പോരാമ്പ്ര: അരിക്കുളം പഞ്ചായത്തിൽ യുഡിഎഫ് പ്രവർത്തകരുകരുടെ വീടുകൾക്കു നേരെ നിരന്തരമായ ആക്രമണങ്ങൾ തുടരുന്നത് നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതായും ഇടതു പക്ഷം നടത്തുന്ന ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
നിയമ സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് മേൽക്കോയ്മ നഷ്ടപ്പെടും എന്ന ഭയപ്പാടിലാണ് സിപിഎം ഇത്തരം അക്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
കുരുടിമുക്കിലെ നടുവിലക്കണ്ടി അഷ്റഫ്, ചെറുവത്ത് മീത്തൽ ബഷീർ എന്നിവരുടെ വീടുകൾക്കു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറും മാരക ആയുധങ്ങൾ ഉപയോഗിച്ചുള്ള അക്രമണവും നടന്നത്. കുറ്റവാളികളെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും യുഡിഎഫ് നേതൃത്വം പോലീസിനോട് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്, മണ്ഡലം പ്രസിഡന്റ് ആർ.കെ. മുനീർ, ടി.കെ.എ. ലത്തീഫ്, സാജിദ് നടുവണ്ണൂർ, പി.ടി. അഷ്റഫ്, എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ, ഇ.കെ. അഹമ്മദ് മൗലവി, സി. രാമദാസ്, വി.വി.എം. ബഷീർ, ശശി ഊട്ടേരി, കെ. അഷ്റഫ്, സജിത എളമ്പിലാട് തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.
Tags : nattu vishesham UDF activists' homes