Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gangrape

തൃശൂരിലെ ലോഡ്ജിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ആൺസുഹൃത്തിന്‍റെ ഭാര്യയുടെ ക്വട്ടേഷൻ

തൃശൂർ: ആൺസുഹൃത്തുമൊത്ത് തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെ പൊലീസ് ചമഞ്ഞു ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ കൈയും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിലെ ആശുപത്രിയിൽ തള്ളി.

കഴിഞ്ഞ മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയായ ഗുണശേഖരനും നിലമ്പൂർ സ്വദേശിനിയായ 38 വയസുകാരിയും തൃശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു.

ഭർത്താവിന്‍റെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് ഇരുവരും തൃശൂരിലുണ്ടെന്ന് മനസിലാക്കിയ ഭാര്യ ദേവി നൽകിയ ക്വട്ടേഷനാണ് അതിക്രമത്തിന് കാരണമായത്. പോലീസാണെന്ന് വിശ്വസിപ്പിച്ച് ലോഡ്ജ് മുറിയിലെത്തിയ തോമസും സംഘവും ഇരുവരെയും ബലമായി വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

യാത്രാമധ്യേ ഗുണശേഖരനെ മർദ്ദിച്ച് കൈകാലുകൾ തല്ലിയൊടിച്ച ശേഷം തിരിപ്പൂരിന് സമീപമുള്ള ആശുപത്രിയടുത്ത് ഉപേക്ഷിക്കുകയും ദേവി ഇയാൾക്ക് കാവലിരിക്കുകയും ചെയ്തു. ഇതിനിടെ യുവതിയെ മറ്റൊരു കാറിൽ തട്ടിക്കൊണ്ടുപോയ തോമസും രഘുപതിയും ചേർന്ന് ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

അവിടെനിന്ന് രക്ഷപ്പെട്ട യുവതി നിലമ്പൂരിലെത്തി ചികിത്സ തേടുകയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ തോമസ്, പാൽരാജ്, ശങ്കർ, രഘുപതി, ദേവി എന്നിവർ നെടുമ്പാശേരി, കോയമ്പത്തൂർ, പളനി എന്നിവിടങ്ങളിൽ നിന്നായി പിടിയിലാവുകയും ചെയ്തു.

Kerala

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ൻ​സ​ർ രോ​ഗി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യെ​ന്ന് പ​രാ​തി

ക​​ണ്ണൂ​​ർ: പ​​രി​​യാ​​ര​​ത്തെ ക​​ണ്ണൂ​​ർ ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ കാ​​ൻ​​സ​​ർ രോ​​ഗി​​യാ​​യ എ​​ഴു​​പ​​തു​​കാ​​രി കൂ​​ട്ട​​മാ​​ന​​ഭം​​ഗ​​ത്തി​​ന് ഇ​​ര​​യാ​​യെ​​ന്ന പ​​രാ​​തി​​യി​​ൽ അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി.

പ​​യ്യ​​ന്നൂ​​ർ ഡി​​വൈ​​എ​​സ്പി പി.​​കെ. മ​​ണി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം. ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന സ്ത്രീ​യെ ക​​ഴി​​ഞ്ഞ ദി​​വ​​സം ജീ​​വ​​ന​​ക്കാ​​ര​​ട​​ക്ക​​മു​​ള്ള​​വ​​ർ മാ​​ന​​ഭം​​ഗം ചെ​​യ്തു​​വെ​​ന്നാ​​യി​​രു​​ന്നു പ​​രാ​​തി.

ഒ​​രാ​​ഴ്ച​​യ്ക്കു​മു​​ന്പേ ഉ​​ണ്ടാ​​യ സം​​ഭ​​വ​​ത്തി​​ൽ പ്ര​​ശ്ന​പ​​രി​​ഹാ​​ര ച​​ർ​​ച്ച ന​​ട​​ത്തി​​യ​​താ​​യും പ​​റ​​യു​​ന്നു. സം​​ഭ​​വ​​ത്തി​​ന് കാ​​ര്യ​​മാ​​യ സാ​​ക്ഷി​​ക​​ളോ മ​​റ്റ് തെ​​ളി​​വു​​ക​​ളോ ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നും അ​റി​യു​​ന്നു. സം​​ഭ​​വ​​ത്തി​​നു പി​​ന്നി​​ൽ ദു​​രൂ​​ഹ​​ത​യു​ണ്ടെ​ന്ന ആ​​രോ​​പ​​ണ​​വും ശ​​ക്ത​​മാ​​ണ്.

പ​​രി​​യാ​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പോ​​ലീ​​സ് ബി​​എ​​ൻ​​എ​​സ് സെ​​ക്ഷ​​ൻ 70(1) പ്ര​​കാ​​രം എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. പ​​രാ​​തി​​യു​​ടെ ഗൗ​​ര​​വം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് പ​​യ്യ​​ന്നൂ​​ർ ഡി​​വൈ​​എ​​സ്പി അ​​ന്വേ​​ഷ​​ണ ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ത്ത​​ത്.

