Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expresses

റോ​ഡ് സു​ര​ക്ഷാ ഉ​ത്ത​ര​വി​ല്‍ ന​ട​പ​ടിയില്ല: അ​തൃ​പ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കൊ​​​​ച്ചി: റോ​​​​ഡ് സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​തി​​​​ല്‍ അ​​​​തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ഹൈ​​​​ക്കോ​​​​ട​​​​തി.

ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​യി വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ള്‍ സ​​​​മ​​​​യം തേ​​​​ടി ന​​​​ല്‍​കി​​​​യ അ​​​​പേ​​​​ക്ഷ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ രാ​​​​ജ വി​​​​ജ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് അ​​​​തൃ​​​​പ്തി പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​ത്. സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​മ​​​​ല്ല ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു വേ​​​​ണ്ട​​​​തെ​​​​ന്ന് കോ​​​​ട​​​​തി പ​​​​രാ​​​​മ​​​​ര്‍​ശി​​​​ച്ചു.

റോ​​​​ഡ് സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​ലെ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് കൊ​​​​ച്ചി​​​​യി​​​​ല​​​​ട​​​​ക്കം സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ള്‍ മ​​​​റ്റു യാ​​​​ത്രി​​​​ക​​​​ര്‍​ക്ക് ഭീ​​​​തി സൃ​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന കാ​​​​ര്യം കോ​​​​ട​​​​തി ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഹാ​​​​ജ​​​​രാ​​​​യ ഗ​​​​താ​​​​ഗ​​​​ത ക​​​​മ്മി​​​​ഷ​​​​ണ​​​​റു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ടു​​​​ത്തി.

ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍പോലും ക​​​​ഷ്‌​​​ടി​​​​ച്ചാ​​​​ണു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. റോ​​​​ഡ് സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ്വ​​​​മേ​​​​ധ​​​​യാ എ​​​​ടു​​​​ത്ത ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണു പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.

റോ​​​​ഡ് സു​​​​ര​​​​ക്ഷാ​​​ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​ന്‍ ജി​​​​ഐ​​​​എ​​​​സ് അ​​​​ധി​​​​ഷ്ഠി​​​​ത ഡി​​​​ജി​​​​റ്റ​​​​ല്‍ പ്ലാ​​​​റ്റ്‌​​​​ഫോം സ​​​​ജ്ജ​​​​മാ​​​​ക്കാ​​​​ന്‍ കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചെ​​​​ങ്കി​​​​ലും വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു ഡാ​​​​റ്റ ശേ​​​​ഖ​​​​രി​​​​ക്കാ​​​​ന്‍ പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പ് സ​​​​മ​​​​യം തേ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത സു​​​​ര​​​​ക്ഷ​​​​യ്ക്കും സ്വ​​​​കാ​​​​ര്യ​​​ബ​​​​സു​​​​ക​​​​ളു​​​​ടെ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​നു​​​​മാ​​​​യി കേ​​​​ര​​​​ള ബ​​​​സ് എ​​​​ന്ന പ്ലാ​​​​റ്റ്‌​​​​ഫോം സ​​​​ജ്ജ​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​റി​​​​യി​​​​ച്ചു. ബ്ലാ​​​​ക്ക് സ്‌​​​​പോ​​​​ട്ടു​​​​ക​​​​ള്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​നും ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കു പ​​​​രാ​​​​തി ന​​​​ല്‍​കാ​​​​നു​​​​മെ​​​​ല്ലാം സാ​​​​ധി​​​​ക്കു​​​​ന്ന സ​​​​മ​​​​ഗ്ര ഡി​​​​ജി​​​​റ്റ​​​​ല്‍ പ്ലാ​​​​റ്റ്‌​​​​ഫോം സ​​​​ജ്ജ​​​​മാ​​​​യാ​​​​ല്‍ ഭൂ​​​​രി​​​​ഭാ​​​​ഗം പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കും പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കു​​​​മെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഇ​​​​തി​​​​നാ​​​​യി മു​​​​ന്‍​കൈ​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ഡീ. അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ലി​​​​നോ​​​​ട് കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. തു​​​​ട​​​​ര്‍​ന്ന് മൂ​​​​ന്നാ​​​​ഴ്ച​​​​യ്ക്കു​​​ശേ​​​​ഷം വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി ഹ​​​​ര്‍​ജി മാ​​​​റ്റി.

