Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ecofriendly

എ​സ്റ്റി​ക് ഉ​ച്ച​കോ​ടി​യി​ൽ ശ്ര​ദ്ധേ​യ​മാ​യി സ്മാ​ർ​ട്ട് വോ​ക്കിടോ​ക്കി​ക​ളും പ്ര​കൃ​തി​സൗ​ഹൃ​ദ പ്ലാ​സ്റ്റി​ക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഭാ​​​​ര​​​​ത് മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന ‘എ​​​​സ്റ്റി​​​​ക് 2026’ ശാ​​​​സ്ത്ര-​​​​സാ​​​​ങ്കേ​​​​തി​​​​ക ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ത​​​​ദ്ദേ​​​​ശീ​​​​യ സാ​​​​ങ്കേ​​​​തി​​​​ക മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രു​​​​ടെ ശ്ര​​​​ദ്ധ​​​​യാ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്നു.

സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ മു​​​​ത​​​​ൽ ദു​​​​ര​​​​ന്ത​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം എ​​​​ളു​​​​പ്പ​​​​മാ​​​​ക്കു​​​​ന്ന സ്മാ​​​​ർ​​​​ട്ട് വോ​​​​ക്കി ടോ​​​​ക്കി​​​​ക​​​​ൾ വ​​​​രെ ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ മു​​​​ഖ്യ ആ​​​​ക​​​​ർ​​​​ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്ര​​​​മു​​​​ഖ ശാ​​​​സ്ത്ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ്ടു​​​​പി​​​​ടി​​​​ത്ത​​​​ങ്ങ​​​​ളും പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ലു​​​​ണ്ട്.

ദു​​​​ര​​​​ന്ത​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പൊ​​​​ലി​​​​സ്, അ​​​​ഗ്‌​​​​നി​​​​ര​​​​ക്ഷാ​​​​സേ​​​​ന, സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ടെ​​​​ലി​​​​ക​​​​മ്യൂണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് വ​​​​കു​​​​പ്പും ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​വും സം​​​​യു​​​​ക്ത​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ച സ്മാ​​​​ർ​​​​ട്ട് ഫോ​​​​ൺ രൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള വോ​​​​ക്കി ടോ​​​​ക്കി​​​​ക​​​​ൾ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി. ഇ​​​​വ​​​​യി​​​​ൽ 4 ജി, 5 ​​​​ജി സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ സിം ​​​​കാ​​​​ർ​​​​ഡു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം.

ഒ​​​​ന്നി​​​​ല​​​​ധി​​​​കം വ്യ​​​​ക്തി​​​​ക​​​​ളു​​​​മാ​​​​യി ഒ​​​​രേ​​​​സ​​​​മ​​​​യം ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്താ​​​​നും സ്മാ​​​​ർ​​​​ട്ട്ഫോ​​​​ൺ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നും സാ​​​​ധി​​​​ക്കും. സിം ​​​​റേ​​​​ഞ്ച് ല​​​​ഭ്യ​​​​മ​​​​ല്ലാ​​​​ത്ത ദു​​​​ര​​​​ന്ത​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​ത്യേ​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സം​​​​ഭാ​​​​വ​​​​ന:പ്ര​​​​കൃ​​​​തി​​​​സൗ​​​​ഹൃ​​​​ദ പ്ലാ​​​​സ്റ്റി​​​​ക്ക്

സാ​​​​ധാ​​​​ര​​​​ണ പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ വി​​​​ഘ​​​​ടി​​​​ക്കാ​​​​ൻ നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ എ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ പ​​​​ത്തു വ​​​​ർ​​​​ഷം കൊ​​​​ണ്ട് മ​​​​ണ്ണി​​​​ൽ ല​​​​യി​​​​ക്കു​​​​ന്ന പ്ര​​​​കൃ​​​​തി​​​​സൗ​​​​ഹൃ​​​​ദ (ബ​​​​യോ ഡി​​​​ഗ്രേ​​​​ഡ​​​​ബി​​​​ൾ) പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ്ര​​​​ശം​​​​സ നേ​​​​ടു​​​​ന്നു​​​​ണ്ട്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ സി​​​​എ​​​​സ്ഐ​​​​ആ​​​​ർ-​​​​എ​​​​ൻ​​​​ഐ​​​​ഐ​​​​എ​​​​സ്ടി വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത​​​​വ​​​​യാ​​​​ണ് ഈ ​​​​ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ.

