x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയപാതയിൽ പരിഭ്രാന്തി പരത്തി തെ​രു​വ് കാള; റെസ്റ്റോറന്‍റ് ഉടമയെ ഇ​ടി​ച്ചി​ട്ട്, കൊ​മ്പി​ൽ കോ​രി എ​റി​ഞ്ഞു


Published: January 15, 2026 04:49 PM IST | Updated: January 15, 2026 04:49 PM IST

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ബു​ധ​നാ​ഴ്ച അ​ര​ങ്ങേ​റി​യ​ത് ഭീ​തി​യു​ടെ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു. ക​ങ്ക​ർ​ഖേ​ഡ മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന തെ​രു​വ് കാ​ള പെ​ട്ടെ​ന്ന് അ​ക്ര​മാ​സ​ക്ത​മാ​വു​ക​യും വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.

പാ​ത​യോ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും ക​ട​ന്നു​പോ​യ യാ​ത്ര​ക്കാ​രെ​യും ല​ക്ഷ്യം വെ​ച്ച് കാ​ള കു​തി​ച്ച​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ ജ​ന​ങ്ങ​ൾ ചി​ത​റി​യോ​ടി. പ​ല വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ള​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ലി​യ തോ​തി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു.

റോ​ഡി​ലെ ബ​ഹ​ള​ത്തി​നി​ട​യി​ൽ നി​ന്നും സി​റ്റി ഗേ​ൾ റെ​സ്റ്റോ​റ​ന്‍റി​ന് മു​ന്നി​ലേ​ക്ക് പാ​ഞ്ഞെ​ത്തി​യ കാ​ള അ​വി​ടെ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ധീ​ര​ജ് ര​തി​യെ ഇ​ടി​ച്ചി​ട്ട്, കൊ​മ്പി​ൽ കോ​രി എ​റി​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് താ​ഴെ വീ​ണെ​ങ്കി​ലും, വീ​ണ്ടും ആ​ക്ര​മി​ക്കാ​നാ​യി കാ​ള കു​തി​ക്കു​ന്ന​ത് ക​ണ്ട് ധീ​ര​ജ് അ​തി​വേ​ഗം സ​മീ​പ​ത്തെ കാ​റി​ന് പി​ന്നി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

റെ​സ്റ്റോ​റ​ന്‍റി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ഈ ​ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ വാ​രി​യെ​ല്ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ ധീ​ര​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം നി​ല​വി​ൽ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.

Tags : MeerutNews UttarPradesh ViralVideo CCTVFootage BullAttack

Recent News

Corehub Up