x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ഇ​ന്ന് മ​ഞ്ഞ അ​ല​ർ​ട്ട്

വെബ് ഡെസ്ക്
Published: August 7, 2026 12:10 AM IST | Updated: August 7, 2026 12:10 AM IST

പ്രതീകാത്മക ചിത്രം

 

ആ​ല​പ്പു​ഴ: ജി​ല്ല ഓ​റ​ഞ്ചി​ൽനി​ന്ന് മ​ഞ്ഞ അ​ല​ർ​ട്ടി​ലേ​ക്ക്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​യി​രു​ന്നു. 24 മ​ണി​ക്കൂ​റി​ൽ 115.6 മി​ല്ലിമീ​റ്റ​ർ മു​ത​ൽ 204.4 മി​ല്ലിമീ​റ്റ​ർ വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ടി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ന്ന് ജി​ല്ല​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ടാ‌​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് മ​ഞ്ഞ അ​ല​ർ​ട്ടി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ഴ​യു​ടെ തീ​വ്ര​ത കു​റ​യു​ന്ന​ത് ജി​ല്ല​യ്ക്ക് ആ​ശ്വാ​സ​മാ​ണെങ്കി​ലും മ​ല​വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കു​ട്ട​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ മു​ക്കു​ക​യാ​ണ്.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു. കേ​ര​ളം, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തിൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കു​മു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

ദു​രി​ത​പ്പെ​യ്ത്തി​ലും ജി​ല്ല​യി​ൽ 23 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

ആ​ല​പ്പു​ഴ: തു​ള്ളി​ക്കൊ​രു കു​ടം എ​ന്ന രീ​തി​യി​ൽ മ​ഴയുടെ ദു​രി​ത​പ്പെ​യ്ത്തിലും ജി​ല്ല​യി​ൽ 23 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്. ജൂ​ൺ ഒ​ന്നു മു​ത​ൽ ഇ​ന്ന​ലെ വ​രെ 1100.4 മി​ല്ലിമീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ജി​ല്ല​യി​ൽ 848.7 മി​ല്ലി​മീ​റ്റ​ർ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ചേ​ർ​ത്ത​ല​യി​ലാ​ണ് ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് 23.6 മി​ല്ലി മീ​റ്റ​ർ. ഏ​റ്റ​വും കു​റ​വ് മ​ഴ ല​ഭി​ച്ച​ത് കാ​യം​കു​ള​ത്ത്- 11.2 മി​ല്ലി​മീ​റ്റ​ർ.

ഹ​രി​പ്പാ​ട് 14.6 മി​ല്ലിമീ​റ്റ​റും മാ​വേ​ലി​ക്ക​ര​യി​ൽ 12.6 മി​ല്ലി​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. ജി​ല്ല​യി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​വും മൂ​ലം 118 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു. ഇ​വി​ട​ങ്ങ​ളി​ലാ​യി 14646 കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up