International
റോം: യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും ലോകത്തിന്റെ ഇതരഭാഗങ്ങളിലെയും സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലോകസമാധാനത്തിനായി അസീസിയിലെ സെന്റ് ഫ്രാൻസിസ് അസീസി ബസിലിക്കയില് വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനയും നടത്തി.
വിശുദ്ധ കുർബാനയ്ക്ക് ഇറ്റാലിയന് മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ മത്തെയോ സൂപ്പി മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മാധ്യസ്ഥ്യം യാചിച്ച് സമാധാനത്തിനായി പ്രത്യേക പ്രാർഥനകളും ഇതോടൊപ്പം നടന്നു.
വത്തിക്കാനിലെ യുക്രെയ്ൻ അംബാസഡർ അന്റ്റി യൂറാഷ് ഉൾപ്പെടെയുള്ളവർ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ 800-ാം വർഷവുമായി ബന്ധപ്പെട്ട് അസീസിയിലെ ബസിലിക്കയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറന്നുകൊടുത്തിരിക്കുന്നതിന്റെകൂടി പശ്ചാത്തലത്തിലായിരുന്നു പ്രാർഥനകൾ.
ഈ മാസം 22 വരെയാണ് തിരുശേഷിപ്പുകൾ പൊതുവണക്കത്തിനായി വച്ചിരിക്കുന്നത്. തിരുശേഷിപ്പു വണങ്ങാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിനു തീർഥാടകരമാണ് അസീസിയിലേക്ക് എത്തുന്നത്.
Kerala
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ കുര്ബാന തര്ക്കവുമായി ബന്ധപ്പെട്ട് പോലീസ് സംരക്ഷണം തേടി അതിരൂപതയുടെ മെത്രാപ്പോലീത്തന് വികാരി ആര്ച്ച്ബിഷപ് മാര് ജോസഫ് പാംപ്ലാനി ഹൈക്കോടതിയില് ഹര്ജി നല്കി.
പോലീസിനെ സമീപിച്ചെങ്കിലും നടപടിയില്ലാതിരുന്നതിനെ തുടര്ന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹര്ജിയില് പറയുന്നു.
സീറോമലബാര് സഭയ്ക്കു കീഴിലെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില് കുര്ബാനയടക്കം നടത്താന് തടസങ്ങളുണ്ടെന്നും മതിയായ പോലീസ് സംരക്ഷണം അനുവദിക്കണമെന്നുമാണ് ഹര്ജിയിലെ ആവശ്യം.
കോടതിയുടെയോ കളക്ടറുടെയോ ഉത്തരവില്ലാതെ പോലീസ് സംരക്ഷണം നല്കാനാകില്ലെന്ന മറുപടിയാണു പോലീസ് നല്കിയതെന്ന് ഹര്ജിയില് പറയുന്നു. ഹര്ജി ഇന്ന് കോടതിയുടെ പരിഗണനയ്ക്കെത്തിയേക്കും.
International
ഡമാസ്കസ്: സിറിയയിലെ വടക്കുപടിഞ്ഞാറൻ ആലപ്പോയിലെ ബ്രാഡ് ഗ്രാമത്തിൽ ഐഎസ് ആക്രമണത്തിൽ തകർക്കപ്പെട്ട പുരാതന മാറോണൈറ്റ് തീർഥാടനകേന്ദ്രമായ സെന്റ് മാറോൻ പള്ളിയുടെ ശേഷിപ്പുകൾക്കു സമീപം വിശുദ്ധ കുർബാന അർപ്പിച്ചു. ചരിത്രമുറങ്ങുന്ന ഈ തീർഥാലയത്തിൽ 15 വർഷത്തിനുശേഷം നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ഘാൻഡി മഹാന്ന കാർമികത്വം വഹിച്ചു.
പുരാതന ക്രൈസ്തവകേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാറോണൈറ്റ് സ്കൗട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീർഥയാത്രയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ഐഎസ് ഭീകരരുടെ അധിനിവേശത്തിലും തുടർന്നുണ്ടായ യുദ്ധത്തിലും ഭാഗികമായി കേടുപാടുകൾ സംഭവിച്ച സന്യാസി തൗഫിക് അജിബിന്റെ വസതിയായിരുന്ന ഗുഹാ ചാപ്പലും സമീപത്തുള്ള സെന്റ് സിമിയോൺ ദ സ്റ്റൈലൈറ്റ് പള്ളിയുടെ അവശിഷ്ടങ്ങളും സംഘം സന്ദർശിച്ചു.
സിറിയൻ സൈന്യത്തിന്റെ സുരക്ഷാ അകന്പടിയോടെയായിരുന്നു തീർഥയാത്ര. സിറിയയിൽ ഐഎസ് ഭീകരരുടെ ആക്രമണത്തിലും തുടർന്ന് ഇവർക്കെതിരായ യുദ്ധത്തിലുമായി സെന്റ് മാറോൻ തീർഥാടനകേന്ദ്രമുൾപ്പെടെ നിരവധി പള്ളികളാണ് തകർക്കപ്പെട്ടത്. നൂറുകണക്കിന് ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി പേർ ഭവനരഹിതരാക്കപ്പെടുകയും ചെയ്ത