പ്രതീകാത്മക ചിത്രം
മലയിൻകീഴ് : ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും കവർന്ന മോഷ്ടാവ് പിടിയിൽ. മലയിൻകീഴ് പെരുകാവ് കണ്ഠൻശാസ്താ ക്ഷേത്രത്തിലെ ചുറ്റുമതിലിനകത്തു കയറി നാലു നിലവിളക്ക്, ഓട്ടുരുളി, ശംഖ് എന്നിവ മോഷ്ടിച്ച വിളവൂർക്കൽ പെരുഞ്ഞാഴി വീട്ടിൽ ദീപു (39) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ നാലിനായിരുന്നു സംഭവം.
സമീപത്തെ സിസിടിവിന്ദേശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. മലയിൻകീഴ്, പൂജപ്പുര, ഫോർട്ട്, ആലപ്പുഴ എന്നിവിടങ്ങളിൽ കേസുകളിൽ പ്രതിയാണ് ഇയാൾ. മോഷണ വസ്തുക്കൾ കാട്ടാക്കടയിൽ ഒരു ആക്രിക്കടയിൽ വിറ്റത് പൊലീസ് കണ്ടെടുത്തു.
Tags : Nattuvishesham Local News Thief arrested