x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​നു​വേ​ണ്ടി സ​മ​ഗ്ര വി​ക​സ​ന​പ​ത്രി​ക ത​യ്യാ​റാ​ക്കാ​ൻ യു​ഡി​എ​ഫ്

വെബ് ഡെസ്ക്
Published: August 7, 2026 01:57 AM IST | Updated: August 7, 2026 01:57 AM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​നു​വേ​ണ്ടി പ്ര​ത്യേ​ക വി​ക​സ​ന പ​ത്രി​ക ത​യ്യാ​റാ​ക്കി മു​ഖ്യ​മ​ന്ത്രി​യേ​യും ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ന്ത്രി​യേ​യും നേ​രി​ൽ​ക​ണ്ടു സ​മ​ർ​പ്പി​ക്കാ​ൻ യു​ഡി​എ​ഫ് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന അ​ജാ​നൂ​ർ തു​റ​മു​ഖ​നി​ർ​മാ​ണം എ​ത്ര​യും പെ​ട്ടെ​ന്ന് ആ​രം​ഭി​ക്കു​ക, റാ​ണി​പു​രം കേ​ന്ദ്രീ​ക​രി​ച്ച് കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി, കാ​ഞ്ഞ​ങ്ങാ​ട്ട് പ​ഞ്ചാ​യ​ത്തീ​രാ​ജ് പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ക, കാ​ണി​യൂ​ർ പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​യും പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​യും ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്കു​ക, കാ​ഞ്ഞ​ങ്ങാ​ട് - പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത വി​ക​സ​നം, മ​ല​യോ​ര ഹൈ​വേ​യു​ടെ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഭാ​ഗ​ത്തെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്ക​ൽ, പ​ര​പ്പ കേ​ന്ദ്ര​മാ​യി കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ, മ​ല​യോ​ര​ത്ത് സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക്, പ​ര​പ്പ വി​ല്ലേ​ജി​ൽ പ​ട്ട​യ ഭൂ​മി​യി​ലെ മി​ച്ച​ഭൂ​മി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക, വി​വി​ധ പാ​ല​ങ്ങ​ളു​ടെ​യും റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണ​വും ന​വീ​ക​ര​ണ​വും, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ സ​മ​ഗ്ര​മാ​യ ഓ​വു​ചാ​ൽ പ​ദ്ധ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് പ്ര​തി​നി​ധി സം​ഘം വി​വി​ധ മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​ല​യോ​ര​മേ​ഖ​ല​യി​ലെ​യും തീ​ര​ദേ​ശ​ത്തെ​യും ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ സി.​വി. ഭാ​വ​ന​ൻ വി​ക​സ​ന​പ​ത്രി​ക​യു​ടെ ക​ര​ട് അ​വ​ത​രി​പ്പി​ച്ചു. നേ​താ​ക്ക​ളാ​യ പി.​വി. സു​രേ​ഷ്, ഷൈ​ജി ഓ​ട്ട​പ്പ​ള്ളി, ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത്, എ​ൻ.​എ. ഖാ​ലി​ദ്, കൂ​ക്ക​ൾ ബാ​ല​കൃ​ഷ്ണ​ൻ, സി.​വി. ത​മ്പാ​ൻ, നി​സാം ഫ​ലാ​ഹ്, കെ.​എം. ചാ​ക്കോ, മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ, എം.​പി. ജാ​ഫ​ർ, എ. ​ഹ​മീ​ദ് ഹാ​ജി, മു​ബാ​റ​ക്ക് ഹാ​ജി, പി.​വി. ച​ന്ദ്ര​ശേ​ഖ​ര​ൻ, മ​നോ​ജ് തോ​മ​സ്, പി.​എം. മാ​ത്യു, വി.​രാ​ധാ​കൃ​ഷ്ണ​ൻ, താ​ജു​ദ്ദീ​ൻ ക​മ്മാ​ടം, പി. ​ഇ​ബ്രാ​ഹിം, സ​ക്ക​റി​യ വ​ടാ​ന, ജോ​സ് ചി​ത്ര​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews UDF

Recent News

Corehub Up