x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​മേ​ഖ​ല​ക​ളി​ല്‍ ആ​ശ്വാ​സവുമായി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍

വെബ് ഡെസ്ക്
Published: August 7, 2026 12:19 AM IST | Updated: August 7, 2026 12:22 AM IST

ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ൽ ടൗ​ൺ​ഹാ​ൾ ക്യാ​മ്പി​ലെ അ​ടുക്കള മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി: വെ​ള്ള​പ്പൊ​ക്ക ദു​രി​ത​മേ​ഖ​ല​ക​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും ആ​ശ്വാ​സ ഹ​സ്ത​ങ്ങ​ളു​മാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​രും.

അ​പ്പ​ര്‍​കു​ട്ട​നാ​ട്, കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​ണ് സം​ഘ​ട​ന​ക​ള്‍ ഭ​ക്ഷ​ണം, വ​സ്ത്രം, ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍, കു​പ്പി​വെ​ള്ളം, പാ​യ, പു​ത​പ്പ് തു​ട​ങ്ങി​യ സാ​ധ​നസാ​മ​ഗ്രി​ക​ള്‍ എ​ത്തി​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ട്ടി​ത്തു​രു​ത്ത്, കി​ളി​രൂ​ര്‍, താ​യ​ങ്ക​രി, വൈ​ശ്യം​ഭാ​ഗം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ​കിറ്റു​ക​ള്‍ എ​ത്തി​ച്ചു​ന​ല്‍​കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​സം​ഘ​ട​ന​യു​ടെ കാ​രു​ണ്യ​സേ​വ​നം കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും.

റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ്, ചാ​രി​റ്റി​ വേ​ള്‍​ഡ്, എ​സ്‌​ജെ​സി​സി, സി​എ​സ്എം എ​ന്നി​വ​ര്‍ ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ട്ടി​ത്തു​രു​ത്തി​ലെ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ത്ത് ഭ​ക്ഷ​ണ ക്കിറ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ് വ​രും​ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ ക്യാ​മ്പു​ക​ളി​ല്‍ ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റ് വി​ത​ര​ണം ചെ​യ്യും.

ചെ​ത്തി​പ്പു​ഴ സ​ര്‍​ഗ​ക്ഷേ​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കി​ട​ങ്ങ​റ, മാ​ന്നാ​നം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും ഡി​വൈ​എ​ഫ്‌​ഐ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെയും നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക്യാ​മ്പു​ക​ളി​ല്‍ ഭ​ക്ഷ​ണക്കിറ്റും തു​ണി​ത്ത​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ഈ​സ്റ്റ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​വ​ത്തെ ദു​രി​ത​ബാ​ധി​ത വീ​ടു​ക​ളി​ല്‍ ഭ​ക്ഷ​ണ​സാ​ധ​ന കി​റ്റു​ക​ളും കു​ടിവെ​ള്ള​വും എ​ത്തി​ച്ചു.

വി​നു ജോ​ബ് എം​എ​ല്‍​എ​യു​ടെ ടി​ബി റോ​ഡി​ലെ ഓ​ഫീ​സി​നോ​ടുചേ​ര്‍​ന്ന് ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

റ​വ​ന്യു മ​ന്ത്രി ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ചു

ച​ങ്ങ​നാ​ശേ​രി: റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ ച​ങ്ങ​നാ​ശേ​രി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

വി​നു ജോ​ബ് എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​മി ജോ​സ​ഫ്, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. താ​ലൂ​ക്കി​ലെ 24 ക്യാ​മ്പു​ക​ളി​ലാ​യി 828 കു​ടും​ബ​ങ്ങ​ളി​ലെ 2,228 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

Tags : Nattuvishesham Local News Volunteer organizations disaster areas

Recent News

Corehub Up