ഉളിയൂർ യൂണിറ്റി റസിഡന്റസ് അസോസിയേഷന്റെ രണ്ടാമത് വാർഷിക പൊതുസമ്മേളനം നെടുമങ്ങാട് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ബിനു കുമാർ ഉദ്ഘാടനം ചെയ്യുന്നു.
നെടുമങ്ങാട്: ഉളിയൂർ യൂണിറ്റി റസിഡന്റ്സ് അസോസിയേഷന്റെ രണ്ടാം വാർഷിക പൊതുയോഗം നെടുമങ്ങാട് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ബിനു കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബീറ്റ് ഫോറസ്റ്റ് ഓഫിസർ റോഷ്നി മുഖ്യാതിഥിയായിരുന്നു. വിവിധ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. യുആർഎ അംഗം കുമാരി ആര്യ എഴുതിയ പുസ്തക പ്രകാശനം നിർവഹിച്ചു. നഗരസഭ വികസനകാര്യ കമ്മറ്റി ചെയർമാൻ ശ്രീകേഷ്, ഉളിയൂർ വാർഡ് കൗൺസിലർ ആർ. മധു, വനിതാ കമ്മറ്റിയംഗം ജി.എസ്. സിന്ധു എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ.എസ്. ജയകുമാർ സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദി പറഞ്ഞു.
Tags : Nattuvishesham District News DeepikaNews Annual Meeting