മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തില് ജലനിരപ്പ് താഴ്ന്നപ്പോൾ.
മൂവാറ്റുപുഴ: മഴയുടെ ശക്തി കുറഞ്ഞതോടെ മൂവാറ്റുപുഴയില് വെള്ളപ്പൊക്ക ഭീതിയൊഴിഞ്ഞു. കുറച്ച് ദിവസങ്ങളായി തുടര്ന്നുവന്ന ശക്തമായ മഴയും മലങ്കര ഡാമില് നിന്നുള്ള നീരൊഴുക്കും കുറഞ്ഞതോടെയാണ് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞത്.
ജലനിരപ്പ് താഴ്ന്നതോടെ മൂവാറ്റുപുഴയിലെ താഴ്ന്നപ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്ണമായും ഒഴിഞ്ഞു. ജലനിരപ്പ് താഴ്ന്നതോടെ മൂവാറ്റുപുഴ നഗരസഭയുടെ കീഴിലുണ്ടായിരുന്ന ദുരിതാശ്വാസ ക്യാമ്പുകള് പിരിച്ചുവിട്ടു. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളില് നാല് ഷട്ടറുകളാണ് നിലവില് നൂറ് സെന്റീമീറ്റര് വീതം തുറന്നുവച്ചിരിക്കുന്നത്.