Kerala

സീ​റ്റ് വി​ഭ​ജ​ന​ത്തി​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ആ​ർ​ജെ​ഡി

കോ​​​ഴി​​​ക്കോ​​​ട്: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ല്‍ അ​​​തൃ​​​പ്തി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ നി​​​ല​​​പാ​​​ടു ക​​​ടു​​​പ്പി​​​ച്ച് ആ​​​ര്‍​ജെ​​​ഡി. ഇ​​​ത്ത​​​വ​​​ണ അ​​​ധി​​​കസീ​​​റ്റ് വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ൽനി​​​ന്ന് പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ആ​​​ർ​​​ജെ​​​ഡി. കോ​​​ഴി​​​ക്കോ​​​ട് ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ല്‍ എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ലെ നീ​​​ര​​​സം ആ‌​​​ർ​​​ജെ​​​ഡി നേ​​​തൃ​​​ത്വം പ​​​ര​​​സ്യ​​​മാ​​​ക്കി.

പാ​​​ർ​​​ട്ടി​​​ക്ക് ഇ​​​ത്ത​​​വ​​​ണ ആ​​​റ് സീ​​​റ്റ് വേ​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ല​​​പാ​​​ടെ​​​ന്നും ഇ​​​തി​​​ൽ​​​നി​​​ന്ന് പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്നും ആ​​​ര്‍​ജെ​​​ഡി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​വി. ശ്രേ​​​യാം​​​സ് കു​​​മാ​​​ര്‍ യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ത്ത​​​വ​​​ണ അ​​​ധി​​​ക സീ​​​റ്റ് ന​​​ൽ​​​കു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​ത്ത് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സി​​​പി​​​എം നീ​​​തി പു​​​ല​​​ർ​​​ത്തു​​​ന്നി​​​ല്ല. എ​​​ൽ​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നീ​​​തി പു​​​ല​​​ർ​​​ത്ത​​​ണം. ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യി​​​ല​​​ട​​​ക്കം ആ​​​റ് സീ​​​റ്റ് വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ച​​​തി​​​ൽ കൂ​​​ടു​​​ത​​​ൽ സീ​​​റ്റ് ഇ​​​ക്കു​​​റി​​​യും ഇ​​​ല്ലെ​​​ന്നാ​​​ണ് സി​​​പി​​​എം പ​​​റ​​​ഞ്ഞ​​​ത്. കോ​​​ഴി​​​ക്കോ​​​ട് ഒ​​​രു സീ​​​റ്റ് കൂ​​​ടു​​​ത​​​ൽ വേ​​​ണം. അ​​​ധി​​​ക സീ​​​റ്റി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്ക് ആ​​​ർ​​​ജെ​​​ഡി ഇ​​​ല്ല. സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക​​​ളെ എ​​​ൽ​​​ഡി​​​എ​​​ഫ് ക്ഷീ​​​ണി​​​പ്പി​​​ക്ക​​​രു​​​ത്.

കോ​​​വ​​​ളം സീ​​​റ്റി​​​ൽ ജ​​​ന​​​താ​​​ദ​​​ളി​​​ന് മി​​​ക​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി ഇ​​​ല്ല. സ്ഥാ​​​നാ​​​ർ​​​ഥി പോ​​​ലും ഇ​​​ല്ലാ​​​ഞ്ഞി​​​ട്ടും ജ​​​ന​​​താ​​​ദ​​​ളി​​​ന് എ​​​ൽ​​​ഡി​​​എ​​​ഫ് സീ​​​റ്റ് ന​​​ൽ​​​കി. ഇ​​​പ്പോ​​​ൾ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ചാ​​​ക്കി​​​ട്ട് പി​​​ടി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ അ​​​ന്ത​​​സി​​​നു ചേ​​​രാ​​​ത്ത പ്ര​​​വൃ​​​ത്തി​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും എം.​​​വി. ശ്രേ​​​യാം​​​സ് കു​​​മാ​​​ര്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

Kerala

ആശങ്ക രേഖപ്പെടുത്തി പ്രോ ലൈഫ്

കൊ​​​ച്ചി: ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട സ​​​ര്‍ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വു​​​ക​​​ൾ ആ​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​തി​​​ല്‍ പ്രോ ​​​ലൈ​​​ഫ് ഗ്ലോ​​​ബ​​​ല്‍ ഫെ​​​ലോ​​​ഷി​​​പ്പ് പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 2021ല്‍ ​​​ഗ​​​ര്‍ഭ​​​പാ​​​ത്രം നീ​​​ക്കം ചെ​​​യ്ത ഉ​​​ഷാ ജോ​​​സ​​​ഫ് എ​​​ന്ന വീ​​​ട്ട​​​മ്മ​​​യു​​​ടെ വ​​​യ​​​റ്റി​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച ക​​​ത്രി​​​ക നി​​​ക്ഷേ​​​പി​​​ച്ച സം​​​ഭ​​​വം സ​​​മൂ​​​ഹ​​​ത്തി​​​ല്‍ വ​​​ലി​​​യ ആ​​​ശ​​​ങ്ക സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​താ​​​ണ്.

ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വ് രോ​​​ഗി​​​ക​​​ളി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ഭീ​​​തി ഉ​​​ള​​​വാ​​​ക്കു​​​മെ​​​ന്ന് പ്രോ ​​​ലൈ​​​ഫ് ഗ്ലോ​​​ബ​​​ല്‍ ഫെ​​​ലോ​​​ഷി​​​പ് ചെ​​​യ​​​ര്‍മാ​​​ന്‍ സാ​​​ബു ജോ​​​സ് പ​​​റ​​​ഞ്ഞു.

International

നൈ​​​​ജീ​​​​രി​​​​യ​​​​ന്‍ ജ​​​​ന​​​​ത​​​​യോ​​​​ട് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് മാ​​​ർ​​​പാ​​​പ്പ

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: രാ​​​​ജ്യ​​​​ത്ത് അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ നൈ​​​​ജീ​​​​രി​​​​യ​​​​ന്‍ ജ​​​​ന​​​​ത​​​​യോ​​​​ട് പ്രാ​​​​ർ​​​​ഥ​​​​നാ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ സാ​​​​മീ​​​​പ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

ഓ​​​​രോ പൗ​​​​ര​​​​ന്‍റെ​​​​യും സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ള്‍ ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മാ​​​ർ​​​പാ​​​​പ്പ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ വി​​​​വി​​​​ധ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ സ​​​​മീ​​​​പ​​​​കാ​​​​ല ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി പേ​​​​ര്‍​ക്കു ജീ​​​​വ​​​​ൻ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​തു ദുഃ​​​​ഖ​​​​ത്തോ​​​​ടും ആ​​​​ശ​​​​ങ്ക​​​​യോ​​​​ടും കൂ​​​​ടി​​​​യാ​​​​ണ് അ​​​​റി​​​​ഞ്ഞ​​​​തെ​​​​ന്നും അ​​​​ക്ര​​​​മ​​​​ത്തി​​​​നും ഭീ​​​​ക​​​​ര​​​​ത​​​​യ്ക്കും ഇ​​​​ര​​​​യാ​​​​യ എ​​​​ല്ലാ​​​​വ​​​​രോ​​​​ടും പ്രാ​​​​ർ​​​​ഥ​​​​നാ​​​​പൂ​​​​ർ​​​​വ​​​മാ​​​​യ സാ​​​​മീ​​​​പ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

ക​​​​ടുന, നൈ​​​​ജ​​​​ർ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി നൈ​​​​ജീ​​​​രി​​​​യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സ​​​​മീ​​​​പ​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സാ​​​​യു​​​​ധ സം​​​​ഘ​​​​ങ്ങ​​​​ൾ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

National

എസ്ഐആർ കമ്മീഷനെ ആശങ്കയറിയിച്ച് മമത

കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത: ഇ​​​​​​ഡി റെ​​​​​​യ്ഡി​​​​​​നെ​​​​​​തി​​​​​​രേ ക​​​​​​ഴി​​​​​​ഞ്ഞ ​​​​​​ദി​​​​​​വ​​​​​​സം തെ​​​​​​രു​​​​​​വി​​​​​​ലി​​​​​​റ​​​​​​ങ്ങി പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ച പ​​​​​​ശ്ചി​​​​​​മ​​​​​​ ബം​​​​​​ഗാ​​​​​​ൾ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യും തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​യു​​​​​​മാ​​​​​​യ മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ർ​​​​​​ജി ഇ​​​​​​ന്ന​​​​​​ലെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മീ​​​​​​ഷ​​​​​​നെ​​​​​​തി​​​​​​രേ​​​​​​യും പോ​​​​​​ർ​​​​​​മു​​​​​​ഖം തു​​​​​​റ​​​​​​ന്നു.

വോ​​​​​​ട്ട​​​​​​ർപ​​​​​​ട്ടി​​​​​​ക തീ​​​​​​വ്ര പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ സാ​​​​​​ധാ​​​​​​ര​​​​​​ണ പൗ​​​​​​ര​​​​​​ന്മാ​​​​​​രെ നി​​​​​​ര​​​​​​ന്ത​​​​​​രം ഉ​​​​​​പ​​​​​​ദ്ര​​​​​​വി​​​​​​ക്കു​​​​​​ന്ന ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യി​​​​​​ൽ ക​​​​​​ടു​​​​​​ത്ത അ​​​​​​മ​​​​​​ർ​​​​​​ഷം രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി മു​​​​​​ഖ്യ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ ഗ്യാ​​​​​​നേ​​​​​​ഷ് കു​​​​​​മാ​​​​​​റി​​​​​​ന് മ​​​​​​മ​​​​​​ത ക​​​​​​ത്ത​​​​​​യ​​​​​​ച്ചു.

വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം തുടരുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.

Latest News

Corehub Up