x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടും പ​രി​സ​ര​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ൽ; മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നും ഇ​ട​മി​ല്ല

വെബ് ഡെസ്ക്
Published: August 6, 2026 11:29 PM IST | Updated: August 6, 2026 11:29 PM IST

മ​രി​ച്ച ഭ​വാ​നി​യ​മ്മ​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ നീ​ങ്ങു​ന്നു.

നി​ര​ണം: ദി​വ​സ​ങ്ങ​ളാ​യി പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം യ​ഥാ​വി​ധി സം​സ്ക​രി​ക്കാ​നാ​കു​ന്നി​ല്ല. വീ​ടും പ​രി​സ​ര​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യ​തോ​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട അ​ന്ത്യ​യാ​ത്ര ന​ൽ​കാ​ൻ പോ​ലും ബ​ന്ധു​ക്ക​ൾ​ക്കാ​കു​ന്നി​ല്ല.

വെ​ള്ള​പ്പൊ​ക്ക​ത്തെ­­­­ തു​ട​ർ​ന്ന് വീ​ട്ടി​ൽ ഒ​റ്റപ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്ന നി​ര​ണം ര​വി ഭ​വ​ന​ത്തി​ൽ കെ.​എ​ൻ. ഭ​വാ​നി​യ​മ്മ (98) ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. വാ​ർ​ധ​ക്യസ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ൾ മൂ​ർ​ച്ഛി​ച്ചെ​ങ്കി​ലും വീ​ടും പ​രി​സ​ര​വും വെ​ള്ള​ക്കെ​ട്ടി​ലാ​യി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യി​ല്ല.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി അ​റി​യി​ച്ച​തി​നു​സ​രി​ച്ച് എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം എ​ത്തി പ​രു​മ​ല​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മൃ​ത​ദേ​ഹം നീ​ക്കു​ക​യാ​യി​രു​ന്നു. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ദേ​വാ​ല​യ​ങ്ങ​ളും സെ​മി​ത്തേ​രി​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ​രി​ച്ച പ​ല​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വ​കാ​ര്യ മോ​ർ​ച്ച​റി​ക​ളും നി​റ​ഞ്ഞു.

Tags : Nattuvishesham Local News Homes water funeral

Recent News

Corehub Up