അ​​​​രി, ഗോ​​​​ത​​​​മ്പ്, കു​​​​ള​​​​വാ​​​​ഴ, തെ​​​​ങ്ങു​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ കാ​​​​ർ​​​​ഷി​​​​ക അ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​വ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ​​​​ക്കു പ​​​​ക​​​​ര​​​​മാ​​​​യി ഇ​​​​ത്ത​​​​രം അ​​​​സം​​​​സ്കൃ​​​​ത​​​​വ​​​​സ്തു​​​​ക്ക​​​​ളി​​​​ൽ​​​​നി​​​​ന്ന് പ്ലേ​​​​റ്റു​​​​ക​​​​ൾ, ക​​​​പ്പു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും എ​​​​ൻ​​​​ഐ​​​​ഐ​​​​എ​​​​സ്ടി നി​​​​ർ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Kerala

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം നിർണയിക്കാൻ കേ​ന്ദ്രസം​ഘമെത്തും: വി.​ഡി.​ സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സം​​​ഘം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ.

മു​​​ന്പ് ക​​​സ്തൂ​​​രി​​​രം​​​ഗ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് വ​​​ന്ന​​​തി​​​നു ശേ​​​ഷം ഉ​​​മ്മ​​​ൻ വി. ​​​ഉ​​​മ്മ​​​ൻ ക​​​മ്മി​​​റ്റി ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ആ​​​ദ്യം 123 വി​​​ല്ലേ​​​ജു​​​ക​​​ളാ​​​യി​​​രു​​​ന്നു ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ട് വി​​​ല്ലേ​​​ജു​​​ക​​​ൾ വി​​​ഭ​​​ജി​​​ച്ച​​​പ്പോ​​​ൾ അ​​​ത് 131 ആ​​​യി മാ​​​റു​​​ക​​​യും ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ അ​​​ത് 98 വി​​​ല്ലേ​​​ജു​​​ക​​​ളാ​​​ക്കി കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​പ്പോ​​​ൾ വ​​​രു​​​ന്ന സം​​​ഘ​​​വു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ശ്ചി​​​മ​​​ഘ​​​ട്ട മേ​​​ഖ​​​ല​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​രെ​​​യും അ​​​വി​​​ടെ ജീ​​​വി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ളെ​​​യും ബാ​​​ധി​​​ക്കാ​​​ത്ത ത​​​ര​​​ത്തി​​​ൽ വി​​​ഷ​​​യം കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ യോ​​​ഗം ചേ​​​ർ​​​ന്ന് കാ​​​ര്യ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കേ​​​ന്ദ്ര​​​സം​​​ഘ​​​ത്തി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം വി​​​വ​​​ര​​​ങ്ങ​​​ൾ എം​​​പി​​​മാ​​​രെ അ​​​റി​​​യിക്കാമെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തെ എം​​​പി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

