വി.ടി. ബൽറാം, കെ.കെ. ശൈലജ
ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ ഫെഡറേഷനായ ഫോമാ സംഘടിപ്പിക്കുന്ന 2026ലെ ദേശീയ കൺവൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ ടെക്സസിലെ ഹൂസ്റ്റണിൽ നടക്കും.
നാല് ദിവസങ്ങളിലായി നടക്കുന്ന ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎ വി.ടി. ബൽറാം, മുൻമന്ത്രി കെ.കെ. ഷെെലജ എന്നിവർ വിശിഷ്ടാതിഥികളായി എത്തും.
അമേരിക്കയിലെ ഈ വർഷത്തെ ആദ്യ ഓണസദ്യ ഒരുക്കുന്നതിലൂടെയും ഫോമാ കൺവൻഷൻ ശ്രദ്ധേയമാകുന്നു. ജൂലൈ 31ന് ഉച്ചയ്ക്ക് 23 വിഭവങ്ങളും മൂന്ന് തരം പായസവും ഉൾപ്പെടുത്തിയ വിഭവസമൃദ്ധമായ ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്.
വ്യാഴാഴ്ച സാംസ്കാരിക ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും.

ജനറൽ ബോഡി യോഗം, തെരഞ്ഞെടുപ്പ്, സാംസ്കാരിക പരിപാടികൾ, ബിസിനസ് മീറ്റ്, സാഹിത്യസമ്മേളനം, മെഡിക്കൽ ഫെയർ, ഫാഷൻ ഷോ, മിസ്റ്റർ & മിസ് ഫോമാ മത്സരങ്ങൾ, വിവിധ വിനോദസഞ്ചാര പാക്കേജുകൾ എന്നിവ കൺവൻഷന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
കൺവൻഷന്റെ വിജയത്തിനായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, കൺവൻഷൻ ചെയർമാൻ സുബിൻ കുമാരൻ, ജനറൽ കൺവീനർ ജിജു കുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നത്.
Tags : FOMAA InternationalConvention VTBalram KKShailaja