x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രു​ണ്യ സ്പ​ര്‍​ശ​ത്തി​ന്‍റെ സ്‌​നേ​ഹ കു​ടു​ക്ക​യു​മാ​യി ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍

വെബ് ഡെസ്ക്
Published: August 7, 2026 01:56 AM IST | Updated: August 7, 2026 01:56 AM IST

ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ സ്‌​നേ​ഹ​ക്കു​ടു​ക്ക പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഫാ. ​ആ​ന്‍റണി മൂ​ല​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ര്യ​ങ്കാ​വ്: സ​ഹ​പാ​ഠി​ക​ളി​ലാ​ര്‍​ക്കെ​ങ്കി​ലും ഒ​രു സ​ഹാ​യം ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് വി​ഷ​മ​മി​ല്ല. അ​വ​ര്‍​ക്ക് സ്‌​കൂ​ളി​ലെ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ സ്‌​നേ​ഹ​ക്കു​ടു​ക്ക ഉ​ണ്ട്. ആ​വ​ശ്യ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് വ​സ്ത്ര​ങ്ങ​ള്‍, ബാ​ഗു​ക​ള്‍, നോ​ട്ട്ബു​ക്കു​ക​ള്‍, തു​ട​ങ്ങി​യ വ​സ്തു​ക്ക​ള്‍ മ​റ്റാ​രും അ​റി​യാ​തെ എ​ടു​ക്കു​വാ​നും ഉ​പ​യോ​ഗി​ക്കു​വാ​നും സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സ്‌​നേ​ഹ​ക്കു​ടു​ക്ക വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ല്‍​നി​ന്ന് കു​ട്ടി​ക​ള്‍ ത​ന്നെ ശേ​ഖ​രി​ച്ച് കൊ​ണ്ട് വ​രു​ന്ന പു​തി​യ വ​സ്ത്ര​ങ്ങ​ളും ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ മ​റ്റു വ​സ്ത്ര​ങ്ങ​ളും കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യ മ​റ്റു വ​സ്തു​ക്ക​ളു​മാ​ണ് സ്‌​നേ​ഹ​കു​ട​ക്ക​യി​ലു​ള്ള​ത്. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​ന്ന​തി​ന് കു​ട്ടി​ക​ള്‍ എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും ത​ങ്ങ​ളു​ടെ പോ​ക്ക​റ്റു മ​ണി​യി​ല്‍ നി​ന്ന് ഒ​രു പ​ങ്ക് സ്‌​നേ​ഹ​ക്കു​ടു​ക്ക​യി​ല്‍ നി​ക്ഷേ​പി​ക്കു​ക​യും അ​ര്‍​ഹ​രാ​യ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

സ്‌​കൂ​ളി​ലെ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി, റെ​ഡ് ക്രോ​സ്, സ്‌​കൂ​ള്‍ പാ​ര്‍​ല​മെ​ന്റ് എ​ന്നി​വ​യു​ടെ സം​യു​ക്ത മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് സ്‌​നേ​ഹ​ക്കു​ടു​ക്ക​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.
സ്‌​കൂ​ളി​ലെ സ്‌​നേ​ഹ​ക്കു​ടു​ക്ക​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ്‌​കൂ​ളു​ക​ളു​ടെ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ജോ​ബി മൂ​ല​യി​ല്‍ നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ ഷാ​നി​ല്‍ ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ വി.​കെ. റോ​യ്, കാ​ഞ്ച​ന റോ​സ് മാ​ത്യു, കെ.​എ. ബി​ജു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham Local News Aryankavu St. Mary's High School

Recent News

Corehub Up