എടക്കര: നിലന്പൂർ ഉപജില്ലാ സ്കൂൾ കലോത്സസവത്തിന് ചുങ്കത്തറ എംപിഎം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവം ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉപജില്ലയിലെ 125 ൽപരം വിദ്യാലയങ്ങളിൽ നിന്നുള്ള 5000 ത്തോളം പ്രതിഭകളാണ് മേളയിൽ മാറ്റുരക്കുന്നത്. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ഗായകൻ മുഹമ്മദ് മിഷാൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ കോ ഓർഡിനേറ്റർ മാത്യൂസ് വട്ടിയാനിക്കൽ കോർ എപ്പിസ്ക്കോപ്പ, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, ബ്ലോക്ക് അംഗം സി.കെ. സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ മാന്പള്ളി, പഞ്ചായത്തംഗം കെ.പി. മൈമൂന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, അധ്യാപക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ചുങ്കത്തറ ടൗണിൽ വിളംബര ഘോഷയാത്രയും നടന്നു.
Tags : local nattuvishesham Festival begins