്ടെ​ന്ന് അ​ക്ര​മാ​സ​ക്ത​മാ​വു​ക​യും വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.

പാ​ത​യോ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും ക​ട​ന്നു​പോ​യ യാ​ത്ര​ക്കാ​രെ​യും ല​ക്ഷ്യം വെ​ച്ച് കാ​ള കു​തി​ച്ച​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ ജ​ന​ങ്ങ​ൾ ചി​ത​റി​യോ​ടി. പ​ല വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ള​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ലി​യ തോ​തി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു.

റോ​ഡി​ലെ ബ​ഹ​ള​ത്തി​നി​ട​യി​ൽ നി​ന്നും സി​റ്റി ഗേ​ൾ റെ​സ്റ്റോ​റ​ന്‍റി​ന് മു​ന്നി​ലേ​ക്ക് പാ​ഞ്ഞെ​ത്തി​യ കാ​ള അ​വി​ടെ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ധീ​ര​ജ് ര​തി​യെ ഇ​ടി​ച്ചി​ട്ട്, കൊ​മ്പി​ൽ കോ​രി എ​റി​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് താ​ഴെ വീ​ണെ​ങ്കി​ലും, വീ​ണ്ടും ആ​ക്ര​മി​ക്കാ​നാ​യി കാ​ള കു​തി​ക്കു​ന്ന​ത് ക​ണ്ട് ധീ​ര​ജ് അ​തി​വേ​ഗം സ​മീ​പ​ത്തെ കാ​റി​ന് പി​ന്നി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

റെ​സ്റ്റോ​റ​ന്‍റി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ഈ ​ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ വാ​രി​യെ​ല്ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ ധീ​ര​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം നി​ല​വി​ൽ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.

Viral

മംഗളൂരുവിൽ വാഗൺആർ കാർ നിയന്ത്രണം വിട്ട് വീടിന്‍റെ മുകളിലൂടെ മുറ്റത്തേക്ക് പതിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു​വി​ന​ടു​ത്തു​ള്ള മാ​ര​ക്ക​ട​യി​ൽ പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ അ​ര​ങ്ങേ​റി​യ ഞെ​ട്ടി​ക്കു​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

നീ​രു​ഡെ​യി​ൽ നി​ന്നും ബോ​ണ്ട​ലി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഗ​ൺ​ആ​ർ കാ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി നി​യ​ന്ത്ര​ണം വി​ട്ട് ഒ​രു വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് പ​റ​ന്നു​ക​യ​റു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി ഒ​ന്നി​നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വ​മു​ണ്ടാ​യ​ത്. അ​മി​ത​വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ ഒ​രു ട​യ​ർ പെ​ട്ടെ​ന്ന് പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം റോ​ഡ​രി​കി​ലെ മ​തി​ലും ക​ട​ന്ന് വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് അ​തി​ശ​ക്ത​മാ​യി ഇ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

പു​റ​ത്തു​വ​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ർ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഉ​യ​ർ​ന്നു​പൊ​ങ്ങി വീ​ടി​ന്‍റെ മു​ക​ളി​ലൂ​ടെ​യെ​ന്ന​വ​ണ്ണം മു​റ്റ​ത്തേ​ക്ക് പ​തി​ക്കു​ന്ന​ത് വ്യ​ക്ത​മാ​യി കാ​ണാം.

അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ർ ഭാ​ഗി​ക​മാ​യി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ ച​ക്ര​ങ്ങ​ൾ ക​റ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത വെ​ളി​വാ​ക്കു​ന്നു.

വ​ലി​യ ശ​ബ്ദം കേ​ട്ട് പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​വ​ർ വാ​ഹ​നം നേ​രെ​യാ​ക്കു​ക​യും ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു.

കാ​റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ൾ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ട​യ​റു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത​യും സു​ര​ക്ഷ​യി​ൽ എ​ത്ര​ത്തോ​ളം പ്ര​ധാ​ന​മാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന ഒ​ന്നാ​യി ഈ ​അ​പ​ക​ടം മാ​റി​യി​രി​ക്കു​ക​യാ​ണ്.

