Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Festival Begins

Pathanamthitta

കോ​ന്നി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ആ​രം​ഭി​ച്ചു

കൂ​ട​ൽ: കോ​ന്നി ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടെ​ലി​വി​ഷ​ൻ താ​രം മ​നോ​ജ് വ​ല​ഞ്ചു​ഴി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നി​ലാ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ. ​എ​ൻ. സ​ലിം, എ​ഇ​ഒ ഇ​ഷാ​ര ആ​ന​ന്ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​നോ​ജ് മു​റി​ഞ്ഞ​ക​ൽ, ദി​ലീ​പ് അ​തി​രു​ങ്ക​ൽ, ജി​ജ പു​ഷ്പ​ൻ, പ്രി​ൻ​സി​പ്പ​ൽ ബേ​ബി ശ്രീ​ക​ല മാ​ധ​വ​ൻ, വി.​ബി​ന്ദു,ആ​ർ. ദി​ലീ​പ്, ഫി​ലി​പ്പ് ജോ​ർ​ജ്, അ​ജി ദാ​നി​യ​ൽ, ടോ​മി​ൻ​പ​ടി​യ​റ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.

District News

പോ​യാ​ലി​മ​ല ഫെ​സ്റ്റി​ന് തു​ട​ക്ക​ം

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പോ​യാ​ലിമ​ല ടൂ​റി​സം പ​ദ്ധ​തി​യു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ള്‍ അ​ധി​കാ​രി​ക​ളി​ലേ​ക്കും ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നായി ന​ട​ത്തു​ന്ന പോ​യാ​ലി​മ​ല ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. ഒ​ഴു​പാ​റ നി​ര​പ്പ് യു​വ ചാ​രി​റ്റി, യു​വ ആ​ര്‍​ട്സ് സ്‌​പോ​ര്‍​ട്സ് ക്ല​ബ്, യു​വ എ​ഫ്സി എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

മ​ല​യ്ക്ക് മു​ക​ളി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്താ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ഇ​ന്ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ നി​ർ​വ​ഹി​ക്കും. രാ​ത്രി 8.30 മു​ത​ല്‍ യു​വ ചാ​രി​റ്റി അ​വ​ത​രി​പ്പി​ക്കു​ന്ന മൈം ​പ്രോ​ഗ്രാം, നി​ര്‍​ധ​ന​രാ​യ ഏ​ഴ് വ്യ​ക്തി​ക​ള്‍​ക്ക് യു​വ ചാ​രി​റ്റി ന​ല്‍​കു​ന്ന സ​ഹാ​യ വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. തു​ട​ര്‍​ന്ന് രാ​ത്രി ഗാ​ന​മേ​ള​യും ഡി​ജെ അ​വ​ത​ര​ണ​വും ക​രി​മ​രു​ന്ന് പ്ര​ക​ട​ന​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി മു​തി​ര​ക്കാ​ലാ​യി​ല്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ക​ബീ​ര്‍ ആ​ല​പ്പാ​ട്ട് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

പോ​യാ​ലി മ​ല​യു​ടെ പ്ര​കൃ​തി സൗ​ന്ദ​ര്യം വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​സ്വ​ദി​ക്കു​വാ​ന്‍ ക​ഴി​യു​ന്ന നി​ല​യി​ലാ​ണ് ഫെ​സ്റ്റ് ന​ഗ​രി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ല​യ്ക്ക് മു​ക​ളി​ലെ ലൈ​റ്റിം​ഗാ​ണ് മു​ഖ്യ ആ​ക​ര്‍​ഷ​ണം. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ല്‍​നി​ന്നും നാ​ല് കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് പോ​യാ​ലി​മ​ല. എം​സി റോ​ഡി​ലെ പാ​യി​പ്ര ക​വ​ല​യി​ല്‍ നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ല്‍ ഇ​വി​ടെ എ​ത്തി​ച്ചേ​രാം. സ​മു​ദ്ര നി​ര​പ്പി​ല്‍ നി​ന്നും അ​ഞ്ഞൂ​റ് അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഇ​വി​ടം പാ​റ​ക്കെ​ട്ടു​ക​ളും മൊ​ട്ട​കു​ന്നു​ക​ളും കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​ണ്.

മ​ല​യു​ടെ മു​ക​ളി​ലു​ള​ള വ​റ്റാ​ത്ത കി​ണ​റും കാ​ല്‍​പാ​ദ മു​ദ്ര​യും ഇ​ളം കാ​റ്റും ഉ​ദ​യ​വും അ​സ്ത​മ​യ​വു​മെ​ല്ലാം മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു വെ​ള​ള​ച്ചാ​ട്ടം ക​രി​ങ്ക​ല്‍ ഖ​ന​നം മൂ​ലം അ​പ്ര​ത്യ​ക്ഷ​മാ​യി. മ​ല​യി​ല്‍ എ​ളു​പ്പ​ത്തി​ല്‍ എ​ത്താ​വു​ന്ന രൂ​പ​ത്തി​ല്‍ റോ​ഡ്, റോ​പ് വേ, ​വ്യൂ പോ​യി​ന്‍റു​ക​ള്‍, വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഒ​രു​ക്കി​യാ​ല്‍ സ​ഞ്ചാ​രി​ക​ള്‍ ഇവിടേയ്ക്ക് ഒ​ഴു​കി​യെ​ത്തും.

District News

നി​ല​ന്പൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

എ​ട​ക്ക​ര: നി​ല​ന്പൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​സ​വ​ത്തി​ന് ചു​ങ്ക​ത്ത​റ എം​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. അ​ഞ്ച് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ലോ​ത്സ​വം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഉ​പ​ജി​ല്ല​യി​ലെ 125 ൽ​പ​രം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 5000 ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് മേ​ള​യി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് മി​ഷാ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ കോ ​ഓ​ർ​ഡി​നേ​റ്റ​ർ മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ കോ​ർ എ​പ്പി​സ്ക്കോ​പ്പ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷെ​റോ​ണ റോ​യ്, ബ്ലോ​ക്ക് അം​ഗം സി.​കെ. സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ന​ബ മാ​ന്പ​ള്ളി, പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. മൈ​മൂ​ന, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ, അ​ധ്യാ​പ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി ചു​ങ്ക​ത്ത​റ ടൗ​ണി​ൽ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു.

Latest News

Corehub Up