ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ലാസ് വെഗാസ്: 2028-2030 കാലയളവിലെ ഫോമാ ട്രഷറർ സ്ഥാനത്തേക്ക് പന്തളം ബിജു തോമസ് മത്സരിക്കുന്നു. ഫോമയിലും വിവിധ മലയാളി സംഘടനകളിലും നിരവധി ഉത്തരവാദിത്തങ്ങൾ വഹിച്ച് സംഘടനാ പ്രവർത്തനരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ശ്രദ്ധേയമാണ്.
നിലവിൽ, ഫോമയുടെ പുതിയ റീജിയണായ മൗണ്ടൻ റീജിയണിന്റെ പ്രഥമ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഫോമയുടെ വെസ്റ്റേൺ റീജിയൺ വൈസ് പ്രസിഡന്റ്, നാഷണൽ കമ്മിറ്റി അംഗം, ബൈലോ കമ്മിറ്റി ചെയർമാൻ, പൊളിറ്റിക്കൽ ഫോറം കൺവീനർ, ലാസ് വെഗാസ് കൺവൻഷൻ കോഓർഡിനേറ്റർ, ഫോമാ പബ്ലിക് റിലേഷൻസ് ഓഫീസർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ, കേരള അസോസിയേഷൻ ഓഫ് ലാസ് വേഗസിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനാ രംഗത്തെ പരിചയവും പ്രവർത്തന മികവും മുൻനിർത്തി ഫോമയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് പന്തളം ബിജു പറഞ്ഞു.
Tags : PandalamBiju FOMAA TreasurerPost NRINews