സം​​​സ്ഥാ​​​ന​​​ത്ത് പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തി​​​നു ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് എം​​​പി​​​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കു​​​ന്ന​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്പു സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​നാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി എം​​​പി​​​മാ​​​രു​​​ടെ മു​​​ന്നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക എ​​​ന്ന പ​​​തി​​​വ് രീ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് യോ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വ​​​ലി​​​യ സ്വ​​​പ്ന​​​ങ്ങ​​​ളാ​​​യ പ്ര​​​ധാ​​​ന കാ​​​ര്യ​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ര​​​ണ്ട് രാ​​​ജ്യാ​​​ന്ത​​​ര തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളും ഒ​​​രു ക​​​ണ്ടെ​​​യ്ന​​​ർ ടെ​​​ർ​​​മി​​​ന​​​ലും 17 മി​​​നി തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളും 600 കി​​​ലോ​​​മീ​​​റ്റ​​​ർ ക​​​ട​​​ൽ​​​ത്തീ​​​ര​​​വു​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​ര​​​മാ​​​വ​​​ധി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി സം​​​സ്ഥാ​​​ന​​​ത്തെ​​​പൂർണമായും ഒ​​​രു തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കും എ​​​ന്ന​​​താ​​​ണ് ഒ​​​ന്നാ​​​മ​​​ത്തെ കാ​​​ര്യം.

നാ​​​ല് രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളെ പ​​​ര​​​സ്പ​​​രം ഇ​​​ന്‍റ​​​ഗ്രേ​​​റ്റ് ചെ​​​യ്ത് 27 ഏ​​​വി​​​യേ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​തി​​​ലേ​​​ക്കു സ്വ​​​കാ​​​ര്യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​തു​​​ണ്ട്. മ​​​നു​​​ഷ്യ - വ​​​ന​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കാ​​​ട്ടു​​​പ​​​ന്നി​​​യെ ക്ഷു​​​ദ്ര​​​ജീ​​​വി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​വാ​​​ദം വേ​​​ണം.

ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം എം ​​​പി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. യോ​​​ഗ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​ർ, എം​​​പി​​​മാ​​​ർ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

International

ഭൂമിയുടെ അന്തിമവിധി എന്ത്? സൂര്യന്‍റെ അന്ത്യത്തിലും ഭൂമി അതിജീവിച്ചേക്കാമെന്ന് പുതിയ പഠനം

കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഭൂമിയിൽ ജീവൻ നിലനിൽക്കുമോ ഇല്ലയോ എന്നതു വേറെ കാര്യം! എന്നാൽ, ഭൂമി അതിജീവിക്കുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. അഞ്ച് ബില്യൺ വർഷങ്ങൾക്കുശേഷം സൂര്യൻ അതിന്‍റെ ആയുസിന്‍റെ അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുന്പോൾ, ഭൂമി എന്ന വിസ്മയഗ്രഹം ചാമ്പലാകും എന്നതായിരുന്നു ഇതുവരെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. എന്നാൽ, അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണെന്നാണ് ശാസ്ത്രലോകത്തിന്‍റെ പുതിയ വിലയിരുത്തൽ. സൂര്യന്‍റെ മരണപ്പാച്ചിലിൽനിന്നു ഭൂമി ഒരുപക്ഷേ രക്ഷപ്പെട്ടേക്കാമെന്ന് ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് എന്ന പ്രശസ്ത ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

കെയു ലൂവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമി (ബെൽജിയം) യിലെ ഗവേഷകനായ മാറ്റ്സ് എസെൽഡൂർസിന്‍റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ. സൂര്യനോടു സാമ്യമുള്ള മറ്റ് ഭീമൻ നക്ഷത്രങ്ങളുടെ വാർധക്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഭൂമിയുടെ അതിജീവന സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്.

സൂര്യന്‍റെ അന്ത്യയാത്ര
ഇനി, 500 കോടി വർഷങ്ങളിലേക്കുള്ള ഹൈഡ്രജൻ മാത്രമാണ് സൂര്യനിൽ അവശേഷിക്കുന്നത്. ഹൈഡ്രജൻ തീരുന്നതോടെ സൂര്യൻ നിലവിലുള്ളതിനേക്കാൾ നൂറിരട്ടി വലിപ്പത്തിലേക്കു വീർത്തുവരും. എനർജി തീരുമ്പോൾ സൂര്യൻ ആദ്യം ചുവന്ന ഭീമൻ നക്ഷത്രമായി (റെഡ് ജയന്‍റ്) മാറും. അതിനുശേഷം അസിംപ്റ്റോട്ടിക് ജയന്‍റ് ബ്രാഞ്ച് (എജിബി) എന്ന അതിലും വലിയ ഘട്ടത്തിലേക്ക് സൂര്യൻ കടക്കും. ഒടുവിൽ പുറംഭാഗങ്ങളെല്ലാം നഷ്ടപ്പെട്ട്, കരിനിഴൽ പോലെ അവശേഷിക്കുന്ന കേന്ദ്രഭാഗം മാത്രമുള്ള വൈറ്റ് ഡ്വാർഫ് എന്ന അവസ്ഥയിൽ സൂര്യന്‍റെ ആയുസ് അവസാനിക്കും.

