പിറവം - മൂവാറ്റുപുഴ റോഡ് ഓണക്കൂറിൽ മരം വീണ് ഗതാഗതം തടസപ്പെട്ടപ്പോൾ.
പിറവം: ഓണക്കൂറിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ -പിറവം റോഡിൽ ഇന്നലെ രാവിലെ 9.30 - ഓടെയാണ് മരം റോഡിലേക്ക് പതിച്ചത്. ഓണക്കൂർ പഴയ ഷാപ്പിന് സമീപം പുരയിടത്തിൽ നിന്നിരുന്ന പ്ലാവാണ് മറിഞ്ഞു വീണത്. ഈ സമയം വാഹങ്ങൾ ഇതു വഴി വരാതിരുന്നതിനാൽ അപകടം ഒഴിവായി.
പിറവത്തു നിന്നും മുവാറ്റുപുഴ, കൂത്താട്ടുകുളം ഭാഗത്തേക്കുള്ള തിരക്കേറിയ റോഡാണിത്. ഇതേത്തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് പിറവത്തു നിന്നും അഗ്നിശമന സേനാ വിഭാഗമെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.