കണ്ണൂര്‍ ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ടു മരിച്ച രാജേഷിന്റെ കുടുംബത്തെ മന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചപ്പോൾ.
നേമം : കണ്ണൂര്‍ ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ടു മരണമടഞ്ഞ കല്ലിയൂര്‍ തെറ്റിവിള രാജേഷ് ഭവനില്‍ രാജേഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല.
ഇന്നലെ ഉച്ചയ്ക്ക് രാജേഷിന്റെ കുടുംബാംഗങ്ങളെ കാണാൻ എത്തിയതായിരുന്നു രമേശ് ചെന്നിത്തല. രാജേഷിന്റെ ഭാര്യയും പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശിനിയുമായ ഷാഫിയ ഇപ്പോൾ ഒരു സ്വകാര്യാശുപത്രിയിലെ കാന്റീൻ ജീവനക്കാരിയാണ്. ഷാഫിയയ്ക്കു സർക്കാർ ജോലി നല്കുന്നതു സംബന്ധിച്ച് മന്ത്രിസഭയോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നും മന്ത്രി വാക്കുനല്കി. രാജേഷിന്റെ കുടുംബ വീട് ജപ്തിഭീഷണിയിലാണ്.
ലൈഫ് പദ്ധതിപ്രകാരം പാതി വീടിന്റെ പണി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കൊടുക്കുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അമ്മ ഗീതയുടെ രോഗങ്ങളെകുറിച്ചും മക്കളുടെ തുടര്‍ പഠനത്തെ സംബന്ധിച്ചും മന്ത്രിയോട് ഷാഫിയ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ എന്നിവരും രാജേഷിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
Tags : Nattuvishesham Local News Rajesh's family Chennithala