Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fomaa

America

ഫോ​മാ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ വി​ജ​യം: പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലി​നെ ആ​ദ​രി​ച്ചു

ഹൂ​സ്റ്റ​ൺ: ഫോ​മാ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് മി​ക​ച്ച നേ​തൃ​ത്വം ന​ൽ​കി​യ ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നും ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​പ്നാ ബ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഹൂ​സ്റ്റ​ൺ സം​ഘാ​ട​ക സ​മി​തി പ്ര​ത്യേ​ക യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

 ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​ൽ ബേ​ബി മ​ണ​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​വും അ​ർ​പ്പ​ണ​ബോ​ധ​വും നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച​താ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്ഷ​മ, വി​ന​യം, എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് ന​യി​ക്കാ​നു​ള്ള ക​ഴി​വ് എ​ന്നി​വ​യെ പ്ര​ഭാ​ഷ​ക​ർ പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രെ ഒ​രു​മി​പ്പി​ച്ച് മി​ക​ച്ച രീ​തി​യി​ൽ ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തിന്‍റെ നേ​തൃ​ത്വ​ഗു​ണ​ങ്ങ​ൾ സ​ഹാ​യി​ച്ച​താ​യും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​തി​നാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്ത മു​ഴു​വ​ൻ ടീ​മം​ഗ​ങ്ങ​ളെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.​

സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ഡി​സ്ട്രി​ക്ട് ജ​ഡ്ജി സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ, ജ​ഡ്ജി ജൂ​ലി മാ​ത്യു, പോ​ലീ​സ് ക്യാ​പ്റ്റ​ൻ മ​നു പൂ​പ്പാ​റ​യി​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബേ​ബി മ​ണ​ക്കു​ന്നേ​ലി​ന് മെ​മെ​ന്റോ​യും പൊ​ന്നാ ട​യും ന​ൽ​കി ആ​ദ​രി​ച്ചു.

ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ജി​ജു കു​ള​ങ്ങ​ര യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​റ്റിം​ഗി​ന്റെ പ്ര​ധാ​ന സം​ഘാ​ട​ക​നും ക​ൺ​വ​ൻ​ഷ​ൻ റി​സ​പ്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ജോ​യ് എ​ൻ. സാ​മു​വ​ൽ അ​തി​ഥി​ക​ളെ​യും സ​ന്നി​ഹി​ത​രാ​യ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. ഫോ​മാ മു​ൻ സെ​ക്ര​ട്ട​റി​യും മു​ൻ ട്ര​ഷ​റ​റു​മാ​യ ഷാ​ജി എ​ഡ്വേ​ർ​ഡ് പ​രി​പാ​ടി​യു​ടെ എം​സി​യാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഫോ​മാ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ന്‍റെ മ​ഹ​ത്താ​യ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളി​ലൂ​ടെ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​രെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

രാ​ജ​ൻ യോ​ഹ​ന്നാ​ൻ - സെ​ക്യൂ​രി​റ്റി ചെ​യ​ർ, ​രാ​ജേ​ഷ് മാ​ത്യു - ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ചെ​യ​ർ​സൈ​മ​ൺ വ​ളാ​ച്ചേ​രി​ൽ & ജീ​മോ​ൻ റാ​ന്നി - മീ​ഡി​യ ചെ​യ​ർ & കോ ​ചെ​യ​ർ​പ്ര​സാ​ദ് ഉ​മ്മ​ൻ (ബി​സി​ന​സ് ഫോ​റം ചെ​യ​ർ) & ജോ​ൺ ഡ​ബ്ലി​യു വ​ർ​ഗീ​സ്ഡോ. റെ​യ്ന റോ​ക്ക് - ഹെ​ൽ​ത്ത് ഫെ​യ​ർ ചെ​യ​ർ & ക​ൺ​വെ​ൻ​ഷ​ൻ എം​സി​മൈ​ക്കി​ൾ ജോ​യ് - പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട റീ​ജി​ണ​ൽ ആ​ർ​വി​പി​ക്രി​സ് ആ​ൻ​ഡ് ആ​ൻ​സി (ക​ൺ​വെ​ൻ​ഷ​ൻ എം​സി), ​സാ​ജ​ൻ ആ​ൻ​ഡ് മെ​ർ​ലി​ൻ (ക​ൺ​വെ​ൻ​ഷ​ൻ എം​സി)​, സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ (അ​പ്ന ബ​സാ​ർ)​, ജോ​ർ​ജ് തോ​മ​സ് (ബാ​ബു ടി​ജി​എം പ്ര​സ്‌​സ്), ഡോ.​സാം ജോ​സ​ഫ് (ഫോ​മാ പ​ത്താം വാ​ർ​ഷി​കം ആ​ർ​വി​പി)​.

