മയാമി: വിശ്വസ്തത, സത്യസന്ധത, പ്രതിബദ്ധത, സുതാര്യത എന്നിവ മുഖമുദ്രയാക്കി സംഘടനയുടെ യശസ് കാത്തുസൂക്ഷിച്ചു പ്രവർത്തിക്കുമെന്ന പ്രഖ്യാപനവുമായി ഫോമാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന മാത്യു വർഗീസ് നേതൃത്വം നൽകുന്ന ടീം പ്രോമിസിന്റെ ഫ്ലോറിഡ പ്രചാരണയാത്രയ്ക്ക് വെള്ളിയാഴ്ച മയാമിയിൽ തുടക്കമാകും.
ടീം പ്രോമിസ് സ്ഥാനാർഥികളായി മാത്യു വർഗീസ് - പ്രസിഡന്റ്, അനു സ്കറിയ - സെക്രട്ടറി, ബിനോയ് തോമസ് - ട്രഷറർ , ജോൺസൺ ജോസഫ് - വൈസ് പ്രസിഡന്റ്, രേഷ്മ രഞ്ജൻ - ജോയിൻറ് സെക്രട്ടറി, ടിറ്റോ ജോൺ - ജോയിന്റ് ട്രഷറർ എന്നിവരാണ് മത്സരിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ഡേവിയിലുള്ള ഗാന്ധി സ്ക്വയറിലെത്തി സ്ഥാനാർഥികൾ പുഷ്പാർച്ചന നടത്തും. തുടർന്ന് രാത്രി 7 മണിക്ക് സൺറൈസ് KHSF ഹാളിൽ ( Address: 6501, Sunset Strip, Sunrise,FL 33313 ) പ്രചാരണസമ്മേളനം നടക്കും.
സൗത്ത് ഫ്ലോറിഡയിലെ വിവിധ സാമൂഹിക - സാംസ്കാരിക സംഘടനകൾ യോഗത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച രാത്രി ഏഴിന് ഒർലാൻഡോയിലും ( Address :6087 Lake Melrose Dr., Orlando, FL 32829, ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ടാമ്പ കറി ലീവ്സ് റസ്റ്റോറന്റിൽ (Adress: 204 Westshore Plaza, Tampa, FL 33609) വച്ചും പ്രചാരണ യോഗങ്ങൾ നടക്കും.
Tags : Team Promise Fomaa USA