Viral

കണ്മുന്നിൽ ഒരു നിമിഷം, പിന്നെ എല്ലാം തകർന്നു; ഹൈവേയിൽ ബൊലേറോയെ ചതച്ചരച്ച് വൈക്കോൽ ലോറി

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാം​പൂ​രി​ൽ നൈ​നി​റ്റാ​ൾ ഹൈ​വേ​യെ സ്തം​ഭി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ന്ന ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ടം റോ​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ​ഹാ​ഡി ഗേ​റ്റി​ന് സ​മീ​പ​മു​ള്ള പ​വ​ർ ഹൗ​സി​ന് അ​ടു​ത്തു​വെ​ച്ചാ​ണ് വൈ​ക്കോ​ൽ ക​യ​റ്റി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ബൊ​ലേ​റോ കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

ഈ ​ഭീ​ക​ര​മാ​യ അ​പ​ക​ട​ത്തി​ൽ വൈ​ദ്യു​തി വ​കു​പ്പി​ലെ സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​റു​ടെ ഡ്രൈ​വ​റാ​യ 54 വ​യ​സു​കാ​ര​ൻ ഫി​റാ​സ​ത്ത് ത​ൽ​ക്ഷ​ണം മ​ര​ണ​മ​ട​ഞ്ഞു.

ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഗു​ജ​ർ ടോ​ള സ്വ​ദേ​ശി​യാ​യ ഫി​റാ​സ​ത്ത്, ഉ​ദ്യോ​ഗ​സ്ഥ​നെ സ​ബ്സ്റ്റേ​ഷ​നി​ൽ ഇ​റ​ക്കി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് വ​ണ്ടി ഓ​ടി​ച്ചു ക​യ​റി​യ​ത്.

സി​സി​ടി​വി ദീ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ത്യ​ന്തം ഭീ​തി​ജ​ന​ക​മാ​ണ്. ഹൈ​വേ​യി​ലെ ഒ​രു ക​ട്ടി​ലൂ​ടെ പെ​ട്ടെ​ന്ന് വാ​ഹ​നം തി​രി​ക്കാ​ൻ ശ്ര​മി​ച്ച ബൊ​ലേ​റോ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ലോ​റി ഡ്രൈ​വ​ർ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

എ​ന്നാ​ൽ വ​ണ്ടി വെ​ട്ടി​ച്ച​പ്പോ​ൾ ലോ​റി​യു​ടെ മു​ൻ​ച​ക്രം ഡി​വൈ​ഡ​റി​ൽ ക​യ​റു​ക​യും അ​മി​ത​മാ​യി വൈ​ക്കോ​ൽ ക​യ​റ്റി​യി​രു​ന്ന​തി​നാ​ൽ ലോ​റി​ക്ക് തു​ല​നാ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബൊ​ലേ​റോ​യെ പൂ​ർ​ണ​മാ​യും ച​ത​ച്ച​ര​ച്ചു​കൊ​ണ്ട് ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു. ലോ​റി​യു​ടെ ഭാ​ര​ത്തി​ന​ടി​യി​ൽ പെ​ട്ട കാ​ർ തി​രി​ച്ച​റി​യാ​ൻ പോ​ലു​മാ​കാ​ത്ത വി​ധം ത​ക​ർ​ന്നു​പോ​യി.

സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ച​ത​ഞ്ഞ​ര​ഞ്ഞ കാ​റി​നു​ള്ളി​ൽ നി​ന്ന് ഫി​റാ​സ​ത്തി​നെ പു​റ​ത്തെ​ടു​ക്കു​ക എ​ന്ന​ത് ദു​ഷ്ക​ര​മാ​യ ദൗ​ത്യ​മാ​യി​രു​ന്നു.

നാ​ല് വ​ലി​യ ക്രെ​യി​നു​ക​ളും ര​ണ്ട് ബു​ൾ​ഡോ​സ​റു​ക​ളും ജെ​സി​ബി​യും ഉ​പ​യോ​ഗി​ച്ച് അ​ര​മ​ണി​ക്കൂ​റി​ല​ധി​കം പ​രി​ശ്ര​മി​ച്ച ശേ​ഷ​മാ​ണ് ലോ​റി ഉ​യ​ർ​ത്തി മാ​റ്റാ​ൻ സാ​ധി​ച്ച​ത്.

ഈ ​സ​മ​യ​മ​ത്ര​യും ഫി​റാ​സ​ത്ത് വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും ഏ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി-​നൈ​നി​റ്റാ​ൾ ഹൈ​വേ​യി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​വും വി​മ​ർ​ശ​ന​വു​മാ​ണ് ഉ​യ​രു​ന്ന​ത്.

തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ അ​മി​ത​ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ ന​ഗ​ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​യും റോ​ഡ് നി​യ​മ​ങ്ങ​ളോ​ടു​ള്ള ബ​ഹു​മാ​ന​മി​ല്ലാ​യ്മ​യു​മാ​ണ് ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ലോ​റി ഡ്രൈ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​സ്പി വി​ദ്യാ​സാ​ഗ​ർ മി​ശ്ര നേ​രി​ട്ട് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ക്കു​ക​യും ചെ​യ്തു.