ക​ൺ​വൻ​ഷ​ൻ​ന്‍റെ ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ച എ​സ് കെ ​ചെ​റി​യാ​നെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. സാ​ലി ശാ​മു​വേ​ലും സി​ൽ​വി​യ ഷാ​ജി​യും ചേ​ർ​ന്ന് ആ​നി ഫി​ലി​പ്പ് മ​ണ​ക്കു​ന്നേ​ലി​ന് പു​ഷ്പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

എം.ജി. മാ​ത്യു​വിന്‍റെ ചി​രി​യ​ര​ങ്ങു സ​മ്മേ​ള​ന​ത്തി​ന് മാ​റ്റു കൂ​ടി, അ​ദ്ദേ​ഹം മ​ണ​ക്കു​ന്നേ​ലി​ന് ഹാ​ര​മ​ണി​യി​ച്ചു. ത​നി​ക്കു ല​ഭി​ച്ച അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്കും ആ​ദ​ര​വി​നും മ​റു​പ​ടി പ​റ​ഞ്ഞ ഫോ​മാ പ്ര​സി​ഡ​ന്റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ ക​ൺ​വ​ൻ​ഷ​ന്റെ വി​ജ​യ​ത്തി​നാ​യി പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.​

 

NRI

ഫോ​മാ അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ; വി.​ടി. ബ​ൽ​റാ​മും കെ.​കെ. ഷെെ​ല​ജ​യും വി​ശി​ഷ്‌​ടാ​തി​ഥി​ക​ൾ

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ദേ​ശീ​യ ഫെ​ഡ​റേ​ഷ​നാ​യ ഫോ​മാ സം​ഘ​ടി​പ്പി​ക്കു​ന്ന 2026ലെ ​ദേ​ശീ​യ ക​ൺ​വൻ​ഷ​ൻ ജൂ​ലൈ 30 മു​ത​ൽ ഓ​ഗ​സ്റ്റ് രണ്ട് വ​രെ ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കും.

നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഈ ​മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എംഎൽഎ വി.​ടി. ബ​ൽ​റാം, മു​ൻ​മ​ന്ത്രി കെ.​കെ. ഷെെ​​ല​ജ എ​ന്നി​വ​ർ വി​ശി​ഷ്‌​ടാ​തി​ഥി​ക​ളാ​യി എ​ത്തും.

അ​മേ​രി​ക്ക​യി​ലെ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​തി​ലൂ​ടെ​യും ഫോ​മാ ക​ൺ​വ​ൻ​ഷ​ൻ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ജൂ​ലൈ 31ന് ഉ​ച്ച​യ്ക്ക് 23 വി​ഭ​വ​ങ്ങ​ളും മൂന്ന് ത​രം പാ​യ​സ​വും ഉ​ൾ​പ്പെ​ടു​ത്തി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും.

 

NRI

സജിത്ത് തൈവളപ്പിൽ ഫോമാ നാഷണൽ കമ്മിറ്റി അം​ഗം

അ​രി​സോ​ണ: ഫോ​മ​യു​ടെ മൗ​ണ്ടൈൻ റീ​ജി​യ​ണി​ൽ നി​ന്നു​ള്ള നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി സ​ജി​ത്ത് തൈ​വ​ള​പ്പി​ലി​നെ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു.