National

യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; ഹോ​ട്ട​ൽ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ഡെ​റാ​ഡൂ​ൺ: ഹ​രി​ദ്വാ​റി​ൽ 30 വ​യ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ഹോ​ട്ട​ൽ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ഹ​രി​ദ്വാ​റി​ൽ ഓ​ട്ടോ​യ്ക്കാ​യി കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ വീ​ട്ടി​ൽ ഇ​റ​ക്കാ​മെ​ന്ന് പ​റ​ഞ്ഞു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ പ്ര​തി​ക​ൾ ഇ​വ​രെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് യു​വ​തി​യും ഭ​ർ​ത്താ​വും പോ​ലീ​സി​നെ സ​മീ​പി​ച്ചു. ഇ​രു​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 35, 26 വ​യ​സു​ള്ള ര​ണ്ട് ഡ്രൈ​വ​ർ​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​തെ മു​റി ന​ൽ​കി​യ​തി​നും ഹോ​ട്ട​ൽ ര​ജി​സ്റ്റ​റി​ൽ പേ​ര് ചേ​ർ​ക്കാ​ത്ത​തി​നും ഹോ​ട്ട​ൽ മാ​നേ​ജ​രെ​യും പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മൂ​ന്ന് പ്ര​തി​ക​ളെ​യും ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ

National

യു​പി​യി​ൽ കൗ​മാ​ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; യൂ​ട്യൂ​ബ​ർ അ​റ​സ്റ്റി​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഒ​ളി​വി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റും യൂ​ട്യൂ​ബ​റും പ്ര​തി​ക​ൾ. കാ​ൺ​പു​രി​ലെ സ​ചെ​ണ്ടി​യി​ലാ​ണ് സം​ഭ​വം. 14കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

യൂ​ട്യൂ​ബ​ർ ശി​വ്ബ​ര​ൻ യാ​ദ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റൊ​രു പ്ര​തി​യാ​യ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​മി​ത് കു​മാ​ർ മൗ​ര്യ ഒ​ളി​വി​ലാ​ണ്.

പെ​ൺ​കു​ട്ടി​യെ ഇ​രു​വ​രും തി​ങ്ക​ളാ​ഴ്ച രാ​ത്രി 10ഓ​ടെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ജ​ന​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ച​തി​നു​ശേ​ഷം ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പീ​ഡി​പ്പി​ച്ചു. ക്രൂ​ര​മാ​യ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ വീ​ടി​ന് മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച് സം​ഘം മ​ട​ങ്ങി.

പെ​ൺ​കു​ട്ടി വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കു​ടും​ബം പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ട്ട​ത്. യൂ​ട്യൂ​ബ​റെ പി​ടി​കൂ​ടി​യ പോ​ലീ​സ്, കു​റ്റ​കൃ​തൃ​ത്തി​ന് ഉ​പ​യോ​ഗി​ച്ച അ​മി​ത്തി​ന്‍റെ കാ​ർ പി​ടി​ച്ചെ​ടു​ത്തു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പോ​ലീ​സു​കാ​ര​നാ​യ അ​മി​ത് കു​മാ​റി​നെ ര​ക്ഷി​ക്കാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചു​വെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു​വെ​ന്നും കേ​സി​ൽ പോ​ക്സോ വ​കു​പ്പ് പോ​ലീ​സ് ചേ​ർ​ത്തി​ല്ലെ​ന്നും കേ​സ് രേ​ഖ​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തേ​തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കു​ന്ന​തി​ൽ അ​നാ​സ്ഥ കാ​ണി​ച്ച ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (വെ​സ്റ്റ്) ദി​നേ​ശ് ച​ന്ദ്ര ത്രി​പാ​ഠി​യെ നീ​ക്കം ചെ​യ്യു​ക​യും സ​ചെ​ണ്ടി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ (എ​സ്എ​ച്ച്ഒ) വി​ക്രം സിം​ഗി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ര​ഘു​ബീ​ർ ലാ​ൽ ആ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

 

 

 

National

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച‍​യം; 17കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി

ഗു​രു​ഗ്രാം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം.

11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ 17കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ വീ​ടി​ന് സ​മീ​പ​ത്ത് കാ​റി​ൽ നി​ന്നും ത​ള്ളി​യി​ട്ട​തി​ന് ശേ​ഷം ര​ക്ഷ​പെ​ട്ടു.

പെ​ൺ​കു​ട്ടി ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4:30 ന് ​ട്യൂ​ഷ​ൻ ക്ലാ​സി​ലേ​ക്ക് പോ​യ പെ​ൺ​കു​ട്ടി 6:30 ആ​യി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് പി​താ​വ് ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ മ​ക​ൾ അ​വി​ടെ എ​ത്തി​യി​ല്ലെ​ന്ന് അ​റി​ഞ്ഞു. രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഭ​യ​ന്ന് ക​ര​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​താ​വ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ്ര​തി​ക​ളി​ലൊ​രാ​ളെ പെ​ൺ​കു​ട്ടി​ക്ക് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. മൂ​ന്ന് മാ​സം മു​ൻ​പ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഇ​യാ​ളെ പ​രി​ച​യ​പ്പെ​ട്ട​ത്.

ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ക​റു​ത്ത കാ​റി​ലെ​ത്തി​യ അ​ങ്കി​ത്, ല​ക്ഷ്യ എ​ന്നി​വ​ർ ത​ന്നെ അ​വി​ടെ എ​ത്തി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് കാ​റി​ൽ ക​യ​റ്റി​യെ​ന്ന് പെ​ൺ​കു​ട്ടി പ​റ​യു​ന്നു. തു​ട​ർ​ന്ന് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച പ്ര​തി​ക​ൾ ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന്, പ്ര​തി​ക​ൾ​ക്കെ​തി​രെ ശി​വാ​ജി ന​ഗ​ർ പോ​ലീ​സ് നി​ര​ധി വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up