Viral

ലോറി മറിഞ്ഞ് മതിൽ വീണിട്ടും പോറലില്ലാതെ രക്ഷപ്പെട്ട് പെൺകുട്ടി: സോഷ്യൽ മീഡിയയെ ഞെട്ടിച്ച വികാരാബാദ് അപകടം

തെ​ല​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദി​ൽ ന​ടു​ക്കു​ന്ന ഒ​രു അ​പ​ക​ട​ത്തി​ൽ നി​ന്ന് ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.

മ​ര​ണ​ത്തെ തൊ​ട്ട​രി​കി​ൽ ക​ണ്ട നി​മി​ഷ​ത്തി​ൽ നി​ന്നും ആ ​കു​ഞ്ഞ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​ന്ന​ത് തി​ക​ച്ചും വി​സ്മ​യി​പ്പി​ക്കു​ന്ന ഒ​ന്നാ​ണെ​ന്ന് വീ​ഡി​യോ ക​ണ്ട​വ​ർ ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് മു​ൻ​പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​രി​കി​ലേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ഒ​രു ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

അ​മി​ത​ഭാ​രം ക​യ​റ്റി​യ ഈ ​വാ​ഹ​നം റോ​ഡ​രി​കി​ലെ മ​തി​ൽ ത​ക​ർ​ത്ത് പെ​ൺ​കു​ട്ടി​യു​ടെ മേ​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ​ത് ക​ണ്ടു​നി​ന്ന​വ​രെ​യെ​ല്ലാം ഒ​രു നി​മി​ഷം സ്തം​ഭി​പ്പി​ച്ചു ക​ള​ഞ്ഞു.

ത​ക​ർ​ന്നു വീ​ണ മ​തി​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​യെ​ത്തി. ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യി മു​ന്നോ​ട്ട് വ​ന്ന ഒ​രു യു​വാ​വ് മ​തി​ലി​ന്‍റെ ക​ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നും പെ​ൺ​കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ടി​ട്ടും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത് ദൈ​വാ​നു​ഗ്ര​ഹം കൊ​ണ്ടാ​ണെ​ന്നാ​ണ് പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ക്കു​ന്ന​ത്.

അ​പ​ക​ടം ന​ട​ന്ന​യു​ട​നെ ഒ​ട്ടും പ​രി​ഭ്ര​മി​ക്കാ​തെ കു​ട്ടി​യെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ വ്യ​ക്തി​യു​ടെ മ​ന​സാ​ന്നി​ധ്യ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ വാ​നോ​ളം പു​ക​ഴ്ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​അ​പ​ക​ടം ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ​യും പൊ​ലീ​സി​ന്‍റെ​യും വീ​ഴ്ച​ക​ളി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

ജ​ന​ത്തി​ര​ക്കു​ള്ള ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ​സ​മ​യ​ത്ത് അ​മി​ത​ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ ഇ​ത്ര വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ത്ത ട്രാ​ഫി​ക് പോ​ലീ​സി​നെ​തി​രെ​യും, നി​യ​മം ലം​ഘി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Viral

സ്കൂട്ടറിൽ കറങ്ങി വസ്ത്രം തിരഞ്ഞെടുക്കാം; ചൈനയിലെ ഡ്രൈവ്-ഇൻ ഷോപ്പിംഗ് വൈറലാകുന്നു

ക​ട​യ്ക്കു​ള്ളി​ൽ ന​ട​ന്നു ത​ള​രാ​തെ​യും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​കു​ല​പ്പെ​ടാ​തെ​യും ഷോ​പ്പിം​ഗ് ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ർ ആ​രു​മു​ണ്ടാ​കി​ല്ല.

എ​ന്നാ​ൽ അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കി ലോ​ക​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ചൈ​ന​യി​ലെ ഷാ​ൻ​ഡോ​ങ്ങി​ൽ നി​ന്നു​ള്ള ഒ​രു യു​വ​തി.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

ഈ ​കൗ​തു​ക​ക​ര​മാ​യ സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ, തി​ര​ക്കു​ള്ള ഒ​രു വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് ഒ​രു യു​വ​തി ത​ന്‍റെ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ൽ അ​നാ​യാ​സം ഓ​ടി​ച്ചു ക​യ​റു​ന്ന​ത് കാ​ണാം.

ക​ട​യ്ക്കു​ള്ളി​ലെ ഓ​രോ വി​ഭാ​ഗ​ത്തി​ലൂ​ടെ​യും സ്കൂ​ട്ട​റി​ൽ ത​ന്നെ സ​ഞ്ച​രി​ച്ച അ​വ​ർ, താ​ഴെ ഇ​റ​ങ്ങാ​തെ ത​ന്നെ വ​സ്ത്ര​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് ഇ​ഷ്ട​പ്പെ​ട്ട​വ തി​ര​ഞ്ഞെ​ടു​ക്കു​ന്നു.

മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഷോ​പ്പിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കൗ​ണ്ട​റി​ന് സ​മീ​പ​മെ​ത്തി പ​ണ​മ​ട​ച്ച് സ്കൂ​ട്ട​റി​ൽ ത​ന്നെ പു​റ​ത്തേ​ക്ക് പോ​കു​ക​യും ചെ​യ്തു. ഈ ​വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യ​തി​ന് പി​ന്നാ​ലെ സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വം കൂ​ടി അ​തേ ക​ട​യി​ൽ ആ​വ​ർ​ത്തി​ച്ചു.

അ​ടു​ത്ത ദി​വ​സം ഒ​രു ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ൻ ത​ന്‍റെ സ്കൂ​ട്ട​റു​മാ​യി ക​ട​യ്ക്കു​ള്ളി​ലേ​ക്ക് വ​രി​ക​യും സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ ശേ​ഷം മ​ട​ങ്ങു​ക​യും ചെ​യ്തു.

ഇ​തോ​ടെ ഈ ​സ്ഥാ​പ​നം ചൈ​ന​യി​ലെ ആ​ദ്യ​ത്തെ ഡ്രൈ​വ്-​ഇ​ൻ വ​സ്ത്ര​ശാ​ല​യാ​ണോ എ​ന്ന ചോ​ദ്യ​വു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. ഷോ​പ്പിം​ഗ് ലോ​ക​ത്തെ ഈ ​വേ​റി​ട്ട കാ​ഴ്ച ഇ​പ്പോ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ച​ർ​ച്ച​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

Viral

സാഹോദര്യം തീർത്ത അത്ഭുതം: അനുജന് വേണ്ടി കുഴിയിലേക്ക് എടുത്തുചാടി ചേട്ടൻ

കൊ​ച്ച​നു​ജ​നെ ര​ക്ഷി​ക്കാ​ൻ സ്വ​ന്തം ജീ​വ​ൻ പ​ണ​യം വെ​ച്ച് ചേ​ട്ട​ൻ ന​ട​ത്തി​യ അ​വി​ശ്വ​സ​നീ​യ​മാ​യ ധീ​ര​ത​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സം​ഭ​വം ക​ണ്ട​വ​രെ​ല്ലാം ഈ ​സ​ഹോ​ദ​ര​ബ​ന്ധ​ത്തി​ന്‍റെ ആ​ഴ​ത്തി​ൽ വി​സ്മ​യം കൊ​ള്ളു​ക​യാ​ണ്.

റോ​ഡി​നോ​ട് ചേ​ർ​ന്ന്, വീ​ടി​ന്‍റെ മു​റ്റ​ത്ത് ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ സൈ​ക്കി​ൾ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ ​സ​മ​യം, ഇ​ള​യ സ​ഹോ​ദ​ര​ൻ ഓ​ടി​ച്ച സൈ​ക്കി​ളി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും, റോ​ഡി​ന്‍റെ അ​റ്റ​ത്തു​ള്ള ആ​ഴ​മേ​റി​യ കു​ഴി​യി​ലേ​ക്ക് അ​പ​ക​ട​ക​ര​മാ​യി നീ​ങ്ങു​ക​യും ചെയ്തു.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം കു​ട്ടി കു​ഴി​യി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്യു​ന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഒ​രൊ​റ്റ നി​മി​ഷം പോ​ലും പാ​ഴാ​ക്കാ​തെ, സ്വ​ന്തം സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​തെ, ചേ​ട്ട​ൻ അ​നു​ജ​ൻ വീ​ണ അ​തേ കു​ഴി​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി.

ത​ന്‍റെ അ​നു​ജ​നെ ഏ​ത് വി​ധേ​ന​യും ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യം മാ​ത്ര​മാ​യി​രു​ന്നു ചേ​ട്ട​ന്‍റെ മ​ന​സി​ൽ. ഈ ​ധീ​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​വേ​ഗം പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി.

സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ഈ ​ചേ​ട്ട​ന്‍റെ മ​ന​സാ​ന്നി​ധ്യ​ത്തെ​യും നി​സ്വാ​ർ​ഥ​മാ​യ പ്ര​വൃ​ത്തി​യെ​യും വാ​നോ​ളം പ്ര​ശം​സി​ച്ചു. ഒ​രു ചേ​ട്ട​ൻ ത​ന്‍റെ അ​നു​ജ​നെ സം​ര​ക്ഷി​ക്കാ​ൻ ഏ​ത് വെ​ല്ലു​വി​ളി​യും ഏ​റ്റെ​ടു​ക്കു​മെ​ന്ന​തി​ന്‍റെ ഉ​ദാ​ത്ത​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി ഈ ​സം​ഭ​വം വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Latest News

Corehub Up