മു​മ്പ് ഫോ​മ വെ​സ്റ്റേ​ൺ റീ​ജി​യ​ൺ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി, അ​രി​സോ​ണ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു. ഐ​ടി രം​ഗ​ത്ത് ഉ​യ​ർ​ന്ന പ​ദ​വി വ​ഹി​ക്കു​ന്ന സ​ജി​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​സ​മേ​തം അ​രി​സോ​ണ​യി​ലെ ഫീ​നി​ക്സി​ലാ​ണ് താ​മ​സം.

നി​ര​വ​ധി ദേ​ശീ​യ, റീ​ജി​യ​ണ​ൽ, പ്രാ​ദേ​ശി​ക പ​രി​പാ​ടി​ക​ളു​ടെ മു​ൻ​നി​ര സം​ഘാ​ട​ക​നാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്തും നേ​തൃ​ത്വ​പാ​ട​വ​വും പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച മൗ​ണ്ടൈ​ൻ റീ​ജി​യണി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പ​ന്ത​ളം വ്യ​ക്ത​മാ​ക്കി.

NRI

ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി​: ക്യാ​പ്റ്റ​ൻ വി​ബി​ൻ വി​ൻ​സ​ന്‍റ് മ​ത്സ​രി​ക്കു​ന്നു

സൗ​ത്ത് ഫ്ലോ​റി​ഡ: 2026-2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് സൗ​ത്ത് ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള ക്യാ​പ്റ്റ​ൻ വി​ബി​ൻ വി​ൻ​സ​ന്‍റ് മ​ത്സ​രി​ക്കു​ന്നു.

കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ നി​ല​വി​ലെ ക​മ്മി​റ്റി അം​ഗ​വും സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ അ​ദ്ദേ​ഹം, വ​ർ​ഷ​ങ്ങ​ളാ​യി ഫോ​മാ​യു​ടെ​യും കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കാ​ളി​യാ​യ ഒ​രു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും സം​ഘാ​ട​ക​നു​മാ​ണ്.

ഫോ​മാ പ​രി​പാ​ടി​ക​ൾ​ക്ക് ത​ന്‍റെ ഫ്ലൈ​റ്റ് സ്കൂ​ളി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക​യും വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വ്യോ​മ​യാ​ന രം​ഗ​ത്തെ പ്ര​ഫ​ഷ​ണ​ലാ​യ ക്യാ​പ്റ്റ​ൻ: വി​ബി​ൻ, സ​മൂ​ഹ​സേ​വ​ന രം​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ണ്ട്.

2019-ൽ ​ബ​ഹാ​മാ​സി​നെ ത​ക​ർ​ത്ത ചു​ഴ​ലി​ക്കാ​റ്റി​ന് പി​ന്നാ​ലെ വി​വി​ധ സം​ഘ​ട​ന​ക​ളെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​യും ഏ​കോ​പി​പ്പി​ച്ച് ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം, മ​രു​ന്നു​ക​ൾ, മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി 14-ല​ധി​കം വി​മാ​ന​ങ്ങ​ൾ ബ​ഹാ​മാ​സി​ലേ​ക്ക് അ​യ​യ്ക്കു​ക​വ​ഴി ആ ​മ​ഹ​ത്താ​യ ദു​രി​താ​ശ്വാ​സ ദൗ​ത്യ​ത്തി​ന് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി.

