Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Homes

ക്ഷേ​മ​പെ​ൻ​ഷ​ൻ വീണ്ടും മ​ണിയോർ​ഡ​റാ​യി വീ​ടു​ക​ളി​ൽ എ​ത്തു​മോ‍‍?

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ വീ​​​ണ്ടും ത​​​പാ​​​ൽ ഓ​​​ഫി​​​സു​​​ക​​​ളു​​​ടെ സേ​​​വ​​​നം തേ​​​ടി ധ​​​ന വ​​​കു​​​പ്പ്. കി​​​ട​​​പ്പു രോ​​​ഗി​​​ക​​​ൾ, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ, ബാ​​​ങ്കു​​​ക​​​ളി​​​ൽ എ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത മ​​​റ്റു ഗു​​​രു​​​ത​​​ര​​​രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ൽ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ നേ​​​രി​​​ട്ട് എ​​​ത്തി​​​ക്കാ​​​നാ​​​യാ​​​ണ് ത​​​പാ​​​ൽ വ​​​കു​​​പ്പു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​ത്.

മ​​​ണിയോർ​​​ഡ​​​റാ​​​യി പെ​​​ൻ​​​ഷ​​​ൻ തു​​​ക വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തും ച​​​ർ​​​ച്ച​​​യി​​​ലു​​​ണ്ട്. നേ​​​ര​​​ത്തേ ത​​​പാ​​​ൽ വ​​​കു​​​പ്പാ​​​യി​​​രു​​​ന്നു ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന കാ​​​ല​​​ത്ത് പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം താ​​​റു​​​മാ​​​റാ​​​യ​​​തോ​​​ടെ​​​യാ​​​ണ് പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റി​​​യ​​​ത്.

ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ നി​​​ന്നു സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളെ പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി​​​യ ശേ​​​ഷ​​​മാ​​​ണ് അ​​​വ​​​ശ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ബ​​​ദ​​​ൽ മാ​​​ർ​​​ഗം തേ​​​ടു​​​ന്ന​​​ത്. പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ ന​​​ട​​​ന്ന ക്ര​​​മ​​​ക്കേ​​​ടി​​​നെ തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​യെ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഓ​​​ണ​​​ക്കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ ഈ ​​​മാ​​​സം സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് വ​​​ഴി​​​യു​​​ള്ള പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം തു​​​ട​​​രാ​​​നും ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു.

കി​​​ട​​​പ്പു രോ​​​ഗി​​​ക​​​ൾ​​​ക്ക് ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തു തു​​​ട​​​രും. ഇ​​​ത് 10,000 പേ​​​രി​​​ൽ താ​​​ഴെ​​​യെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. എ​​​ന്നാ​​​ൽ, ബാ​​​ങ്കു​​​ക​​​ളി​​​ൽ എ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ൻ, കാ​​​ഴ്ച പ​​​രി​​​മി​​​ത​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ തു​​​ക വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കേ​​​ണ്ടി വ​​​രും. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ എ​​​ട്ടു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നി​​​ൽ ഇ​​​ത്ത​​​രം വി​​​ഭാ​​​ഗ​​​ത്തി​​​ലെ 19,825 പേ​​​രു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 51.11 ല​​​ക്ഷം പേ​​​രാ​​​ണ് സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യു​​​ള്ള​​​ത്. ഇ​​​തി​​​ൽ 23.14 ല​​​ക്ഷം പേ​​​ർ​​​ക്കാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ വ​​​ഴി പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്ന​​​ത്.

സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് വ​​​ഴി നേ​​​രി​​​ട്ടു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്പോ​​​ൾ ഒ​​​രാ​​​ളു​​​ടെ പെ​​​ൻ​​​ഷ​​​ൻ തു​​​ക വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ 30 രൂ​​​പ വീ​​​തം സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തി​​​ൽ 20 രൂ​​​പ പെ​​​ൻ​​​ഷ​​​ൻ വീ​​​ട്ടി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന ക​​​ള​​​ക്‌​​​ഷ​​​ൻ ഏ​​​ജ​​​ന്‍റി​​​നും 10 രൂ​​​പ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​നു​​​മാ​​​ണ് ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തു വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ. പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യി ഡ​​​യ​​​റ​​​ക്ട് ബാ​​​ങ്ക് ട്രാ​​​ൻ​​​സ്ഫ​​​ർ (ഡി​​​ബി​​​ടി) വ​​​ഴി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര​​​വും നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. കേ​​​ന്ദ്ര പെ​​​ൻ​​​ഷ​​​ൻ വി​​​ഹി​​​തം ബാ​​​ങ്ക് വ​​​ഴി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ആ​​​ധാ​​​ർ ലി​​​ങ്കിം​​​ഗും ന​​​ട​​​പ്പാ​​​ക്കും.

എ​​​ന്നാ​​​ൽ, ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വ​​​ഴി ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്പോ​​​ൾ, ജ​​​ൻ​​​ധ​​​ൻ അ​​​ക്കൗ​​​ണ്ട് അ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ഏ​​​റെ ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന​​​താ​​​യി പ​​​റ​​​യു​​​ന്നു. ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രി​​​ൽ ഒ​​​രു വി​​​ഭാ​​​ഗം നേരത്തേയുള്ള ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ത​​​ന്നെ​​​യാ​​​ണ് പെ​​​ൻ​​​ഷ​​​നാ​​​യും ന​​​ൽ​​​കി​​​യ​​​ത്.

