ചേര്‍ത്തല: തീര്‍ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ വാരാചരണം 29ന് തുടങ്ങും. വിശുദ്ധ വാരാചരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പില്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി പി.എല്‍. സെബാസ്റ്റ്യന്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കെ.എ. ജോസ്ബാബു കോതാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓശാന ഞായറാഴ്ചയായ 29 ന് രാവിലെ ഏഴിന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി.
കൊച്ചി രൂപത മുന്‍ ബിഷപ് ഡോ.ജോസഫ് കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 30 മുതല്‍ ഏപ്രില്‍ ഒന്നുവരെ ദിവസേന രാവിലെ ആറിനും 10നും വൈകുന്നേരം 5.30നും ദിവ്യബലി, കല്ലറജപം, ആരാധന. പെസഹാ വ്യാഴാഴ്ചയായ ഏപ്രില്‍ രണ്ടിന് രാവിലെ 7.30നു കേരള വനം വികസന കോര്പറേഷന് എംഡി രാജു ഫ്രാന്‍സിസ് കൂന്താണിശേരില് നേര്‍ച്ചക്കഞ്ഞി അടുപ്പില്‍ തീ കൊളുത്തും. വൈകുന്നേരം അഞ്ചിന് തിരുവത്താഴ സമൂഹബലി,
കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍. ജോസി കണ്ടനാട്ടുതറ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.സിജു സോളമന് സന്ദേശം നല്‍കും. തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം. രാത്രി ഏഴിന് ചലച്ചിത്രതാരം സിജോയ് വര്‍ഗീസ് മാനവമൈത്രി ദീപക്കാഴ്ചയ്ക്ക് ദീപം തെളിക്കും. രാത്രി 12ന് തിരുസ്വരൂപം പള്ളിയങ്കണത്തിലെ മുല്ലപ്പൂപ്പന്തലില്‍ കിടത്തും. കൊച്ചി രൂപത ബിഷപ് ഡോ.ആന്റണി കാട്ടിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 12.30 ന് കുരിശിന്റെ വഴി. റവ.ഡോ. ജോഷി മയ്യാറ്റില്‍ സന്ദേശം നല്‍കും.
ദുഃഖവെള്ളിയാഴ്ചയായ ഏപ്രില്‍ മൂന്നിന് രാവിലെ 10നു കല്ലറജപം, വൈകുന്നേരം മൂന്നിന് കുരിശുവന്ദനം, ദിവ്യകാരുണ്യ സ്വീകരണം. കൊച്ചി രൂപത ബിഷപ് ഡോ.ആന്റണി കാട്ടിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ടൈറ്റസ് റാന്‍സി കളപ്പുരയ്ക്കല്‍ സന്ദേശം നല്‍കും. അഞ്ചിന് പ്രസിദ്ധമായ നഗരികാണിക്കല്‍, ആറിന് വ്യാകുല പ്രസംഗം-കൃപാസനം ഡയറക്ടര്‍ റവ.ഡോ.വി.പി. ജോസഫ് വലിയവീട്ടില്‍. 10നു കല്ലറജപം, സമാപന കുരിശിന്റെ വഴി. 12ന് കബറടക്കം.
നാലിന് രാത്രി 11ന് തീ, തിരി, വെള്ളം വെഞ്ചരിപ്പ്, ഉയിര്‍പ്പ് കുര്‍ബാന, പ്രദക്ഷിണം. അഞ്ചിന് രാവിലെ ഏഴിനും 8.30നും ദിവ്യബലി.
Tags : Holy Mass nattuvishesham local news