മുണ്ടക്കയം: നാല്പതാംവെള്ളി ആചരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ ഏഴിന് വ്യാകുലമാതാ ഫൊറോന പള്ളിയിൽനിന്ന് മുണ്ടക്കയം കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടക്കും. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാനയോടനുബന്ധിച്ച് കൊഴുക്കട്ട ശനി ആചരണം നടത്തും.
ഓശാന ഞായറാഴ്ച രാവിലെ 5.30നും ഏഴിനും 10.30നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന. 30ന് രാവിലെ ആറിന് വിശുദ്ധ കുർബാന, 9.30 മുതൽ വൈകുന്നേരം നാലുവരെ ഏകദിന ധ്യാനം, രാവിലെ 9.30ന് മുണ്ടക്കയം എസ്എംവൈഎം ഫൊറോനാതലത്തിൽ മുറിഞ്ഞപുഴ കുരിശുമല കയറ്റം.
31നു രാവിലെ ആറിന് വിശുദ്ധ കുർബാന, 9.30 മുതൽ വൈകുന്നേരം നാലുവരെ ഏകദിന ധ്യാനം, ഏപ്രിൽ ഒന്നിന് രാവിലെ ആറിന് വിശുദ്ധ കുർബാന. പെസഹാ വ്യാഴാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം നാലുവരെ കൂട്ടായ്മ-സംഘടനാ അടിസ്ഥാനങ്ങളിൽ ആരാധന, വൈകുന്നേരം നാലു മുതൽ അഞ്ചുവരെ പൊതു ആരാധന, തുടർന്ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെ അഞ്ചു മുതൽ 12 വരെ ക്ലാസിലുള്ള കുട്ടികൾക്ക് ധ്യാനം.
ദുഃഖവെള്ളിയാഴ്ച രാവിലെ പത്തിന് പുത്തൻപാന പാരായണം, 11ന് മുണ്ടക്കയം കുരിശുമലയിലേക്ക് കുരിശിന്റെ വഴി, ഉച്ചയ്ക്ക് ഒന്നിന് നേർച്ചഭക്ഷണം, 2.30ന് ദുഃഖവെള്ളി തിരുക്കർമങ്ങൾ.
ദുഃഖശനിയാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, തുടർന്ന് പുത്തൻ തിരി, പുത്തൻ വെള്ളം വെഞ്ചരിപ്പ്, 7.30ന് യുവജനങ്ങൾ ഒരു കുടക്കീഴിൽ (ഐൻഹൈറ്റ് വിത്ത് ബ്രേക്ക്ഫാസ്റ്റ്). ഈസ്റ്ററിന് പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ. 5.30നും 7.15നും വിശുദ്ധ കുർബാന.
Tags : Holy Mass nattuvishesham local news