എ​​​ന്നാ​​​ൽ, മി​​​നി​​​മം ബാ​​​ല​​​ൻ​​​സ് സൂ​​​ക്ഷി​​​ച്ചി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞു ചി​​​ല ബാ​​​ങ്കു​​​ക​​​ൾ പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​യി​​​ൽ ഒ​​​രു​​​ഭാ​​​ഗം വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​താ​​​യി പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​ത്ത​​​രം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് മു​​​ഴു​​​വ​​​ൻ പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​വി​​​ത​​​ര​​​ണ​​​വും ബാ​​​ങ്ക് വ​​​ഴി​​​യാ​​​ക്കു​​​ന്ന​​​ത്.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ഇ​ൻ​സ​ന്‍റീ​വ് കു​ടി​ശി​ക

സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ച സം​​​സ്ഥാ​​​ന​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് എ​​​ട്ടു മാ​​​സ​​​ത്തെ ഇ​​​ൻ​​​സ​​​ന്‍റീ​​​വ് കു​​​ടി​​​ശി​​​ക. പ്ര​​​തി​​​മാ​​​സം ഏ​​​ഴു കോ​​​ടി രൂ​​​പ വീ​​​തം 56 കോ​​​ടി രൂ​​​പ​​​യാ​​​ണ് പെ​​​ൻ​​​ഷ​​​ൻ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ച​​​തി​​​നാ​​​യി ഇ​​​ൻ​​​സ​​​ന്‍റീ​​​വ് ഇ​​​ന​​​ത്തി​​​ൽ കു​​​ടി​​​ശി​​​ക​​​യു​​​ള്ള​​​ത്. 2025 ഡി​​​സം​​​ബ​​​ർ മു​​​ത​​​ലു​​​ള്ള ഇ​​​ൻ​​​സെ​​​ന്‍റീ​​​വാ​​​ണ് കു​​​ടി​​​ശി​​​ക​​​യാ​​​യ​​​ത്.

Kerala

പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം; 178 പേ​ർ വീ​ടു​ക​ൾ ന​റു​ക്കി​ട്ടെ​ടു​ത്തു

ക​​​ൽ​​​പ്പ​​​റ്റ: ടൗ​​​ണ്‍​ഷി​​​പ്പി​​​ൽ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന 178 വീ​​​ടു​​​ക​​​ൾ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​തി​​​നു ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തി.

മേ​​​പ്പാ​​​ടി എം​​​എ​​​സ്എ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, രാ​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. മൂ​​​ന്നു ഡി​​​ജി​​​റ്റു​​​ക​​​ളി​​​ലാ​​​യി സോ​​​ണ്‍, ക്ല​​​സ്റ്റ​​​ർ, പ്ലോ​​​ട്ട് ന​​​ന്പ​​​ർ എ​​​ന്നി​​​ങ്ങ​​​നെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ന​​​റു​​​ക്കു​​​ക​​​ളാ​​​ണു ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

മേ​​​പ്പാ​​​ടി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​ത്താം വാ​​​ർ​​​ഡ് പ​​​ഞ്ചി​​​ൽ വീ​​​ട്ടി​​​ൽ പി. ​​​അ​​​ഷ്റ​​​ഫാ​​​ണ് ഒ​​​ന്നാ​​​മ​​​താ​​​യി ന​​​റു​​​ക്കെ​​​ടു​​​ത്ത​​​ത്. ടൗ​​​ണ്‍​ഷി​​​പ്പി​​​ലെ ഒ​​​ന്നാം സോ​​​ണി​​​ലെ ക്ല​​​സ്റ്റ​​​ർ ജെ ​​​ഇ​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട 104-ാം ന​​​ന്പ​​​ർ വീ​​​ടാ​​​ണ് അ​​​ഷ്റ​​​ഫി​​​നു ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ ല​​​ഭി​​​ച്ച​​​ത്.

ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​യാ​​​റാ​​​ക്കി​​​യ പെ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു ന​​​റു​​​ക്കെ​​​ടു​​​ത്ത് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ വീ​​​ടു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ കൈ​​​മാ​​​റി​​​യ വീ​​​ടു​​​ക​​​ളു​​​ടെ​​​യും ഏ​​​ഴ് സെ​​​ന്‍റ് സ്ഥ​​​ല​​​ത്തി​​​ന്‍റെ​​​യും പ​​​ട്ട​​​യം അ​​​നു​​​വ​​​ദി​​​ച്ച ഉ​​​ത്ത​​​ര​​​വ് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കൈ​​​മാ​​​റി.

കെ​​​എ​​​സ്ഇ​​​ബി, വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി, സി​​​വി​​​ൽ സ​​​പ്ലൈ​​​സ്, ന​​​ഗ​​​ര​​​സ​​​ഭ മു​​​ഖേ​​​ന വൈ​​​ദ്യു​​​തി, കു​​​ടി​​​വെ​​​ള്ളം, റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്, വീ​​​ടി​​​ന്‍റെ ഉ​​​ട​​​മാ​​​വ​​​കാ​​​ശ രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് 15 പ്ര​​​ത്യേ​​​ക കൗ​​​ണ്ട​​​ർ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

വീ​​​ടു​​​ക​​​ളു​​​ടെ വൈ​​​ദ്യു​​​തി, കു​​​ടി​​​വെ​​​ള്ള ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ പേ​​​രി​​​ലാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. വൈ​​​ദ്യു​​​തി, കു​​​ടി​​​വെ​​​ള്ള ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ളു​​​ടെ മൂ​​​ന്ന് മാ​​​സ​​​ത്തെ തു​​​ക സ​​​ർ​​​ക്കാ​​​ർ അ​​​ട​​​യ്ക്കും. മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ പേ​​​രി​​​ലേ​​​ക്ക് മാ​​​റ്റി സ്ഥാ​​​പി​​​ക്കും. ഇ​​​തി​​​നു​​​ള്ള സാ​​​ക്ഷ്യ​​​പ​​​ത്രം ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കി.

Latest News

Corehub Up