ഈ ഘട്ടങ്ങളിൽ ഉണ്ടാകുന്ന അതിഭയങ്കരമായ താപതരംഗങ്ങൾ ഭൂമി, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളെ പൂർണമായും വിഴുങ്ങുമെന്നാണ് ശാസ്ത്രജ്ഞർ ദീർഘകാലമായി വിശ്വസിച്ചിരുന്നത്. എന്നാൽ സൂര്യന്‍റെ ഭാവിയോടു സാമ്യം പുലർത്തുന്ന; അന്ത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന, എൽ 2 പപ്പിസ് എന്ന നക്ഷത്രത്തെ നിരീക്ഷിച്ചതോടെയാണ് ഈ നിഗമനം തിരുത്തപ്പെടുന്നത്.

ഭൂമി രക്ഷപ്പെടാൻ രണ്ട് വഴികൾ
നക്ഷത്രങ്ങളുടെ പരിണാമമാതൃകകൾ പരിശോധിച്ച ഗവേഷകർ ഭൂമിയുടെ ഭാവിയെക്കുറിച്ച് രണ്ട് സാധ്യതകളാണു പറയുന്നത്.
1. ഗ്രഹത്തെ വിഴുങ്ങുന്ന ടൈഡൽ ഫോഴ്സ്
സൂര്യൻ വലിപ്പം വയ്ക്കുമ്പോൾ അതിന്‍റെ ശക്തമായ ഗുരുത്വാകർഷണ ബലം ഭൂമിയെ ഉള്ളിലേക്ക് വലിച്ചടുപ്പിക്കുകയും ഒടുവിൽ സൂര്യൻ ഭൂമിയെ വിഴുങ്ങുകയും ചെയ്യാം.
2. സ്‌റ്റെല്ലാർ വിൻഡ്
സൂര്യൻ അതിന്‍റെ അവസാന ഘട്ടത്തിൽ ശക്തമായ സ്‌റ്റെല്ലാർ വിൻഡ് പുറപ്പെടുവിക്കുകയും അതിവേഗം സ്വന്തം പിണ്ഡം നഷ്ടപ്പെടുകയും ചെയ്യാം. അങ്ങനെ വരുമ്പോൾ സൂര്യന്‍റെ ഗുരുത്വാകർഷണ ശക്തി കുറയുകയും, ഭൂമിക്ക് സൂര്യനിൽനിന്നും അകന്ന് കൂടുതൽ സുരക്ഷിതമായ ഒരു ഭ്രമണപഥത്തിലേക്ക് മാറിപ്പോകാൻ അവസരം ലഭിക്കുകയും ചെയ്യാം.

ഭൂമിയുടെ അന്തിമവിധി
സൂര്യനിൽനിന്ന് പിണ്ഡം നഷ്ടമാകുന്ന വേഗത്തെ ആശ്രയിച്ചിരിക്കും ഭൂമിയുടെ അന്തിമവിധി എന്ന് മുഖ്യ ഗവേഷകനായ മാറ്റ്സ് എസേൽഡൂർസ് പറയുന്നു. സൂര്യന്‍റെ ആകർഷണബലവും പിണ്ഡം നഷ്ടപ്പെടുന്ന പ്രക്രിയയും തമ്മിലുള്ള മത്സരമായിരിക്കും അന്നു നടക്കുക. ഇതിൽ ടൈഡൽ ഫോഴ്സ് ആണ് ജയിക്കുന്നതെങ്കിൽ ഭൂമി സൂര്യനിൽ ലയിക്കും. എന്നാൽ പിണ്ഡം നഷ്ടപ്പെടുന്ന പ്രക്രിയയ്ക്കാണ് മേൽക്കൈ എങ്കിൽ ഭൂമി സൂര്യന്‍റെ വലയത്തിൽനിന്നും അകന്നുമാറി അതിജീവിക്കും.

കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഭൂമിയിൽ ജീവൻ നിലനിന്നാലും ഇല്ലെങ്കിലും, പ്രപഞ്ചത്തിൽ ഭൂമി എന്ന ഗ്രഹത്തിന്‍റെ നിലനിൽപ്പ് പൂർണമായും അവസാനിക്കില്ലെന്നാണ് പുതിയ പഠനത്തിലൂടെ ഗവേഷകർ വ്യക്തമാക്കുന്നത്.

International

അമേരിക്കയെ കാത്തിരിക്കുന്ന മഹാദുരന്തം; 50 വർഷത്തിനകം 10 നഗരങ്ങൾ മരുഭൂമിയാകും! ഇന്ത്യക്കും മുന്നറിയിപ്പ്

ലോകത്തിന്‍റെ സ്വപ്നരാജ്യമായ അമേരിക്കയ്ക്കു വരും വർഷങ്ങളിൽ നേരിടേണ്ടിവരുന്നത് വൻ കാലാവസ്ഥാഭീഷണി! സന്പദ്സമൃദ്ധമായ പ്രമുഖ അമേരിക്കൻ നഗരങ്ങൾ മരുഭൂമിയായി മാറുമെന്ന് ശാസ്ത്രലോകത്തിന്‍റെ പഠനം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ ഭൂപടത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിന്‍റെ ഭീതിജനകമായ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകർ. അടുത്ത 50 വർഷത്തിനുള്ളിൽ അമേരിക്കയിലെ പത്തു പ്രമുഖ നഗരങ്ങൾ പൂർണമായും മരുഭൂമികളായി മാറാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്‍റെ മുന്നറിയിപ്പ്.

ബേക്കേഴ്സ്ഫീൽഡ്, റെനോ, ലാൻകാസ്റ്റർ, കെന്നവിക്, പാസ്കോ, പ്യൂബ്ലോ, സ്പാർക്സ്, റിയോ റാഞ്ചോ, ഗ്രാൻഡ് ജംഗ്‌ഷൻ, റിച്ച്ലാൻഡ് എന്നീ നഗരങ്ങളാണ് മരുഭൂമിയായിത്തീരുക. ഭൂമിയിലെ അന്തരീക്ഷ വ്യതിയാനങ്ങളെക്കുറിച്ചും മഴലഭ്യതയിലുണ്ടാകുന്ന വൻ കുറവിനെക്കുറിച്ചും ഗവേഷകർ നടത്തിയ പഠനത്തിലാണ് വികസിത രാജ്യങ്ങളിലെ വലിയ നഗരങ്ങളെ കാത്തിരിക്കുന്ന മഹാ‌ദുരന്തം പ്രവചിക്കുന്നത്.

നിലവിൽ പച്ചപ്പുള്ളതോ അല്ലെങ്കിൽ കൃഷിയോഗ്യമായതോ ആയ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിലകപ്പെട്ട് മരുഭൂമീകരണത്തിന് ഇരയാകും. നിലവിലെ അവസ്ഥതുടർന്നാൽ; വാതകങ്ങളുടെ പുറന്തള്ളൽ ഇതേപടി തുടർന്നാൽ, താപനില ക്രമാതീതമായി ഉയരുകയും ഈ നഗരങ്ങളിലെ ജലസ്രോതസുകൾ പൂർണമായി വറ്റിവരളുകയും ചെയ്യും.

