x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ട​മ്മ​യെ തീ​കൊ​ളു​ത്താ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 7, 2026 02:51 AM IST | Updated: August 7, 2026 02:51 AM IST

പ്രതീകാത്മക ചിത്രം

ച​മ​ൽ: ച​മ​ലി​ൽ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. കാ​ര​പ്പ​റ്റ പു​റാ​യി​ൽ അ​ർ​ജു​ൻ ആ​ണ് താ​മ​ര​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ച​മ​ൽ അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ലെ കോ​പ്പു​ഴ ജോ​മോ​ന്‍റെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 1.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കാ​റി​ന് തീ​വ​യ്ക്കു​ക​യും വീ​ട്ട​മ്മ​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. കാ​റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​യ​ൽ​വാ​സി​ക​ൾ വീ​ട്ടു​കാ​രെ വി​ളി​ച്ചു​ണ​ർ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് വെ​ള്ള​മൊ​ഴി​ച്ച് തീ ​അ​ണ​ച്ചു.
എ​ന്നാ​ൽ അ​ർ​ജു​ൻ ജോ​മോ​ന്‍റെ ഭാ​ര്യ ഷീ​ബ​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ജോ​മോ​നും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തിപോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യു​മാ​യി യാ​തൊ​രു മു​ൻ​വൈ​രാ​ഗ്യ​വും ഇ​ല്ലെ​ന്നും, റോ​ഡി​ൽ കാ​ണു​ന്ന പ​രി​ച​യം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ജോ​മോ​നും ഭാ​ര്യ ഷീ​ബ​യും പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Nattuvishesham Local News housewife fire arrested

Recent News

Corehub Up