2021-ലെ ​കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് കേ​ര​ള​ത്തി​നാ​യു​ള്ള സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പി​ന്തു​ണ സ​മാ​ഹ​രി​ക്കു​ന്ന​തി​നു​മാ​യി സ്വ​ന്തം വി​മാ​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ 48 സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​വി​ധ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് ബോ​ധ​വ​ൽ​ക്ക​ര​ണ​വും ഫ​ണ്ട് ശേ​ഖ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശ്ര​മ​ഫ​ല​മാ​യി നി​ര​വ​ധി സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ഈ ​സം​രം​ഭ​ത്തി​ന് ഗ​ണ്യ​മാ​യ പി​ന്തു​ണ ന​ൽ​കി. യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ത്യേ​ക സ്വാ​ധീ​ന​മു​ള്ള ക്യാ​പ്റ്റ​ൻ വി​ബി​ൻ, നേ​തൃ​ത്വ​പാ​ട​വം, സം​ഘാ​ട​ക മി​ക​വ്, സൗ​ഹൃ​ദ​പ​ര​മാ​യ സ​മീ​പ​നം, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ​കൊ​ണ്ട് സു​പ​രി​ചി​ത​നാ​ണ്.

സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം പു​തു​ത​ല​മു​റ​യു​ടെ നാ​വാ​യി മാ​റു​മെ​ന്ന് സം​ശ​യ​ലേ​ശ​മെ​ന്യേ ഉ​റ​പ്പി​ക്കാം.

കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ് നോ​യ​ൽ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ, സെ​ക്ര​ട്ട​റി സ​ഞ്ജ​യ് ന​ടു​പ്പ​റ​മ്പി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തു​ക​യും ക്യാ​പ്റ്റ​ൻ: വി​ബി​ൻ വി​ൻ​സ​ന്‍റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഐ​ക്യ​ക​ണ്ഠേ​ന അം​ഗീ​ക​രി​ക്കു​ക​യും പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ത​ന്നെ പ്ര​മു​ഖ​വും പാ​ര​മ്പ​ര്യ​മു​ള്ള​തു​മാ​യ കേ​ര​ള​സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ​യെ ഫോ​മ​യി​ൽ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ല​ഭി​ച്ച അ​വ​സ​ര​ത്തി​ന് അ​ദ്ദേ​ഹം ക​മ്മി​റ്റി​യോ​ടും സ​മൂ​ഹ​ത്തോ​ടും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

2026-2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ക്യാ​പ്റ്റ​ൻ വി​ബി​ൻ വി​ൻ​സ​ന്‍റി​ന് നി​ങ്ങ​ളു​ടെ വി​ല​യേ​റി​യ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

NRI

ഉ​ത്സ​വ ല​ഹ​രി​യി​ൽ ഫി​ല​ഡ​ൽ​ഫി​യ, ഫോ​മാ മി​ഡ് ടെം ​ജ​ന​റ​ൽ​ബോ​ഡി ശ​നി​യാ​ഴ്ച

ഫി​ല​ഡ​ൽ​ഫി​യ: ലോ​ക മ​ല​യാ​ളി​ക​ളു​ടെ  സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ മി​ഡ് ടെം ​ജ​ന​റ​ൽ​ബോ​ഡി യോ​ഗം  ഒ​ക്ടോ​ബ​ർ 25 ശ​നി​യാ​ഴ്ച. ഫി​ല​ഡ​ൽ​ഫി​യ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ലു പു​ന്നൂ​സ് സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ജോ​യി​ൻ സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, ജോ​യി​ൻ സെ​ക്ര​ട്ട​റി അ​നു​പ​മ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​രു​ന്ന ഫോ​മ എ​ക്സി​ക്യൂ​ട്ടീ​വ് ടീം ​നേ​രി​ട്ടാ​ണ് മി​ഡ് ടെ​റ​മ് ജ​ന​റ​ൽ​ബോ​ഡി ന​ട​ത്തപ്പെടുന്നത്. ഫി​ല​ഡ​ൽ​ഫി​യി​ൽ നി​ന്നു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ലു പു​ന്നൂ​സി​ന്‍റെ പ്ര​ത്യേ​ക ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് മി​ഡ് ടെം ​ജ​ന​റ​ൽ​ബോ​ഡി ഫി​ലാ​ഡ​ൽ​ഫീ​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.

ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ജ​ന​റ​ൽ ബോ​ഡി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തി​ച്ചേ​രു​ന്ന വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ​ക്കാ​യി റാ​ഡി​സ​ൺ ഹോ​ട്ട​ലി​ൽ (Raddison Hotel 2400 Old Lincoln Hwy, Trevose, PA 19053) നേ​ര​ത്തെ ബ്ലോ​ക്ക് ചെ​യ്തി​രു​ന്ന 40 മു​റി​ക​ളു​ടെ​യും ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​യി​ കഴിഞ്ഞു. ജ​ന​റ​ൽ​ബോ​ഡി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി ഏ​ക​ദേ​ശം നൂ​റോ​ളം ആ​ളു​ക​ൾ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ത​ന്നെ എ​ത്തി​ച്ചേ​രു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ർ 25 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​നാ​ഷ​ണ​ൽ ക​മ്മി​റ്റി തു​ട​ങ്ങി, 11ന് ​ജ​ന​റ​ൽ ബോ​ഡി, ഉ​ച്ച​യ്ക്ക് 12 മ​ണി മു​ത​ൽ ഒ​ന്നു വ​രെ ല​ഞ്ച് ടൈം, ​ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ ബൈ​ലോ അ​മെ​ൻ​ഡ്മെ​ന്റ്, അ​തി​നു​ശേ​ഷം മൂ​ന്ന​ര​യ്ക്ക് റീ​ജി​യ​ന്റെ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ്, നാ​ലു​മ​ണി​ക്ക് ബി​സി​ന​സ് ഫോ​റ​ത്തി​ന്റെ നാ​ഷ​ണ​ൽ കി​ക്കോ​ഫ്, അ​ഞ്ചു​മ​ണി​യോ​ടെ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​ക്കി​യി​രി​ക്കു​ന്ന അ​തി​മ​നോ​ഹ​ര​മാ​യ ക​ലാ​സ​ന്ധ്യ എ​ന്നി​വ​യാ​ണ് പ്രോ​ഗ്രാ​മു​ക​ൾ.

വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും, ന​യ​ന മ​നോ​ഹ​ര​ങ്ങ​ളാ​യ ക​ലാ പ​രി​പാ​ടി​ക​ളും തീ​ർ​ത്തും സൗ​ജ​ന്യ​മാ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫോ​മ എ​ക്സി​ക്യൂ​ട്ടീ​വ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും, മി​ഡ് അ​റ്റ്ലാ​ന്റി​ക് റീ​ജ​ണ​ൽ ആ​ർ വി ​പി പ​ത്മ​രാ​ജ​ൻ, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പേ​ഴ്സ് ജി​യോ ജോ​സ​ഫ്, ഷാ​ജി മ​റ്റ​ത്താ​നി എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

 

NRI

ഫോ​മാ കാ​പി​റ്റ​ൽ റീ​ജി​യ​ൺ രാ​ജ്യാ​ന്ത​ര ചാ​മ്പ്യ​ൻ സു​നി​ൽ തോ​മ​സി​നെ ആ​ദ​രി​ച്ചു

മേ​രി​ലാ​ൻ​ഡ്: ഫോ​മാ കാ​പി​റ്റ​ൽ റീ​ജി​യ​ൺ 2025 ഇ​ന്‍റ​ർ​നാ​ഷ​ന​ൽ 56 കാ​ർ​ഡ് ഗെ​യിം ചാ​മ്പ്യ​ൻ സു​നി​ൽ തോ​മ​സി​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഹോ​വാ​ർ​ഡ് കൗ​ണ്ടി​യി​ലെ അ​ഭി​മാ​ന​മാ​യ മ​ല​യാ​ളി സു​നി​ൽ തോ​മ​സി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

ച​ട​ങ്ങ് ഫോ​മാ കാ​പി​റ്റ​ൽ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ലെ​ൻ​ജി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​മാ സീ​നി​യ​ർ പ്ര​തി​നി​ധി​യും മു​ൻ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ തോ​മ​സ് ജോ​സ് ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

സൗ​ഹൃ​ദ​സം​ഗ​മ​ത്തോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

Latest News

Corehub Up