കാലിഫോർണിയയിലെ ബേക്കേഴ്സ്ഫീൽഡ്, കാർഷിക മേഖലയ്ക്ക് പേരുകേട്ട പ്രദേശമാണ്. ഇവിടം കടുത്ത ജലക്ഷാമത്തിലേക്കും വന്ധ്യമായമണ്ണിലേക്കും നീങ്ങുകയാണ്. അന്പതു വർഷത്തിനകം ഇവിടുത്തെ കാലാവസ്ഥ പൂർണമായും സഹാറ മരുഭൂമിക്ക് സമാനമായ വരണ്ട അവസ്ഥയിലേക്ക് മാറിയേക്കാം. വിനോദസഞ്ചാരത്തിനും വ്യവസായങ്ങൾക്കും പേരുകേട്ട റെനോ നഗരവും അതിവേഗം വരൾച്ചയുടെ പിടിയിലാവുകയാണ്. ഭൂഗർഭ ജലത്തിന്‍റെ അളവ് താഴുന്നതും മഴയുടെ അഭാവവും നഗരത്തിന്‍റെ പച്ചപ്പ്‌ പൂർണമായി ഇല്ലാതാക്കും.

മൂന്ന് പ്രധാനകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഗവേഷകർ
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മൂന്ന് പ്രധാന കാരണങ്ങളാണ് ഈ നഗരങ്ങളെ മരുഭൂമിയാക്കാൻ പോകുന്നത്. വർധിച്ച ബാഷ്പീകരണം പ്രധാനമായും എടുത്തുകാണിക്കുന്നു. താപനില ഉയരുമ്പോൾ മണ്ണിലെയും ജലാശയങ്ങളിലെയും ഈർപ്പം അതിവേഗം വായുവിൽ ലയിക്കുന്നു. ഇത് മണ്ണ് വരണ്ടുണങ്ങാൻ കാരണമാകുന്നു. രണ്ടാമതായി ചൂണ്ടിക്കാണിക്കുന്നത് ആഗോളതാപനം വരുത്തിവയ്ക്കുന്ന ദുരന്തങ്ങളാണ്. ആഗോളതാപനം കാരണം പസഫിക് സമുദ്രത്തിൽ നിന്നെത്തുന്ന കാറ്റിന്‍റെ ഗതി മാറുകയും ഈ നഗരങ്ങളിൽ ലഭിക്കേണ്ട മഴ മറ്റ് പ്രദേശങ്ങളിലേക്കു മാറുകയും ചെയ്യുന്നു.
മൂന്നാമതായി ഗവേഷകർ പറയുന്നത്, കോൺക്രീറ്റ് കെട്ടിടങ്ങളും റോഡുകളും ചൂടിനെ കൂടുതൽ ആഗിരണം ചെയ്ത് നിലനിർത്തുന്നത് നഗരങ്ങളിലെ താപനില ഗ്രാമീണ മേഖലകളേക്കാൾ വർധിപ്പിക്കാൻ ഇടവരുത്തുന്നു എന്നതാണ്.

ഇന്ത്യക്കും മുന്നറിയിപ്പ്
ഈ പഠനം അമേരിക്കയിലെ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്കും ഇതൊരു കനത്ത മുന്നറിയിപ്പാണ്. സമാനമായ രീതിയിൽ ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുകയും താപനില ഉയരുകയും ചെയ്താൽ ലോകമെമ്പാടുമുള്ള പല ജനവാസ മേഖലകളും വരും ദശകങ്ങളിൽ മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത വിധം മരുഭൂമികളായി മാറും.
ഇപ്പോഴെങ്കിലും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും പരിസ്ഥിതി സൗഹൃദപരമായ നഗരാസൂത്രണം നടപ്പിലാക്കാനും ലോകരാഷ്ട്രങ്ങൾ തയാറായില്ലെങ്കിൽ വരും തലമുറയ്ക്ക് ഭൂപടത്തിൽ പല നഗരങ്ങളും നഷ്ടപ്പെടുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.

Latest News

Corehub Up